July 25 വിശുദ്ധ യാക്കോബ് ശ്ലീഹാ

♦️♦️♦️♦️ July 2️⃣5️⃣♦️♦️♦️♦️
വിശുദ്ധ യാക്കോബ് ശ്ലീഹാ

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ഗലീലിയിലെ മീന്‍പിടുത്തക്കാരനായിരുന്ന സെബദിയുടെ മക്കളിലൊരുവനായിരിന്നു വിശുദ്ധ യാക്കോബ്. ‘ഇടിമുഴക്കത്തിന്റെ മകന്‍’ എന്നും പേരിലാണ് വിശുദ്ൻ അറിയപ്പെടുന്നത്. യാക്കോബ് നാമധാരികളായ മറ്റുള്ളവരില്‍ നിന്നും തിരിച്ചറിയുവാനായി വിശുദ്ധന്‍ ‘വലിയ യാക്കോബ്’ എന്ന പേരിലും അറിയപ്പെടുന്നു. വിശുദ്ധ പത്രോസിനും, വിശുദ്ധ യോഹന്നാനുമൊപ്പം യാക്കോബിനും യേശുവിന്റെ രൂപാന്തരീകരണത്തിന് സാക്ഷ്യം വഹിക്കുവാനുള്ള ഭാഗ്യം ഉണ്ടായി. പിന്നീട് യേശുവിന്റെ ഗെത്സമന്‍ തോട്ടത്തിലെ കഠിനയാതനയുടെ സമയത്തും വിശുദ്ധനുണ്ടായിരുന്നു. ഹേറോദ് അഗ്രിപ്പായുടെ ഉത്തരവനുസരിച്ച് 42 അല്ലെങ്കില്‍ 43-ല്‍ ജെറുസലേമില്‍ വെച്ച് വിശുദ്ധനെ തലയറുത്ത് കൊലപ്പെടുത്തുകയാണുണ്ടായത്. ഈ വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ട് എന്ന് ഒമ്പതാം നൂറ്റാണ്ടു മുതല്‍ സ്പെയിന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിന്റെ തെളിവ് വിശ്വാസികളുടെ ഭക്തിയില്‍ കവിഞ്ഞതായി ഒന്നുമില്ല.

മധ്യകാലഘട്ടങ്ങളില്‍ കോമ്പോസ്റ്റെല്ലായിലെ വിശുദ്ധ യാക്കോബിന്റെ ദേവാലയത്തിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്കായിരുന്നു. വിശുദ്ധനാട് കഴിഞ്ഞാല്‍ ക്രിസ്തീയലോകത്ത് ഏറ്റവും കൂടുതല്‍ പ്രസിദ്ധവും, തീര്‍ത്ഥാടകര്‍ എത്തിയിരുന്നതും ഇവിടെയായിരുന്നു. കൊമ്പോസ്റ്റെല്ലായിലേക്കുള്ള തീര്‍ത്ഥാടനത്തിനുള്ള പാതകളുടെ ഒരു ശ്രംഖല തന്നെ യൂറോപ്പില്‍ സൃഷ്ടിക്കപ്പെട്ടു. നിരവധി ദേവാലയങ്ങളേയും, തീര്‍ത്ഥാടക കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ളതായിരുന്നു ആ പാത, അവയില്‍ ചിലത് ഇപ്പോഴും ഉണ്ട്. സ്പെയിനില്‍ വിശുദ്ധന്‍ അറിയപ്പെട്ടിരുന്നത് കുതിരക്കാരുടേയും, പടയാളികളുടേയും മാധ്യസ്ഥനായ ‘എല്‍ സെനോര്‍ സാന്റിയാഗോ’ ആയിട്ടായിരുന്നു. സ്പെയിനിലെ സാന്റിയാഗോ ഡെ കൊമ്പോസ്റ്റെല്ലായിലുള്ള വിശുദ്ധ യാക്കോബിന്റെ പ്രസിദ്ധമായ ദേവാലയം നൂറ്റാണ്ടുകളോളം ഒരു പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമായിരുന്നു.

വലിയ യാക്കോബും അദ്ദേഹത്തിന്റെ സഹോദരനായിരുന്ന വിശുദ്ധ യോഹന്നാനും, പത്രോസ്-അന്ത്രയോസ് എന്നീ സഹോദരന്‍മാരുമായി ആഴമായ സൌഹൃദമുണ്ടായിരുന്നു. ഗലീലി നദിയുടെ വടക്കന്‍ തീരപ്രദേശത്തുള്ള ബത്സയിദായിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. വിശുദ്ധ യാക്കോബ് യേശുവിനെ ആദ്യമായി കണ്ടത് എവിടെയായിരിന്നുവെന്നും എപ്രകാരമായിരിന്നുവെന്നും എന്നീ കാര്യങ്ങളൊന്നും നമുക്കറിയില്ല; എന്നാല്‍ ഒരു പഴയ ഐതിഹ്യമനുസരിച്ച് യേശുവിന്റെ അമ്മയായ മറിയത്തിന്റെ സഹോദരിയായിരുന്നു വിശുദ്ധ യാക്കോബിന്റെ അമ്മയായിരുന്ന സലോമി. ആയതിനാല്‍ വിശുദ്ധ യാക്കോബിന് യേശുവിനെ ചെറുപ്പം മുതലേ അറിയുമെന്ന്‍ അനുമാനിക്കുന്നു.

