Daily Saints, November 20 | അനുദിന വിശുദ്ധർ, നവംബർ 20

⚜️⚜️⚜️ November 2️⃣0️⃣⚜️⚜️⚜️
വിശുദ്ധ എഡ്മണ്ട് രാജാവ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

802-ല്‍ എഗ്ബെര്‍ട്ട് രാജാവിന്റെ കാലം മുതല്‍ ‘വെസ്റ്റ്‌-സാക്സണ്‍സ്’ ആയിരുന്നു മുഴുവന്‍ ഇംഗ്ലണ്ടിന്‍റെയും പരമാധികാരികള്‍. എന്നിരുന്നാലും ചില ഭാഗങ്ങളില്‍ ചില രാജാക്കന്‍മാര്‍ ഭരണം നടത്തിയിരുന്നു. കിഴക്കന്‍ ഭാഗത്തെ ഒരു രാജാവായിരുന്നു ഒഫ്ഫാ തന്റെ തന്റെ കിരീടവും രാജകീയ അധികാരവും ഉപേക്ഷിച്ച് ഭക്തിമാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞ് ആത്മീയ ജീവിതം നയിക്കുവാന്‍ തീരുമാനിച്ചു. അതിന്‍ പ്രകാരം അദ്ദേഹം തന്റെ പദവിയും അധികാരവും പഴയ ഇംഗ്ലീഷ്-സാക്സണ്‍ രാജാക്കന്മാരുടെ പിന്തലമുറയില്‍പ്പെട്ടവനും നന്മയില്‍ വളരുകയും ചെയ്ത വിശുദ്ധ എഡ്മണ്ടിനെ ഏല്‍പ്പിച്ചു. വിശുദ്ധന് അപ്പോള്‍ പതിനഞ്ച് വയസ്സ് മാത്രം പ്രായമേ ഉണ്ടായിരുന്നുള്ളു.

855-ലെ ക്രിസ്തുമസ് ദിനത്തില്‍ യൂര്‍സ് എന്ന്‍ വിളിക്കപ്പെടുന്ന സ്റ്റൌറിലുള്ള ബുറും എന്ന രാജകീയ മാളികയില്‍വച്ച് എല്മാനിലെ മെത്രാനായ ഹുണ്‍ബെര്‍ട്ടിനാല്‍ വിശുദ്ധന്‍ തന്റെ പൂര്‍വ്വികരുടെ സിംഹാസനത്തില്‍ അവരോധിതനായി. പ്രായത്തില്‍ ചെറുപ്പമായിരുന്നാലും അദ്ദേഹം ദൈവഭക്തി, എളിമ, ദീനാനുകമ്പ തുടങ്ങിയ എല്ലാവിധ നന്മകളുടെയും വിളനിലമായിരുന്നു. ഒരു നല്ല രാജകുമാരന്‍റെ ഉദാഹരണമായിരുന്നു വിശുദ്ധന്‍. മുഖസ്തുതിപാടകരുടേയും ഒറ്റുകാരുടേയും പ്രഖ്യാപിത ശത്രുവായിരുന്നു ഇദ്ദേഹം. തന്റെ ജനങ്ങളുടെ സമാധാനത്തിലും സന്തോഷത്തിലുമായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ ശ്രദ്ധയും. അതിനാല്‍ പക്ഷപാതരഹിതവും നീതിയുക്തവും മത-നിയമങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതുമായ ഒരു ഭരണത്തിനായി ഉത്സാഹിച്ചു.

തന്റെ ജനങ്ങളുടെ പ്രത്യേകിച്ച് പാവപ്പെട്ടവരുടെ പിതാവും, വിധവകളുടേയും, അനാഥരുടേയും സംരക്ഷകനും, ദുര്‍ബ്ബലരുടെ സഹായവും ആയിരുന്നു എഡ്മണ്ട് രാജാവ്. മതവും, ദൈവഭക്തിയും അദ്ദേഹത്തിന്റെ സ്വഭാവത്തിലെ എടുത്തുപറയാവുന്ന സവിശേഷതകള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് സന്യാസിമാര്‍ക്കും പുരോഹിതര്‍ക്കും പ്രാര്‍ത്ഥനകളും സങ്കീര്‍ത്തനങ്ങളും ഹൃദ്വിസ്ഥമായിരുന്നു. അതിനാല്‍ യാത്രവേളകളിലും, മറ്റവസരങ്ങളിലും പുസ്തകത്തിന്റെ സഹായം കൂടാതെ സങ്കീര്‍ത്തനങ്ങള്‍ ചൊല്ലുന്നതിന് അവര്‍ക്ക് കഴിഞ്ഞിരുന്നു.

