അനുദിനവിശുദ്ധർ

Daily Saints, November 25 | അനുദിന വിശുദ്ധർ, നവംബർ 25

⚜️⚜️⚜️ November 2️⃣5️⃣⚜️⚜️⚜️

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

അലക്സാണ്ട്രിയായിലെ ഒരു കന്യകയായിരുന്ന കാതറീന്‍ വിജ്ഞാനസമ്പാദനത്തിനായി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചു. തന്റെ 18-മത്തെ വയസ്സില്‍ അവള്‍ ശാസ്ത്രവിജ്ഞാനത്തില്‍ തന്റെ സമകാലികരെ എല്ലാവരെയും പിന്തള്ളി. ക്രിസ്ത്യാനികള്‍ നിഷ്ടൂരമായി പീഡിപ്പിക്കപ്പെടുന്നത് കണ്ട് സഹിക്കുവാന്‍ കഴിയാതെ വിശുദ്ധ ചക്രവര്‍ത്തിയായ മാക്സിമിന്‍റെ അടുക്കല്‍ പോവുകയും അദ്ദേഹത്തിന്റെ ഈ ക്രൂരതയെ വിമര്‍ശിക്കുകയും ചെയ്തു. കൂടാതെ ആത്മരക്ഷ വേണമെങ്കില്‍ ക്രിസ്തുവില്‍ വിശ്വസിക്കണമെന്ന് വ്യക്തമായ കാര്യകാരണങ്ങള്‍ നിരത്തികൊണ്ട് അവള്‍ വാദിച്ചു.

അവളുടെ ബുദ്ധിയിലും അറിവിലും അമ്പരന്ന ചക്രവര്‍ത്തി അവളെ തടവിലാക്കുവാന്‍ കല്‍പ്പിച്ചു. തുടര്‍ന്ന്‍ ഏറ്റവും പ്രഗല്‍ഭരായ ധാരാളം തത്വചിന്തകരെ വിളിച്ചു വരുത്തുകയും വിശുദ്ധയുമായി വാഗ്വാദത്തില്‍ വിജയിക്കുവാന്‍ ധാരാളം പേരെ ഏര്‍പ്പാടാക്കി. അവളെ ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നിന്നും പിന്തിരിക്കുകയും ചെയ്താല്‍ ധാരാളം പ്രതിഫലം നല്‍കാം എന്ന് രാജാവ് വാഗ്ദാനവും നടത്തി. എന്നാല്‍ വിശുദ്ധയുടെ വാദത്തിലെ യുക്തിയിലും അവളുടെ വാക്ചാതുര്യത്തിലും, ക്രിസ്തുവിലുള്ള അവളുടെ വിശ്വാസത്തിലും ആശ്ചര്യപ്പെട്ട പണ്ഡിതന്മാര്‍ സുവിശേഷത്തിനായി തങ്ങളുടെ ജീവന്‍ വരെ ബലികഴിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു.

അതിനെതുടര്‍ന്ന്‍ ചക്രവര്‍ത്തി മുഖസ്തുതിയിലും പ്രലോഭനങ്ങളാലും വിശുദ്ധയെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ഈ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഇതില്‍ കോപാകുലനായ ചക്രവര്‍ത്തി വിശുദ്ധയെ ഇരുമ്പ് വടികൊണ്ട് മര്‍ദ്ദിക്കുവാനും മുള്ളാണികള്‍ നിറഞ്ഞ ചമ്മട്ടി കൊണ്ട് മുറിവേല്‍പ്പിക്കുവാനും ഉത്തരവിട്ടു. കൂടാതെ ഭക്ഷണമൊന്നും കൊടുക്കാതെ പതിനൊന്ന്‍ ദിവസത്തോളം കാരാഗ്രഹത്തില്‍ പട്ടിണിക്കിടുവാനും കല്‍പ്പിച്ചു. ചക്രവര്‍ത്തിയുടെ ഭാര്യയും, സൈന്യാധിപനായ പോര്‍ഫിരിയൂസ് തടവറയില്‍ വിശുദ്ധയെ സന്ദര്‍ശിച്ചു. വിശുദ്ധയുടെ വാക്കുകള്‍ അവരെയും ക്രിസ്തുവിലേക്കടുപ്പിച്ചു. യേശുവിലുള്ള തങ്ങളുടെ സ്നേഹം പിന്നീടവര്‍ തങ്ങളുടെ രക്തത്താല്‍ തന്നെ തെളിയിച്ചു.

