Daily Saints, November 22 St. Cicilia | അനുദിന വിശുദ്ധർ, നവംബർ 22 വി. സിസിലി

⚜️⚜️⚜️ November 2️⃣2️⃣⚜️⚜️⚜️
വിശുദ്ധ സിസിലി
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

പുരാതന റോമില്‍ വളരെയേറെ ആദരിക്കപ്പെട്ടിരുന്ന ഒരു വിശുദ്ധയായിരുന്നു സിസിലി.വിശുദ്ധയുടെ രക്തസാക്ഷിത്വമല്ലാതെ ചരിത്രപരമായി അവകാശപ്പെടാവുന്ന മറ്റ് വിവരങ്ങളൊന്നും നമുക്ക് ലഭ്യമല്ല. പ്രാര്‍ത്ഥനാ പുസ്തകങ്ങളിലെ വിവരണമനുസരിച്ച് വിശുദ്ധ സിസിലി പ്രാര്‍ത്ഥനകളിലും ധ്യാനങ്ങളിലും മുഴുകിയ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. താന്‍ ജീവിതകാലം മുഴുവനും കന്യകയായി ഇരിക്കുമെന്ന്‍ അവള്‍ പ്രതിജ്ഞ ചെയ്തിരുന്നു.

അവളുടെ മാതാപിതാക്കളുടെ സമ്മതപ്രകാരം വലേരിയന്‍ എന്ന യുവാവ് അവളെ വിവാഹം ചെയ്യുവാന്‍ ആഗ്രഹിച്ചിരുന്നു. അതേ തുടര്‍ന്ന്‍ അവരുടെ വിവാഹം തീരുമാനിക്കപ്പെട്ടു. അങ്ങിനെ കല്യാണദിവസം രാത്രിയില്‍ അവള്‍ വലെരിയന്റെ ചെവിയില്‍ വളരെ രഹസ്യമായി ഇപ്രകാരം പറഞ്ഞു. “ഒരു രഹസ്യം ഞാന്‍ നിന്നോട് പറയുവാന്‍ ആഗ്രഹിക്കുന്നു, അസൂയയോട് കൂടി എന്റെ ശരീരത്തിന് കാവല്‍ നില്‍ക്കുന്ന ദൈവത്തിന്റെ മാലാഖയായ ഒരു കാമുകന്‍ എനിക്കുണ്ട്.” തനിക്ക് ആ മാലാഖയെ കാണിച്ചു തന്നാല്‍ താന്‍ ക്രിസ്തുവില്‍ വിശ്വസിക്കാമെന്ന് വലേരിയന്‍ വാക്ക് കൊടുത്തു. എന്നാല്‍ മാമ്മോദീസ കൂടാതെ ഇത് സാധ്യമല്ലെന്ന് വിശുദ്ധ വലേരിയനെ ധരിപ്പിച്ച പ്രകാരം അദ്ദേഹം ഉര്‍ബന്‍ പാപ്പായാല്‍ ജ് ജ്ഞാനസ്നാനം സ്വീകരിച്ചു തിരിച്ചു വന്നപ്പോള്‍ വിശുദ്ധ സിസിലി തന്റെ ചെറിയ മുറിയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകി ഇരിക്കുന്നതും അവളുടെ സമീപത്തായി ദൈവത്തിന്റെ മാലാഖ നില്‍ക്കുന്നതും വലേരിയന്‍ കണ്ടു.

ഇത് കണ്ടമാത്രയില്‍ തന്നെ വലേരിയന്‍ ഭയചകിതനായി. കന്യകാത്വത്തോടുള്ള സിസിലിയയുടെ ഇഷ്ടത്തില്‍ പ്രീതിപൂണ്ട മാലാഖ അവര്‍ക്ക് മഞ്ഞുകണക്കെ വെളുത്തനിറമുള്ള ലില്ലിപുഷ്പങ്ങളും കടും ചുവന്ന നിറത്തിലുള റോസാ പുഷ്പങ്ങളും നിറഞ്ഞ ഒരു പൂക്കുട സമ്മാനിച്ചു. ഒരിക്കലും വാടാത്ത ഈ പൂക്കള്‍ ചാരിത്രത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് മാത്രമേ ദര്‍ശിക്കുവാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇതിനുപുറമേ വലെരിയന്‍ തന്റെ സഹോദരനായ തിബര്‍ത്തിയൂസിന്റെ മതപരിവര്‍ത്ത‍നത്തിനു വേണ്ടിയും മാലാഖയോട് അപേക്ഷിച്ചു.