പത്രോസിനും, യോഹന്നാനുമൊപ്പം യാക്കോബും യേശുവിനോട് ഏറ്റവും അടുത്തവരുടെ വലയത്തില്‍ ഉണ്ടായിരുന്ന ആളാണ്‌. യേശുവിന്റെ രൂപാന്തരീകരണത്തിന് സാക്ഷ്യം വഹിച്ചിട്ടുള്ളയാളാണ് വിശുദ്ധന്‍. കൂടാതെ യേശുവിന്റെ നിരവധി അത്ഭുത പ്രവര്‍ത്തനങ്ങള്‍ക്ക് വിശുദ്ധ യോക്കോബ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഗത്സമന്‍ തോട്ടത്തിലേക്ക് യേശു പോയപ്പോള്‍ വിശുദ്ധ യാക്കോബും യേശുവിനെ അനുഗമിച്ചിരുന്നു. യേശുവിന്റെ മരണത്തിനു ശേഷം യാക്കോബ് സുവിശേഷ പ്രഘോഷണത്തില്‍ സജീവമായി. ഉയിര്‍പ്പിന് ശേഷം ഏതാണ്ട് പന്ത്രണ്ടോളം വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ വിശുദ്ധന്‍, അക്കാലത്തെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്കിരയാവുകയും, രാജാവായിരുന്ന ഹെറോദ് അഗ്രിപ്പായുടെ നിര്‍ദ്ദേശപ്രകാരം വിശുദ്ധനെ പിടികൂടി വധിക്കുകയും ചെയ്തു. ഇതിനു ശേഷം വിശുദ്ധ പത്രോസിനേയും ബന്ധിതനാക്കുകയുണ്ടായി. പുതുതായി ഉണ്ടായ ക്രിസ്തു മതം ജൂതമതത്തിനൊരു വെല്ലുവിളിയാകുമെന്ന് മുന്‍കൂട്ടി കണ്ട് കൊണ്ട് ക്രിസ്ത്യന്‍ നേതാക്കളെ ഇല്ലായ്മ ചെയ്യുവാനുള്ള അഗ്രിപ്പായുടെ ഒരു പദ്ധതിയുടെ ഭാഗമായിരുന്നു വിശുദ്ധ യാക്കോബിന്റെ മരണം.

“നിങ്ങളും ഇതേ കാസയില്‍ നിന്നും കുടിക്കും” എന്ന് പറഞ്ഞത് വഴി തന്റേതുപോലെ തന്നെയായിരിക്കും അവരുടേയും അന്ത്യമെന്ന് യേശു പ്രവചിക്കുകയായിരുന്നു. തന്റെ രാജ്യത്തില്‍ ഈ സഹോദരന്‍മാരുടെ സ്ഥാനം തന്റെ ഇടതും വലതുമായിരിക്കുമെന്ന് യേശു അവരോടു പറഞ്ഞിട്ടുണ്ട്. അപ്പസ്തോലന്‍മാരില്‍ വിശുദ്ധ യാക്കോബിന്റെ മരണമാണ് ബൈബിളില്‍ രേഖപ്പെടുത്തപ്പെട്ടിയിട്ടുള്ള ഏക മരണം. ആ തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരില്‍ തന്റെ ഗുരുവിനായി ജീവന്‍ ബലികഴിക്കുവാനുള്ള ആദ്യത്തെ ഭാഗ്യം ലഭിച്ചത് വിശുദ്ധ യാക്കോബിനാണ്.

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

  1. ആഫ്രിക്കയിലെ കുക്കുഫാസ്
  2. ഫ്രാന്‍സിലെ എബ്രുള്‍ഫുസ്
  3. സ്പെയിനിലെ ഫജില്‍ഫുസ്
  4. റോമന്‍കാരനായ ഫ്ലോരെന്‍സിയൂസും മാന്‍ഫ്രെഡോണിയായിലെ ഫെലിക്സും
  5. ഗ്ലോഡെ
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
Advertisements
P4XFXA Vicente Juan Masip (also Juan de Juanes) (c.1523-1579). Spanish painter. Saint James pilgrim. Pilgrimage Museum. Santiago de Compostela. La Coruna province. Galicia. Spain.
Advertisements
St. James
Advertisements

ആരെയുംപറ്റി തിന്‍മ പറയാതിരിക്കാനും കലഹങ്ങളില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കാനും സൗമ്യരായിരിക്കാനും എല്ലാ മനുഷ്യരോടും തികഞ്ഞമര്യാദപ്രകടിപ്പിക്കാനും നീ അവരെ ഉദ്‌ബോധിപ്പിക്കുക.
തീത്തോസ്‌ 3 : 2