വിശുദ്ധ കാതറിന്‍ അനുഭവിക്കേണ്ടി വന്ന അടുത്ത പീഡനം നല്ല മൂര്‍ച്ചയും മുനയുമുള്ള കത്തികളാല്‍ നിറഞ്ഞ ഒരു ചക്രത്തില്‍ കിടക്കുക എന്നതായിരുന്നു. അവളുടെ കീറിമുറിവേല്‍പ്പിക്കപ്പെട്ട ശരീരത്തില്‍ നിന്നുമുള്ള പ്രാര്‍ത്ഥനകള്‍ സ്വര്‍ഗ്ഗത്തില്‍ എത്തി. ആ നാരകീയ ശിക്ഷായന്ത്രം പല കഷണങ്ങളായി പൊട്ടിത്തെറിച്ചു. ഈ അത്ഭുതത്തിനു സാക്ഷികളായ എല്ലാവരും ക്രിസ്തുവില്‍ വിശ്വസിക്കുവാനാരംഭിച്ചു. ഒടുവില്‍ 312 നവംബര്‍ 25ന് ക്രിസ്തുവിന്റെ ഈ ദാസിയെ അവര്‍ തലയറുത്ത് കൊലപ്പെടുത്തി. വിശുദ്ധയുടെ ശരീരം സിനായി കുന്നിലാണ് സംസ്ക്കരിച്ചത്.

വിശുദ്ധ കാതറിന്റെ രക്തസാക്ഷിത്വത്തെ പറ്റിയുള്ള ഐതിഹ്യത്തില്‍ നിന്നും ചരിത്രപരമായ സാരാംശം വേര്‍തിരിച്ചെടുക്കുവാനുള്ള ശ്രമങ്ങള്‍ക്ക് വളരെയേറെ വെല്ലുവിളികള്‍ നേരിടേണ്ടതായും വന്നിട്ടുണ്ട്. പൗരസ്ത്യ ദേശങ്ങളില്‍ നിന്നുമുള്ള പഴയ വിവരങ്ങളില്‍ ഈ വിശുദ്ധയെ കുറിച്ച് പരാമര്‍ശിച്ചു കാണുന്നില്ല. പാശ്ചാത്യ ദേശങ്ങളിലാകട്ടെ ഈ വിശുദ്ധയെ ആദരിക്കുന്നവര്‍ പതിനൊന്നാം നൂറ്റാണ്ടിന് മുന്‍പ് ഉള്ളതായി കാണുന്നില്ല. കുരിശു യുദ്ധക്കാരാണ് ഈ വിശുദ്ധയെ വണങ്ങുന്ന പതിവ് പ്രചാരത്തിലാക്കിയത്. “പതിന്നാല് പരിശുദ്ധ സഹായകരില്‍” ഒരാളെന്ന നിലയിലാണ് വിശുദ്ധയെ പരിഗണിക്കുന്നത്. തത്വചിന്താ വിജ്ഞാനീകരുടെ മാധ്യസ്ഥ എന്ന നിലയിലാണ് അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ അറിയപ്പെടുന്നത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ഗാസ്കനിയിലെ അലാനൂസ്

2. ബഗ്ബോക്കിലെ അല്‍നോത്ത്

3. അന്തോയോക്യായില്‍ വച്ചു വധിക്കപ്പെട്ട ഒരു സിറിയന്‍ എരാസ്മൂസ്

4. ഫ്രാങ്കോണിയായിലെ ഇമ്മ

5. ഇറ്റലിയിലെ യൂക്കുന്താ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 25th – St. Catherine of Alexandria

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 25th – St. Catherine of Alexandria

According to the Legend of St. Catherine, this young woman converted to Christianity after receiving a vision. At the age of 18, she debated 50 pagan philosophers. Amazed at her wisdom and debating skills, they became Christians—as did about 200 soldiers and members of the emperor’s family. All of them were martyred.

Sentenced to be executed on a spiked wheel, Catherine touched the wheel and it shattered. She was beheaded. Centuries later, angels are said to have carried the body of Saint Catherine to a monastery at the foot of Mt. Sinai.

Devotion to her spread as a result of the Crusades. She was invoked as the patroness of students, teachers, librarians and lawyers. Catherine is one of the 14 Holy Helpers, venerated especially in Germany and Hungary.