വിവാഹിതരായ ഈ ദമ്പതികളെ അനുമോദിക്കുന്നതിനായി വന്നപ്പോള്‍ മനോഹരമായ ഈ പൂക്കള്‍ കണ്ട തിബര്‍ത്തിയൂസ് ആശ്ചര്യപ്പെട്ടു. ഇവ എങ്ങിനെ ലഭിച്ചു എന്നറിഞ്ഞ തിബര്‍ത്തിയൂസ് മാമ്മോദീസ സ്വീകരിച്ചു. അതേ തുടര്‍ന്ന്‍ വിശുദ്ധ സിസിലി തിബര്‍ത്തിയൂസിനോട് ഇപ്രകാരം പറഞ്ഞു “ഇന്ന്‍ ഞാന്‍ നിന്നെ എന്റെ ഭര്‍തൃസഹോദരനായി അംഗീകരിക്കുന്നു. കാരണം ദൈവത്തോടുള്ള നിന്റെ സ്നേഹം നിന്നെ വിഗ്രഹങ്ങള്‍ ഉപേക്ഷിക്കുന്നതിന് പ്രേരിപ്പിച്ചിരിക്കുന്നു. നിന്റെ സഹോദരനെ എന്റെ ഭര്‍ത്താവായി എനിക്ക് തന്ന ദൈവം നിന്നെ എന്റെ ഭര്‍തൃസഹോദരനായും എനിക്ക് തന്നിരിക്കുന്നു.” ഇവരുടെ മതപരിവര്‍ത്തനത്തെ കുറിച്ചറിഞ്ഞ മുഖ്യനായ അല്‍മാച്ചിയൂസ് ഇവരെ തടവിലടക്കുന്നതിനായി തന്റെ ഉദ്യോഗസ്ഥനായ മാക്സിമസിനെ അയച്ചു തങ്ങളുടെ വധശിക്ഷയുടെ തലേദിവസം രാത്രിയില്‍ ഇവര്‍ മാക്സിമസിനെ ഉപദേശിക്കുകയും അതിന്‍പ്രകാരം അദ്ദേഹവും അദ്ദേഹത്തിന്റെ മുഴുവന്‍ കുടുംബവും മാമോദീസ സ്വീകരിക്കുകയും ചെയ്തു.

പിറ്റേന്ന് പുലര്‍ച്ചെതന്നെ വിശുദ്ധ എഴുന്നേല്‍ക്കുകയും രണ്ടു സഹോദരന്മാരെയും വിളിച്ചുണര്‍ത്തി ധൈര്യപൂര്‍വ്വം ക്രിസ്തുവിനു വേണ്ടി പോരാടണമെന്ന് പറഞ്ഞു. പട്ടാളക്കാര്‍ വരെ വിശുദ്ധ പറയുന്നത് വളരെ ശ്രദ്ധാപൂര്‍വ്വം കേട്ടു. “ഞങ്ങളെ പോലുള്ള ദാസരെ തിരഞ്ഞെടുത്ത യേശു ശരിയായ ദൈവപുത്രനാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.” എന്നവര്‍ ഉറക്കെ ഘോഷിച്ചു. മുഖ്യന്റെ മുന്നിലേക്കാനയിച്ചപ്പോഴും അവര്‍ ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് ഇപ്രകാരം പ്രഘോഷിച്ചു “ഞങ്ങള്‍ അവന്റെ പരിശുദ്ധ നാമം ഉറക്കെ പ്രഖ്യാപിക്കുന്നു, ഞങ്ങള്‍ അവനെ നിഷേധിക്കുകയില്ല.”

കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിനു മുന്‍പ് തന്നെ മുഖ്യന്‍ അവരെ വധിക്കുവാന്‍ ഉത്തരവിട്ടു അങ്ങിനെ വിശുദ്ധയെ വെള്ളത്തില്‍ മുക്കി കൊല്ലുവാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് ഒരു കുഴപ്പവും കൂടാതെ ഇരിക്കയും ഇപ്രകാരം പ്രാര്‍ത്ഥിക്കുകയും ചെയ്തു. “പിതാവേ, ഞാന്‍ നിന്നോട് നന്ദി പറയുന്നു. നിന്റെ മകനായ ക്രിസ്തുവിനാല്‍ തീ പോലും എന്റെ അരികില്‍ നിന്നും പോയിരിക്കുന്നു” അതേ തുടര്‍ന്ന്‍ വിശുദ്ധയുടെ തലവെട്ടിമാറ്റുവാന്‍ ആജ്ഞാപിച്ചു. ഇതിനായി നിയോഗിച്ച ആള്‍ മൂന്ന് ശ്രമം നടത്തിയെങ്കിലും (മൂന്നില്‍ കൂടുതല്‍ നിയമം അനുവദിക്കുന്നില്ല) ഭാഗികമായി പരാജയപ്പെട്ടതിനെ തുടര്‍ന്ന്‍ രക്തത്തില്‍ കുളിച്ച അവസ്ഥയില്‍ വിശുദ്ധയെ അവിടെ തന്നെ ഉപേക്ഷിച്ച് പോയി. ആ അവസ്ഥയിലും പാവങ്ങളെ പ്രോത്സാഹിപ്പിക്കുകയും തന്റെ ഭവനം ഒരു ദേവാലയത്തിനായി സമര്‍പ്പിക്കുകയും ചെയ്തുകൊണ്ട് മൂന്ന് ദിവസത്തോളം വിശുദ്ധ ജീവിച്ചിരുന്നു.

നാലാം നൂറ്റാണ്ടില്‍ തന്നെ ട്രാസ്റ്റ്വേരെയില്‍ വിശുദ്ധയുടെ വീടിരുന്ന അതേ സ്ഥലത്ത് തന്നെ അവളുടെ പേരില്‍ ഒരു പള്ളി ഉണ്ടായിരുന്നു. ഏതാണ്ട് 230-ല്‍ അലെക്സാണ്ടര്‍ സെവേരുസ് ചക്രവര്‍ത്തിയുടെ ഭരണകാലത്താണ് വിശുദ്ധയുടെ രക്തസാക്ഷിത്വം ഉണ്ടായതെന്ന് കരുതപ്പെടുന്നു. 1599-ല്‍ വിശുദ്ധയുടെ ശവകല്ലറ തുറക്കുകയും അവളുടെ ശരീരം സൈപ്രസ് മരംകൊണ്ടുണ്ടാക്കിയ ശവപ്പെട്ടിയില്‍ കാണപ്പെടുകയും ചെയ്തു. മരിക്കുന്നതിനു തൊട്ടുമുന്‍പ് ഇടുന്നത് പോലെ ഒട്ടും തന്നെ അഴുകാതെ ആണ് വിശുദ്ധയുടെ മൃതശരീരം ഇരുന്നത്. ഈ ശരീരം കാണാനിടയായ സ്റ്റീഫന്‍ മദേര്‍ണ എന്നയാള്‍ താന്‍ കണ്ടതുപോലെ തന്നെ വിശുദ്ധയുടെ ഒരു പ്രതിമ നിര്‍മ്മിക്കുകയുണ്ടായി. മധ്യകാലം മുതലേ തന്നെ വിശുദ്ധ സിസിലിയെ ദേവാലയ സംഗീതത്തിന്‍റെ മധ്യസ്ഥയായി ആദരിച്ച് വരുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ബാങ്കോറിലെ ഡെയിനിയോളെല്‍

2. ആന്‍റിയക്കിലെ മാര്‍ക്കും സ്റ്റീഫനും

3. ആഫ്രിക്കനായ മൗറൂസ്

4. ഫിലെമോണും ഭാര്യ അഫിയായും

5. ഔട്ടൂണ്‍ ബിഷപ്പായിരുന്ന പ്രഗ്മാഷിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 22nd – St. Cecilia

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 22nd – St. Cecilia

Although Cecilia is one of the most famous of the Roman martyrs, the familiar stories about her are apparently not founded on authentic material. There is no trace of honor being paid her in early times. A fragmentary inscription of the late fourth century refers to a church named after her, and her feast was celebrated at least in 545.

