Daily Saints, November 15 | അനുദിന വിശുദ്ധർ, നവംബർ 15

⚜️⚜️⚜️November 1️⃣5️⃣⚜️⚜️⚜️
മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

“ജര്‍മ്മനിയുടെ പ്രകാശം” അറിയപ്പെടുന്ന വിശുദ്ധ ആല്‍ബെര്‍ട്ടിനെ മഹാന്‍ എന്ന് വിളിക്കുന്നതിന് കാരണം വിശുദ്ധന്‍ അറിവിന്റെ ഒരു വിജ്ഞാനകോശമായതിനാലാണ്. ഡൊണാവുവിലെ ലവുന്‍ജെന്‍ എന്ന സ്ഥലത്ത്‌ 1193-ലാണ് ഇദ്ദേഹം ജനിച്ചത്‌. പാദുവായിലായിരുന്നു ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം. അവിടത്തെ രണ്ടാം ഡോമിനിക്കന്‍ ജെനറലിന്റെ സ്വാധീനത്താല്‍ അദ്ദേഹം 1223-ല്‍ പുതുതായി രൂപം കൊണ്ട പ്രീച്ചേഴ്സ് സഭയില്‍ ചേര്‍ന്നു. ഉടന്‍ തന്നെ അദ്ദേഹം ജര്‍മ്മനിയിലേക്കയക്കപ്പെട്ട ഇദ്ദേഹം അവിടെ വിവിധ നഗരങ്ങളില്‍ പ്രത്യേകിച്ച് കൊളോണില്‍ പഠിപ്പിച്ച് കൊണ്ടിരുന്നു. തോമസ്‌ അക്വിനാസ് ഇദ്ദേഹത്തിന്റെ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. 1248-ല്‍ പാരീസില്‍ വെച്ച് വിശുദ്ധ ദൈവശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദം നേടി.

1254-ല്‍ ആല്‍ബെര്‍ട്ട് ജര്‍മ്മനിയിലെ തന്റെ സഭയുടെ അധികാരിയായി നിയമിതനായി. കുറച്ച്‌ കാലം അലെക്സാണ്ടര്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ന്യായാസനത്തില്‍ ജോലിചെയ്ത ഇദ്ദേഹത്തെ മാര്‍പാപ്പ റീജെന്‍സ്ബര്‍ഗിലെ മെത്രാനാക്കി, എന്നിരുന്നാലും രണ്ടുവര്‍ഷത്തിനു ശേഷം അദ്ദേഹം കൊളോണിലെ തന്റെ സമൂഹത്തിന്റെ അടുത്ത്‌ തിരിച്ചെത്തി.

അവിടെ അദ്ദേഹം ഒരു ഉപദേശകനായും, സമാധാന സംരക്ഷനായും, അവിടത്തെ ജനങ്ങളുടെ നല്ലിടയനായും വിജയകരമായി പ്രവര്‍ത്തിച്ചു വന്നു. തന്റെ 87-മത്തെ വയസ്സില്‍ ഇദ്ദേഹം നിര്യാതനായി. 1931 ഡിസംബര്‍ 11ന് പിയൂസ്‌ പതിനൊന്നാമന്‍ മാര്‍പാപ്പ ഇദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തുകയും തിരുസഭയുടെ വൈദ്യനായി പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ ജീവിതകാലത്തിന്റെ നല്ലൊരു ഭാഗവും എഴുത്തിനായിട്ടായിരുന്നു വിശുദ്ധന്‍ ചിലവഴിച്ചിരുന്നത്.

തന്റെ പുസ്തകത്തിന്റെ 21 അദ്ധ്യായങ്ങളോളം അരിസ്റ്റോട്ടിലിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കും (അരിസ്റ്റോട്ടില്‍ അക്കലങ്ങളിലാണ് ജെര്‍മ്മനിയില്‍ അറിയപ്പെടാന്‍ തുടങ്ങിയിരുന്നത്), ബൈബിളിനെക്കുറിച്ച് പറയുവാനുമായിരുന്നു ചിലവഴിച്ചിരുന്നത്. ഐതിഹ്യമനുസരിച്ച് ഇദ്ദേഹമാണ് കൊളോണിലെ പ്രസിദ്ധമായ പള്ളിയുടെ തറയുടെ പ്ലാന്‍ വരച്ചത്. മദ്ധ്യകാലഘട്ടങ്ങളിലെ മഹാനായ ജര്‍മ്മന്‍ പണ്ഡിതനായ ആല്‍ബെര്‍ട്ട് പ്രകൃതി ശാസ്ത്രത്തിലും, ദൈവശാസ്ത്രത്തിലും തത്വചിന്തയിലും അഗ്രഗണ്യനായിരുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️
1. എദേസായില്‍ വച്ച് വധിക്കപ്പെട്ട അബിബൂസ്

2. ടൂള്‍ ബിഷപ്പായിരുന്ന ആര്‍ണുള്‍ഫ്

3. കാഹോഴ്സു ബിഷപ്പായിരുന്ന ഡെസിഡേരിയൂസ്

4. ഫ്ലോരെന്‍സിലെ എവുജിന്‍

5. നോളെയിലെ ഫെലിക്സ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 15th – St. Albert the Great

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 15th – St. Albert the Great

Albert the Great was a 13th-century German Dominican who decisively influenced the Church’s stance toward Aristotelian philosophy brought to Europe by the spread of Islam.