Reflection
The pursuit of God’s wisdom may not lead to riches or earthly honors. In Catherine’s case, this pursuit contributed to her martyrdom. She was not, however, foolish in preferring to die for Jesus rather than live only by denying him. All the rewards that her tormentors offered her would rust, lose their beauty, or in some other way become a poor exchange for Catherine’s honesty and integrity in following Jesus Christ.

Saint Catherine of Alexandria is the Patron Saint of:
Lawyers
Librarians
Philosophers
Students
Teachers

Advertisements

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി അഞ്ചാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
കടത്തിലുള്‍പ്പെട്ട് നശിക്കാറായിരിക്കുന്ന ഒരുത്തന് വേണ്ട പണം മറ്റൊരുത്തന്‍ സൗജന്യമായി കൊടുക്കാമെന്നു വാഗ്ദാനം ചെയ്‌താല്‍ അവന്‍ അതു വാങ്ങി കടം വീട്ടുമെന്നുള്ളത് ഉറപ്പാണ്. ഇങ്ങനെ ചെയ്യാതിരുന്നാല്‍ അവന്‍ കേവലം ബുദ്ധിഹീനനെന്നെ ആളുകള്‍ പറയുകയുള്ളൂ. എല്ലാ മനുഷ്യരും പാപം മൂലം ദൈവനീതിക്ക് ഏറെക്കുറെ കട‍ക്കാരാകുന്നു. ഈ കടം വീട്ടുന്നതിനുള്ള സ്വന്ത പുണ്യഫലങ്ങള്‍ എപ്പോഴും മതിയാവില്ല. ആകയാല്‍ നമ്മെയും ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളേയും സംബന്ധിച്ചിടത്തോളം ഈ കടം തിരുസഭയുടെ ഭണ്ഡാരത്തില്‍ നിന്നും എടുത്തു നമുക്കു വീടഇവീടഇരുപത്തിണ്ടാകുന്ന ആ നിത്യശിക്ഷയെ മഇരുപത്തിണം ചെയ്യുന്നു. ഇതു വേണ്ടുംവണ്ണം കൈക്കൊണ്ടു മരിക്കുന്നവര്‍ നേരെ സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതാണ്. എന്നാല്‍ പൂര്‍ണ്ണദണ്ഡവിമോചനം മുഴുവനായി പ്രാപിക്കുക അത്ര എളുപ്പമല്ല. എന്തുകൊണ്ടെന്നാല്‍ അതിനു തക്ക ദൈവസ്നേഹവും കുറവില്ലാത്ത മനസ്താപവും അല്‍പ പാപങ്ങള്‍ പോലും വര്‍ജിക്കുവാനും നാം തയാറാകേണ്ടിയിരിക്കുന്നു.
2 പൂര്‍ണ്ണദണ്ഡവിമോചനം ഒരാള്‍ തനിക്കോ മറ്റേതെങ്കിലുമൊരാള്‍‍ക്കോ വേണ്ടി പ്രാപിക്കുന്നതിന് അയാള്‍ ചാവുദോഷം കൂടാതെ ദൈവേഷ്ടത്തിന് കീഴ് വഴങ്ങേണ്ടിയിരിക്കുന്നു. കല്പിക്കപ്പെട്ടിരിക്കുന്ന വ്യവസ്ഥകള്‍ പൂര്‍ണ്ണമായും നിറവേറ്റിയാല്‍ മാത്രമേ ദണ്ഡവിമോചനം പ്രാപിക്കയുള്ളൂ.

3. ദണ്ഡവിമോചനം പ്രാപിക്കണമെന്ന അതിയായ ആഗ്രഹമില്ലെങ്കില്‍ അതു ലഭിക്കുന്നതല്ല. അതു കൊണ്ട് ഇന്നേ ദിവസം ദണ്ഡവിമോചനം പ്രാപിക്കുന്നതിന് ഞാന്‍ ആഗ്രഹിക്കുകയും അവയെ എന്‍റെ പാപപരിഹാരത്തിനായിട്ടു അല്ലെങ്കില്‍ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി ഞാന്‍ കാഴ്ച വയ്ക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുക. ഇങ്ങനെ ദിനംപ്രതി കാലത്തു നിയോഗം നവീകരിക്കുന്നത് ഉത്തമമാകുന്നു.

