ഇ​ഡ​ബ്ല‍്യു​എ​സ് മാനദണ്ഡങ്ങളിൽ മാറ്റത്തിനു സമയമായി

ഇ​ഡ​ബ്ല‍്യു​എ​സ് മാനദണ്ഡങ്ങളിൽ മാറ്റത്തിനു സമയമായി

നൂ​​​​റ്റി​​​​മൂ​​​​ന്നാം ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ ഭേ​​​​​ദ​​​​​ഗ​​​​​തി​വ​​​​ഴി 2019 ജ​​​​നു​​​​വ​​​​രി 17ന് ​​​​കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​ർ സ​​​​​ർ​​​​​വീ​​​​​സി​​​​​ലെ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലേ​​​​​ക്കും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കും സം​​​​വ​​​​ര​​​​ണേ​​​​ത​​​​ര വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യി പി​​​​ന്നാ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് (ഇ​​​​ഡ​​​​ബ്ല‍്യു​​​​എ​​​​സ്) 10 ശ​​​​​ത​​​​​മാ​​​​​നം സം​​​​​വ​​​​​ര​​​​​ണം ന​​​​​ല്കു​​​​​ന്ന​​​​​തി​​​​​ന് തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു. അ​​​​​തി​​​​​നെ പി​​​​​ൻ​​​​​തു​​​​​ട​​​​​ർ​​​​​ന്ന് കേ​​​​ര​​​​ള സ​​​​​ർ​​​​​ക്കാ​​​​​രും 2020 ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​ന് പ​​​​​ത്തു ശ​​​​​ത​​​​​മാ​​​​​നം ഇ​​​​ഡ​​​​ബ്ല‍്യു​​​​എ​​​​സ് സം​​​​​വ​​​​​ര​​​​​ണം വ്യ​​​​​വ​​​​​സ്ഥ ചെ​​​​​യ്തു. ഈ ​​​​​സം​​​​​വ​​​​​ര​​​​​ണം ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​ർ ചി​​​​​ല പൊ​​​​​തു മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ൾ പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ചു.​

കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​ർ ജോ​​​​​ലി​​​​​ക്കും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​നും ഇ​​​​ഡ​​​​ബ്ല‍്യു​​​​എ​​​​സ് ആ​​​​​നു​​​​​കൂ​​​​​ല്യം ല​​​​​ഭി​​​​​ക്കാ​​​​​ൻ കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​ർ മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള യോ​​​​​ഗ്യ​​​​​ത ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ​​​​​ക്ക് പ്ര​​​​​സ്തു​​​​​ത മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ൾ പി​​​​​ൻ​​​​​തു​​​​​ട​​​​​രാ​​​​​നോ പു​​​​​തി​​​​​യ​​​​​വ സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​നോ അ​​​​​നു​​​​​വാ​​​​​ദം ന​​​​​ല്കി​​​​​യി​​​​​രു​​​​​ന്നു. അ​​​​​തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ ജ​​​​​സ്റ്റി​​​​​സ് കെ.​ ​​​​ശ​​​​​ശി​​​​​ധ​​​​​ര​​​​​ൻ​ നാ​​​​​യ​​​​​ർ അ​​​​ധ്യ​​​​​ക്ഷ​​​​​നാ​​​​​യ ക​​​​​മ്മി​​​​​റ്റി സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച ശി​​​​​പാ​​​​​ർ​​​​​ശ​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ സം​​​​​സ്ഥാ​​​​​ന​​​​​ത്ത് കേ​​​​​ന്ദ്ര മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ൾ​​​​​ക്കു പ​​​​​ക​​​​​രം പു​​​​​തു​​​​​ക്കി​​​​​യ മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ള​​​​​നു​​​​​സ​​​​​രി​​​​​ച്ച് സം​​​​​വ​​​​​ര​​​​​ണ​​​​​ത്തി​​​​​നുള്ള അ​​​​​ർ​​​​​ഹ​​​​​ത നി​​​​​ശ്ച​​​​​യി​​​​​ച്ചു. കേ​​​​​ന്ദ്ര ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് കേ​​​​​ന്ദ്ര മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​പ്ര​​​​​കാ​​​​​ര​​​​​വും സം​​​​​സ്ഥാ​​​​​ന ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് സം​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​പ്ര​​​​​കാ​​​​​ര​​​​​വു​​​​​മാ​​​​​ണ് അ​​​​​ർ​​​​​ഹ​​​​​ത നി​​​​​ശ്ച​​​​​യി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.

