Daily Saints, November 24 | അനുദിന വിശുദ്ധർ, നവംബർ 24

⚜️⚜️⚜️ November 2️⃣4️⃣⚜️⚜️⚜️
വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കും സഹവിശുദ്ധരും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കിന്റെ യഥാര്‍ത്ഥ നാമം ഡുങ്ങ് ആന്‍ ട്രാന്‍ എന്നായിരുന്നു. 1795-ല്‍ വിയറ്റ്നാമിലെ ബാക്ക്-നിനിലെ ഒരു ദരിദ്ര വിജാതീയ കുടുംബത്തിലായിരുന്നു വിശുദ്ധന്‍റെ ജനനം. അദ്ദേഹത്തിന് 12 വയസ്സായപ്പോള്‍ കുടുംബത്തിനു ഹാനോവിലേക്ക് മാറേണ്ടി വന്നു. അവിടെ വിശുദ്ധന്‍റെ മാതാപിതാക്കള്‍ക്ക് പുതിയ ജോലി അന്വോഷിച്ചു കണ്ടുപിടിക്കേണ്ടതായി വന്നു. ഇവിടെ വച്ച് വിശുദ്ധന്‍ ഒരു ക്രിസ്ത്യന്‍ വേദപാഠ അദ്ധ്യാപകനെ പരിചയപ്പെടുകയും അദ്ദേഹം വിശുദ്ധന് ഭക്ഷണവും താമസവും നല്‍കുകയും ചെയ്തു. മൂന്ന് വര്‍ഷത്തോളം വിശുദ്ധന് അവരില്‍ നിന്നും ക്രിസ്തീയ വിദ്യാഭ്യാസം ലഭിച്ചു. അങ്ങനെ വിന്‍-ട്രി എന്ന സ്ഥലത്ത് വച്ച് ആണ്ട്ര്യു (ആണ്ട്ര്യു ഡുങ്ങ്) എന്ന പേരില്‍ അദ്ദേഹം ജ്ഞാനസ്നാനം സ്വീകരിച്ചു.

ചൈനീസ്‌, ഇറ്റാലിയാന്‍ ഭാഷകള്‍ പഠിച്ചതിനു ശേഷം അദ്ദേഹം ഒരു വേദപാഠ അദ്ധ്യാപകനാവുകയും തന്റെ രാജ്യത്തില്‍ അദ്ദേഹം ക്രിസ്തീയ വിശ്വാസത്തെപ്പറ്റി പഠിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന്‍ അദ്ദേഹത്തെ ദൈവശാസ്ത്രം പഠിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടു. 1823 മാര്‍ച്ച് 15ന് അദ്ദേഹത്തിന് പൗരോഹിത്യ പട്ടം ലഭിച്ചു. തുടര്‍ന്നു കെ-ഡാം എന്ന സ്ഥലത്തെ ഇടവക വികാരിയായി അദ്ദേഹം സേവനം അനുഷ്ടിച്ചു.

ഇടവക വികാരിയായിരിക്കുമ്പോഴും അദ്ദേഹം തന്റെ സുവിശേഷ പ്രഘോഷണം അക്ഷീണം തുടര്‍ന്ന്‍ കൊണ്ടിരുന്നു. അദ്ദേഹം പലപ്പോഴും ഉപവസിക്കുകയും, വളരെ ലളിതവും നന്മനിറഞ്ഞതുമായ ഒരു ജീവിതവുമാണ് നയിച്ചിരുന്നത്. മറ്റുള്ളവര്‍ക്ക് ഇദ്ദേഹം ഒരു നല്ല മാതൃകയായിരുന്നു, അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ജീവിത മാതൃക കണ്ട് ധാരാളം പേര്‍ മാമോദീസ സ്വീകരിക്കുകയും ചെയ്തു.

