അനുദിനവിശുദ്ധർ

Daily Saints, November 23 | അനുദിന വിശുദ്ധർ, നവംബർ 23

⚜️⚜️⚜️ November 2️⃣3️⃣⚜️⚜️⚜️
വിശുദ്ധ ക്ലമന്റ് മാര്‍പാപ്പ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

92-101 കാലയളവില്‍ സേവനം ചെയ്ത വിശുദ്ധ ക്ലമന്റ് ആദ്യ മാര്‍പാപ്പാമാരില്‍ ഒരാളായിരുന്നു; വിശുദ്ധ ഇറേനിയൂസിന്റെ അഭിപ്രായത്തില്‍ വിശുദ്ധ പത്രോസിനു ശേഷം പരിശുദ്ധ സിംഹാസനത്തില്‍ അഭിഷിക്തനാകുന്ന മൂന്നാമത്തെ പാപ്പയാണ് വിശുദ്ധ ക്ലമന്റ്. വിശുദ്ധ ക്ലമന്റ് ഒരു രക്തസാക്ഷിയായി മരിച്ചിരിക്കുവാനാണ് കൂടുതലും സാധ്യത.

അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് വളരെ കുറച്ച്‌ മാത്രമേ വിവരമുള്ളൂ. ഫിലി. 4:3-ല്‍ വിശുദ്ധ പൌലോസ് പരാമര്‍ശിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സഹചാരി വിശുദ്ധ ക്ലമന്റ് ആണോ എന്ന കാര്യം തീര്‍ച്ചയില്ല. എന്നിരുന്നാലും വിശുദ്ധ ക്ലമന്റ് കൊറീന്തോസ്ക്കാര്‍ക്ക്‌ അയച്ച കത്തിന് ആധികാരികതയുണ്ട്. ഇതില്‍ വിശുദ്ധന്‍ നിരന്തര സംഘര്‍ഷങ്ങളാല്‍ മുറിവേറ്റ ആ സമൂഹത്തില്‍ ആധികാരികമായി ഇടപെടുന്നതായി കാണാം. ഇത് ആദ്യകാല പാപ്പാ ചരിത്രത്തില്‍ എടുത്ത്‌ പറയാവുന്ന ഒരു പ്രവര്‍ത്തിയാണ്.

കത്തോലിക്കാസഭയുടെ ദിനംതോറുമുള്ള ആരാധാനാക്രമ പുസ്തകത്തില്‍ ഇതിനെ കുറിച്ചുള്ള വിശദീകരണങ്ങള്‍ കാണാം. ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ അത്യുത്സാഹം നിമിത്തം അദ്ദേഹത്തെ ദൂരെയുള്ള ഒരുപദ്വീപിലേക്ക് നാടുകടത്തി. അവിടെ സമാനമായി നാടുകടത്തപ്പെട്ട ഏതാണ്ട് രണ്ടായിരത്തോളം ക്രിസ്ത്യാനികളെ അദ്ദേഹം കണ്ടുമുട്ടി. അദ്ദേഹം അവരെ ആശ്വസിപ്പിച്ചു.

6 മൈലുകളോളം ദൂരെ നിന്ന് വേണമായിരുന്നു അവര്‍ക്ക്‌ വെള്ളം കൊണ്ടുവരുവാന്‍ ഇതിനെ കുറിച്ച് അവര്‍ വിശുദ്ധനോട് പരാതി പറഞ്ഞപ്പോള്‍ അദ്ദേഹം അവരെ ആശ്വസിപ്പിച്ച് കൊണ്ട് യേശുക്രിസ്തുവിനോട് “തന്റെ സാക്ഷ്യംവഹിക്കുന്നവര്‍ക്കായി ഒരു നീരുറവ തുറന്ന് തരണമേ” എന്നപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ടു. ഇപ്രകാരം വിശുദ്ധന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ ദൈവത്തിന്റെ കുഞ്ഞാട് പ്രത്യക്ഷപ്പെടുകയും ആ പരിശുദ്ധ പാദങ്ങളില്‍ നിന്നും അത്ഭുതകരമായ രീതിയില്‍ നുരഞ്ഞു പൊങ്ങുന്ന ശുദ്ധജലത്തിന്റെ ഒരു തെളിനീരുറവ ഒഴുകുകയും ചെയ്തു. ഈ അത്ഭുതത്തിന് സാക്ഷ്യംവഹിച്ച അയല്‍വാസികളായ വിജാതീയര്‍ പോലും ക്രിസ്തീയ വിശ്വാസികളായി മാറി.