പു​​​​​നഃ​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന അ​​​​​ത്യാ​​​​​വ​​​​​ശ്യം

കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ത്ത​​​​​ര​​​​​വ് പ്ര​​​​​കാ​​​​​രം ഇ​​​​ഡ​​​​ബ്ല‍്യു​​​​എ​​​​സ് മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ൾ ആ​​​​​വ​​​​​ശ്യ​​​​​മെ​​​​​ന്നു ക​​​​​ണ്ടാ​​​​​ൽ മൂ​​​​​ന്നു വ​​​​​ർ​​​​​ഷം കൂ​​​​​ടു​​​​​മ്പോ​​​​​ൾ പു​​​​​ന​​​​​ഃപ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും ഭേ​​​​​ദ​​​​​ഗ​​​​​തി വ​​​​​രു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നും വ്യ​​​​​വ​​​​​സ്ഥ ചെ​​​​​യ്യു​​​​​ന്നു​​​​ണ്ട്. ഇ​​​​ഡ​​​​ബ്ല‍്യു​​​​എ​​​​സ് സം​​​​വ​​​​ര​​​​ണ നി​​​​യ​​​​മം 2022 ജ​​​​​നു​​​​​വ​​​​​രി​​​​​യി​​​​​ൽ മൂ​​​​​ന്നുവ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന സാ​​​​ഹ​​​​ച​​​​ര‍്യ​​​​ത്തി​​​​ൽ മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ളി​​​​ൽ ​മാ​​​​​റ്റം ഉ​​​​​ണ്ടാ​​​​​കേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു. ഇ​​​​ല്ലെ​​​​​ങ്കി​​​​​ൽ അ​​​​​ർ​​​​​ഹ​​​​​രാ​​​​​യ നി​​​​​ര​​​​​വ​​​​​ധി ആ​​​​​ളു​​​​​ക​​​​​ൾ വ​​​​​രുംവ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ ന​​​​​മ്മു​​​​​ടെ സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ആ​​​​​നു​​​​​കൂ​​​​​ല്യം ല​​​​​ഭി​​​​​ക്കാ​​​​​തെ പു​​​​​റം​​​​ത​​​​​ള്ള​​​​​പ്പെ​​​​​ട്ടു പോ​​​​​കാ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​യു​​​​ണ്ട്. മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ളി​​​​ലെ അ​​​​ശാ​​​​സ്ത്രീ​​​​യ​​​​ത​​​​മൂ​​​​ലം ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ര​​​​​വ​​​​​ധി ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി​​​​​ക​​​​​ളും വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളും പു​​​​​റം​​​​ത​​​​​ള്ള​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്.

കേ​​​​​ന്ദ്ര മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ളി​​​​​ൽ

കേ​​​​​ന്ദ്ര മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​പ്ര​​​​​കാ​​​​​രം ആ​​​​​യി​​​​​രം ച​​​​തു​​​​ര​​​​ശ്ര ​അ​​​​​ടി​​​​​യി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ വ​​​​​ലിപ്പ​​​​​മു​​​​​ള്ള വീ​​​​​ട് ഉ​​​​​ണ്ടാ​​​​​ക​​​​​രു​​​​​ത്. ന​​​​​ഗ​​​​​ര​​​​​സ​​​​​ഭ​​​​​ക​​​​​ളി​​​​​ൽ 2.06 സെ​​​​​ന്‍റോ ഗ്രാ​​​​​മ പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ൽ 4.13 സെ​​​​​ന്‍റി​​​​ൽ കൂ​​​​​ടു​​​​​ത​​​​​ലോ വീ​​​​​ട് വ​​​​​യ്ക്കാ​​​​​ൻ അ​​​​​നു​​​​​യോ​​​​​ജ്യ​​​​​മാ​​​​​യ ഭൂ​​​​​മി ഉ​​​​​ണ്ടാ​​​​​വ​​​​​രു​​​​​ത് എ​​​​​ന്ന വ്യ​​​​​വ​​​​​സ്ഥ​​​​യു​​​​ണ്ട്. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ പ്ര​​​​​ത്യേ​​​​​ക സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ ഈ ​​​​ര​​​​​ണ്ട് മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ളും സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​​മാ​​​​​യി വ​​​​​ള​​​​​രെ പി​​​​​ന്നാ​​​​​ക്കം നി​​​​​ൽ​​​​ക്കു​​​​​ന്ന​​​​​വ​​​​രെ​​​​പോ​​​​ലും അ​​​​​ന​​​​​ർ​​​​​ഹ​​​​​രാ​​​​​ക്കു​​​​ന്നു. ഇ​​​​​വി​​​​​ടെ മി​​​​​ക്ക കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ​​​​​ക്കും ദാ​​​​​രി​​​​​ദ്ര്യ​​​​​രേ​​​​​ഖ​​​​​യ്ക്കു താ​​​​​ഴെ​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കു പോ​​​​​ലും ആ​​​​​യി​​​​​രം ച​​​​തു​​​​ര​​​​ശ്ര ​അ​​​​​ടി​​​​​യി​​​​​ൽ കൂ​​​​​ടി​​​​​യ വീ​​​​​ടു​​​​​ക​​​​​ളും അ​​​​ഞ്ച് സെ​​​​​ന്‍റോ അ​​​​​തി​​​​​ൽ അ​​​​​ധി​​​​​ക​​​​​മോ ഭൂ​​​​​മി​​​​​യും ഉ​​​​​ണ്ട്. അ​​​​​തു​​​​കൊ​​​​​ണ്ട് ഈ ​​​​​മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ തി​​​​​ക​​​​​ച്ചും പി​​​​​ന്നാ​​​​​ക്കാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലു​​​​​ള്ള അ​​​​​ർ​​​​​ഹ​​​​​രാ​​​​​യ​​​​​വ​​​​​ർ പു​​​​​റ​​​​​ത്താ​​​​​കു​​​​​ന്നു.