1835-ല്‍ വിയറ്റ്നാമിലെ നീറോ ചക്രവര്‍ത്തി എന്നറിയപ്പെടുന്ന മിന്‍-മാങ്ങ് ചക്രവര്‍ത്തിയുടെ കാലത്തുണ്ടായ മതപീഡനത്തില്‍ വിശുദ്ധനും തടവിലാക്കപ്പെട്ടു. എന്നിരുന്നാലും അദ്ദേഹം സേവനം ചെയ്തുകൊണ്ടിരുന്ന സഭയുടെ അംഗങ്ങളുടെ സംഭാവനകള്‍ കൊണ്ടു അദ്ദേഹത്തിന്‍റെ മോചനം വിലക്ക് വാങ്ങി. ഇനിയും നേരിടേണ്ടി വരാവുന്ന മര്‍ദ്ദനങ്ങള്‍ ഒഴിവാക്കുവാനായി അദ്ദേഹം തന്റെ പേര് ലാക്ക് (ആണ്ട്ര്യു ലാക്ക്) എന്നാക്കി മാറ്റി വേറെ ഉപാദ്ധ്യക്ഷന്റെ അടുക്കലേക്ക് പോയി തന്റെ ക്രിസ്തീയ ദൗത്യം തുടര്‍ന്നു കൊണ്ടിരുന്നു.

പീറ്റര്‍ തി എന്ന മറ്റൊരു വിയറ്റ്നാം കാരനായ വൈദികന് കുമ്പസാരിക്കുവാന്‍ പോകുന്നതിനായി വിശുദ്ധന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച അവസരത്തില്‍ അവരെ ഒരുമിച്ചു വീണ്ടും പിടികൂടി തടവിലാക്കി. മോചനദ്രവ്യം നല്‍കിയത് മൂലം ഒരിക്കല്‍ കൂടി വിശുദ്ധനും, പീറ്റര്‍-തി ക്കും സ്വാതന്ത്ര്യം ലഭിച്ചു. എന്നാല്‍ ഈ സ്വാത്രന്ത്ര്യം വളരെ കുറച്ച് കാലം മാത്രമേ നീണ്ടു നിന്നുള്ളൂ, അവരെ വീണ്ടും പിടികൂടുകയും ഹാനോവില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. അവസാനം 1839 ഡിസംബര്‍ 21ന് ഇവരെ ശിരശ്ചേദം ചെയ്തു കൊലപ്പെടുത്തുകയായിരിന്നു.

ലെ മാന്‍സിലെ വിശുദ്ധ റൊമാനൂസ്‌

385-ല്‍ ഫ്രാന്‍സിലെ ബ്ലായേയില്‍ വച്ച് മരിച്ച വിശുദ്ധ റോമാനൂസ് സ്വയംഒതുങ്ങികൂടിയ പ്രകൃതക്കാരനായിരുന്നു. തന്റെ അമ്മാവനായ ജൂലിയന്‍ ആദേഹത്തെ ആല്‍പ്സ്‌ പര്‍വ്വതത്തിനിപ്പുറത്തേക്ക് വിളിക്കുന്നത് വരെ അദ്ദേഹം തന്റെ ജന്മദേശമായ ഇറ്റലി ഉപേക്ഷിക്കുവാന്‍ ആഗ്രഹിച്ചിരുന്നില്ല. പാപ്പായായ ക്ലമന്റ് മെത്രാനായ ജൂലിയനെ ഗൌളിലുള്ള ലെ-മാന്‍സിലേക്കയച്ചപ്പോള്‍ കൂടെപോകാതിരിക്കുവാന്‍ റോമാനൂസിനു കഴിഞ്ഞില്ല.

വിശ്വസിക്കാനാവാത്ത അത്ഭുത പ്രവര്‍ത്തനങ്ങളും, മരിച്ചവരെ തിരിച്ച് കൊണ്ടുവന്നതുള്‍പ്പെടെയുള്ള രോഗശാന്തിയും മൂലം പുതിയ സുവിശേഷകന്റെയും കൂട്ടുകാരുടെയും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടപ്പോഴും വിശുദ്ധ റോമാനൂസ് അത് വിളിച്ചു പറയുകയോ പ്രകടമാക്കുകയോ ചെയ്തില്ല. പകരം നിശബ്ദതയില്‍ സന്തോഷം അനുഭവിക്കുകയായിരുന്നു ചെയ്തത്.