ട്രാജന്‍ ചക്രവര്‍ത്തി ഇക്കാര്യങ്ങളെല്ലാം അറിഞ്ഞപ്പോള്‍, വിശുദ്ധന്റെ കഴുത്തില്‍ ഒരു ഇരുമ്പ് നങ്കൂരം കെട്ടിവച്ചുകൊണ്ട്‌ വിശുദ്ധനെ കടലിലേക്കെറിയുവാന്‍ ആജ്ഞാപിച്ചു. അതിന്‍ പ്രകാരം വിശുദ്ധനെ കടലിലേക്കെറിഞ്ഞപ്പോള്‍ കൂടി നിന്ന ജനങ്ങള്‍ അദ്ദേഹത്തെ രക്ഷിക്കുവാന്‍ യേശുവിനോട് കരഞ്ഞപേക്ഷിച്ചുകൊണ്ടിരുന്നു. എന്നാല്‍ വിശുദ്ധനാകട്ടെ തന്റെ ആത്മാവിനെ സ്വീകരിക്കുവാനാണ് ദൈവത്തോടപേക്ഷിച്ചത്. തീരത്ത് കൂടിനിന്ന ക്രിസ്ത്യാനികള്‍ അദ്ദേഹത്തിന്‍റെ മൃതദേഹത്തിനായി ദൈവത്തോടപേക്ഷിച്ചപ്പോള്‍ മൂന്ന് മൈലോളം കടല്‍ ഉള്ളിലേക്ക് വലിയുകയും വിശുദ്ധന്റെ ശരീരം മാര്‍ബിള്‍ ചുണ്ണാമ്പ്കല്ല്‌ കൊണ്ടുണ്ടാക്കിയ ഒരു ചെറിയ പള്ളിയില്‍ കല്ല്‌കൊണ്ടുള്ള മഞ്ചപ്പെട്ടിയില്‍ കിടക്കുന്നതായി കാണപ്പെട്ടു.

അദ്ദേഹത്തിന്‍റെ കഴുത്തില്‍ കെട്ടിയ നങ്കൂരം അരികില്‍തന്നെ ഉണ്ടായിരുന്നു.” ഏതാണ്ട് 858-867 കാലയളവില്‍ നിക്കോളാസ്‌-I ന്റെ കാലത്ത്‌ വിശുദ്ധന്‍മാരായ സിറിലും, മെത്തോഡിയൂസും വിശുദ്ധന്റെ ഭൗതികശരീരം റോമിലേക്ക് കൊണ്ടുവരികയും അവിടെ അദ്ദേഹത്തിനായി ഒരു ദേവാലയം പണിയുകയും ചെയ്തു. പഴയകാലത്തെ ആരാധനാ സംവിധാനങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുന്നു എന്ന കാരണത്താല്‍ ഈ ദേവാലയം റോമില്‍ വളരെയേറെ ആദരിക്കപ്പെടുന്ന ദേവാലയങ്ങളില്‍ ഒരു ദേവാലയമാണ്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. കപ്പദോച്യന്‍ ബിഷപ്പായിരുന്ന ആംഫിലോക്കിയൂസ്

2. മെറ്റ്സിലെ പ്രഥമ ബിഷപ്പായിരുന്ന ക്ലെമന്‍റ്

3. ഫെലിച്ചിത്താസ്

4. സിസിലിയിലെ ജിര്‍ജെന്തിയിലെ ഗ്രിഗറി
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 23rd – St. Pope Clement I & St. Columban

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 23rd – St. Pope Clement I & St. Columban