പ്രാര്‍ത്ഥനകളും സങ്കീര്‍ത്തനങ്ങളും സ്വയം ഹൃദ്വിസ്ഥമാക്കുന്നതിനായി അദ്ദേഹം നോര്‍ഫോക് എന്നറിയപ്പെടുന്ന ഗ്രാമത്തില്‍ താന്‍ പണികഴിപ്പിച്ച രാജകീയ ഗോപുരത്തില്‍ ഏതാണ്ട് ഒരുവര്‍ഷക്കാലം പദവിയില്‍ നിന്നും അധികാരത്തില്‍ നിന്നും ഒഴിഞ്ഞുമാറികൊണ്ട് ജീവിച്ചു. ഡെന്മാര്‍ക്കുകാരുടെ ആക്രമണം വരെ ഏതാണ്ട് 15 വര്‍ഷക്കാലം ഈ വിശുദ്ധന്‍ രാജ്യം ഭരിച്ചു. ഡാനിഷ് സംഭവ-വിവരണ പുസ്തക പ്രകാരം ഡെന്മാര്‍ക്കിലെ രാജാവായ റെഗ്നെര്‍ ലോഡ്ബ്രോഗ് താന്‍ ആക്രമിച്ച അയര്‍ലന്‍ഡില്‍ തടവിലാക്കപ്പെടുകയും അവിടെവച്ച് വധിക്കപ്പെടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ക്രൂരഭരണത്തില്‍ നിന്നും ജര്‍മ്മനിയിലെ ലെവിസ് ദേബണയറിലേക്കൊളിച്ചോടിയ ഹാറാള്‍ഡ് ക്ലാഗ് ക്രിസ്തീയവിശ്വാസം സ്വീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ വീണ്ടും വിഗ്രാഹാരാധനയിലേക്ക് വഴുതി വീണു.

അദ്ദേഹത്തിന് ശേഷം സിവാര്‍ഡ്-III, എറിക്ക്-I, എറിക്ക്-II എന്നിവര്‍ ഭരണം നടത്തി. ഇതില്‍ എറിക്ക്-II തന്റെ അവസാനകാലത്ത് വിശുദ്ധ അഞ്ചാരിയൂസിനാല്‍ മാമോദീസ സ്വീകരിച്ച് വിശ്വാസിയായി. ഇദ്ദേഹത്തിന്റെ കാലത്ത് റെഗ്നെര്‍ ലോഡ്ബ്രോഗിന്റെ മക്കള്‍ നോര്‍വേ കീഴടക്കിയതിന് ശേഷം ഇംഗ്ലണ്ട് ആക്രമിച്ചു. എറിക്ക്, ഒറെബിക്ക്, ഗോഡ്ഫ്രെ, ഹിംഗുവാര്‍, ഹുബ്ബാ, ഉള്‍ഫോ, ബിയോണോ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകള്‍. സാഹസികരും കടല്‍കൊള്ളക്കാരും ഉള്‍പ്പെടെ വടക്കന്‍ ഭാഗങ്ങളില്‍ നിന്നും സംഘടിപ്പിച്ച വലിയൊരു സൈന്യവും ഇവര്‍ക്കുണ്ടായിരുന്നു. ഈ സഹോദരന്‍മാരില്‍ ഏറ്റവും ക്രൂരനമാരും പിടിച്ചുപറിക്കാരുമായ ഹിംഗുവാര്‍, ഹുബ്ബാ എന്നിവര്‍ ഇംഗ്ലണ്ടില്‍ എത്തുകയും ശൈത്യകാലത്ത് കിഴക്കേ ആംഗ്ലിയയില്‍ തമ്പടിക്കുകയും അവിടെ ഒരുടമ്പടിയുണ്ടാക്കുകയും ചെയ്തു.

വേനല്‍ കാലത്ത് അവര്‍ വടക്കന്‍ പ്രദേശങ്ങളിലേക്ക് പോയി അവിടെ ട്വീട് നദീമുഖത്ത് എത്തി. പിന്നീട് നോര്‍ത്തംബര്‍ലാന്‍ഡ്, മെര്‍സിയ എന്നീ സ്ഥലങ്ങള്‍ കൊള്ളയടിച്ച്, വാളിനാലും തീയാലും ചുട്ടു ചാമ്പലാക്കിയതിനു ശേഷം ലിങ്കണ്‍ഷെയര്‍, നോര്‍ത്താംപ്ടണ്‍ഷയര്‍, കേംബ്രിജ്ഷയര്‍ എന്നിവിടങ്ങളിലേക്ക് തിരിച്ചു. ക്രിസ്തുമതത്തോടുള്ള വിദ്വേഷത്താല്‍ കാമം, ക്രൂരത എന്നിവയുടെ പ്രതിരൂപമായ ഇവര്‍ എല്ലാ പള്ളികളും ആശ്രമങ്ങളും നശിപ്പിച്ചു. കണ്ണില്‍ കണ്ട പുരോഹിതരെയും സന്യാസിമാരെയും ക്രൂരമായി വധിച്ചു .

ബെര്‍വിക്കിനു പിന്നീടുള്ള പ്രശസ്ഥമായ കോള്‍ഡിംഗ്ഹാം ആശ്രമത്തിലെ സന്യാസിനികള്‍ തങ്ങളുടെ ജീവന് വിലകല്‍പ്പിക്കാതെ തങ്ങളുടെ കന്യകാത്വം നശിപ്പിക്കപ്പെടുമോ എന്ന ഭയത്താല്‍ ആശ്രമാധിപയായ വിശുദ്ധ എബ്ബായുടെ നേതൃത്വത്തില്‍ തങ്ങളുടെ മൂക്കും മേല്‍ചുണ്ടും മുറിച്ച് കളഞ്ഞു. ഈ രൂപത്തില്‍ തങ്ങളെ കണ്ടാല്‍ കണ്ടാല്‍ അവര്‍ക്ക് വെറുപ്പ് തോന്നുകയും അതുവഴി തങ്ങളുടെ വിശുദ്ധി സംരക്ഷിക്കാം എന്നായിരുന്നു അവര്‍ക്ക് കണക്ക് കൂട്ടിയത്. അവരുടെ ചാരിത്രം കളങ്കപ്പെട്ടില്ലെങ്കിലും ആ ക്രൂരന്മാര്‍ അവരെയെല്ലാവരെയും വാളിനിരയാക്കി.