Students of philosophy know him as the master of Thomas Aquinas. Albert’s attempt to understand Aristotle’s writings established the climate in which Thomas Aquinas developed his synthesis of Greek wisdom and Christian theology. But Albert deserves recognition on his own merits as a curious, honest, and diligent scholar.

He was the eldest son of a powerful and wealthy German lord of military rank. He was educated in the liberal arts. Despite fierce family opposition, he entered the Dominican novitiate.

His boundless interests prompted him to write a compendium of all knowledge: natural science, logic, rhetoric, mathematics, astronomy, ethics, economics, politics, and metaphysics. His explanation of learning took 20 years to complete. “Our intention,” he said, “is to make all the aforesaid parts of knowledge intelligible to the Latins.”

He achieved his goal while serving as an educator at Paris and Cologne, as Dominican provincial, and even as bishop of Regensburg for a short time. He defended the mendicant orders and preached the Crusade in Germany and Bohemia.

Albert, a Doctor of the Church, is the patron of scientists and philosophers.

Reflection
An information glut faces us Christians today in all branches of learning. One needs only to read current Catholic periodicals to experience the varied reactions to the findings of the social sciences, for example, in regard to Christian institutions, Christian life-styles, and Christian theology. Ultimately, in canonizing Albert, the Church seems to point to his openness to truth, wherever it may be found, as his claim to holiness. His characteristic curiosity prompted Albert to mine deeply for wisdom within a philosophy his Church warmed to with great difficulty.

Saint Albert the Great is the Patron Saint of:
Medical Technicians
Philosophers
Scientists

Advertisements

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

പതിനഞ്ചാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ശുദ്ധീകരണാത്മാക്കള്‍ ദൈവേഷ്ടത്തോടു കൂടെ ജീവന്‍ പിരിഞ്ഞു ദൈവസ്നേഹത്തില്‍ നിലനില്‍ക്കുന്നവരാണ്. നമ്മുടെ സല്‍കൃത്യങ്ങള്‍ മൂലം ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ ദൈവം അവിടെ നിന്നും രക്ഷിക്കുന്നു. അവരുടെ പരിഹാരക്കടം തീര്‍ന്നാലുടന്‍ സര്‍വ്വേശ്വരന്‍റെ പ്രത്യക്ഷമായ ദര്‍ശനം പ്രാപിച്ചു സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുമെന്ന് ഉറപ്പാണ്. ആത്മാക്കള്‍ക്കു വേണ്ടി പ്രയത്നിക്കുന്നത് വലിയ പ്രതിഫലം ലഭിക്കുന്ന കാര്യമാണ്. ഈശോ ലാസറിനെ പുനര്‍ജ്ജീവിപ്പിച്ചു എങ്കിലും അദ്ദേഹം വീണ്ടും മരണം പ്രാപിച്ചു. മോചിതരായ ആത്മാക്കളോ എന്നാല്‍ എന്നന്നേയ്ക്കും എല്ലാ ഭാഗ്യങ്ങളും അനുഭവിച്ചു ദൈവത്തില്‍ ജീവിച്ചു കൊണ്ടിരിക്കും.

ഈശോ കുരിശില്‍ തൂങ്ങി മരിച്ച ഉടനെ അവിടുത്തെ ആത്മാവ് പാതാളത്തിലിറങ്ങി അവിടെയുണ്ടായിരുന്ന പുണ്യാത്മാക്കളെ തന്നോടു കൂടെ മോക്ഷത്തിലേയ്ക്കു കൂട്ടിക്കൊണ്ടു പോയല്ലോ. അതു തന്നെയുമാണ് നാം ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ വീണ്ടു രക്ഷിക്കുമ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തി. നാം മോചിപ്പിക്കുവാന്‍ സഹായിക്കുന്ന ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ വാഴുമ്പോള്‍ തങ്ങളുടെ ഉപകാരികളായ നമ്മെ അവര്‍ മറന്നു കളയുമോ? ഒരിക്കലുമില്ല. നമ്മുടെ സകല ആവശ്യങ്ങളിലും അവരുടെ പ്രത്യേക സഹായം ഉണ്ടാകുന്നതാണ്. ആയതുകൊണ്ട് അവരുടെ മോക്ഷത്തിന് വേണ്ടിയുള്ള പ്രയത്നം അവര്‍ക്കും നമുക്കും ഒരുപോലെ ഉപകാരപ്രദമാണ്.

