അനുദിനവിശുദ്ധർ

Daily Saints, December 01 | അനുദിന വിശുദ്ധർ, ഡിസംബർ 01

⚜️⚜️⚜️ December 0️⃣1️⃣⚜️⚜️⚜️
വിശുദ്ധ എലീജിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

എലോയി എന്നും അറിയപ്പെടുന്ന വിശുദ്ധ എലീജിയൂസ് ഫ്രാന്‍സിലെ ലിമോഗസിനു സമീപം ഏതാണ്ട് 590-ലാണ് ജനിച്ചത്. വളരെ വിദഗ്ദനായ ഒരു ഇരുമ്പ് കൊല്ലനായിരുന്നു അദ്ദേഹം. പാരീസിലെ ക്ലോട്ടയര്‍ രണ്ടാമന്‍ രാജാവിന്റെ കാലത്ത്‌ അദ്ദേഹം രാജാവിന്റെ നാണയ നിര്‍മ്മാണ ശാലയിലെ മേല്‍നോട്ടക്കാരനായി നിയമിക്കപ്പെട്ടു. ക്രമേണ എലീജിയൂസ് രാജാവുമായി വളരെ അടുത്ത സുഹൃത്ബന്ധത്തിലാവുകയും ഒരു ഇരുമ്പ് കൊല്ലനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രശസ്തി പരക്കെ അറിയപ്പെടുകയും ചെയ്തു. വളരെയേറെ പ്രശസ്തനായിരുന്നുവെങ്കിലും എലീജിയൂസ് പാവങ്ങളോട് കരുണയുള്ളവനായിരുന്നു, അനേകം അടിമകളെ അദ്ദേഹം മോചനദ്രവ്യം നല്‍കി മോചിപ്പിച്ചു. കൂടാതെ സോളിഗ്നാക്കില്‍ അനേകം പള്ളികളും ആശ്രമങ്ങളും പണികഴിപ്പിക്കുകയും ചെയ്തു. ക്ലോട്ടയറിന്റെ മകനും രാജാവുമായ ദഗോബെര്‍ട്ട് ഒന്നാമനില്‍ നിന്നും പാരീസില്‍ തനിക്ക്‌ ലഭിച്ച സ്ഥലത്ത് അദ്ദേഹം ഒരു വലിയ സന്യാസിനീ മഠം പണികഴിപ്പിച്ചു. 629-ല്‍ എലീജിയൂസ് ദഗോബെര്‍ട്ട് രാജാവിന്റെ പ്രധാന ഉപദേഷ്ടാവായി നിയമിതനായി. പിന്നീട് ദഗോബെര്‍ട്ട് ഏല്‍പ്പിച്ച ദൗത്യവുമായി അദ്ദേഹം ബ്രെട്ടോണിലെ രാജാവായ ജൂഡിക്കായലിനെ ദഗോബെര്‍ട്ടിന്റെ അധീശത്വം സ്വീകരിക്കുവാന്‍ പ്രേരിപ്പിച്ചു.