ബാര്‍ഡ്നി, ക്രോയ്ലാന്‍ഡ്, പീറ്റര്‍ബറോ, എലി, ഹന്‍ഡിംഗ്ഡണ്‍ എന്നിവിടങ്ങളിലെ ആശ്രമങ്ങള്‍ നിലംപരിശാക്കി. അവിടത്തെ അന്തേവാസികളെ ക്രൂരമായി കശാപ്പ് ചെയ്തു. പീറ്റര്‍ബറോയിലെ പള്ളിയുടെ അവശിഷ്ടങ്ങള്‍ ‘Monk’s-Stone’ എന്ന പേരോടു കൂടി ഒരു സ്മാരകം എന്ന നിലയില്‍ സംരക്ഷിച്ചു വരുന്നു. ഒരു ആശ്രമാധിപന്‍റെയും, കുറെ സന്യാസിയുടെയും പ്രതിമകള്‍ ഇവിടെ കാണാന്‍ കഴിയും. 870-ല്‍ ഹിംഗുവാര്‍, ഹുബ്ബാ എന്നിവരാല്‍ കൊലചെയ്യപ്പെട്ട അവിടത്തെ സന്യാസിമാരെ അടക്കം ചെയ്തിട്ടുള്ള കുഴിക്ക് മുകളിലാണ് ഈ പ്രതിമകള്‍ ഉള്ളത്.

ചോരയുടെ മണമുള്ള ഈ കാടന്മാര്‍ വിശുദ്ധ എഡ്മണ്ടിന്‍റെ പ്രദേശങ്ങളിലുമെത്തി. ആദ്യം കണ്ട പട്ടണമായ തെറ്റ്ഫോര്‍ഡിനു തീയിട്ട ശേഷം തങ്ങളുടെ കണ്ണില്‍ കണ്ടതെല്ലാം അവര്‍ ചവറു കൂനയാക്കി. ഉടമ്പടിയില്‍ വിശ്വാസമുണ്ടായിരുന്ന അവിടത്തെ ജനങ്ങള്‍ തങ്ങള്‍ സുരക്ഷിതരാണ്‌ എന്ന് കരുതിയതിനാല്‍ തയ്യാറെടുപ്പൊന്നും നടത്തിയിട്ടില്ലായിരുന്നു. എങ്കിലും വിശുദ്ധ എഡ്മണ്ട് കുറെ സൈനികരെ സംഘടിപ്പിച്ച് തെറ്റ്ഫോര്‍ഡിനു സമീപത്ത് വച്ച് ഈ ക്രൂരന്‍മാരുടെ സൈന്യത്തിലെ ഒരു വിഭാഗവുമായി ഏറ്റുമുട്ടുകയും അവരെ ചിന്താകുഴപ്പത്തില്‍ ആക്കുന്നതിനു അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു. എന്നാല്‍ എണ്ണമറ്റ ശത്രു സൈന്യത്തോട് ഏറ്റുമുട്ടാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ വിശുദ്ധന്‍ തന്റെ സൈനികരുടെ ജീവന്‍ രക്ഷിക്കുന്നതിനും ശത്രുസൈനികരുടെ ആത്മാക്കളെ ആത്യന്തികമായ നാശത്തില്‍ നിന്നും രക്ഷിക്കുന്നതിനുമായി തന്റെ സൈന്യത്തെ പിരിച്ചു വിടുകയും തന്റെ അധികാരം ഉപേക്ഷിച്ച് സുഫ്ഫോക്കിലെ ഫ്രാമ്ലിംഗ്ഹാം കോട്ടയില്‍ താമസിക്കുകയും ചെയ്തു.

നരാധമന്‍മാരായ ശത്രുക്കള്‍ വിശുദ്ധന് പല പ്രലോഭനങ്ങളും നല്‍കി. എന്നാല്‍ അവയെല്ലാം തന്റെ മത വിശ്വാസത്തിനും തന്റെ ജനതയോടുള്ള നീതിക്കും എതിരാണെന്ന കാരണത്താല്‍ വിശുദ്ധന്‍ നിരസിച്ചു. തന്റെ മതത്തിനും മനസാക്ഷിക്കും എതിരായി ജീവിക്കുന്നതിലും ഭേദം വിശ്വാസത്തിനുവേണ്ടി മരിക്കുവാനായിരുന്നു വിശുദ്ധന്‍ ഇഷ്ടപ്പെട്ടിരുന്നത്. വിശുദ്ധന്‍ വേവ്നിയില്‍ കുറച്ച് കാലം ഒളിവില്‍ കഴിഞ്ഞിരുന്നുവെങ്കിലും ഒക്സണ്‍ എന്ന സ്ഥലത്ത് വച്ച് ശത്രുക്കള്‍ അദ്ദേഹത്തെ വളഞ്ഞു. കനത്ത ചെങ്ങലയാല്‍ അവര്‍ അദ്ദേഹത്തെ ബന്ധനസ്ഥനാക്കി അവരുടെ ജനറലിന്റെ കൂടാരത്തില്‍ എത്തിച്ചു. അവിടെ വച്ചും അവര്‍ അദ്ദേഹത്തെ പ്രലോഭിപ്പിച്ചുവെങ്കിലും വിശുദ്ധനായ ഈ രാജാവ് തന്റെ മതം തനിക്ക് ജീവനേക്കാള്‍ വലുതാണ്‌ എന്ന്‍ പ്രഖ്യാപിച്ചുകൊണ്ട് അതെല്ലാം നിരസിച്ചു.