ജപം
🔷🔷
ജീവിച്ചിരിക്കുന്നവര്‍ക്ക് ആയുസ്സും മരിച്ചവര്‍ക്കു ശരണവും വിശ്വസിക്കുന്നവര്‍ക്ക് രക്ഷയുമായിരിക്കുന്ന സര്‍വ്വേശ്വരാ! എല്ലാ ശുദ്ധീകരണാത്മക്കള്‍ക്കും തങ്ങള്‍ ചെയ്ത കുറ്റങ്ങള്‍ക്ക് പൊറുതി നല്‍കി ദൈവമാതാവിന്‍റെ സഹായത്താലും, സകല മോക്ഷവാസികളുടെ അപേക്ഷകളാലും നിത്യപ്രകാശവും നിത്യസമാധാനവും കൈക്കൊള്ളുവാന്‍ അങ്ങ് കൃപ ചെയ്തരുളണമേ. ആമ്മേന്‍

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ.

നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ.

സൂചന
🔷🔷🔷
(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ!

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

………(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ,

……..(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ,

വിശുദ്ധ മിഖായേലെ,

ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ,

നവവൃന്ദ മാലാഖമാരെ,

വിശുദ്ധ സ്നാപക യോഹന്നാനേ,

വിശുദ്ധ യൗസേപ്പേ,

ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ പത്രോസേ,

വിശുദ്ധ പൗലോസേ,

വിശുദ്ധ യോഹന്നാനേ,

ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ,

വിശുദ്ധ എസ്തപ്പാനോസേ,

വിശുദ്ധ ലൗറന്തിയോസേ,

വേദസാക്ഷികളായ സകല വിശുദ്ധന്മാരേ,

വിശുദ്ധ ഗ്രിഗോറിയോസേ,

വിശുദ്ധ അംബ്രോസീസേ,

വിശുദ്ധ ഈറാനിമ്മോസേ,

മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ,

വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ,

ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ,

സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ മറിയം മഗ്ദലേനായെ,

വിശുദ്ധ കത്രീനായെ,

വിശുദ്ധ ബാര്‍ബരായെ,

കന്യകകളും വിധവകളുമായ സകല വിശുദ്ധരേ,

ദയാപരനായിരുന്ന്,

………(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

സകല തിന്മകളില്‍ നിന്ന്‍,

…….(കര്‍ത്താവേ അവരെ രക്ഷിക്കണമേ)

അങ്ങേ കോപത്തില്‍ നിന്ന്,

അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍,

ക്രൂരമായ വ്യാകുലത്തില്‍ നിന്ന്,

കഠിന ശിക്ഷയില്‍ നിന്ന്,

മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍,

അഗ്നിജ്വാലയില്‍ നിന്ന്‍,

ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍,

അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്,

അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്,

അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്,

അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്,

അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്,

അങ്ങേ വലിയ എളിമയെക്കുറിച്ച്,

അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്,

അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്,

അങ്ങേ പീഡാസഹനത്തെക്കുറിച്ച്,

അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്,

അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്,

അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്,

അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്,

അങ്ങേ തിരുക്കുരിശിനെക്കുറിച്ച്,

അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്,

ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്,

അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്,

അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്,

അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്,

ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്,

വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,

………(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)

പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

(തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക)

സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ,

………(അപ്രകാരം സംഭവിക്കട്ടെ)

കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ.

…….(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ)

പ്രാര്‍ത്ഥിക്കാം
🔷🔷🔷🔷🔷
സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ.

നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

…….(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ)

നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

സുകൃതജപം
🔷🔷🔷🔷🔷
ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ.

സല്‍ക്രിയ
🔷🔷🔷🔷
ശുദ്ധീകരണാത്മാക്കള്‍ക്കു വേണ്ടി നൂറ്റമ്പത്തി മൂന്നു മണി ജപം ചൊല്ലി പ്രാര്‍ഥിക്കുക.
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

Advertisements

കര്‍ത്താവേ, എന്നോടു കരുണ കാണിക്കണമേ!
ദിവസം മുഴുവനും ഞാന്‍ അങ്ങയെവിളിച്ചപേക്‌ഷിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 86 : 3

