The Book of Genesis, Chapter 42 | ഉല്പത്തി, അദ്ധ്യായം 42 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 42

ജോസഫിന്റെ സഹോദരന്‍മാര്‍ ഈജിപ്തിലേക്ക്

1 ഈജിപ്തില്‍ ധാന്യമുണ്ടെന്നറിഞ്ഞപ്പോള്‍ യാക്കോബു മക്കളോടു പറഞ്ഞു: നിങ്ങളെന്താണു പരസ്പരം നോക്കിനില്‍ക്കുന്നത്?2 അവന്‍ തുടര്‍ന്നു: ഈജിപ്തില്‍ ധാന്യമുണ്ടെന്നു ഞാന്‍ കേട്ടു. നാം മരിക്കാതെ ജീവന്‍ നില നിര്‍ത്താന്‍വേണ്ടി അവിടെപ്പോയി നമുക്കു വേണ്ട ധാന്യം വാങ്ങിക്കൊണ്ടുവരുവിന്‍.3 ജോസഫിന്റെ പത്തു സഹോദരന്‍മാര്‍ ധാന്യം വാങ്ങാന്‍ ഈജിപ്തിലേക്കു പോയി.4 എന്നാല്‍, യാക്കോബ് ജോസഫിന്റെ സഹോദരനായ ബഞ്ചമിനെ സഹോദരന്‍മാരുടെകൂടെ വിട്ടില്ല. അവനെന്തെങ്കിലും അപകടം പിണയുമെന്ന് അവന്‍ ഭയപ്പെട്ടു.5 അങ്ങനെ ഇസ്രായേലിന്റെ മക്കളും മറ്റുള്ളവരുടെകൂടെ ധാന്യം വാങ്ങാന്‍ പോയി. കാരണം, കാനാന്‍ദേശത്തും ക്ഷാമമായിരുന്നു.6 ജോസഫായിരുന്നു ഈജിപ്തിലെ അധികാരി. അവനാണു നാട്ടുകാര്‍ക്കൊക്കെ ധാന്യം വിറ്റിരുന്നത്. ജോസഫിന്റെ സഹോദരന്‍മാര്‍ വന്ന് അവനെ നിലംപറ്റെ താണുവണങ്ങി.7 ജോസഫ് സഹോദരന്‍മാരെ തിരിച്ചറിഞ്ഞു. പക്‌ഷേ, അവന്‍ അപരിചിതരോടെന്നപോലെ അവരോടു പെരുമാറുകയും പരുഷമായി സംസാരിക്കുകയും ചെയ്തു. നിങ്ങള്‍ എവിടെനിന്നു വരുന്നു? അവന്‍ ചോദിച്ചു. അവര്‍ പറഞ്ഞു: കാനാന്‍ ദേശത്തുനിന്നു ധാന്യം വാങ്ങാന്‍ വന്നവരാണു ഞങ്ങള്‍.8 ജോസഫ് തന്റെ സഹോദരന്‍മാരെ തിരിച്ചറിഞ്ഞെങ്കിലും അവര്‍ അവനെ അറിഞ്ഞില്ല.9 അവരെക്കുറിച്ചു തനിക്കുണ്ടായ സ്വപ്നങ്ങള്‍ ജോസഫ് ഓര്‍ത്തു. അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ചാരന്‍മാരാണ്, നാടിന്റെ ബലക്ഷയം എവിടെയെന്നു കണ്ടുപിടിക്കാന്‍ വന്നവരാണ്.10 അവര്‍ പറഞ്ഞു: അല്ല, യജമാനനേ, അങ്ങയുടെ ദാസര്‍ ധാന്യം വാങ്ങാന്‍ വന്നവരാണ്. ഞങ്ങളെല്ലാവരും ഒരാളുടെ മക്കളാണ്. ഞങ്ങള്‍ സത്യസന്ധരാണ്.11 അങ്ങയുടെ ദാസന്‍മാര്‍ ചാരന്‍മാരല്ല.12 അവന്‍ പറഞ്ഞു: അല്ല, നാടിന്റെ ബലക്ഷയം എവിടെയെന്നു കണ്ടു മനസ്‌സിലാക്കാനാണു നിങ്ങള്‍ വന്നിരിക്കുന്നത്.13 അവര്‍ പറഞ്ഞു: അങ്ങയുടെ ദാസന്‍മാരായ ഞങ്ങള്‍ പന്ത്രണ്ടു സഹോദരന്‍മാരാണ്. കാനാന്‍ദേശത്തുള്ള ഒരുവന്റെ പുത്രന്‍മാര്‍. ഏറ്റവും ഇളയവന്‍ ഇപ്പോള്‍ ഞങ്ങളുടെ പിതാവിന്റെ കൂടെയാണ്. ഒരാള്‍ ജീവിച്ചിരിപ്പില്ല.14 ജോസഫ് അവരോടു പറഞ്ഞു: ഞാന്‍ പറഞ്ഞതാണു വാസ്തവം. നിങ്ങള്‍ ചാരന്‍മാര്‍തന്നെ.15 ഫറവോയുടെ ജീവനെപ്രതി സത്യം, നിങ്ങളുടെ ഏറ്റവും ഇളയ സഹോദരനെ ഇവിടെ കൊണ്ടുവന്നിട്ടല്ലാതെ നിങ്ങള്‍ ഈ നാടുവിട്ടു പോവുകയില്ല. ഇതുവഴി നിങ്ങളുടെ സത്യാവസ്ഥ ഞാന്‍ മന സ്‌സിലാക്കും. നിങ്ങളില്‍ ഒരാളെ പറഞ്ഞയയ്ക്കുക.16 അവന്‍ ചെന്നു നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടു വരട്ടെ. അതുവരെ നിങ്ങളെ ഞാന്‍ തടവിലിടും. അങ്ങനെ നിങ്ങളുടെ വാക്കുകള്‍ ശരിയാണെന്നും നിങ്ങള്‍ സത്യസന്ധരാണെന്നും തെളിയിക്കപ്പെടണം. അല്ലെങ്കില്‍, ഫറവോയുടെ ജീവനാണേ സത്യം, നിങ്ങള്‍ ചാരന്‍മാരാണ്.17 അവന്‍ അവരെയെല്ലാം മൂന്നു ദിവസം തടവില്‍ പാര്‍പ്പിച്ചു.18 മൂന്നാംദിവസം ജോസഫ് അവരോടു പറഞ്ഞു: ഞാന്‍ പറയുന്നതുപോലെ ചെയ്യുക. എങ്കില്‍ നിങ്ങള്‍ ജീവിക്കും. കാരണം, ദൈവഭയമുള്ളവനാണു ഞാന്‍.19 സത്യസന്ധരെങ്കില്‍ സഹോദരന്‍മാരായ നിങ്ങളിലൊരുവന്‍ ഇവിടെ തടവില്‍ കിടക്കട്ടെ; മറ്റുള്ളവര്‍ നിങ്ങളുടെ വീട്ടിലെ പട്ടിണിയകറ്റാന്‍ ധാന്യവുംകൊണ്ടു പോകട്ടെ.20 നിങ്ങളുടെ ഇളയ സഹോദരനെ എന്റെയടുക്കല്‍കൊണ്ടുവരിക; അപ്പോള്‍ നിങ്ങള്‍ പറയുന്നതു നേരെന്നു തെളിയും, നിങ്ങള്‍ക്കു മരിക്കേണ്ടി വരുകയില്ല.21 അവര്‍ അപ്രകാരം ചെയ്തു. അവര്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞു: ഇത് നമ്മുടെ സഹോദരനോടു