ഇതില്‍ പ്രകോപിതനായ ഹിംഗുവാര്‍ അദ്ദേഹത്തെ ഒരു കുറുവടികൊണ്ട് മര്‍ദ്ദിച്ചു. അതിനുശേഷം അദ്ദേഹത്തെ ഒരു മരത്തില്‍ ബന്ധനസ്ഥനാക്കി ചാട്ടകൊണ്ടടിച്ചു മേലാകെ മുറിവേല്‍പ്പിച്ചു. വളരെയേറെ ക്ഷമാപൂര്‍വ്വം വിശുദ്ധന്‍ ഇതെല്ലാം സഹിച്ചു. ഈ പീഡനങ്ങള്‍ക്കൊന്നുംതന്നെ ക്രിസ്തുവിന്റെ നാമം വിളിക്കുന്നതില്‍ നിന്നും വിശുദ്ധനെ പിന്തിരിപ്പിച്ചില്ല. ഇത് ശത്രുക്കളെ കൂടുതല്‍ പ്രകോപിതരാക്കുകയും അവര്‍ ആ മരത്തെ വളഞ്ഞു നിന്നുകൊണ്ടു വിശുദ്ധന്റെ ശരീരത്തിന്റെ ഒരിഞ്ചുപോലും പുറത്ത് കാണാത്ത രീതിയില്‍ ഒരു മുള്ളന്‍പന്നിയെന്ന കണക്കെ അസ്ത്രം കൊണ്ടു നിറച്ചു. വളരെ നേരത്തിനു ശേഷം ഹിംഗുവാര്‍ ഈ ക്രൂരത നിറുത്തുകയും വിശുദ്ധന്‍റെ തല വെട്ടിമാറ്റുവാന്‍ ഉത്തരവിടുകയും ചെയ്തു .

അങ്ങനെ 870 നവംബര്‍ 20ന് തന്റെ 29-മത്തെ വയസ്സില്‍ തന്റെ ഭരണത്തിന്‍റെ പതിനഞ്ചാം വര്‍ഷം വിശുദ്ധന്‍ രക്തസാക്ഷിത്വം വരിച്ചു. വിശുദ്ധന്റെ ആയുധ-വാഹകന്റെയും, ഒരു ദ്രിക്സാക്ഷിയുടെയും വിവരണത്തില്‍ നിന്നും വിശുദ്ധ ദുന്‍സ്റ്റാന്‍ ഇക്കാര്യങ്ങളെല്ലാം ഗ്രഹിച്ചു. ഇപ്പോള്‍ ഹോക്സോണ്‍ അല്ലെങ്കില്‍ ഹോക്സനെ എന്നറിയപ്പെടുന്ന ഈ സ്ഥലം അപ്പോള്‍ ഹെന്‍ഗ്ലെസ്ടുന്‍ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. പില്‍കാലത്ത് അവിടെ ഒരു സന്യാസിമഠം പണിയുകയും അതിനു വിശുദ്ധ എഡ്മണ്ടിന്റെ പേര്‍ നല്‍കുകയും ചെയ്തു.

വിശുദ്ധന്‍റെ ശിരസ്സ് ഒരു മരകമ്പില്‍ കുത്തി ശത്രുക്കള്‍ കൊണ്ടുപോയെങ്കിലും പിന്നീട് ഒരു കുറ്റികാട്ടില്‍ എറിഞ്ഞു കളഞ്ഞു. പക്ഷെ ഇത് ഒരു പ്രകാശസ്തൂപത്തിന് നടുവില്‍ അത്ഭുതകരമായ രീതിയില്‍ കണ്ടെത്തുകയും ഹോസോണിലുള്ള വിശുദ്ധന്‍റെ മറ്റ് ശരീര ഭാഗങ്ങള്‍ക്കൊപ്പം ചേര്‍ക്കുകയും ചെയ്തു. ഈ വിശുദ്ധ ഭൗതീകാവശിഷ്ടങ്ങള്‍ ഉടന്‍തന്നെ കിംഗ്‌സ്റ്റാണ്‍ അല്ലെങ്കില്‍ ബെഡ്റിക്സ്‌വര്‍ത്ത് എന്ന സ്ഥലത്തേക്ക് മാറ്റി അന്നുമുതല്‍ ആ സ്ഥലം എഡ്മണ്ട്സ്ബറി എന്ന പേരില്‍ അറിയപ്പെട്ടു. കാരണം ഈ സ്ഥലം വിശുദ്ധ എഡ്മണ്ടിന് പൈതൃകസ്വത്തായി കിട്ടിയ സ്വന്തം പട്ടണമായിരുന്നു, അല്ലാതെ അവിടെ അദ്ദേഹത്തെ അടക്കം ചെയ്തു എന്ന കാരണത്താല്‍ അല്ലായിരുന്നു.