ഇതിനോടകം തന്നെ വിശുദ്ധ ജൂലിയന്‍ എന്നറിയപ്പെട്ട് തുടങ്ങിയിരുന്ന റോമാനൂസിന്റെ അമ്മാവന്‍ ലെ-മാന്‍സിലെ മെത്രാനായി അഭിഷിക്തനായി. അദ്ദേഹം വിശുദ്ധ റോമാനൂസിനെ അവിടത്തെ ഒരു പുരോഹിതനായി നിയമിച്ചു. അതിനു ശേഷം വിശുദ്ധന്‍ കുറെ തീര്‍ത്ഥാടകര്‍ക്കൊപ്പം ഗിറോണ്ടെ നദീമുഖ പ്രദേശങ്ങളില്‍ സുവിശേഷ പ്രഘോഷണത്തിനായി അയക്കപ്പെട്ടു. വിശുദ്ധ റൊമാനൂസാകട്ടെ വലിയ വാഗ്ചാതുര്യം ഉള്ളവനോ, ഒരു വാഗ്മിയോ, ഒരു സംഘാടകനോ പോലും ആയിരുന്നില്ല. പക്ഷെ അദ്ദേഹത്തിന് ഇതൊന്നും ആവേണ്ട ആവശ്യവും ഇല്ലായിരുന്നു, കാരണം അദ്ദേഹം ജീവന്‍ നല്‍കുവാനാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

അദ്ദേഹത്തിന്റെ സുവിശേഷ പ്രഘോഷണം കേള്‍ക്കുന്നവര്‍ അദ്ദേഹത്തില്‍ നിന്ന് മാമ്മോദീസ സ്വീകരിക്കുവാന്‍ തയാറായി. വളരെ ശാന്തവും നിശബ്ദവുമായി അദ്ദേഹം മാമ്മോദീസാ വെള്ളത്താല്‍ വളരെയേറെ ആളുകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. കാലാകാലങ്ങളില്‍ അദ്ദേഹം അദ്ദേഹം പിശാചു ബാധിതരെ സുഖപ്പെടുത്തുകയും, രോഗശാന്തി നല്‍കുകയും ചെയ്തു. തന്റെ അമ്മാവനായ ജൂലിയന്റെ മരണത്തോടെ റൊമാനൂസ് ലെ-മാന്‍സിലേക്ക് തിരികെ വന്നു. അവിടെ താന്‍ തന്റെ പിതാവിനേക്കാളും അധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്ത തന്റെ അമ്മാവന്റെ ശവകുടീരത്തിനരികെ കഴിയുക മാത്രമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്.

വിശുദ്ധ ജൂലിയനെ പിന്തുടര്‍ന്ന്‍ വിശുദ്ധ തൂരിബ് മെത്രാനാവുകയും അദ്ദേഹം റൊമാനൂസിനെ വിശുദ്ധന്റെ ജൂലിയന്റെ ശവകുടീരം പരിപാലിക്കുവാനുള്ള ചുമതല ഏല്‍പ്പിച്ചു. പരിശുദ്ധ അപ്പോസ്തോലന്‍മാരുടെ പള്ളിയിലായിരുന്നു വിശുദ്ധ ജൂലിയന്റെ ശവകുടീരം. വളരെ വിശ്വസ്തതയോട് കൂടി റൊമാനൂസ് തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചു. വിശുദ്ധ തൂരിബ് മരിക്കുകയും അദ്ദേഹത്തെ വിശുദ്ധ ജൂലിയന്റെ കല്ലറക്കരുകിലായി അടക്കം ചെയ്യുകയും ചെയ്തു. റൊമാനൂസ് ഇവ പരിപാലിക്കുകയും ആരാധനക്കായി ജനങ്ങളെ നയിക്കുകയും ചെയ്തു.