Pope St. Clement I:
On Nov. 23 Roman Catholics remember the fourth Pope, St. Clement I, a disciple of the apostles who inherited the authority of St. Peter in the first century. The details of Clement’s life, before his conversion and even afterward, are largely unknown. Tradition suggests that Clement was the son of a Roman named Faustinus, and that he joined the Church in Rome during its early years through the preaching of St Peter or St Paul. He went on to share in the missionary journeys of the apostles, and may even have assisted the first Pope in running the Church on a local level. After the deaths of St. Peter’s first two successors, the canonized Popes Linus and Cletus, Clement took up St. Peter’s position of primacy in the Church around the year 90. One of his most important tasks was to resolve serious problems in the Church of Corinth. Clement’s own letter to the Corinthians, though not part of the biblical canon, offers an important look at the role of authority and charity in the early Church. “Let us give up vain and fruitless cares, and approach to the glorious and venerable rule of our holy calling,” Pope Clement wrote in his call to repentance. “Let us attend to what is good, pleasing, and acceptable in the sight of him who formed us.” The Pope also warned the Corinthians to follow “those who cultivate peace with godliness,” rather than “those who hypocritically profess to desire it.” The Church Clement headed was one that honored tradition and right order as fundamentals of its life. “It behooves us to do all things in order, which the Lord has commanded us to perform at stated times,” he told the Corinthians. God, he said, “has enjoined offerings and service to be performed … not thoughtlessly or irregularly, but at the appointed times and hours.” “Where and by whom (God) desires these things to be done, he himself has fixed by his own supreme will, in order that all things being piously done according to his good pleasure, may be acceptable to him.” The 4th Pope’s writings reveal much about the early Church, but little about his own life. According to one later account, he died in exile during the reign of the Emperor Trajan, who purportedly banished Clement to Crimea (near modern Ukraine) and had him killed in retaliation for evangelizing the local people. In 868 the Greek missionary St. Cyril claimed to have recovered St. Clement’s bones. St. Clement I probably died around the year 100. He is among the saints mentioned in the Western Church’s most traditional Eucharistic prayer, the Roman Canon.

St. Columban:
Columban was the greatest of the Irish missionaries who worked on the European continent. As a young man who was greatly tormented by temptations of the flesh, he sought the advice of a religious woman who had lived a hermit’s life for years. He saw in her answer a call to leave the world. He went first to a monk on an island in Lough Erne, then to the great monastic seat of learning at Bangor.

After many years of seclusion and prayer, he traveled to Gaul with 12 companion missionaries. They won wide respect for the rigor of their discipline, their preaching, and their commitment to charity and religious life in a time characterized by clerical laxity and civil strife. Columban established several monasteries in Europe which became centers of religion and culture.

Like all saints, he met opposition. Ultimately he had to appeal to the pope against complaints of Frankish bishops, for vindication of his orthodoxy and approval of Irish customs. He reproved the king for his licentious life, insisting that he marry. Since this threatened the power of the queen mother, Columban was deported back to Ireland. His ship ran aground in a storm, and he continued his work in Europe, ultimately arriving in Italy, where he found favor with the king of the Lombards. In his last years he established the famous monastery of Bobbio, where he died. His writings include a treatise on penance and against Arianism, sermons, poetry, and his monastic rule. The Liturgical Feast of Saint Columban is November 23.

Reflection
Now that public sexual license is becoming extreme, we need the Church’s memory of a young man as concerned about chastity as Columban. And now that the comfort-captured Western world stands in tragic contrast to starving millions, we need the challenge to austerity and discipline of a group of Irish monks. They were too strict, we say; they went too far. How far shall we go?

Advertisements

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

ഇരുപത്തിമൂന്നാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ദാനത്തിന്‍റെ മാഹാത്മ്യം അതു സ്വീകരിക്കുന്നവന്‍റെ അവശ്യസ്ഥിതിയെ അനുസരിച്ചിരിക്കുന്നതാണ്. അതുകൊണ്ട് അത്യധികമായ കഷ്ടാവസ്ഥയിലിരിക്കുന്നവരെ സഹായിച്ചാല്‍ കൂടുതല്‍ പ്രയോജനം ദാതാവിനു ലഭിക്കുമെന്നത് നിശ്ചയം തന്നെ. എന്നാല്‍ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെക്കാള്‍ കഷ്ടാവസ്ഥയില്‍ ഉള്‍പ്പെട്ടവര്‍ ആരും ഇല്ല. ആകയാല്‍ അവരെ ഉദ്ദേശിച്ചു ദാനം ചെയ്യുന്നത് അവര്‍ക്കും നമുക്കും ഒരുപോലെ പ്രയോജനകരമാകുന്നു .