ഇംഗീഷ്-സാക്സണ്‍ ഭാഷയില്‍ ബറി എന്ന്‍ പറഞ്ഞാല്‍ കൊട്ടാരം അല്ലെങ്കില്‍ രാജധാനി എന്നാണ് അര്‍ത്ഥം. അദ്ദേഹത്തെ അടക്കം ചെയ്തിടത്ത് അക്കാലത്തെ രീതി അനുസരിച്ച് മരംകൊണ്ടുള്ള ഒരു പള്ളി പണിതു. ഒരു വലിയ മരത്തിന്റെ കൊമ്പുകള്‍ ഒരേപൊക്കത്തില്‍ മുറിക്കുകയും അടുപ്പിച്ചു അടുപ്പിച്ചു തറയില്‍ കുഴിച്ചിടുകയും ഇടക്കുള്ള ഭാഗം മണ്ണും കുമ്മായവും കൊണ്ടു നിറക്കുകയും വഴി ഭിത്തികള്‍ നിര്‍മ്മിക്കുകയും, ഇതിനു മുകളിലായി ഒരു മേഞ്ഞ മേല്‍ക്കൂര ഉറപ്പിക്കുകയും ചെയ്തു. വളരെ മനോഹരമായിരുന്നു ഈ നിര്‍മ്മിതി, അതിനാല്‍ തന്നെ ഏറ്റവും ശക്തരായ പാശ്ചാത്യ-സാക്സണ്‍ രാജാക്കന്മാരുടെ നിര്‍മ്മിതിയായ ഗ്ളാസ്റ്റെന്‍ബറിയിലുള്ള രാജകീയ ആശ്രമത്തിന്റെ നിര്‍മ്മാണവും ഈ രീതിയുടെ അടിസ്ഥാനത്തില്‍ ആണ്.

പില്‍ക്കാലത്ത് ഇത് കല്ലുകള്‍കൊണ്ട് നിര്‍മ്മിച്ചു. വിശുദ്ധന്റെ അമൂല്യമായ ഭൗതീകാവശിഷ്ടങ്ങള്‍ പല അത്ഭുതങ്ങള്‍ക്കും കാരണമായിട്ടുണ്ട്. 920-ല്‍ എതേല്‍റെഡ് രാജാവിന്റെ ഭരണകാലത്ത് ടര്‍ക്കില്‍ ദി ടെയിനിന്റെ നേതൃത്വത്തിലുള്ള കിരാതന്‍മാരുടെ ആക്രമണത്തെ ഭയന്ന് ഈ വിശുദ്ധ ഭൗതീകാവശിഷ്ടങ്ങളുടെ സൂക്ഷിപ്പുകാരും ഇത് ഒരിക്കലും ഉപേക്ഷിക്കാത്തവരുമായ എഗ്ല്‍വിന്‍ അല്ലെങ്കില്‍ ഐല്‍വിന്‍ എന്ന സന്യാസിയും ലണ്ടനിലെ മെത്രാനായ അല്‍ഫുണും ചേര്‍ന്ന്‍ ഇവ ലണ്ടനിലേക്ക് മാറ്റി. മൂന്ന് വര്‍ഷത്തോളം വിശുദ്ധ ഗ്രിഗറിയുടെ പള്ളിയില്‍ സൂക്ഷിച്ചതിനുശേഷം 923-ല്‍ വീണ്ടും എഡ്മണ്ട്സ്ബറിയിലേക്ക് മാറ്റി.

മരംകൊണ്ടുണ്ടാക്കിയ ആ പഴയ പള്ളി ക്നൂട്ട് അഥവാ കനൂട്ടസ് രാജാവിന്റെ അവിടെ ഉണ്ടായിരുന്നു. തന്റെ പിതാവായ സ്വെയിന്‍ അഥവാ സ്വെണോ ഈ സ്ഥലത്തിനും ഭൗതീകാവശിഷ്ടങ്ങള്‍ക്കും വരുത്തിയ കേടുപാടുകള്‍ക്ക് പ്രായാശ്ചിത്വം എന്ന നിലയില്‍ 1020-ല്‍ ഈ രക്തസാക്ഷിയായ വിശുദ്ധന്റെ ആദരണാര്‍ത്തം അവിടെ ഒരു മനോഹരമായ പള്ളിയും ആശ്രമവും പണികഴിപ്പിച്ചു. ഈ വിശുദ്ധന്റെ സമാനതകളില്ലാത്ത ദൈവഭക്തിയും എളിമയും സഹനശക്തിയും മറ്റ് നന്മകളും നമ്മുടെ ചരിത്രകാരന്മാര്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. പില്‍ക്കാല ഇംഗ്ലീഷ് രാജാക്കന്മാര്‍ ഈ വിശുദ്ധനെ പ്രത്യേക മധ്യസ്ഥനും ഒരു രാജാവിനുവേണ്ട എല്ലാ നന്മകളുടെ ഒരു മാതൃകയുമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്.

ഹെന്‍റി ആറാമന്‍ മതപഠനം തന്റെ ജീവിതകാലം മുഴുവന്‍ തുടരുകയും വിശുദ്ധ എഡ്മണ്ട്സ്ബറിയിലെ ആശ്രമത്തില്‍ അദ്ദേഹം നടത്തിയ ധ്യാനങ്ങള്‍ വഴി മറ്റെങ്ങും ലഭിക്കാത്തത്ര ആനന്ദവും സന്തോഷവും അനുഭവിക്കുകയും ചെയ്തു. 1222-ല്‍ ഈ വിശുദ്ധന്റെ നാമഹേതു തിരുന്നാള്‍ ഓക്സ്ഫോര്‍ഡ് നാഷണല്‍ കൗണ്‍സില്‍ രാജ്യത്തെ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടുത്തിയെങ്കിലും 1362-ല്‍ മെത്രാനായ സിമോണ്‍ ഇസ്ലെപ്പിന്റെ വെട്ടിക്കുറക്കലില്‍ ഈ ദിനം അവധിദിന പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടു .

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️

1. ത്രെയിസില്‍ വച്ചു വധിക്കപ്പെട്ട ബാസ്സൂസ്, ഡയണീഷ്യസ്, ആഗാപ്പിത്തൂസ്

2. ആഫ്രിക്കായിലെ അമ്പേലിയൂസ്

3. ഏഷ്യാ മൈനറിലെ യൂസ്റ്റെസ്, തെസ്പെപ്സിയൂസ്, അനത്തോളിയൂസ്

4. ലാവോണില്‍ മരിച്ച ഔത്തുബോദൂസ്

5. മിലാനില്‍ ആര്‍ച്ചു ബിഷപ്പായിരുന്ന ബെനീഞ്ഞു
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 20th – St. Edmnd the Martyr & St. Felix of Valois

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 20th – St. Edmund the Martyr & St. Felix of Valois

St. Edmund the Martyr:
Martyred king of the East Angles. He was elected king in 855 at the age of fourteen and began ruling Suffolk, England, the following year. In 869 or 870, the Danes invaded Edmund’s realm, and he was captured at Hone, in Suffolk. After extreme torture, Edmund was beheaded and died calling upon Jesus. His shrine brought about the town of Bury St. Edmund’s. He is depicted as crowned and robed as a monarch, holding a scepter, orb, arrows, or a quiver.

St. Felix of Valois:
Hermit and co-founder of the Trinitarians with St. John of Matha. He lived as a recluse at Cerfroid, France, and in 1198 received approval from the Holy See for the Order of the Most Holy Trinity to ransoms captives from the Moors. Felix founded St. Mathburn Convent in Paris while in his seventies. He died in Cerfroid on November 4. In 1969 his feast was confined to local calendars.

Advertisements

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപതാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടി നാം ചെയ്യുന്ന പ്രവര്‍ത്തികള്‍ അവരെ പോലെ നമുക്കും പ്രയോജനകരവും അവരെ സഹായിക്കേണ്ടത് നമ്മുടെ ഒരു കടമയും ആകുന്നു എന്ന്‍ പല വിശുദ്ധരും പറഞ്ഞിട്ടുണ്ട്. സകല മനുഷ്യരും ശുദ്ധീകരണ സ്ഥലത്തിലെ ഭയങ്കര വേദനകള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് പൊതുവായ വിശ്വാസം. മരണാനന്തര ജീവിതത്തില്‍ പലവിധ സല്‍കൃത്യങ്ങള്‍ കൊണ്ട് നമ്മുക്ക് വരുവാനിരിക്കുന്ന വേദനകളെ നീക്കുന്നതിനും, അതിന്‍റെ കാലാവധി കുറയ്ക്കുന്നതിനും തക്ക മാര്‍ഗ്ഗങ്ങള്‍ നാം ചെയ്യേണ്ടിയിരിക്കുന്നു. നാം ശുദ്ധീകരണസ്ഥലത്തില്‍ വേദനയനുഭവിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന പരസഹായം നാം ഇപ്പോള്‍ ഈ ആത്മാക്കള്‍‍ക്ക് ചെയ്തു കൊടുക്കുന്നതിന്‍റെ തോതനുസരിച്ചേ ലഭിക്കുകയുള്ളൂ.

ശുദ്ധീകരണാത്മാക്കളെ സംബന്ധിച്ചിടത്തോളം തുച്ഛമായ സഹായം ചെയ്തു കൊടുത്തിട്ട് പിന്നീട് അതിനു പ്രതിഫലമായി വലിയ സഹായം ലഭിക്കുമെന്ന് ചിന്തിക്കുന്നത് തെറ്റാണ്. ഏറ്റം അടുത്ത ഉപകാരികള്‍, സ്നേഹിതര്‍, മുതലായവരുടെ ആത്മാക്കള്‍ ശുദ്ധീകരണ സ്ഥലത്തില്‍ ഉഗ്രപീഡ അനുഭവിക്കുന്ന നേരത്ത് അവര്‍ക്കല്‍പമെങ്കിലും ആശ്വാസം വരുത്തുന്നതിന് നാം ശ്രമിച്ചിട്ടില്ലെങ്കില്‍ നാം കഠിന ഹൃദയരാണെന്നു നിസംശയം പറയാം. ആകയാല്‍ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ കഷ്ടപ്പാടുകളെപ്പറ്റി മനസ്സലിഞ്ഞ് അവരെ സഹായിക്കുന്നതില്‍ അല്പംപോലും ഉദാസീനത കാണിക്കരുത്. അല്ലാത്തപക്ഷം കഷ്ടപ്പാടിന്‍റെ കാലം നേരിടുമ്പോള്‍ നമ്മെ സഹായിക്കുന്നതിന് ഒരുത്തരും ഉണ്ടാകുന്നതല്ല. മരിച്ചവരെ സംസ്ക്കരിക്കുന്നത് ഒരു കാരുണ്യ പ്രവര്‍ത്തി തന്നെ. അതിലെത്രയോ ഉപരിയായിട്ടുള്ളതാണ് മരിച്ചവരുടെ ആത്മാക്കളെ മോക്ഷത്തില്‍ ചേര്‍ക്കുന്നതും ശുദ്ധീകരണ സ്ഥലത്തില്‍ അവരുടെ പീഡകളെ കുറയ്ക്കാന്‍ അവരെ സഹായിക്കുന്നതും.