ഒരു പുരോഹിതനായി ദൈവത്തെ സേവിക്കുക എന്ന അദ്ദേഹത്തിന്റെ ആഗ്രഹം അദ്ദേഹം നിറവേറ്റികൊണ്ട് 640-ല്‍ അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിച്ചു. പിന്നീട് നോയോണിലെയും ടൂര്‍നായിലെയും മെത്രാനായി വാഴിക്കപ്പെട്ടു. സുവിശേഷ പ്രഘോഷണത്തിനുള്ള അടങ്ങാത്ത ആഗ്രഹവുമായി അദ്ദേഹം ഫ്ലാണ്ടേഴ്സിലെ ആന്‍റ് വെര്‍പ്പ്, ഗെന്റ്, കോര്‍ട്ടായി എന്നിവിടങ്ങളില്‍ സുവിശേഷം പ്രഘോഷിക്കുകയും അനേകം സന്യാസിനീ മഠങ്ങള്‍ പണികഴിപ്പിക്കുകയും ചെയ്തു. തന്റെ കഴിവും സമ്പത്തും മറ്റുള്ളവരുടെ ക്ഷേമത്തിനായി വിനിയോഗിക്കുക എന്നത് ശരിക്കും ദൈവീകമായ ഒരു കാര്യമാണ്. വിശുദ്ധ എലീജിയൂസ് എല്ലാവരാലും വളരെയേറെ ഇഷ്ടപ്പെടുകയും ധാരാളം പേരെ ക്രിസ്തുവിലേക്ക്‌ കൊണ്ട് വരികയും ചെയ്തു. ഏതാണ്ട് 660-നോടടുത്ത് ഡിസംബര്‍-1ന് എലീജിയൂസ് മരണമടഞ്ഞു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. വെര്‍ഡൂണ്‍ ബിഷപ്പായിരുന്ന അജെരിക്കൂസ്

2. അനാനിയാസ്

3. റോമാക്കാരനായ അന്‍സാനൂസ്

4. മേസ്ട്രിക്ട്സ് ബിഷപ്പായിരുന്ന കാന്ത്രെസ്സ്

5. മിലാന്‍ ബിഷപ്പായിരുന്ന കാസ്ട്രീഷ്യന്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) December 1st – St. Eligius

Advertisements

**Glory To God**Glory To God**Glory To God**Glory To God**Glory To God**

അനുദിന വിശുദ്ധർ (Saint of the Day) December 1st – St. Eligius

Eligius (also known as Eloi) was born around 590 near Limoges in France. He became an extremely skillful metalsmith and was appointed master of the mint under King Clotaire II of Paris. Eligius developed a close friendship with the King and his reputation as an outstanding metalsmith became widespread. With his fame came fortune. Eligius was very generous to the poor, ransomed many slaves, and built several churches and a monastery at Solignac. He also erected a major convent in Paris with property he received from Clotaire’s son, King Dagobert I. In 629, Eligius was appointed Dagobert’s first counselor. Later, on a mission for Dagobert, he persuaded the Breton King Judicael, to accept the authority of Dagobert. Eligius later fulfilled his desire to serve God as a priest, after being ordained in 640. Then he was made bishop of Noyon and Tournai. His apostolic zeal led him to preach in Flanders, especially Antwerp, Ghent, and Courtai where he made many converts. Eligius died on December 1, around 660, at Noyon. He is the patron of metalworkers and his feast day is December 1. The use of one’s talents and wealth for the welfare of humanity is a very true reflection of the image of God. In the case of St. Eligius, he was so well liked that he attracted many to Christ. His example should encourage us to be generous in spirit and kind and happy in demeanor.

**Glory To God**Glory To God**Glory To God**Glory To God**Glory To God**

Advertisements

ഇതാ, ദൈവമാണ്‌ എന്റെ രക്‌ഷ, ഞാന്‍ അങ്ങയില്‍ ആശ്രയിക്കും; ഞാന്‍ ഭയപ്പെടുകയില്ല. എന്തെന്നാല്‍, ദൈവമായ കര്‍ത്താവ്‌ എന്റെ ബലവും എന്റെ ഗാനവും ആണ്‌. അവിടുന്ന്‌ എന്റെ രക്‌ഷയായിരിക്കുന്നു.
ഏശയ്യാ 12 : 2

ദൈവമായ കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍! അവിടുത്തെ വിശുദ്‌ധപര്‍വതത്തില്‍ ആരാധന അര്‍പ്പിക്കുവിന്‍; നമ്മുടെ ദൈവമായ കര്‍ത്താവു പരിശുദ്‌ധനാണ്‌.
സങ്കീര്‍ത്തനങ്ങള്‍ 99 : 9