ദാനം ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് ഏറെ പ്രയോജനകരമായതിനാല്‍ അത് തക്ക വിധത്തില്‍ ചെയ്യണം. മനുഷ്യന്‍ ചാവുദോഷത്തോടുകൂടെ ചെയ്യുന്ന സല്‍കൃത്യങ്ങള്‍ ശുദ്ധീകരണ‍ സ്ഥലത്തിലെ ആത്മാക്കള്‍ക്കുപകരിക്കുമോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് അവര്‍ക്കുവേണ്ടി നിങ്ങള്‍‍ എതെങ്കിലുമൊരു പുണ്യപ്രവര്‍ത്തി ചെയ്‌വാന്‍ ഭാവിക്കുമ്പോള്‍ കുമ്പസാരിക്കാന്‍ സൗകര്യമില്ലാത്ത പക്ഷം ചെയ്തിരിക്കുന്ന പാപങ്ങളെപ്പറ്റി പൂര്‍ണ്ണമായി മനസ്താപപ്പെട്ടു കൊണ്ടെങ്കിലും നാം അത് ചെയ്യണം.

നീ ദാനം ചെയ്യുമ്പോള്‍ കപടഭക്തര്‍ തങ്ങള്‍ മനുഷ്യരാല്‍ സ്തുതിക്കപ്പെടുവാനായി ജപസ്ഥലങ്ങളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ നിന്‍റെ മുമ്പാകെ കുഴല്‍ വിളിക്കരുത്. അവര്‍ തങ്ങളുടെ പ്രതിഫലം പ്രാപിച്ചു എന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. “എന്നാല്‍ നീ ദാനം ചെയ്യുമ്പോള്‍ നിന്‍റെ വലതുകൈ അറിയരുത്. എന്നാല്‍ രഹസ്യത്തില്‍ കാണുന്ന നിന്‍റെ പിതാവ് നിനക്കു പ്രതിഫലം നല്‍കും” എന്ന്‍ ഈശോമിശിഹാ അരുളിച്ചെയ്തിരിക്കുന്നു.

ഓരോരുത്തരും അവനവന്‍റെ അവസ്ഥയ്ക്കും ശക്തിക്കും തക്കപോലെ ദാനം ചെയ്യണം. ഈ വിഷയത്തില്‍ വലിയ തോബിയാസ് തന്‍റെ മകനോട് ഉപദേശിച്ചതിങ്ങനെയാണ്. “എന്‍റെ മകനെ നിന്‍റെ ശക്തിക്കൊത്തവണ്ണം ദാനം ചെയ്യുക. നിനക്ക് അധികമുണ്ടെങ്കില്‍ അധികമായിട്ട് കൊടുക്കുക. കുറച്ചയുള്ളൂവെങ്കില്‍ അല്‍പമായിട്ടെങ്കിലും സന്തോഷത്തോടുകൂടെ നീ കൊടുക്കണം.” സഹോദരന്മാരെ നിങ്ങളും ആത്മാക്കളെക്കുറിച്ച് ദാനം ചെയ്യുമ്പോള്‍ ഇങ്ങനെയാണ് ചെയ്യേണ്ടത്.