ഈ വിശുദ്ധര്‍ക്കരികിലായി തങ്ങളുടെ മരിച്ചവരെ സംസ്കരിക്കുന്നതിനും മറ്റുമായി കാലക്രമേണ ഒരു ദേവാലയാങ്കണം അവിടെ വികസിച്ചു വന്നു. ചെറു ചെറു ക്രിസ്തീയ സമൂഹങ്ങള്‍ നിലവില വരികയും തങ്ങളുടെ ക്രിസ്തീയ സഹോദരന്മാരുടെ സംസ്കാരചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി കുറച്ച് പുരോഹിതരും അവിടെ പാര്‍ത്തു. ഇവരെല്ലാവരും ഉള്‍പ്പെടുന്ന “ഗ്രേവ്‌ ഡിഗ്ഗേഴ്സ്” എന്ന് പേരായ ഒരു ചെറിയ സഭ അവിടെ നിലവില്‍ വന്നു.

വിശുദ്ധ റൊമാനൂസും ഇതിലെ അംഗമായിരുന്നു. മെത്രാന്‍മാര്‍ ആയിരുന്ന വിശുദ്ധ ജൂലിയന്റെയും, വിശുദ്ധ തൂരിബിന്റെയും കല്ലറകള്‍ക്കരികിലായി അടക്കം ചെയ്യുവാന്‍ കൊണ്ടു വന്നിരുന്ന ലെ-മാന്‍സിലെ ക്രിസ്ത്യാനികളുടെ മൃതദേഹങ്ങള്‍ വിശുദ്ധ റൊമാനൂസും കൂട്ടരും സ്വീകരിക്കുകയും അതുവഴി ശരീരത്താലും ആത്മാവിനാലും എന്ന മാമ്മോദീസ ഉടമ്പടി തുടരുകയും ചെയ്തു. തന്റെ അന്ത്യം അടുത്തുവെന്ന് മനസ്സിലാക്കിയ വിശുദ്ധ റൊമാനൂസ് ഒരിക്കല്‍ കൂടി റോം സന്ദര്‍ശിക്കണമെന്ന ആഗ്രഹം ഉദിച്ചു. പഴയ സഹ പുരോഹിതനും അപ്പോഴത്തെ മെത്രാനുമായ പാവാസ് തിരികെ വരണം എന്ന ഉറപ്പിന്മേല്‍ റോം സന്ദര്‍ശിക്കുവാന്‍ വിശുദ്ധനെ അനുവദിച്ചു.

വിശുദ്ധ റൊമാനൂസ് താന്‍ കൊടുത്ത വാക്ക് പാലിച്ചുകൊണ്ടു തന്റെ മരണസമയമായപ്പോള്‍ തിരികെ വന്നു. ഒട്ടും ഭയംകൂടാതെ തന്നെ അദ്ദേഹം തന്റെ മരണത്തെ സ്വീകരിച്ചു. ഏതാണ്ട് 385-ല്‍ പാവേസിന്റെ കാര്‍മ്മികത്വത്തില്‍ അദ്ദേഹത്തിന്റെ സഹോദരന്‍മാരായ മറ്റ് ഗ്രേവ്‌ ഡിഗ്ഗെഴ്സ് ചുറ്റും കൂടി നില്‍ക്കെ വിശുദ്ധ റൊമാനൂസിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തി. ദേവാലയത്തില്‍ വിശുദ്ധ ജൂലിയന്റെയും വിശുദ്ധ തൂരിബിന്റെയും കല്ലറകള്‍ക്കരുകിലായി വിശുദ്ധ റൊമാനൂസിനേയും അടക്കം ചെയ്തു.

117-ഓളം രക്തസാക്ഷികള്‍ ഇന്ന്‍ അനുസ്മരിക്കപ്പെടുന്നുണ്ട്. വ്യത്യസ്ഥ കാലങ്ങളിലാണ് ഇവര്‍ മരിച്ചതെങ്കിലും, 1988 ജൂണ്‍ 19ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ഇവരെയെല്ലാവരെയും വിശുദ്ധരായി പ്രഖ്യാപിച്ചു. ഈ കൂട്ടത്തില്‍ 96 വിയറ്റ്നാം കാരും, 11 സ്പെയിന്‍ കാരും, 10 ഫ്രഞ്ച് കാരും ആണ് ഉണ്ടായിരുന്നത്. ഇതില്‍ 8 പേര്‍ മെത്രാന്മാരും, 50 പുരോഹിതരും, 59 അല്മായരായ കത്തോലിക്കരും ആയിരുന്നു. പുരോഹിതരില്‍ 11 ഡോമിനിക്കന്‍ സഭക്കാരും, 10 പേര്‍ പാരീസ് മിഷന്‍ സൊസൈറ്റിയില്‍പ്പെട്ടവരും ബാക്കിയുള്ളവരില്‍ ഒരു സെമിനാരി പഠിതാവ് ഒഴികെ ബാക്കിയുള്ളവരെല്ലാം ഇടവക വികാരികള്‍ ആയിരുന്നു.