According to legend, Cecilia was a young Christian of high rank betrothed to a Roman named Valerian. Through her influence, Valerian was converted, and was martyred along with his brother. The legend about Cecilia’s death says that after being struck three times on the neck with a sword, she lived for three days, and asked the pope to convert her home into a church.

Since the time of the Renaissance she has usually been portrayed with a viola or a small organ.

Reflection
Like any good Christian, Cecilia sang in her heart, and sometimes with her voice. She has become a symbol of the Church’s conviction that good music is an integral part of the liturgy, of greater value to the Church than any other art.

Saint Cecilia is the Patron Saint of:
Musicians

Advertisements

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

ഇരുപത്തി രണ്ടാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

“ചോദിപ്പിന്‍ നിങ്ങള്‍ക്കു ലഭിയ്ക്കും, അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും, മുട്ടുവിന്‍ നിങ്ങള്‍ക്കു തുറന്ന്‍ കിട്ടും” എന്നു അരുള്‍ ചെയ്ത ദൈവം നമ്മുടെ പ്രാര്‍ത്ഥനയില്‍ എന്തു കാര്യങ്ങള്‍ യാചിച്ചാലും നിങ്ങള്‍ക്കു എല്ലാം ലഭിക്കുമെന്ന്‍ ഓര്‍മ്മപ്പെടുത്തുന്നു. എത്ര വിശുദ്ധന്മാര്‍ തങ്ങളുടെ പ്രാര്‍ത്ഥനയാല്‍ മരിച്ചവരെ ഉയിര്‍പ്പിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ പരോപകാരത്തിനും സ്വരക്ഷയ്ക്കും വേണ്ടി മനുഷ്യന്‍റെ കൈയ്യില്‍ കൊടുത്തിരിക്കുന്ന ബലമേറിയ ഒരായുധമാകുന്നു പ്രാര്‍ത്ഥന. ഇത് ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ രക്ഷയ്ക്കായി ഉപയോഗിക്കാമെന്നും ഇങ്ങനെ ഉപയോഗിക്കുന്നതു കൊണ്ട് അവര്‍ക്ക് വളരെ സഹായം ലഭിക്കുമെന്നുള്ളത് തുറന്ന സത്യമാണ്.

പ്രാര്‍ത്ഥന തനിയെ ചൊല്ലുന്നതും പൊതുവില്‍ ചൊല്ലുന്നതും രണ്ട് രീതിയാകുന്നു. തനിയെ ചെയ്യുന്ന പ്രാര്‍ത്ഥനയേക്കാള്‍ പൊതുവില്‍ ചെയ്യുന്നതിനാണ് കൂടുതല്‍ ഫലം. അതുകൊണ്ട് തനിയെ ചൊല്ലുന്ന പ്രാര്‍ത്ഥന കൊണ്ടു മാത്രം തൃപ്തിപ്പെടാതെ സമൂഹ പ്രാര്‍ത്ഥനയില്‍ ഭക്തിയുള്ള ആളുകള്‍ പങ്കു കൊള്ളുന്നു. പലര്‍കൂടി ചെയ്യുന്ന പ്രാര്‍ത്ഥനയ്ക്ക് കൂടുതല്‍ ഫലമുണ്ടെന്ന് നമ്മുടെ കര്‍ത്താവ് തന്നെ അരുളിച്ചെയ്തിട്ടുണ്ട്. പണച്ചെലവോ, ബുദ്ധിമുട്ടോ സ്വന്തം ജോലികള്‍ക്ക് വിഘ്നമോ കൂടാതെ നിര്‍വഹിക്കാവുന്ന പ്രാര്‍ത്ഥനയെങ്കിലും നാം ചെയ്യാതിരിന്നാല്‍ അത് ഏറെ കഠിനമായിരിക്കും.

