അമ്മ വിചാരങ്ങൾ 03 മറിയമേ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു

അമ്മ വിചാരങ്ങൾ 3
മറിയമേ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു.
 
പരിശുദ്ധാത്മാവിൻ്റെ പുല്ലാങ്കുഴൽ (Flute of the Spirit) എന്നറിയപ്പെടുന്ന അന്ത്യോകൻ സഭാപിതാവ് സരൂഗിലെ ജേക്കബിൻ്റെ (Jacob of Sarug c. 451-521) മറിയത്തെക്കുറിച്ചുള്ള കീർത്തനമാണ് ഇന്നത്തെ അമ്മ വിചാരം. പരിശുദ്ധ മറിയവും ഈശോയും തമ്മിലുള്ള ആത്മബന്ധവും, ആ സ്നേഹ ബന്ധം നമ്മുടെ ജീവിതങ്ങളിൽ തരുന്ന ഫലങ്ങളുമാണ് ഈ കീർത്തനത്തിൻ്റെ ഇതിവൃത്തം.
മറിയമേ, നീ ഭാഗ്യവതി,
നിൻ്റെ പവിത്രമായ ആത്മാവും അനുഗ്രഹീതം.
നിൻ്റെ ഭാഗ്യം എല്ലാ അനുഗ്രഹങ്ങൾക്കും അപ്പുറമാണ്
നിന്നിൽ നിന്നു ജനിച്ചവൻ, നിൻ്റെ കരങ്ങളിൽ പിടിച്ചവൻ, ശിശുവായിരുന്നപ്പോൾ നീ ചുംബിച്ചവൻ,
തൻ്റെ വചനത്താൽ യുഗങ്ങളുടെ രഹസ്യങ്ങളെ മുറുകെപ്പിടിച്ചവനാണ്.
ആരിൽ നിന്നാന്നോ ഈ പ്രവാസഭൂമിയിൽ രക്ഷകൻ അവതരിച്ചത് അവൾ അനുഗ്രഹീതയാണ്.
ആ രക്ഷകൻ പ്രലോഭകനെ മറികടന്നു ലോകത്തിൽ സമാധാനം കൊണ്ടുവന്നു
സെറാഫീനുകൾ അവൻ്റെ പ്രഭയാൽ അവനെ നോക്കാൻ ധൈര്യപ്പെട്ടില്ല .
അവൻ്റെ ചുണ്ടുകളെ സ്പർശിച്ച വിശുദ്ധമായ അധരങ്ങളുള്ള മറിയമേ നീ ഭാഗ്യവതി.
ജീവനുള്ള എല്ലാത്തിനും പ്രകാശത്തിൻ്റെയും ജീവൻ്റെയും ഉറവിടമായവൻ നിൻ്റെ വിശുദ്ധ മുലപ്പാൽ ആഹാരാക്കിയപ്പോൾ നീ ഭാഗ്യവതി.
പ്രപഞ്ചം മുഴുവൻ നിൻ്റെ ഓർമ്മ ദിനത്തിൽ സ്തുതിഗീതങ്ങൾ ഉയിർക്കുമ്പോൾ മാലാഖമാരും
മനുഷ്യരും നിൻ്റെ തിരുനാൾ ആഘോഷിക്കുമ്പോൾ മറിയമേ നീ ഭാഗ്യവതി.
ദാരിദ്രത്തിൻ്റെ പുത്രി, നീ രാജാക്കന്മാരുടെ രാജാവിൻ്റെ മാതാവായി.
ദരിദ്രലോകത്തിനു ജീവിക്കാൻ കഴിയുന്ന സമ്പത്തു നീ നൽകി
നമ്മുടെ ശൂന്യമായ ഭവനത്തിലേക്ക് ഒരിക്കൽ കൂടി സമ്പത്തു വർഷിക്കുന്ന
പിതാവിൻ്റെ നന്മകളും നിധികളും നിറഞ്ഞ മഹാനൗകയാണ് നീ.
 
പ്രാർത്ഥിക്കാം
പരിശുദ്ധ മറിയമേ, നമ്മുടെ കർത്താവ് വിശ്രമം കണ്ടെത്തുകയും തൻ്റെ നിധികളെല്ലാം അളവു കൂടാതെ നിക്ഷേപിക്കുകയും ചെയ്ത തിരഞ്ഞെടുക്കപ്പെട്ട സ്ത്രീയാണല്ലോ നീ. അതിനാൽ ലോകം മുഴുവനും ലോകത്തിൻ്റെ രക്ഷ ആരംഭിച്ച നിൻ്റെ പരിശുദ്ധമായ ഗർഭപാത്രത്തെ ദൈവത്തിൻ്റെ ആലയമായി ബഹുമാനിക്കുന്നു.(വിശുദ്ധ ബെർണാഡ് ) ദൈവമേ, നിൻ്റെ അമ്മയെ എൻ്റെയും മാതാവായി സ്വീകരിക്കുവാനും ബഹുമാനിക്കുവാനും എന്നെ പഠിപ്പിക്കണമേ. അങ്ങനെ ഈശോയുടെ മനുഷ്യവതാരത്തിൻ്റെ ഫലങ്ങൾ ഞാനും പുറപ്പെടുവിക്കട്ടെ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
2021 ഡിസംബർ 19
Advertisements
Mother Mary Carrying Baby Jesus
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s