ജപം
🔷🔷
എത്രയും മാധുര്യമുള്ള ഈശോയെ, ശുദ്ധീകരണ സ്ഥലത്തില്‍ സങ്കടപ്പെടുന്ന ആത്മാക്കളുടെ കൂടെ വീണ്ടു രക്ഷിക്കുന്നതിനാണല്ലോ അങ്ങ് മനുഷ്യനായി പിറന്ന് അവാച്യമായ പീഡകളൊക്കെയും അനുഭവിച്ചു കഠോരമരണം പ്രാപിച്ചത്. അതിനാല്‍ ഈ ആത്മാക്കളുടെ നിലവിളിയെ കേട്ടരുളേണമേ. അവര്‍ ചിന്തുന്ന കണ്ണുനീരുകളെ തൃക്കണ്‍‍ പാര്‍ക്കുകയും അങ്ങേ തിരുമരണത്തിന്‍റെ ഫലങ്ങളെക്കുറിച്ച് അവര്‍ തീര്‍ക്കേണ്ട പരിഹാരക്കടത്തില്‍ നിന്നു അവര്‍ക്കു മോചനം നല്‍കുകയും ചെയ്യണമേ. കരുണ നിറഞ്ഞ ഈശോയെ, അങ്ങേ തിരുരക്തം ആത്മാക്കളുടെമേല്‍ വീഴ്ത്തി അവരുടെ ഘോരമായ വേദനകളെ മായിക്കുകയും ചെയ്യേണമേ. ആമേന്‍*

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ .

നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ.

സൂചന
🔷🔷🔷

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ!

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

………(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ,

……..(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ,

വിശുദ്ധ മിഖായേലെ,

ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ,

നവവൃന്ദ മാലാഖമാരെ,

വിശുദ്ധ സ്നാപക യോഹന്നാനേ,

വിശുദ്ധ യൗസേപ്പേ,

ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ പത്രോസേ,

വിശുദ്ധ പൗലോസേ,

വിശുദ്ധ യോഹന്നാനേ,

ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ,

വിശുദ്ധ എസ്തപ്പാനോസേ,

വിശുദ്ധ ലൗറന്തിയോസേ,

വേദസാക്ഷികളായ സകല വിശുദ്ധന്മാരേ,

വിശുദ്ധ ഗ്രിഗോറിയോസേ,

വിശുദ്ധ അംബ്രോസീസേ,

വിശുദ്ധ ഈറാനിമ്മോസേ,

മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ,

വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ,

ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ,

സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ മറിയം മഗ്ദലേനായെ,

വിശുദ്ധ കത്രീനായെ,

വിശുദ്ധ ബാര്‍ബരായെ,

കന്യകകളും വിധവകളുമായ സകല വിശുദ്ധരേ,

ദയാപരനായിരുന്ന്,

………(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

സകല തിന്മകളില്‍ നിന്ന്‍,

…….(കര്‍ത്താവേ അവരെ രക്ഷിക്കണമേ)

അങ്ങേ കോപത്തില്‍ നിന്ന്,

അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍,

ക്രൂരമായ വ്യാകുലത്തില്‍ നിന്ന്,

കഠിന ശിക്ഷയില്‍ നിന്ന്,

മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍,

അഗ്നിജ്വാലയില്‍ നിന്ന്‍,

ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍,

അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്,

അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്,

അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്,

അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്,

അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്,

അങ്ങേ വലിയ എളിമയെക്കുറിച്ച്,

അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്,

അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്,

അങ്ങേ പീഡാസഹനത്തെക്കുറിച്ച്,

അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്,

അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്,

അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്,

അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്,

അങ്ങേ തിരുക്കുരിശിനെക്കുറിച്ച്,

അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്,

ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്,

അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്,

അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്,

അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്,

ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്,

വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,

………(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)

പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

(തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക)

സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ,

………(അപ്രകാരം സംഭവിക്കട്ടെ)

കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ.

…….(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ)

പ്രാര്‍ത്ഥിക്കാം
🔷🔷🔷🔷🔷🔷

സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ.

നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

…….(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ)

നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

സുകൃതജപം
🔷🔷🔷🔷🔷

മറിയത്തിന്‍റെ മധുരമായ തിരുഹൃദയമേ! എന്‍റെ രക്ഷയായിരിക്കണമേ.