ജപം
🔷🔷

സര്‍വ്വ ശക്തനായ ദൈവമേ! അങ്ങേപ്പക്കല്‍ പ്രാര്‍ത്ഥിച്ചു വരുന്നവരെ എപ്പോഴും അങ്ങുന്ന് അനുഗ്രഹിക്കുന്നതിനാല്‍ ഞങ്ങളുടെ അപേക്ഷകള്‍ കൃപയോടുകൂടെ കേട്ടരുളണമേ.ഞങ്ങളുടെ പ്രിയപ്പെട്ടവര്‍ ജീവനോടു കൂടെയിരുന്നപ്പോള്‍ അങ്ങില്‍ വിശ്വസിച്ചു ശരണപ്പെട്ടു കൊണ്ട് മരിച്ചു. അതോര്‍ത്ത് അവര്‍ ചെയ്ത കുറ്റങ്ങളൊക്കെയും പൊറുത്തു അവരെ സ്വര്‍ഗ്ഗ രാജ്യത്തില്‍ ചേര്‍ത്തരുളണമെ. ആമ്മേന്‍.

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ .

നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ.

സൂചന
🔷🔷🔷

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ!

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

………(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ,

……..(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ,

വിശുദ്ധ മിഖായേലെ,

ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ,

നവവൃന്ദ മാലാഖമാരെ,

വിശുദ്ധ സ്നാപക യോഹന്നാനേ,

വിശുദ്ധ യൗസേപ്പേ,

ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ പത്രോസേ,

വിശുദ്ധ പൗലോസേ,

വിശുദ്ധ യോഹന്നാനേ,

ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ,

വിശുദ്ധ എസ്തപ്പാനോസേ,

വിശുദ്ധ ലൗറന്തിയോസേ,

വേദസാക്ഷികളായ സകല വിശുദ്ധന്മാരേ,

വിശുദ്ധ ഗ്രിഗോറിയോസേ,

വിശുദ്ധ അംബ്രോസീസേ,

വിശുദ്ധ ഈറാനിമ്മോസേ,

മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ,

വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ,

ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ,

സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ മറിയം മഗ്ദലേനായെ,

വിശുദ്ധ കത്രീനായെ,

വിശുദ്ധ ബാര്‍ബരായെ,

കന്യകകളും വിധവകളുമായ സകല വിശുദ്ധരേ,

ദയാപരനായിരുന്ന്,

………(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

സകല തിന്മകളില്‍ നിന്ന്‍,

…….(കര്‍ത്താവേ അവരെ രക്ഷിക്കണമേ)

അങ്ങേ കോപത്തില്‍ നിന്ന്,

അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍,

ക്രൂരമായ വ്യാകുലത്തില്‍ നിന്ന്,

കഠിന ശിക്ഷയില്‍ നിന്ന്,

മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍,

അഗ്നിജ്വാലയില്‍ നിന്ന്‍,

ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍,

അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്,

അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്,

അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്,

അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്,

അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്,

അങ്ങേ വലിയ എളിമയെക്കുറിച്ച്,

അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്,

അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്,

അങ്ങേ പീഡാസഹനത്തെക്കുറിച്ച്,

അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്,

അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്,

അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്,

അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്,

അങ്ങേ തിരുക്കുരിശിനെക്കുറിച്ച്,

അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്,

ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്,

അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്,

അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്,

അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്,

ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്,

വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,

………(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)

പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

(തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക)

സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ,

………(അപ്രകാരം സംഭവിക്കട്ടെ)

കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ.

…….(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ)

പ്രാര്‍ത്ഥിക്കാം
🔷🔷🔷🔷🔷🔷

സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ.

നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

…….(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ)

നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

സുകൃതജപം
🔷🔷🔷🔷🔷

ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ.

സല്‍ക്രിയ
🔷🔷🔷🔷

ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കളെ അനുസ്മരിച്ച് ദാനം ചെയ്യുക.
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

സങ്കീർത്തനങ്ങളാലും.. ഗാനങ്ങളാലും.. ആത്മീയ ഗീതങ്ങളാലും പരസ്പരം സംഭാഷണം ചെയ്യുവിൻ.. ഗാനാലാപനങ്ങളാൽ പൂർണഹൃദയത്തോടെ കർത്താവിനെ പ്രകീർത്തിക്കുവിൻ.. (എഫേസോസ്: 5/19)