വിശുദ്ധരാക്കുന്ന ചടങ്ങിനിടെ ചില രക്തസാക്ഷികളുടെ പേരുകള്‍ പ്രത്യകം പരാമര്‍ശിക്കുകയുണ്ടായി: ആണ്ട്ര്യു ഡുങ്ങ്-ലാക്ക് എന്ന ഒരു ഇടവക വികാരി, തോമസ്‌ ട്രാന്‍-വാന്‍-തിയന്‍ എന്ന് പേരായ ഒരു സെമിനാരിയന്‍, ഇമ്മാനുവല്‍ ലെ-വാന്‍-പുങ്ങ് എന്ന ഒരു കുടുംബ പിതാവ് കൂടാതെ ജെറോം ഹെര്‍മോസില്ല, വലന്റൈന്‍ ബെറിയോ-ഒച്ചോവാ, ജോണ്‍ തിയോഫനെ വെനാര്‍ഡ് എന്നീ ഡൊമിനിക്കന്‍ സന്യാസ സഭാംഗങ്ങളും ആണിവര്‍.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ബ്രിട്ടനിയിലെ ബിയെവൂസി

2. ക്രിസോഗോന്നൂസ

3. ക്ലോയിനിലെ കോള്‍മന്‍

4. ക്രെഷന്‍സിയന്‍

5. നോര്‍ത്തമ്പ്രിയായിലെ എയാന്‍ ഫ്ലേഡാ

6. ഫെലിച്ചീസിമൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 24th – St. Protasius & St. Romanus of Le Mans

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 24th – St. Protasius & St. Romanus of Le Mans

St. Ptotasius of Milan:
Bishop of Milan, Italy from 331 to 352. Supported Saint Athanasius of Alexandria against the Arians. Attended the synod of Sardica in 343, and used it as a platform against Arianism.

St. Romanus of Le Mans:
Summoned across the Alps to LeMans by his uncle, Saint Julian, missionary bishop of the area, who ordained him. Missionary to the area around the river Gironde. Noted for being backward, shy, introverted, and a lousy preacher, he still made converts one after another, healing, exorcising demons, and quietly bringing the Gospel to the pagans. Worked especially with the sailors of the area.

When Julian died, Romanus returned to LeMans to mourn and to care for his uncle’s tomb. Other people were buried nearby in order to be near a saint, and a group of monks dedicated to caring for the graves, and who called themselves the Grave-Diggers grew up around the churchyard. Romanus joined them, and spent the rest of his days caring for the tombs, bringing the faithful to their final resting place, and bringing the comfort of the faith to the mourners.

Advertisements

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

ഇരുപത്തിനാലാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷


ദൈവനീതി പ്രകാരം ഏതു പാപത്തിനും പരിഹാരം അത്യാവശ്യമാണ്. പ്രായശ്ചിത പ്രവര്‍ത്തികള്‍ വഴി പരിഹാരം ചെയ്യാത്തവന്‍, ശുദ്ധീകരണ സ്ഥലത്തില്‍ കിടന്നു വേദന അനുഭവിച്ചുകൊണ്ട് പരിഹാരക്കടം തീര്‍ത്തേ മതിയാവൂ. “ഇതിനാലത്രെ പാപി തനിക്കു കല്‍പ്പിക്കപ്പെട്ട ദണ്ഡനത്തെ തപസ്സു മൂലം നീക്കു”മെന്നു വേദപുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. മരണത്തോടുകൂടി തപാനുഷ്ഠാനത്തിനുള്ള കാലം തീര്‍ന്നു പോകും.