രക്‌ഷയുടെ കിണറ്റില്‍നിന്ന്‌ നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.
ആ നാളില്‍ നീ പറയും: കര്‍ത്താവിനു നന്‌ദിപറയുവിന്‍. അവിടുത്തെനാമം വിളിച്ചപേക്‌ഷിക്കുവിന്‍. ജനതകളുടെ ഇടയില്‍ അവിടുത്തെ പ്രവൃത്തികള്‍ വിളംബരം ചെയ്യുവിന്‍. അവിടുത്തെനാമം ഉന്നതമാണെന്ന്‌ ഉദ്‌ഘോഷിക്കുവിന്‍.
ഏശയ്യാ 12 : 3-4

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

രക്ഷിക്കാൻ കഴിയാത്ത വിധം കർത്താവിന്റെ കരം കുറുകി പോയിട്ടില്ല.. കേൾക്കാനാവാത്ത വിധം അവിടുത്തെ കാതുകൾക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല.. (ഏശയ്യാ: 59/1)

ഓരോ പ്രഭാതത്തിലും മഹാകരുണയോടെ ഞങ്ങളെ വിളിച്ചുണർത്തുകയും.. പുതിയ സ്നേഹത്തോടെ ഞങ്ങളെ പരിപാലിച്ചു നയിക്കുകയും ചെയ്യുന്ന എന്റെ നല്ല ദൈവമേ..അങ്ങേയ്ക്ക് ഒരായിരം നന്ദിയും സ്തുതിയും.. ജീവിതത്തിൽ താങ്ങാനാവാത്ത ചില മന:പ്രയാസങ്ങളിലോ, ഒരിക്കലും നികത്താനാവാത്ത ചില നഷ്ടങ്ങളിലോ..  പ്രിയപ്പെട്ട ചിലരുടെ വേർപിരിയലുകളിലോ.. ഞങ്ങൾക്ക് സ്വയം നിയന്ത്രിക്കാൻ സാധിക്കാതെ വരികയും.. ഞങ്ങളിലുള്ള മനോധൈര്യം നഷ്ടപ്പെടുകയും.. ഞങ്ങൾ സ്വയമറിയാതെ പ്രവർത്തിക്കുകയും ചെയ്യാറുണ്ട്.. അപ്പോഴൊക്കെയും എനിക്കിങ്ങനെ സംഭവിച്ചു പോയല്ലോ എന്ന നിരാശയ്ക്കപ്പുറം നീണ്ടു നിൽക്കുന്ന പ്രത്യാശയോ.. ആരിൽ നിന്നുമുള്ള ഒരാശ്വാസവാക്കുകളോ ഞങ്ങളെ സ്പർശിക്കില്ല എന്നുള്ളതാണ് സത്യം..

എന്റെ ഈശോയേ.. എന്റെ കഷ്ടതയിൽ ഞാനിതാ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.. വിനാശത്തിന്റെ പ്രവാഹങ്ങൾ എന്നെ ആക്രമിക്കുമ്പോഴും.. നിരാശയുടെ മരണപാശം എന്നെ ചുറ്റി വരിയുമ്പോഴും സഹായത്തിനായി ഞാനിതാ നിന്റെ മുൻപിൽ നിലവിളിക്കുന്നു.. അനസ്യൂതം നിന്നിൽ നിന്നൊഴുകുന്ന കാരുണ്യത്തിൽ നിന്നും ശക്തി സ്വീകരിച്ച് എല്ലാ സങ്കടങ്ങളെയും അഭിമുഖീകരിക്കാനും.. എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കാനും ഞങ്ങളെ പ്രാപ്തരാക്കുകയും.. രക്ഷകനും നാഥനുമായി അങ്ങ് എന്നും ഞങ്ങൾക്ക് സമീപസ്ഥനായിരിക്കുകയും ചെയ്യണമേ..

വിശുദ്ധ യൂദാ ശ്ലീഹാ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.. ആമേൻ 🙏

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s