വി. ലുയിസ് ഡി മോർഫോർട്ടിന്റെ യേശുവിനോടുള്ള പ്രാർത്ഥന

🌿🌹🕯🕯🕯🙏🕯🕯🌹🌿

വിശുദ്ധ ലുയിസ് ഡി മോർഫോർട്ടിന്റെ യേശുവിനോടുള്ള പ്രാർത്ഥന.
♥️〰️〰️🔥〰️〰️🔥〰️〰️♥️

ഏറ്റവും സ്നേഹമുള്ള യേശുവേ, എന്റെ ഹൃദയത്തിൽ കവി ഞ്ഞൊഴുകുന്ന കൃതജ്ഞത പ്രകാശിപ്പിക്കാൻ കാരുണ്യപൂർവ്വം അങ്ങ് എന്നെ അനുവദിക്കണമേ. എന്തെന്നാൽ പരിശുദ്ധമായ അടിമത്തമെന്ന ഭക്താഭ്യാസം വഴി അങ്ങ് അവിടുത്തെ അമ്മയെ എനിക്കു നല്കി. മാതാവിലൂടെ അങ്ങ് എന്നിലേക്കു വർഷിച്ച കൃപാവരങ്ങൾ എത്ര അന വധിയാണ് നാഥാ, അങ്ങയുടെ തിരുമുമ്പിൽ അമ്മയത്രേ എനിക്ക് ഉറ പുള്ള മദ്ധ്യസ്ഥ. എന്റെ ഏറ്റവും ദാരുണമായ കഷ്ടതകളിൽ പരിശുദ്ധ കന്യകയാണ് എനിക്കു വലിയ ആശ്രയം. കഷ്ടം! ഓ എന്റെ ദൈവമേ ഈ വത്സലമാതാവില്ലായിരുന്നുവെങ്കിൽ ഞാൻ വലിയ ദുർഭഗനാകുമാ യിരുന്നു. തീർച്ചയായും ഞാൻ നശിച്ചുപോവുകയും ചെയ്തതേനെ. അതെ, അവിടുത്തെ നീതിപൂർവ്വമായ കോപത്തെ ശാന്തമാക്കാൻ മറിയം അങ്ങയുടെ സമീപത്തും മറ്റെല്ലായിടങ്ങളിലും എനിക്കുവേണ്ടി ഉണ്ടാകണം. എന്തെന്നാൽ പലപ്പോഴും ഞാൻ അവിടുത്തെ ദ്രോഹിക്കുന്നു. അങ്ങ യുടെ നീതിപകാരം ഞാനരഹിക്കുന്ന നിത്യനാശത്തിൽനിന്ന് പരിശുദ്ധ അമ്മ എന്നെ രക്ഷിക്കട്ടെ. മറിയം അവിടുത്തേ ധ്യാനിക്കട്ടെ, അങ്ങയോടു സംസാരിക്കട്ടെ, അങ്ങയോടു പ്രാർത്ഥിക്കട്ടെ, അങ്ങയെ സമീപിക്കട്ടെ, അങ്ങയെ പ്രസാദിപ്പിക്കട്ടെ മറിയം എന്റെ ആത്മാവിനേയും മറ്റുള്ളവരുടെ ആത്മാക്കളെയും രക്ഷിക്കാൻ സഹായിക്കട്ടെ. ചുരുക്ക ത്തിൽ, ഞാൻ എപ്പോഴും അങ്ങയുടെ ദിവ്യഹിതം നിർവഹിക്കുവാനും അവിടുത്തെ ഉപരി മഹത്വം സാധിക്കുവാനും മറിയം എനിക്ക് അത്യ വശ്യ’, മത്രേ. അവിടുന്ന് എന്നോടു കാണിച്ച വലിയ കരുണകളെ ലോകം മുഴുവനുംപോയി പ്രഘോഷിക്കുവാൻ എനിക്കു കഴിയുമോ! മറിയമില്ലായിരുന്നുവെങ്കിൽ ഞാൻ നിത്യനാശത്തിൽ ആകുമായിരുന്നുവെന്ന് ഓരോ മനുഷ്യനും അറിഞ്ഞിരുന്നുവെങ്കിൽ ഇത്രയും വലിയ അനുഗ്രത്തിന് അർഹമായ നന്ദിപ്രകാശിപ്പിക്കുവാൻ എനിക്കു സാധിക്കുമോ? മറിയം എന്നിലുണ്ട്. ഓ! അക്ഷയമായ നിധിയ, ഓ! എത വലിയ ആശ്വാസം ഞാൻ പൂർണ്ണമായും അവളുടേതല്ലാതായിപ്പോകുമോ? ഓ എത്രവലിയ നന്ദിഹീനത, ഓ എന്റെ പ്രിയരക്ഷകാ, ഈ അത്യാപത്തിൽപ്പെടുന്നതി നേക്കാൾ എന്നെ മരിപ്പിച്ചാലും! എന്തുകൊണ്ടെന്നാൽ ഞാൻ പരി പൂർണ്ണമായും മറിയത്തിന്റേതാകുന്നില്ലെങ്കിൽ ഞാൻ മരിക്കുകയാണ് ഭേദം. വിശുദ്ധ യോഹന്നാൻ ശ്ലീഹായോടുകൂടി കുരിശിൻചുവട്ടിൽനിന്നു കൊണ്ട് ഒരായിരം പ്രാവശ്യം അവളെ എന്റെ അമ്മയായി സ്വീകരിക്ക കയും അത്രയും പ്രാവശ്യംതന്നെ എന്നെ അവൾക്കു നല്കുകയും ചെയ്യുന്നു. പ്രിയ ഈശോയേ അങ്ങ് അഭിലഷിക്കുന്ന രീതിയിൽ എന്റെ അർപ്പണം ഇപ്പോഴും ഞാൻ നിർവ്വഹിച്ചിട്ടില്ലെങ്കിൽ, ഞാൻ ഈ അർപ്പണം അങ്ങ് ആഗ്രഹിക്കുന്ന രീതിയിൽ നവീകരിക്കുന്നു. പ്രിയ ഈശോയേ എന്റെ ആത്മാവിലോ ശരീരത്തിലോ ഈ മഹത്ത്വമുള്ള രാജ്ഞിക്ക് അർപ്പിതമല്ലാത്തതായി എന്തെങ്കിലും കാണുന്നുവെങ്കിൽ, അങ്ങ് അതിനെ എന്നിൽനിന്നു ദൂരെ അകറ്റണമേ. എന്നിൽ മറിയത്തിന് ഉള്ളതല്ലാത്തതായി എന്തെങ്കിലുമുണ്ടെങ്കിൽ നാഥാ അത് അങ്ങേയ്ക്ക് അനുഗുണമല്ലതന്നെ.