പിന്നീട് ശിക്ഷാനുഭവം അഥവാ ദണ്ഡനം മാത്രമേ പാപപരിഹാരത്തിന് ശേഷിക്കുന്നുള്ളൂ. അതിനാല്‍ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ ശിക്ഷ അനുഭവിച്ചു കൊണ്ടു വേണം തങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്യുവാന്‍. എങ്കിലും ഭൂലോകവാസികള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്ന പരിഹാരക്രിയകള്‍ ഇവരെ ഉദ്ദേശിച്ചു ചെയ്യുന്നതായാല്‍ അത് ഇവരുടെ പാപപരിഹാരത്തിന് ഉതകുന്നതാണ്. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ ഭക്തന്മാര്‍ പലവിധത്തിലുള്ള തപ:ക്രിയകള്‍ അവര്‍ക്കു വേണ്ടി ചെയ്തു വരുന്നുണ്ട്. എന്നാല്‍ തപസ്സ് എന്ന പേര് കേള്‍ക്കുന്നതു തന്നെ പലര്‍ക്കും ദുസ്സഹമായിട്ടാണിരിക്കുന്നത്. ഇത് അടിസ്ഥാന രഹിതമായ ഒരു ഭയമെന്നേ പറയാനുള്ളൂ. എന്തുകൊണ്ടെന്നാല്‍ ഏതെങ്കിലും വിധത്തില്‍ കഷ്ടപ്പാടനുഭവിക്കാതെ ആരും സ്വര്‍ഗ്ഗം പ്രാപിക്കുകയില്ല എന്നുള്ളതു നിശ്ചയം തന്നെ.

ജപം
🔷🔷

അനുഗ്രഹം നിറഞ്ഞ ദൈവമേ, അങ്ങേ പ്രതാപമുള്ള സന്നിധിയില്‍ ഞങ്ങള്‍ ചെയ്തു വരുന്ന ഏറ്റവും അയോഗ്യമായ ജപങ്ങളെ കൃപാകടാക്ഷത്തോടു കൂടെ തൃക്കണ്‍പാര്‍ത്ത് കരയുന്നവര്‍ക്ക് ആശ്വാസവും കഷ്ടപ്പെടുന്നവര്‍ക്ക് സമാധാനവും, പീഡിതര്‍ക്കു സന്തോഷവും, മരിക്കുന്നവര്‍ക്ക് നല്ലമരണവും, ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് നിത്യാശ്വാസവും കല്പിച്ചു നലകണമെന്ന് അങ്ങേപ്പക്കല്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ .

നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ.

സൂചന
🔷🔷🔷

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ!

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

………(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ,

……..(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ,

വിശുദ്ധ മിഖായേലെ,

ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ,

നവവൃന്ദ മാലാഖമാരെ,

വിശുദ്ധ സ്നാപക യോഹന്നാനേ,

വിശുദ്ധ യൗസേപ്പേ,

ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ പത്രോസേ,

വിശുദ്ധ പൗലോസേ,

വിശുദ്ധ യോഹന്നാനേ,

ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ,

വിശുദ്ധ എസ്തപ്പാനോസേ,

വിശുദ്ധ ലൗറന്തിയോസേ,

വേദസാക്ഷികളായ സകല വിശുദ്ധന്മാരേ,

വിശുദ്ധ ഗ്രിഗോറിയോസേ,

വിശുദ്ധ അംബ്രോസീസേ,

വിശുദ്ധ ഈറാനിമ്മോസേ,

മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ,

വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ,

ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ,

സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ മറിയം മഗ്ദലേനായെ,

വിശുദ്ധ കത്രീനായെ,

വിശുദ്ധ ബാര്‍ബരായെ,

കന്യകകളും വിധവകളുമായ സകല വിശുദ്ധരേ,

ദയാപരനായിരുന്ന്,

………(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

സകല തിന്മകളില്‍ നിന്ന്‍,

…….(കര്‍ത്താവേ അവരെ രക്ഷിക്കണമേ)