ജപം
🔷🔷

സര്‍വ്വേശ്വരാ ഇന്നേ ദിവസം മരണം പ്രാപിച്ചവരുടെ ആത്മാക്കളെക്കുറിച്ച് അങ്ങേ കൃപ ഞങ്ങള്‍ യാചിക്കുന്നു. ഈ ആത്മാക്കള്‍ ചെയ്ത കുറ്റങ്ങളെല്ലാം അങ്ങ് പൊറുത്ത് അവരെ നിത്യനരകത്തില്‍ തള്ളാതെയും ശുദ്ധീകരണ സ്ഥലത്തില്‍ നിറുത്താതെയും അങ്ങേ പ്രതാപമുള്ള തിരുസന്നിധിയിലേക്കു വിളിച്ചു കൊള്ളണമെന്ന് അങ്ങേ അവസാനമില്ലാത്ത ദയാധിക്യത്തെക്കുറിച്ച് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ .

നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ.

സൂചന
🔷🔷🔷

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ!

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

………(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ,

……..(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ,

വിശുദ്ധ മിഖായേലെ,

ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ,

നവവൃന്ദ മാലാഖമാരെ,

വിശുദ്ധ സ്നാപക യോഹന്നാനേ,

വിശുദ്ധ യൗസേപ്പേ,

ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ പത്രോസേ,

വിശുദ്ധ പൗലോസേ,

വിശുദ്ധ യോഹന്നാനേ,

ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ,

വിശുദ്ധ എസ്തപ്പാനോസേ,

വിശുദ്ധ ലൗറന്തിയോസേ,

വേദസാക്ഷികളായ സകല വിശുദ്ധന്മാരേ,

വിശുദ്ധ ഗ്രിഗോറിയോസേ,

വിശുദ്ധ അംബ്രോസീസേ,

വിശുദ്ധ ഈറാനിമ്മോസേ,

മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ,

വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ,

ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ,

സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ മറിയം മഗ്ദലേനായെ,

വിശുദ്ധ കത്രീനായെ,

വിശുദ്ധ ബാര്‍ബരായെ,

കന്യകകളും വിധവകളുമായ സകല വിശുദ്ധരേ,

ദയാപരനായിരുന്ന്,

………(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

സകല തിന്മകളില്‍ നിന്ന്‍,

…….(കര്‍ത്താവേ അവരെ രക്ഷിക്കണമേ)

അങ്ങേ കോപത്തില്‍ നിന്ന്,

അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍,

ക്രൂരമായ വ്യാകുലത്തില്‍ നിന്ന്,

കഠിന ശിക്ഷയില്‍ നിന്ന്,

മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍,

അഗ്നിജ്വാലയില്‍ നിന്ന്‍,

ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍,

അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്,

അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്,

അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്,

അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്,

അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്,

അങ്ങേ വലിയ എളിമയെക്കുറിച്ച്,

അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്,

അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്,

അങ്ങേ പീഡാസഹനത്തെക്കുറിച്ച്,

അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്,

അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്,

അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്,

അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്,

അങ്ങേ തിരുക്കുരിശിനെക്കുറിച്ച്,

അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്,

ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്,

അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്,

അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്,

അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്,

ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്,

വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,

………(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)

പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

(തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക)

സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ,

………(അപ്രകാരം സംഭവിക്കട്ടെ)

കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ.

…….(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ)

പ്രാര്‍ത്ഥിക്കാം
🔷🔷🔷🔷🔷🔷

സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ.

നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

…….(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ)

നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

സുകൃതജപം
🔷🔷🔷🔷🔷

ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ.

സല്‍ക്രിയ
🔷🔷🔷🔷

മരിച്ചവരുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോമിശിഹായുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ചുള്ള ജപം ചൊല്ലി പ്രാര്‍ത്ഥിക്കുക
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും..തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടുകയും ചെയ്യും.. (ലൂക്കാ :18/14)
സ്നേഹനാഥാ..