മ​​​​​റ്റു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ കൃ​​​​​ഷി​​​​​ഭൂ​​​​​മി​​​​​യും താ​​​​​മ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ള ഭൂ​​​​​മി​​​​​യും പ്ര​​​​​ത്യേ​​​​​കം തി​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്നു. അ​​​​ഞ്ച് ഏ​​​​​ക്ക​​​​​റി​​​​​ന് അ​​​​​ടു​​​​​ത്ത് കൃ​​​​​ഷി​​​​​ഭൂ​​​​​മി​​​​​യു​​​​​ള്ള​​​​വ​​​​രും​ മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​ളെ​​​​​ക്കാ​​​​​ൾ സാ​​​​മ്പ​​​​​ത്തി​​​​​ക​​​​മാ​​​​യി വ​​​​​ള​​​​​രെ മു​​​​​ന്നി​​​​​ൽ നി​​​​​ൽ​​​​ക്കു​​​​​ന്ന​​​​വ​​​​രു​​​​മാ​​​​യ മ​​​​​റ്റു സം​​​​​സ്ഥാ​​​​​ന​​​​​ക്കാ​​​​​ർ 1000 ച​​​​തു​​​​ര​​​​ശ്ര ​അ​​​​​ടി​​​​​യി​​​​​ൽ കു​​​​​റ​​​​​ഞ്ഞ വീ​​​​​ടു​​​​​ക​​​​​ളി​​​​​ൽ ക​​​​​ഴി​​​​​യു​​​​​ന്നു എ​​​​ന്ന​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ ഈ ​​​​​ആ​​​​​നു​​​​​കൂ​​​​​ല്യം നേ​​​​​ടു​​​​ന്നു​​​​ണ്ട്.