അങ്ങേ കോപത്തില്‍ നിന്ന്,

അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍,

ക്രൂരമായ വ്യാകുലത്തില്‍ നിന്ന്,

കഠിന ശിക്ഷയില്‍ നിന്ന്,

മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍,

അഗ്നിജ്വാലയില്‍ നിന്ന്‍,

ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍,

അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്,

അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്,

അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്,

അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്,

അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്,

അങ്ങേ വലിയ എളിമയെക്കുറിച്ച്,

അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്,

അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്,

അങ്ങേ പീഡാസഹനത്തെക്കുറിച്ച്,

അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്,

അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്,

അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്,

അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്,

അങ്ങേ തിരുക്കുരിശിനെക്കുറിച്ച്,

അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്,

ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്,

അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്,

അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്,

അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്,

ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്,

വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,

………(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)

പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

(തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക)

സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ,

………(അപ്രകാരം സംഭവിക്കട്ടെ)

കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ.

…….(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ)

പ്രാര്‍ത്ഥിക്കാം
🔷🔷🔷🔷🔷🔷

സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ.

നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

…….(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ)

നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

സുകൃതജപം
🔷🔷🔷🔷🔷

ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ.

സല്‍ക്രിയ
🔷🔷🔷🔷

മരിച്ചവരുടെ ആത്മാക്കള്‍ക്കു വേണ്ടി ഒരു പ്രാവശ്യം ഭക്ഷണം പകുതി ഉപേക്ഷിക്കണം.
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

Advertisements

🌻പ്രഭാത പ്രാർത്ഥന🌻


പർവതങ്ങൾ വേരു പാകിയിരിക്കുന്ന സമുദ്രത്തിന്റെ അടിത്തട്ടിലേക്കു ഞാൻ ഇറങ്ങിച്ചെന്നു.. അതിന്റെ ഓടാമ്പലുകൾ എന്നെ എന്നേക്കുമായി അടച്ചു പൂട്ടി.. എങ്കിലും എന്റെ ദൈവമായ കർത്താവേ..അങ്ങ് എന്റെ ജീവനെ പാതാളത്തിൽ നിന്നു പൊക്കിയെടുത്തു.. (യോനാ: 2/6)


സർവ്വശക്തനായ എന്റെ ദൈവമേ..
ഈ പ്രഭാതത്തിലും നന്ദി നിറഞ്ഞ ഹൃദയത്തോടെ ഞങ്ങൾ അങ്ങയെ തേടിയണയുകയും.. ആത്മാവിൽ നിറയുന്ന പ്രത്യാശയോടെ അങ്ങയുടെ രക്ഷയെ കാത്തിരിക്കുകയും ചെയ്യുന്നു.. പുറമെയുള്ള കാഴ്ച്ചയിലോ പെരുമാറ്റത്തിലോ ഒരു കുറവോ..മാനസിക പ്രശ്നങ്ങളോ തോന്നാതിരുന്ന ചില കുടുംബങ്ങളുടെയോ വ്യക്തികളുടെയോ ദാരുണമായ സ്വയംഹത്യകളെക്കുറിച്ച് കേൾക്കുമ്പോൾ ചിലപ്പോഴൊക്കെ ഞങ്ങൾ വിശ്വസിക്കാനാവാതെ നിന്നു പോയിട്ടുണ്ട്.. അത്രയേറെ വേദനിപ്പിക്കുന്ന ജീവിതപ്രശ്‌നങ്ങളിലൂടെയോ, തിക്താനുഭവങ്ങളിലൂടെയോ കടന്നു പോയിട്ടും.. അത്രയേറെ അലട്ടുന്ന രോഗപീഡകളിലൂടെയോ, ശ്വാസം മുട്ടിക്കുന്ന സാമ്പത്തികബാധ്യതകളിലൂടെയോ കടന്നു പോയിട്ടും.. അത്രത്തോളം വലിയ വിഷമസന്ധികൾ അവരിൽ വേരുകളാഴ്ത്തിയിട്ടും..വിഷാദത്തിന്റെ കാണാചുഴിയിൽ അവർ പെട്ടുപോയിട്ടും.. ചുറ്റുമുള്ളവരെ ഒന്നും അറിയിക്കാനാവാതെ.. ആരാലും ഒന്നും മനസ്സിലാക്കപ്പെടാതെ സ്വയം മരണത്തെ സ്വീകരിച്ചു കടന്നു പോകേണ്ടി വന്നവരുടെ നിസഹായതയെ തിരിച്ചറിയാൻ പലപ്പോഴും ഞങ്ങളും ഏറെ വൈകിപ്പോകുന്നു നാഥാ..

