അമ്മ വിചാരങ്ങൾ 1 മറിയത്തിൽ, സ്വർഗ്ഗം ഭൂമിയെ ആലിംഗനം ചെയ്തു

അമ്മ വിചാരങ്ങൾ 1
മറിയത്തിൽ, സ്വർഗ്ഗം ഭൂമിയെ ആലിംഗനം ചെയ്തു
 
ക്ലെയർവോയിലെ വിശുദ്ധ ബർണാഡിൻ്റെ (St. Bernard of Clairvaux) ഒരു മരിയൻ പ്രാർത്ഥനയാണ് അമ്മ വിചാരത്തിലെ ആദ്യ ദിനത്തിലെ ചിന്താവിഷയം. മറിയത്തിൻ്റെ ഉദരത്തിൽ ദൈവപുത്രൻ മനുഷ്യനായപ്പോൾ സ്വർഗ്ഗം ഭൂമിയെ ആശ്ലേഷിച്ചതും അതിൻ്റെ ഫലങ്ങളുമാണ് ഈ പ്രാർത്ഥന.
മറിയമേ, ഞങ്ങളുടെ അമ്മേ,
ജീവിക്കുന്ന ദൈവത്തിൻ്റെ ഏറ്റവും പരിശുദ്ധ ദൈവാലയമായി
ലോകം മുഴുവൻ നിന്നെ ആദരിക്കുന്നു.
നിന്നിൽ ലോകത്തിൻ്റെ രക്ഷ ഉദയം ചെയ്തു.
നിന്നിൽ നിന്നു മനുഷ്യ ശരീരം സ്വീകരിക്കുന്നതിൽ ദൈവപുത്രൻ സന്തോഷിച്ചു.
ആദത്തിൻ്റെയും ഹവ്വായുടെയും അനുസരണക്കേടിൽ സ്വർഗ്ഗത്തിനും ഭൂമിക്കുമിടയിൽ ഉയർത്തപ്പെട്ട തടസ്സം, വെറുപ്പിൻ്റെ മതിൽ നീ തകർത്തെറിഞ്ഞു.
ദൈവത്വവും മനുഷ്യത്വവും ദൈവ മനുഷ്യനായ ഒരു വ്യക്തിയിൽ ഐക്യപ്പെട്ടപ്പോൾ, നിന്നിൽ സ്വർഗ്ഗം ഭൂമിയെ ആശ്ലേഷിച്ചു.
ദൈവമാതാവേ, ഞങ്ങൾ നിൻ്റെ സ്തുതി കീർത്തനങ്ങൾ ആലപിക്കുന്നു,
ഞങ്ങൾക്കു നിന്നെ ഇനിയും സ്തുതിക്കേണ്ടതുണ്ട്.
ഞങ്ങളുടെ വാക്കുകൾ നിന്നെ ബഹുമാനിക്കാൻ ദുർബലമാണ്
നിൻ്റെ മഹിമകൾ പാടി വാഴ്ത്താൻ ഒരു നാവും പര്യാപ്തമല്ല.
മറിയമേ, ഏറ്റവും ശക്തയും പരിശുദ്ധയും സ്നേഹ യോഗ്യവുമായവളെ,
നിൻ്റെ നാമം ഞങ്ങൾക്കു പുതുജീവൻ നൽകുന്നു .
നിന്നെക്കുറിച്ചുള്ള ചിന്ത പോലും
നിൻ്റെ ഭക്തരുടെ ഹൃദയങ്ങളിൽ സ്നേഹം വിളബംരം ചെയ്യുന്നു.
പ്രാർത്ഥിക്കാം.
അവതരിച്ച വചനത്തിൻ്റെ മാതാവേ,
ആദിപാപത്തിൻ്റെ കളങ്കമില്ലാത്ത മറിയമേ, നീ സുന്ദരിയാണ്. നിൻ്റെ വസ്ത്രം മഞ്ഞുപോലെ വെൺമയുള്ളതും നിൻ്റെ മുഖം സൂര്യനെപ്പോലെ പ്രഭ വിതറുന്നതുമാണ്. നീ ജറുസലേമിൻ്റെ മഹത്വവും ഇസ്രായേലിൻ്റ ആനന്ദവും, ഞങ്ങളുടെ മഹത്വത്തിൻ്റെ ഉറവിടവുമാണല്ലോ. നിന്നിൽ സ്വർഗ്ഗവും ഭൂമിയും ആലിംഗനം മഹാദിനത്തിനായി ഒരുങ്ങുമ്പോൾ ഞങ്ങളുടെ ഹൃദയങ്ങളെയും നീ പവിത്രീകരിക്കണമേ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
2021 ഡിസംബർ 17
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s