– ഓ! പരിശുദ്ധാത്മാവേ, ഈ അനുഗ്രഹങ്ങളെല്ലാം എനിക്കു നല്കണമേ. എന്റെ ആത്മാവിൽ മറിയമാകുന്ന യഥാർത്ഥജീവന്റെ വൃക്ഷം അങ്ങു നടണമേ, അതിനെ പരിപാലിച്ചു വളർത്തണമേ. അങ്ങന അതു വളർന്നു പുഷ്പിച്ച് ജീവന്റെ ഫലം സമൃദ്ധിയായി ഉല്പാദിപ്പി ക്കട്ടെ. ഓ! പരിശുദ്ധാത്മാവേ അങ്ങയുടെ വിശ്വസ്തവധുവായ മറിയ ത്തോട് എനിക്കു വലിയ ഭക്തി തരണമേ. പരിശുദ്ധ അമ്മയുടെ മാതൃ ഹൃദയത്തിൽ ആഴമായ വിശ്വാസം എനിക്കു നല്കിയാലും. ദിവ്യജനനിയുടെ കരുണയിൽ അഭയം തേടാൻ എന്നെ സഹായിക്കണമേ. അതു വഴി വലിയവനും ശക്തനുമായ യേശുവിന്റെ പൂർണ്ണതയിലേക്ക് എന്നെ
വളർത്തുവാൻ അവിടുത്തേക്കു സാധിക്കട്ടെ. ആമ്മേൻ.


🌹പരിശുദ്ധ ജപമാലസഖ്യം.

🌿🌹🕯🕯🕯🙏🕯🕯🌹🌿

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s