വിവേ കശൂന്യമായി സംസാരിക്കരുത്‌. ദൈവസന്നിധിയില്‍ പ്രതിജ്‌ഞയെടുക്കാന്‍ തിടുക്കംകൂട്ടരുത്‌. ദൈവം സ്വര്‍ഗത്തിലാണ്‌, നീ ഭൂമിയിലും. അതുകൊണ്ട്‌, നിന്റെ വാക്കുകള്‍ ചുരുങ്ങിയിരിക്കട്ടെ.
സഭാപ്രസംഗകന്‍ 5 : 2

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

ദുർബല കരങ്ങളെ ശക്തിപ്പെടുത്തുകയും ബലഹീനമായ കാൽമുട്ടുകളെ ഉറപ്പിക്കുകയും ചെയ്യുവിൻ.. ഭയപ്പെടേണ്ടാ.. ധൈര്യം അവലംബിക്കുവിൻ.. (ഏശയ്യ:35:3/4)

സർവ്വശക്തനായ ദൈവമേ..
ഈ പ്രഭാതത്തിൽ പ്രാർത്ഥനാ സ്തുതി സ്തോത്രങ്ങളാൽ അങ്ങയെ ആരാധിക്കാനും പ്രകീർത്തിക്കാനും എന്നെ അനുവദിച്ച അങ്ങയുടെ കാരുണ്യത്തിന് നന്ദിയർപ്പിക്കുന്നു. ആയുസ്സിന്റെ ദിനങ്ങളിലെ പകുതിയോളം കാലം ജീവിച്ചു തീർത്തിട്ടും.. ആരോഗ്യവും കഴിവുകളുമൊക്കെ നശിച്ചു പോയിട്ടും ഇനിയും നിറവേറ്റപ്പെടാത്ത ആഗ്രഹങ്ങളുടെ വർദ്ധിച്ച ഹൃദയഭാരവുമായി ജീവിക്കുന്നവർ ഞങ്ങളുടെയിടയിലുണ്ട്.. ആരോടും തുറന്നു പറയാനാവാത്ത ദുഃഖങ്ങളുടെയും.. ഇനി എങ്ങനെ പരിഹരിക്കപ്പെടുമെന്നറിയാത്ത ജീവിതസ്വപ്നങ്ങളുടെയും മുന്നിൽ വഴിമുട്ടി നിൽക്കുന്നവർ..

ഈശോയേ.. ഇനിയും എന്റെ ജീവിത പ്രശ്നങ്ങളുടെ മുൻപിൽ അങ്ങ് നിശ്ചലനും നിശബ്ദനുമായിരിക്കരുതേ.. ഇനിയും എന്റെ ഹൃദയം തകർന്ന പ്രാർത്ഥനകൾക്കു മുന്നിൽ അങ്ങ് മൗനമായിരിക്കരുതേ.. നിലനിൽപ്പിന്റെ വരത്തിനു വേണ്ടി ആഗ്രഹിച്ചു കൊണ്ട് ഈ ഭൂമിയിൽ പദമൂന്നുമ്പോഴും എന്റെ ഹൃദയം സദാ ദൈവത്തിൽ മാത്രം നിലയുറപ്പിക്കാനുള്ള അനുഗ്രഹമേകി നയിച്ചരുളേണമേ..

വിശുദ്ധ അന്ത്രയോസ്.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ.

Advertisements

നീ എന്റെ ദാസനാണ്‌. ഞാന്‍ നിന്നെതിരഞ്ഞെടുത്തു; ഇനി ഒരിക്കലും ഉപേക്‌ഷിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട്‌ ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു ഞാന്‍ നിന്നെതിരഞ്ഞെടുത്തു; വിദൂരദിക്കുകളില്‍നിന്നു ഞാന്‍ നിന്നെ വിളിച്ചു.
ഏശയ്യാ 41 : 9

ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.
ഏശയ്യാ 41 : 10

നിന്നെ ദ്വേഷിക്കുന്നവര്‍ ലജ്‌ജിച്ചു തലതാല്‌ത്തും; നിന്നോട്‌ ഏറ്റുമുട്ടുന്നവര്‍ നശിച്ച്‌ ഒന്നുമല്ലാതായിത്തീരും.
ഏശയ്യാ 41 : 11

നിന്നോട്‌ ശണ്‌ഠ കൂടുന്നവരെ നീ അന്വേഷിക്കും; കണ്ടെത്തുകയില്ല. നിന്നോടു പോരാടുന്നവര്‍ ശൂന്യരാകും.
ഏശയ്യാ 41 : 12

നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്‌, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.
ഏശയ്യാ 41 : 13

കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: കൃമിയായയാക്കോബേ, ഇസ്രായേല്യരേ, ഭയപ്പെടേണ്ട. ഞാന്‍ നിന്നെ സഹായിക്കും. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇസ്രായേലിന്റെ പരിശുദ്‌ധനാണ്‌ നിന്റെ രക്‌ഷകന്‍.
ഏശയ്യാ 41 : 14

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s