ഞങ്ങളുടെ സ്രഷ്ടാവും പരിപാലകനുമായ ദൈവമേ..
ആകാശത്തോളം വലുതായ അങ്ങയുടെ കാരുണ്യത്തെയും.. മേഘങ്ങളോളം വലുതായ അങ്ങയുടെ വിശ്വസ്തതയെയും പ്രകീർത്തിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങളുടെ ഹൃദയം ഉണർന്നിരിക്കുന്നു.. ദശതന്ത്രീനാദത്തോടെ വീണയും കിന്നരവും മീട്ടി ജനതകളുടെ മധ്യത്തിൽ ഞങ്ങൾ അങ്ങേയ്ക്ക് കൃതജ്ഞതയർപ്പിക്കുന്നു.. പ്രാർത്ഥനകളെക്കാളും വേഗത്തിൽ ഞങ്ങളുടെ മനസ്സിൽ ഇടം നേടുന്നത് സങ്കീർത്തനങ്ങളും ഗാനങ്ങളുമൊക്കെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. ഒന്നു കരഞ്ഞു പ്രാർത്ഥിച്ചാൽ മനസ്സൊന്നു ശാന്തമാകും എന്നു കരുതി ആഗ്രഹിച്ചു പ്രാർത്ഥിക്കാനിരിക്കുന്ന പല സമയങ്ങളിലും കണ്ണുനീരോ പ്രാർത്ഥനയോ ഒന്നും പുറത്തേക്കു വരാറില്ല.. എന്നാൽ അപ്രതീക്ഷിതമായി ചില ഗാനങ്ങൾ കേൾക്കുമ്പോൾ ഇത് എന്റെ വാക്കുകളായിരുന്നില്ലേ.. ഇതു തന്നെയായിരുന്നില്ലേ എന്റെയും പ്രാർത്ഥന എന്നൊക്കെ മനസ്സിൽ തോന്നിപ്പിച്ചു കൊണ്ട് ഞങ്ങളുടെ മിഴികൾ നിറഞ്ഞൊഴുകാറുണ്ട്..

എന്റെ ഈശോയേ.. സ്വർഗത്തിൽ നിരന്തരം ആരാധനയർപ്പിച്ചു കൊണ്ടിരിക്കുന്ന മാലാഖവൃന്ദങ്ങളോടു ചേർന്ന് ഗീതങ്ങൾ ആലപിച്ചു കൊണ്ട് ഞങ്ങളും ദൈവത്തെ സ്തുതിക്കുന്നു.. പാടുന്നവൻ ഇരട്ടി പ്രാർത്ഥിക്കുന്നു എന്ന വിശുദ്ധ അഗസ്‌തീനോസിന്റെ വാക്കുകൾ അനുസ്മരിച്ചു കൊണ്ട് ഞങ്ങളുടെ യാചനകളെയും വേദനകളെയും പരിശുദ്ധമായ സങ്കീർത്തനങ്ങളുടെ ഈരടികളായി സമർപ്പിച്ചു കൊണ്ട് അവിടുത്തെ തിരുമുൻപിൽ ഞങ്ങളും പ്രാർത്ഥിക്കുന്നു.. ഞങ്ങളുടെ അധരങ്ങളിൽ നിന്നും പുറപ്പെടുന്ന സ്തോത്രഗീതങ്ങളെ ആത്മാവിൽ നിന്നുയർത്തുന്ന സുരഭിലകാഴ്ച്ചയായി അങ്ങ് സ്വീകരിച്ചരുളേണമേ..

വിശുദ്ധ സിസിലി.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ .

Advertisements

മരിക്കേണ്ടിവന്നാലും സത്യം വെടിയരുത്‌;
ദൈവമായ കര്‍ത്താവ്‌ നിനക്കുവേണ്ടിപൊരുതിക്കൊള്ളും.
വിവേകം വിട്ടു സംസാരിക്കരുത്‌;
പ്രവൃത്തിയില്‍ അശ്രദ്‌ധയുംആലസ്യവും പാടില്ല.
പ്രഭാഷകന്‍ 4 : 28-29

നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍
അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും.
സങ്കീര്‍ത്തനങ്ങള്‍ 91 : 11

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s