ഈശോയേ.. എന്റെ ആത്മാവിന്റെ ബലഹീനതകളെയും.. ജീവിതത്തിന്റെ ദയനീയാവസ്ഥകളെയും എന്നിൽ തന്നെ മറച്ചു വയ്ക്കാതെ ഞാനിതാ നിന്റെ തിരുമുൻപിൽ ഏറ്റുപറയുന്നു.. ഞങ്ങളുടെ കണ്ണുനീരു കാണുകയും പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുകയും ചെയ്യുന്നവനായ നിന്നിൽ മാത്രം ഞങ്ങളിതാ ശരണപ്പെടുന്നു.. ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയായി അങ്ങ് ഞങ്ങളിലേക്ക് ഒഴുകിയിറങ്ങുകയും.. ഞങ്ങളുടെ ദുരവസ്ഥകളുടെ പാരമ്യത്തിലെങ്കിലും അവിടുത്തെ കരുണയുടെ ശക്തി പ്രകടിപ്പിക്കുകയും ചെയ്യണമേ.. അപ്പോൾ ആഴിയുടെ അഗാധങ്ങളിൽ നിന്നു പോലും എന്നെ കരകയറ്റുന്ന അവിടുത്തെ രക്ഷയാൽ ഞാനും നവജീവൻ പ്രാപിക്കുക തന്നെ ചെയ്യും..

സഭാപിതാവായ വിശുദ്ധ ക്ലെമന്റ് മാർപാപ്പ.. തിരുസഭയ്ക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ.

Advertisements

എന്തെന്നാല്‍, സ്വര്‍ണം അഗ്‌നിയില്‍ശുദ്‌ധിചെയ്യപ്പെടുന്നു;
സഹനത്തിന്റെ ചൂളയില്‍ കര്‍ത്താവിനു
സ്വീകാര്യരായ മനുഷ്യരും.
കര്‍ത്താവില്‍ ആശ്രയിക്കുക. അവിടുന്ന്‌ നിന്നെ സഹായിക്കും.
നേരായ മാര്‍ഗത്തില്‍ ചരിക്കുക;
കര്‍ത്താവില്‍ പ്രത്യാശ അര്‍പ്പിക്കുക.
പ്രഭാഷകന്‍ 2 : 5-6

കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോന്‍പര്‍വതം പോലെയാണ്‌.
സങ്കീര്‍ത്തനങ്ങള്‍ 125 : 1

അവന്‍ എന്നെ വിളിച്ചപേക്‌ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്‌ടതയില്‍ഞാന്‍ അവനോടു ചേര്‍ന്നുനില്‍ക്കും;
ഞാന്‍ അവനെ മോചിപ്പിക്കുകയുംമഹത്വപ്പെടുത്തുകയും ചെയ്യും.
സങ്കീര്‍ത്തനങ്ങള്‍ 91 : 15

Advertisements

അവസാനമായി കര്‍ത്താവിലും അവിടുത്തെ ശക്‌തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍.
എഫേസോസ്‌ 6 : 10

എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്‌തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്‌ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്‌മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്‌.
എഫേസോസ്‌ 6 : 12

സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
എഫേസോസ്‌ 6 : 11

Advertisements

അതിനാല്‍, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്‍മയുടെ ദിനത്തില്‍ ചെറുത്തുനില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട്‌ പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും.
എഫേസോസ്‌ 6 : 13

സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്‌ഷ കള്‍ ധരിക്കുവിന്‍.
എഫേസോസ്‌ 6 : 15

അതിനാല്‍, സത്യം കൊണ്ട്‌ അരമുറുക്കി, നീതിയുടെ കവചം ധരിച്ച്‌ നിങ്ങള്‍ ഉറച്ചുനില്‍ക്കുവിന്‍.
എഫേസോസ്‌ 6 : 14

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s