നാം ചെയ്തതിന്റെ ഫലമാണ്, തീര്‍ച്ച. അവന്‍ അന്ന് കേണപേക്ഷിച്ചിട്ടും അവന്റെ പ്രാണസങ്കടം കണ്ടിട്ടും നമ്മള്‍ അവനു ചെവികൊടുത്തില്ല. അതുകൊണ്ടാണ് ഈ ദുരിതം നമുക്കിപ്പോള്‍ വന്നിരിക്കുന്നത്.22 അപ്പോള്‍ റൂബന്‍ പറഞ്ഞു: കുട്ടിക്കെതിരേതെറ്റു ചെയ്യരുതെന്ന് ഞാന്‍ അന്നു പറഞ്ഞില്ലേ? നിങ്ങള്‍ അതു കേട്ടില്ല. അവന്റെ രക്തം ഇപ്പോള്‍ പകരംചോദിക്കുകയാണ്.23 തങ്ങള്‍ പറഞ്ഞതു ജോസഫിനു മനസ്‌സിലായെന്ന് അവര്‍ അറിഞ്ഞില്ല. കാരണം, ഒരു ദ്വിഭാഷിയുടെ സഹായത്തോടെയാണ് അവര്‍ ജോസഫുമായി സംസാരിച്ചത്.24 ജോസഫ് അവരുടെ അടുത്തുനിന്നു മാറിപ്പോയികരഞ്ഞു; തിരിച്ചുവന്ന് അവരുമായി സംസാരിച്ചു. അവരുടെ കൂട്ടത്തില്‍നിന്നു അവര്‍ കാണ്‍കേ ശിമയോനെ പിടിച്ചു ബന്ധിച്ചു.25 അവരുടെ ചാക്കുകളില്‍ ധാന്യം നിറയ്ക്കാനും ഓരോരുത്തന്റെ ചാക്കിലും അവനവന്റെ പണം തിരിയേ വയ്ക്കാനുംയാത്രയ്ക്കു വേണ്ടതു കൊടുക്കാനും അവന്‍ കല്‍പിച്ചു. ഭൃത്യര്‍ അങ്ങനെ ചെയ്തു.26 ധാന്യം കഴുതപ്പുറത്തു കയറ്റി അവര്‍യാത്ര തിരിച്ചു.27 വഴിയമ്പലത്തില്‍വച്ചു കഴുതയ്ക്കു തീറ്റികൊടുക്കാന്‍ അവരിലൊരാള്‍ ചാക്കു തുറന്നപ്പോള്‍ താന്‍ കൊടുത്ത പണം ചാക്കിന്റെ മുകള്‍ഭാഗത്ത് ഇരിക്കുന്നതു കണ്ടു.28 അവന്‍ സഹോദരന്‍മാരോടു പറഞ്ഞു: എന്റെ പണം ചാക്കില്‍ തിരിയേ വച്ചിരിക്കുന്നു! ഇതു കേട്ടപ്പോള്‍ അവരുടെ ഹൃദയം സ്തംഭിച്ചുപോയി. പേടിച്ചു വിറച്ച് മുഖത്തോടുമുഖം നോക്കിക്കൊണ്ട് അവര്‍ പറഞ്ഞു: എന്താണ് ദൈവം നമ്മോട് ഈ ചെയ്തിരിക്കുന്നത്?29 കാനാന്‍ദേശത്ത് തങ്ങളുടെ പിതാവായ യാക്കോബിന്റെ യടുത്ത് തിരിച്ചെത്തിയപ്പോള്‍ നടന്നതെല്ലാം അവര്‍ അവനോടു പറഞ്ഞു.30 നാടിന്റെ അധിപന്‍ ഞങ്ങളോടു വളരെ പരുഷമായി സംസാരിച്ചു. നാട്ടില്‍ ചാരവൃത്തിക്കെത്തിയവരായി അവന്‍ ഞങ്ങളെ കണക്കാക്കി.31 ഞങ്ങള്‍ അവനോടു പറഞ്ഞു; ഞങ്ങള്‍ സത്യസന്ധരാണ്. ചാരന്‍മാ രല്ല.32 ഒരേ പിതാവിന്റെ പുത്രന്‍മാരായ പന്ത്രണ്ടു സഹോദരന്‍മാരാണു ഞങ്ങള്‍. ഒരുവന്‍ ജീവിച്ചിരിപ്പില്ല. ഇളയവന്‍ കാനാന്‍ദേശത്തു പിതാവിന്റെ കൂടെ ഉണ്ട്.33 അപ്പോള്‍, നാടിന്റെ അധിപനായ ആ മനുഷ്യന്‍ പറഞ്ഞു: നിങ്ങള്‍ സത്യസന്ധരാണോ എന്ന് എനിക്ക് അറിയാന്‍ വേണ്ടി നിങ്ങളില്‍ ഒരാളെ എന്റെ യടുത്തു നിര്‍ത്തുവിന്‍. മറ്റുള്ളവര്‍ വീട്ടിലെ ക്ഷാമമകറ്റാന്‍ ധാന്യവും വാങ്ങിക്കൊണ്ടു പോകുവിന്‍.34 നിങ്ങളുടെ ഇളയ സഹോദരനെ എന്റെയടുക്കല്‍ കൊണ്ടുവരുക. അപ്പോള്‍ നിങ്ങള്‍ ചാരന്‍മാരല്ല, സത്യസന്ധരാണ് എന്ന് എനിക്കു ബോധ്യമാകും. അപ്പോള്‍ നിങ്ങളുടെ സഹോദരനെ ഞാന്‍ വിട്ടുതരാം. നിങ്ങള്‍ക്ക് ഈ നാട്ടില്‍ കച്ചവടം നടത്തുകയു മാകാം.35 അവര്‍ ചാക്കഴിച്ച് ധാന്യം കുടഞ്ഞപ്പോള്‍ ഓരോരുത്തന്റെയും പണക്കിഴി അവനവന്റെ ചാക്കിലുണ്ടായിരുന്നു. അവരും അവരുടെ പിതാവും ഇതുകണ്ടു ഭയപ്പെട്ടു.36 യാക്കോബ് വിലപിച്ചു: എന്റെ മക്കളെ നിങ്ങള്‍ എനിക്കു നഷ്ടപ്പെടുത്തി! ജോസഫ് നഷ്ടപ്പെട്ടു. ശിമയോനുംപോയി. ഇനി നിങ്ങള്‍ ബഞ്ചമിനെയും കൊണ്ടുപോകും. എല്ലാം എനിക്ക് പ്രതികൂലമായിരിക്കുന്നു.37 റൂബന്‍ പിതാവിനോടു പറഞ്ഞു: ഞാന്‍ അവനെ തിരിയേ കൊണ്ടുവന്നില്ലെങ്കില്‍ എന്റെ മക്കളെ രണ്ടുപേരെയും കൊന്നുകൊള്ളുക. അവനെ എന്റെ കൈയിലേല്‍പിക്കുക, ഞാന്‍ അവനെ അങ്ങയുടെ അടുത്തു തിരിയേ കൊണ്ടുവന്നുകൊള്ളാം.38 യാക്കോബ് മറുപടി പറഞ്ഞു: എന്റെ മകന്‍ നിങ്ങളുടെകൂടെ പോരില്ല. അവന്റെ സഹോദരന്‍മരിച്ചുപോയി. ഇനി അവന്‍ മാത്രമേയുള്ളു. വഴിക്കുവച്ച് അവനെന്തെങ്കിലും സംഭവിച്ചാല്‍ തലനരച്ച എന്നെ നിങ്ങള്‍ ദുഃഖത്താടെ പാതാളത്തിലേക്കു തള്ളിവിടും.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Garden of Eden
Advertisements
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s