സല്‍ക്രിയ
🔷🔷🔷🔷

ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ പ്രതി ഒരു യാചകന് വസ്ത്രം നല്‍കുക.
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

നിലവിലുള്ളവയെ നശിപ്പിക്കുവാൻ വേണ്ടി ലോകദൃഷ്ട്യാ നിസാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും ദൈവം തെരഞ്ഞെടുത്തു.. (1കോറിന്തോസ് : 1/28)

ഞങ്ങളുടെ രക്ഷകനും നാഥനുമായ ദൈവമേ..
അനുഗ്രഹിക്കപ്പെട്ട ഈ പുതിയ പ്രഭാതത്തിൽ ഒരു പുതിയ സ്നേഹം ഞങ്ങൾക്കായി കരുതി വച്ചതിനെയോർത്ത് നന്ദി നിറഞ്ഞ ഹൃദയത്തോടെ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു.. ഏറ്റവും നിസാരരായി ജീവിതത്തിൽ നിന്നും മാറ്റിനിർത്തപ്പെടുന്നവർ ചിലപ്പോഴൊക്കെ ഞങ്ങളുടെയിടയിലും ഉണ്ടാവാറുണ്ട്.. സമൂഹത്തിൽ നിലയും വിലയും ഇല്ലാത്തവർ.. തിളങ്ങുന്ന വസ്ത്രങ്ങളുടെ പുറംമോടികളാൽ അലങ്കരിക്കപ്പെടാത്തവർ.. ഉയർന്ന ജോലിയോ പദവിയോ അവകാശപ്പെടാനില്ലാത്തവർ.. അങ്ങനെ കുറവുകൾ മാത്രം കണ്ടുപിടിച്ച് എപ്പോഴും ഒരകലമിട്ടു നിർത്തുന്ന വ്യക്തിബന്ധങ്ങൾ.. എന്നാൽ ജീവിതത്തിലെ ഏറ്റവും ആവശ്യസമയത്ത് യാതൊരു ഉപാധികളുമില്ലാതെ അവരെനിക്ക് ഉപകാരമാകുമ്പോൾ.. നിർണായകമായ സാഹചര്യങ്ങളിൽ സ്നേഹത്തിന്റെ ഹൃദയമുദ്ര പതിച്ച പ്രവൃത്തികളിലൂടെ അവരെന്നെ താങ്ങി നിർത്തുമ്പോൾ.. അപമാനിച്ച നാവു കൊണ്ടു തന്നെ ഞങ്ങളറിയാതെ അവരെ അനുഗ്രഹിച്ചു പോയിട്ടുണ്ട്..

ഈശോയേ.. സകല അനുഗ്രഹങ്ങളുടെയും ഉറവിടമായ അങ്ങയുടെ കരങ്ങളിൽ ഞങ്ങളെ പൂർണമായി സമർപ്പിക്കുന്നു.. ഞങ്ങളുടെ കുറവുകളെ പരിഹരിക്കുകയും അങ്ങയുടെ സന്തോഷവും സമാധാനവും ആത്മസംതൃപ്തിയും കൊണ്ട് ഞങ്ങളെ നിറയ്ക്കുകയും ചെയ്യണമേ.. അപ്പോൾ ഈ ലോകത്തിനു മുൻപിൽ എത്ര നിസാരരായിരുന്നാലും.. ഞങ്ങളുടെ കഴിവുകളും പ്രവൃത്തികളും എത്ര ചെറുതായിരുന്നാലും അതിൽ നിന്റെ സ്നേഹം നിറച്ചു വിളമ്പി സംതൃപ്തരാകാനും.. ചുറ്റുമുള്ളവരെ സംതൃപ്തരാക്കാനും ഞങ്ങൾക്കും സാധിക്കുക തന്നെ ചെയ്യും..

വിശുദ്ധ റൊമാനൂസ്.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ

Advertisements

കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ അവിടുത്തെ വചനം ധിക്കരിക്കുകയില്ല;
അവിടുത്തെ സ്‌നേഹിക്കുന്നവര്‍അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുന്നു.
പ്രഭാഷകന്‍ 2 : 15

അത്യുന്നതനായ കര്‍ത്താവേ, അങ്ങേക്കു കൃതജ്‌ഞതയര്‍പ്പിക്കുന്നതും
അങ്ങയുടെ നാമത്തിനു സ്‌തുതികള്‍ആലപിക്കുന്നതും എത്ര ശ്രേഷ്‌ഠം.
സങ്കീര്‍ത്തനങ്ങള്‍ 92 : 1

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s