ക​​​​​ടം വാ​​​​​ങ്ങി​​​​​യും വാ​​​​​യ്പ​​​​​യെ​​​​​ടു​​​​​ത്തു​​​​മാ​​​​ണെ​​​​ങ്കി​​​​ലും കേ​​​​ര​​​​ളീ​​​​യ​​​​ർ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലെ സ്വ​​​​​പ്ന​​​​​മാ​​​​​കു​​​​​ന്ന വീ​​​​​ട് ഉ​​​​​ണ്ടാ​​​​​ക്കു​​​​​ന്ന​​​​​തു​​​​മൂ​​​​​ലം അ​​​​​ർ​​​​​ഹ​​​​​മാ​​​​​യ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​മാ​​​​ണ് ന​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​ന്നത്. കൂ​​​​ടാ​​​​തെ കൃ​​​​​ഷി​​​​​ഭൂ​​​​​മി​​​​​യും താ​​​​​മ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ള ഭൂ​​​​​മി​​​​​യും ത​​​​​മ്മി​​​​​ൽ വേ​​​​​ർ​​​​​തി​​​​​രി​​​​​വി​​​​​ല്ലാ​​​​​ത്ത കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ 4.13 സെ​​​​​ന്‍റി​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ ഭൂ​​​​​മി എ​​​​ന്ന​​​​തും സം​​​​വ​​​​ര​​​​ണ​​​​ത്തെ ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​ന്നു. അ​​​​തി​​​​നാ​​​​ൽ കൃ​​​​​ഷി​​​​​ഭൂ​​​​​മി, താ​​​​​മ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ള ഭൂ​​​​​മി എ​​​​​ന്ന വേ​​​​​ർ​​​​​തി​​​​​രി​​​​​വ് ഒ​​​​​ഴി​​​​​വാ​​​​​ക്കി ആ​​​​​കെ ഭൂ​​​​​മി അ​​​​ഞ്ച് ഏ​​​​​ക്ക​​​​​ർ എ​​​​​ന്നു നി​​​​​ഷ്ക​​​​​ർ​​​​​ഷി​​​​​ക്കു​​​​​ക​​​​​യോ​ താ​​​​​മ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ള ഭൂ​​​​​മി​​​​​യു​​​​​ടെ പ​​​​​രി​​​​​ധി​​​​​യി​​​​​ൽ വ​​​​​ലി​​​​​യ മാ​​​​​റ്റം വ​​​​​രു​​​​​ത്തു​​​​​ക​​​​​യോ വേ​​​​​ണം. അ​​​​​തു​​​​​പോ​​​​​ലെ വീ​​​​​ടി​​​​​ന്‍റെ വി​​​​​സ്തൃ​​​​​തി ഇ​​​​ഡ​​​​ബ്ല‍്യു​​​​എ​​​​സ് മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത് ഒ​​​​​ഴി​​​​​വാ​​​​​ക്കു​​​​​ക​​​​​യോ വി​​​​​സ്തീ​​​​​ർ​​​​​ണം 2500 ച​​​​തു​​​​ര​​​​ശ്ര ​അ​​​​​ടി എ​​​​​ന്നു നി​​​​​ജ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യോ ചെ​​​​​യ്യ​​​​​ണം. ഈ ​​​​ര​​​​ണ്ടു മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ ഒ​​​​​രു ല​​​​​ക്ഷം രൂ​​​​​പ പോ​​​​​ലും വാ​​​​​ർ​​​​​ഷി​​​​​ക വ​​​​​രു​​​​​മാ​​​​​നം ഇ​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​ർ​​​​​ക്ക് ഇ​​​​ഡ​​​​ബ്ല‍്യു​​​​എ​​​​സ് ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ത്തി​​​​​ന് അ​​​​​ർ​​​​​ഹ​​​​​ത ന​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​ന്നെ​​​​​ങ്കി​​​​​ൽ, ഈ ​​​​​സം​​​​​വ​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ ല​​​​​ക്ഷ്യം പാ​​​​ളി​​​​പ്പോ​​​​കും.

സം​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ൾ

സം​​​​​സ്ഥാ​​​​​ന മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​പ്ര​​​​​കാ​​​​​രം ആ​​​​​കെ വാ​​​​​ർ​​​​​ഷി​​​​​ക വ​​​​​രു​​​​​മാ​​​​​നം നാ​​​ലു ല​​​​​ക്ഷം രൂ​​​​​പ​​​​​യാ​​​​​യി നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്നു. മ​​​​​റ്റു പി​​​​​ന്നാക്ക വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ആ​​​​​നു​​​​​കൂ​​​​​ല്യം ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള വ​​​​​രു​​​​​മാ​​​​​ന പ​​​​​രി​​​​​ധി എ​​​ട്ടു ല​​​​​ക്ഷം എ​​​​​ന്നു നി​​​​​ജ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​മ്പോ​​​​​ഴും കേ​​​​​ന്ദ്ര പ​​​​​രി​​​​​ധി​​​എ​​​ട്ടു ല​​​​​ക്ഷം ആ​​​​​യി​​​​​രി​​​​​ക്കു​​​​​മ്പോ​​​​​ഴു​​​മാ​​​ണി​​​ത്. അ​​​തി​​​നാ​​​ൽ ഇ​​​​​ത് കേ​​​​​ന്ദ്ര പ​​​​​രി​​​​​ധി​​​​​പ്ര​​​​​കാ​​​​​ര​​​മു​​​​​ള്ള എ​​​ട്ടു ല​​​​​ക്ഷം രൂ​​​പ എ​​​ന്നു നി​​​ശ്ച​​​യി​​​ക്ക​​​ണം. എ​​​​​ങ്കി​​​​​ൽ മാ​​​​​ത്ര​​​​​മേ ഈ ​​​​​സം​​​​​വ​​​​​ര​​​​​ണം കൊ​​​​​ണ്ട് ഉ​​​​​ദ്ദേ​​​​​ശി​​​​​ക്കു​​​​​ന്ന ഫ​​​​​ലം ഉ​​​​​ണ്ടാ​​​​​വൂ.

സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ഭൂ​​​​​മി പ​​​​​രി​​​​​ധി ആ​​​​​കെ 2.5 ഏ​​​​​ക്ക​​​​​ർ എ​​​​​ന്നു നി​​​​​ഷ്ക​​​​​ർ​​​​​ഷി​​​​​ക്കു​​​​​ന്നു. ര​​​​​ണ്ട​​​​​ര ഏ​​​​​ക്ക​​​​​റി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ലു​​​​​ള്ള ഒ​​​​​രു നെ​​​​​ൽ​​​​​ക​​​​​ർ​​​​​ഷ​​​​​ക​​​​​നോ ഒ​​​​​രു മ​​​​​ല​​​​​യോ​​​​​ര ക​​​​​ർ​​​​​ഷ​​​​​ക​​​​​നോ ഇ​​​​​പ്പോ​​​​​ഴും ദ​​​​​രി​​​​​ദ്ര​​​​​നാ​​​​​യി​​​​​ട്ടാ​​​​​ണ് ക​​​​​ഴി​​​​​യു​​​​​ന്ന​​​​​ത് എ​​​ന്ന​​​താ​​​ണ് യാ​​​ഥാ​​​ർ​​​ത്ഥ‍്യം. അ​​​​​ഞ്ച് ഏ​​​​​ക്ക​​​​​റി​​​​​ല​​​​​ധി​​​​​കം കൃ​​​​​ഷി​​​​​ഭൂ​​​​​മി​​​​​യു​​​​​ള്ള ക​​​​​ർ​​​​​ഷ​​​​​ക​​​​​ന്‍റെ കു​​​​​ടും​​​​​ബം സാ​​​​​ധാ​​​​​ര​​​​​ണ തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളെ​​​​​ക്കാ​​​​​ളും ദാ​​​​​രി​​​​​ദ്ര്യ​​​​​ത്തി​​​​​ലും ബു​​​​​ദ്ധി​​​​​മു​​​​​ട്ടി​​​​​ലും ക​​​​​ട​​​​​ത്തി​​​​​ലു​​​മാ​​​​​ണ് ക​​​​​ഴി​​​​​യു​​​​​ന്ന​​​​​ത്. വ​​​​​രു​​​​​മാ​​​​​ന​​​​​മി​​​​​ല്ലാ​​​​​ത്ത കു​​​​​റ​​​​​ച്ച് ഭൂ​​​​​മി കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ൽ ഉ​​​​​ണ്ടാ​​​​​യി എ​​​​​ന്ന ഒ​​​​​റ്റക്കാ​​​​​ര​​​​​ണ​​​​​ത്താ​​​​​ൽ അ​​​​​ർ​​​​​ഹ​​​​​മാ​​​​​യ ആ​​​​​നു​​​​​കൂ​​​​​ല്യം അ​​​​​വ​​​​​ർ​​​​​ക്കു നി​​​​​ഷേ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ട​​​​​രു​​​​​ത്
കു​​​​​ടും​​​​​ബം, വ​​​​​യ​​​​​സ്

കേ​​​​​ന്ദ്ര-​​​​​സം​​​​​സ്ഥാ​​​​​ന​​ മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​പ്ര​​​​​കാ​​​​​രം കു​​​​​ടും​​​​​ബം എ​​​​​ന്നു ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ന്‍റെ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളും പ​​​​​ങ്കാ​​​​​ളി​​​​​യും എ​​​​​ന്നു വി​​​​​വ​​​​​ക്ഷി​​​​​ക്കു​​​​​മ്പോ​​​​​ൾ പ​​​​​രി​​​​​ധി ഒ​​​​​ത്തി​​​​​രി വി​​​​​പു​​​​​ല​​​​​മാ​​​​​കു​​​​​ന്നു. ​​പ​​​​​ല​​​​​പ്പോ​​​​​ഴും ഒ​​​​​ന്നി​​​​​ല​​​​​ധി​​​​​കം കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന്‍റെ സ്വ​​​​​ത്ത് തെ​​​​​റ്റാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു. മ​​​​​റ്റു പി​​​​​ന്നാ​​​​​ക്ക വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ത്തി​​​​​ന് (നോ​​​​​ൺ​​​​​ക്രീ​​​​​മി​​​​​ലെ​​​​​യ​​​​​ർ ) അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ന്‍റെ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ മാ​​​​​ത്രം സ്വ​​​​​ത്തും വ​​​​​രു​​​​​മാ​​​​​ന​​​​​വും പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​മ്പോ​​​​​ൾ ഇ​​​ഡ​​​ബ്ല‍്യു​​​എ​​​സ് ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ത്തി​​​​​ന് പ​​​​​ങ്കാ​​​​​ളി​​​​​യു​​​​​ടെ കൂ​​​​​ടി വ​​​​​രു​​​​​മാ​​​​​ന​​​​​വും സ്വ​​​​​ത്തും പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​തും ഇ​​​​​വ​​​​​രെ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ത്തി​​​​​ന് പു​​​​​റ​​​​​ത്തു നി​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​​​ന്നു. അ​​​തി​​​നാ​​​ൽ ഈ ​​​മാ​​​ന​​​ദ​​​ണ്ഡ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ വ‍്യ​​​ക്ത​​​ത വ​​​രു​​​ത്ത​​​ണം.

സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കു ജോ​​​​​ലി​​​​​ക്കും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​നും വ​​​​​യ​​​​​സ് ഇ​​​​​ള​​​​​വ് അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​മ്പോ​​​​​ൾ ഇ​​​ഡ​​​ബ്ല‍്യു​​​എ​​​സ് വി​​​​​ഭാ​​​​​ഗം വ​​​​​യ​​​​​സി​​​​​ള​​​​​വി​​​​​ന് അ​​​​​ർ​​​​​ഹ​​​​​ര​​​​​ല്ലാ​​​​​തെ മാ​​​​​റ്റി നി​​​​​ർ​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്നു. മ​​​​​റ്റ് സം​​​​​വ​​​​​ര​​​​​ണ​​​​​ത്തി​​​​​ലേ​​​​​തു​​​​​പോ​​​​​ലെ ത​​​​​ന്നെ ഇ​​​​​തി​​​​​ലും പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി ഇ​​​​​ള​​​​​വ് ന​​​​​ട​​​​​പ്പാ​​​​​ക്കേ​​​​​ണ്ടി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു.

സാ​​​​​മ്പ​​​​​ത്തി​​​​​ക പ​​​​​രാ​​​​​ധീ​​​​​ന​​​​​ത മൂ​​​​​ലം സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ മു​​​​​ഖ്യ​​​​​ധാ​​​​​ര​​​​​യ്ക്കു പു​​​​​റ​​​​​ത്തു​​​നി​​​​​ന്നി​​​​​രു​​​​​ന്ന സം​​​​​വ​​​​​ര​​​​​ണ ര​​​​​ഹി​​​​​ത സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ലെ സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​​മാ​​​​​യി പി​​​​​ന്നാ​​​​​ക്കം നി​​​​​ൽ​​​ക്കു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ ഉ​​​​​ന്ന​​​​​മ​​​​​ന​​​​​ത്തി​​​​​നാ​​​​​യി ഇ​​​ഡ​​​ബ്ല‍്യു​​​എ​​​സ് സം​​​​​വ​​​​​ര​​​​​ണം ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കി​​​​​യ​​​​​തി​​​​​ന്‍റെ ഗു​​​​​ണം മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ൾ​​​​​ക്കു ല​​​​​ഭ്യ​​​​​മാ​​​​​ക​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ൾ പു​​​​​നഃ​​​​​പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്ക​​​​​ണം. കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ൽ വ്യ​​​​​വ​​​​​സ്ഥ ചെ​​​​​യ്യു​​​​​ന്ന​​​​​തു പോ​​​​​ലെ മൂ​​​​​ന്നു വ​​​​​ർ​​​​​ഷം കൂ​​​​​ടു​​​​​മ്പോ​​​​​ൾ പു​​​​​നഃ​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക്കും സൗ​​​​​ക​​​​​ര്യം ഒ​​​​​രു​​​​​ക്ക​​​​​ണം. കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ത്ത​​​​​ര​​​​​വ് ഇ​​​​​റ​​​​​ങ്ങി മൂ​​​​​ന്ന് വ​​​​​ർ​​​​​ഷം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു, സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റേ​​​​​ത് മൂ​​​​​ന്നാം വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ലു​​​​​മാ​​​​​ണ്. പു​​​​​നഃ​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക്കും കാ​​​​​ല​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു.

എ​​​.എം.​​​എ. ​​ച​​​​​മ്പ​​​​​ക്കു​​​​​ളം

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s