ജപം
🔷🔷

മരിച്ചവരുടെ ആത്മാക്കള്‍ക്ക് നിത്യജീവന്‍ നല്‍കുകയും അവരുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുകയും ചെയ്യുന്ന ദൈവമേ! പാപികളെ അനുഗ്രഹിക്കുവാന്‍ അവിടുന്ന് തിരുമനസ്സായിരിക്കുന്നുവല്ലോ. മരിച്ചവരുടെ ആത്മാക്കളെക്കുറിച്ച് പാപികളായ ഞങ്ങള്‍ ചെയ്തുവരുന്ന ജപങ്ങളും ചിന്തുന്ന കണ്ണുനീരും കൃപയോടുകൂടെ തൃക്കണ്‍‍പാര്‍ത്തു ഇവരെ പീഡകളുടെ സ്ഥലത്തില്‍ നിന്നും രക്ഷിച്ച് നിത്യാനന്ദ ഭാഗ്യം സമ്പൂര്‍ണ്ണമായി അനുഭവിക്കുന്നതിന് അങ്ങേപ്പക്കല്‍ ചേര്‍ത്തരുളണമെ. ആമ്മേന്‍

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ.

നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ.

സൂചന
🔷🔷🔷

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ .

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ!

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

………(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ,

……..(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ,

വിശുദ്ധ മിഖായേലെ,

ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ,

നവവൃന്ദ മാലാഖമാരെ,

വിശുദ്ധ സ്നാപക യോഹന്നാനേ,

വിശുദ്ധ യൗസേപ്പേ,

ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ പത്രോസേ,

വിശുദ്ധ പൗലോസേ,

വിശുദ്ധ യോഹന്നാനേ,

ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ,

വിശുദ്ധ എസ്തപ്പാനോസേ,

വിശുദ്ധ ലൗറന്തിയോസേ,

വേദസാക്ഷികളായ സകല വിശുദ്ധന്മാരേ,

വിശുദ്ധ ഗ്രിഗോറിയോസേ,

വിശുദ്ധ അംബ്രോസീസേ,

വിശുദ്ധ ഈറാനിമ്മോസേ,

മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ,

വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ,

ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ,

സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ മറിയം മഗ്ദലേനായെ,

വിശുദ്ധ കത്രീനായെ,

വിശുദ്ധ ബാര്‍ബരായെ,

കന്യകകളും വിധവകളുമായ സകല വിശുദ്ധരേ,

ദയാപരനായിരുന്ന്,

………(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

സകല തിന്മകളില്‍ നിന്ന്‍,

…….(കര്‍ത്താവേ അവരെ രക്ഷിക്കണമേ)

അങ്ങേ കോപത്തില്‍ നിന്ന്,

അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍,

ക്രൂരമായ വ്യാകുലത്തില്‍ നിന്ന്,

കഠിന ശിക്ഷയില്‍ നിന്ന്,

മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍,

അഗ്നിജ്വാലയില്‍ നിന്ന്‍,

ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍,

അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്,

അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്,

അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്,

അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്,

അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്,

അങ്ങേ വലിയ എളിമയെക്കുറിച്ച്,

അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്,

അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്,

അങ്ങേ പീഡാസഹനത്തെക്കുറിച്ച്,

അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്,

അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്,

അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്,

അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്,

അങ്ങേ തിരുക്കുരിശിനെക്കുറിച്ച്,

അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്,

ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്,

അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്,

അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്,

അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്,

ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്,

വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,

………(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)

പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

(തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക)

സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ,

………(അപ്രകാരം സംഭവിക്കട്ടെ)

കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ.

…….(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ)

പ്രാര്‍ത്ഥിക്കാം
🔷🔷🔷🔷🔷🔷

സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ.

നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

…….(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ)

നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

സുകൃതജപം

ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ.

സല്‍ക്രിയ
🔷🔷🔷🔷

ഒരു രോഗിയെ സന്ദര്‍ശിച്ച് അവര്‍ക്ക് എന്തെങ്കിലും സഹായം ചെയ്തു നല്‍കുക.
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

കർത്താവേ.. ഞങ്ങൾ മടങ്ങി വരേണ്ടതിന് ഞങ്ങളെ അങ്ങയിലേക്കു തിരിക്കേണമേ..ഞങ്ങളുടെ ദിനങ്ങളെ പണ്ടത്തേതുപോലെ ആക്കേണമേ.. (വിലാപങ്ങൾ 5/21)