ഒരിക്കലും അസ്‌തമിക്കാത്ത സ്നേഹത്തോടെയും.. ഒരിക്കലും അവസാനിക്കാത്ത കാരുണ്യത്തോടെയും ഈ പുതിയ പ്രഭാതം കാണാൻ അനുവദിച്ചതിനെയോർത്ത് ഞങ്ങളങ്ങയെ സ്തുതിക്കുകയും പുകഴ്ത്തുകയും.. അങ്ങേയ്ക്ക് ഒരായിരം നന്ദിയർപ്പിക്കുകയും ചെയ്യുന്നു.. ക്ഷമിക്കാനും സ്നേഹിക്കാനും പഠിപ്പിക്കണമേ എന്നു പ്രാർത്ഥിക്കുമ്പോഴും.. മറ്റുള്ളവരുടെ ചെറിയ തെറ്റുകളും അപൂർണതകളും പോലും ക്ഷമിക്കാൻ കഴിയാത്ത മനോഭാവം ഞങ്ങളുടെ ഹൃദയങ്ങളെയും അസ്വസ്‌ഥപ്പെടുത്തുകയും ജീവിതത്തിൽ സമാധാനം ഇല്ലാതെയാക്കുകയും ചെയ്യാറുണ്ട്.. ഒന്നു മിണ്ടിയാൽ.. കുറവുകളെ അംഗീകരിച്ചാൽ.. പുഞ്ചിരിയോടെ ഒന്നു ചേർത്തു പിടിച്ചാൽ.. ഞാൻ അവരുടെ മുൻപിൽ തോറ്റു പോയതു പോലെയാവും.. എനിക്കൊരു വിലയുമില്ലാതാവും എന്ന ഉൾഭയം എന്നിലുള്ളിടത്തോളം കാലം പുറമേ ക്ഷമിച്ചു എന്നു ഭാവിച്ചാലും.. ഹൃദയത്തിൽ അതിന്റെ ഫലമനുഭവിക്കാൻ ഞങ്ങൾക്ക് ഒരിക്കലും കഴിയാറില്ല..

ഈശോയേ.. മറ്റുള്ളവരുടെ വാക്കുകളിലൂടെയും പെരുമാറ്റത്തിലൂടെയുമൊക്കെ മനസ്സിലുണ്ടായ അസ്വസ്ഥതകളെ അങ്ങയുടെ പാദപീഠത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. ഏകാഗ്രമായ മനസ്സോടെയും ഹൃദയപൂർവ്വകമായും അവരോടു ക്ഷമിക്കാൻ എന്നെ സഹായിക്കേണമേ.. തന്നെത്തന്നെ എളിമപ്പെടുത്തി മാപ്പപേക്ഷിച്ചും.. പരസ്പരം മാപ്പു നൽകിയും ജീവിതത്തിൽ വർത്തിക്കുവാനുള്ള അനുഗ്രഹമേകണമേ.. അപ്പോൾ ഞങ്ങളുടെ സ്നേഹവും എളിമയും ദർശിച്ചു കൊണ്ടിരിക്കുന്ന അങ്ങയുടെ മുൻപിൽ കുറ്റമറ്റ ദൈവമക്കളായി ഞങ്ങളും പ്രശോഭിക്കുകയും അങ്ങയിൽ നിന്നും കൂടുതൽ പ്രസാദവരങ്ങളെ ആത്മാവിലേക്ക് നേടിയെടുക്കുകയും ചെയ്യും..

വിശുദ്ധ ഏവുപ്രാസ്യാ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ .

Advertisements

തക്കസമയം വിവേചിച്ചറിയുകയുംതിന്‍മയ്‌ക്കെതിരേ ജാഗരൂകതപുലര്‍ത്തുകയും ചെയ്യുക;
സ്വയം അവമാനം വരുത്തിവയ്‌ക്കരുത്‌.
എന്തെന്നാല്‍, പാപഹേതുവായ ലജ്‌ജയുണ്ട്‌;
മഹത്വവും കൃപയും നല്‍കുന്ന ലജ്‌ജയുമുണ്ട്‌.
പ്രഭാഷകന്‍ 4 : 20-21

തന്റെ തൂവലുകള്‍കൊണ്ട്‌ അവിടുന്നു
നിന്നെ മറച്ചുകൊള്ളും; അവിടുത്തെ
ചിറകുകളുടെകീഴില്‍ നിനക്ക്‌ അഭയംലഭിക്കും; അവിടുത്തെ വിശ്വസ്‌തത
നിനക്കു കവചവും പരിചയും ആയിരിക്കും.
സങ്കീര്‍ത്തനങ്ങള്‍ 91 : 4

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s