കാരുണ്യവാനായ ദൈവമേ..
എനിക്കു നീതി നടത്തി തരികയും ഞാൻ വിളിച്ചപേക്ഷിക്കുമ്പോഴെല്ലാം എനിക്ക് ഉത്തരമരുളുകയും.. എന്നും എനിക്കു സമീപസ്ഥനായിരിക്കുകയും ചെയ്യുന്ന അങ്ങയെ ഈ പ്രഭാതത്തിലും ഞങ്ങൾ സ്തുതിച്ചാരാധിക്കുന്നു.. ജീവിതപ്രശ്നങ്ങളിൽ പെട്ട് മനസ്സു മടുക്കുമ്പോഴൊക്കെ എന്നും കുഞ്ഞുമക്കളായി തന്നെ ഇരുന്നാൽ മതിയായിരുന്നുവെന്ന് ചിലപ്പോഴൊക്കെ ഞങ്ങൾ ആഗ്രഹിച്ചു പോകാറുണ്ട്.. ചൊല്ലി പഠിച്ച പ്രാർത്ഥനകൾ ഏറ്റു പറഞ്ഞും..ആശങ്കകളൊന്നുമില്ലാതെ ആഗ്രഹങ്ങളും ആവശ്യങ്ങളുമൊക്കെ പങ്കു വച്ചും.. അമ്മയോടെന്ന പോലെ എന്തിനും ഏതിനും ദൈവത്തെ ആശ്രയിച്ചും.. ചെറിയ തെറ്റുകളെ പോലും ഭയപ്പെട്ടും നിഷ്കളങ്കമായ പുഞ്ചിരിയോടെയും ഹൃദയനൈർമല്യത്തോടെയും ബാല്യത്തിൽ ഞങ്ങൾ ദൈവത്തെ സ്നേഹിക്കുകയും കൂടെ കൂട്ടുകയും ചെയ്തിരുന്നു..എന്നാൽ എടുത്താൽ പൊങ്ങാത്തത്ര ജീവിതഭാരങ്ങളും.. വ്യാമോഹങ്ങളും.. ലൗകീക ചിന്തകളും ഞങ്ങളെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യാൻ തുടങ്ങിയപ്പോൾ ദൈവീകസ്മരണകളൊക്കെ ഞങ്ങളിൽ നിന്നും മാഞ്ഞു പോയി.. ഏതു കാര്യങ്ങൾക്കും ദൈവത്തെക്കാളുപരിയായി ഞങ്ങൾ ഞങ്ങളെത്തന്നെ ആശ്രയിക്കാൻ തുടങ്ങി.. ചതിയും വഞ്ചനയും കാപട്യവുമെല്ലാം ഞങ്ങളുടെ കൂടെപ്പിറപ്പുകളായി മാറി.. എല്ലാറ്റിലുമുപരി ഞങ്ങളുടെ പ്രാർത്ഥനകളിൽ പോലും സ്വാർത്ഥതയും.. മത്സരബുദ്ധിയും കടന്നു വന്നു..
എന്റെ ഈശോയേ.. ഞങ്ങളുടെ ഹൃദയം വിങ്ങുന്നത് നീയറിയുന്നുണ്ടല്ലോ.. നശ്വരമായ സന്തോഷങ്ങൾക്കു വേണ്ടി അങ്ങയെ പരിത്യജിക്കുകയും.. ജീവിത സൗകര്യങ്ങളുടെ നിറവിൽ മതി മറന്നു പ്രവർത്തിക്കുകയും ചെയ്തു പോയതിനെയോർത്ത് ഞങ്ങൾ മാപ്പു ചോദിക്കുന്നു.. ഈ ഭൂമിയിൽ നിന്റെ സാക്ഷികളായിരിക്കാനും..മറ്റെന്തിനെക്കാളുമുപരി നിന്നെ സ്നേഹിക്കാനും.. നിന്നോടു കൂടെയായിരിക്കുവാനുമുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ.. അപ്പോൾ അചഞ്ചലമായി നിലകൊള്ളുന്ന സീയോൻ പർവ്വതം പോലെ ജീവിതയാത്രയിലുടനീളം ഞങ്ങളും അങ്ങയിൽ ആശ്രയിച്ചു നിലനിൽക്കുക തന്നെ ചെയ്യും..

വിശുദ്ധ ഗീവർഗീസ് സഹദാ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ .

Advertisements

മകനേ, എന്റെ ജ്‌ഞാനത്തില്‍ ശ്രദ്‌ധപതിക്കുകയും എന്റെ വാക്കുകള്‍ക്ക്‌ചെവികൊടുക്കുകയും ചെയ്യുക.
അപ്പോള്‍ നീ വിവേചനാശക്‌തികാത്തുസൂക്‌ഷിക്കുകയും നിന്റെ അധരം അറിവു സംരക്‌ഷിക്കുകയും ചെയ്യും.
സുഭാഷിതങ്ങള്‍ 5 : 1-2

പര്‍വതങ്ങള്‍ക്കുരൂപം നല്‍കുന്നതിനുമുന്‍പ്‌,
ഭൂമിയും ലോകവും അങ്ങു നിര്‍മിക്കുന്നതിനുമുന്‍പ്‌, അനാദി മുതല്‍ അനന്തതവരെഅവിടുന്നു ദൈവമാണ്‌.
സങ്കീര്‍ത്തനങ്ങള്‍ 90 : 2

മകനേ, എന്റെ വാക്ക്‌ നിന്റെ ഹൃദയത്തില്‍ പതിയട്ടെ;
അപ്പോള്‍ നിനക്കു ദീര്‍ഘായുസ്‌സുണ്ടാകും.
ഞാന്‍ ജ്‌ഞാനത്തിന്റെ വഴിനിന്നെ പഠിപ്പിച്ചു;
സത്യസന്‌ധതയുടെ പാതകളില്‍നിന്നെ നയിച്ചു.
നടക്കുമ്പോള്‍ നിന്റെ കാലിടറുകയില്ല.ഓടുമ്പോള്‍ വീഴുകയുമില്ല.
സുഭാഷിതങ്ങള്‍ 4 : 10-12

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s