എന്തെന്നാല്‍, നാംതന്നെയും ഒരു കാലത്തു മൂഢന്‍മാരും അനുസരണമില്ലാത്തവരും തെറ്റായ മാര്‍ഗത്തിലൂടെ നയിക്കപ്പെട്ടവരും പലതരം മോഹങ്ങള്‍ക്കും സുഖേച്‌ഛകള്‍ക്കും അടിമപ്പെട്ടവരും ദ്രോഹബുദ്‌ധിയിലും അസൂയയിലും ദിവസങ്ങള്‍ കഴിച്ചവരും മനുഷ്യരാല്‍ വെറുക്കപ്പെട്ടവരും പരസ്‌പരം വെറുക്കുന്നവരും ആയിരുന്നു.
തീത്തോസ്‌ 3 : 3

എന്നാല്‍, നമ്മുടെ രക്‌ഷകനായ ദൈവത്തിന്റെ നന്‍മയും സ്‌നേഹം നിറഞ്ഞകാരുണ്യവും വെളിപ്പെട്ടപ്പോള്‍ അവിടുന്നു നമുക്കു രക്‌ഷ നല്‍കി;
തീത്തോസ്‌ 3 : 4

അതു നമ്മുടെ നീതിയുടെ പ്രവൃത്തികള്‍കൊണ്ടല്ല; പിന്നെയോ, അവിടുത്തെ കാരുണ്യംമൂലം പരിശുദ്‌ധാത്‌മാവില്‍ അവിടുന്ന്‌ നിര്‍വഹി ച്ചപുനരുജ്‌ജീവനത്തിന്റെയും നവീകരണത്തിന്റെയും സ്‌നാനത്താലത്ര.
തീത്തോസ്‌ 3 : 5

ദൈവം നമ്മുടെ രക്‌ഷകനായ യേശുക്രിസ്‌തുവിലൂടെയാണ്‌ പരിശുദ്‌ധാത്‌മാവിനെ നമ്മുടെമേല്‍ സമൃദ്‌ധമായി വര്‍ഷിച്ചത്‌.
തീത്തോസ്‌ 3 : 6

Advertisements

ശ്വാസം പോകുന്നതുവരെ നിന്റെ സ്‌ഥാനം കരസ്‌ഥമാക്കാന്‍ആരെയും അനുവദിക്കരുത്‌.
മക്കളെ ആശ്രയിക്കുന്നതിനെക്കാള്‍ നല്ലത്‌ അവര്‍ നിന്നെ ആശ്രയിക്കുന്നതാണ്‌.
ചെയ്യുന്നതിനെല്ലാം ശ്രേഷ്‌ഠത കൈവരിക്കുക;
കീര്‍ത്തിക്കു കളങ്കം വരുത്തരുത്‌.
ജീവിതാന്ത്യത്തില്‍, മരണനാഴികയില്‍,സ്വത്തു വിഭജിച്ചുകൊടുക്കുക.
കഴുതയ്‌ക്കു തീറ്റിയും വടിയും ചുമടും;
ദാസന്‌ ആഹാരവും ശിക്‌ഷയും ജോലിയും.
അടിമയെക്കൊണ്ടു വേലചെയ്യിച്ചാല്‍നിനക്കു വിശ്രമിക്കാം;
അലസനായി വിട്ടാല്‍ അവന്‍ സ്വതന്ത്രനാകാന്‍ നോക്കും.
നുകവും ചാട്ടയും കാളയെ തല കുനിപ്പിക്കും;
പീഡനയന്ത്രവും പ്രഹരങ്ങളും
അനുസരണമില്ലാത്ത അടിമയെയും.
അലസനാകാതിരിക്കാന്‍ അവനെക്കൊണ്ടു വേല ചെയ്യിക്കുക;
അലസത തിന്‍മകള്‍ വളര്‍ത്തുന്നു.
അവനെക്കൊണ്ടു പണിയെടുപ്പിക്കുക;
അതാണ്‌ അവനു യോജിച്ചത്‌;
അനുസരിക്കുന്നില്ലെങ്കില്‍ അവന്റെ ചങ്ങലകളുടെ ഭാരം കൂട്ടുക.
ആരോടും അളവുവിട്ടു പെരുമാറരുത്‌;
അനീതി കാണിക്കുകയും അരുത്‌,
നിനക്ക്‌ ഒരു ദാസനുണ്ടെങ്കില്‍ അവനെനിന്നെപ്പോലെ കരുതണം.
നീ അവനെ രക്‌തം കൊടുത്തുവാങ്ങിയതാണല്ലോ.
നിനക്കൊരു ദാസനുണ്ടെങ്കില്‍ അവനെസഹോദരനെപ്പോലെ കരുതുക;
അവനെ നിനക്കു നിന്നെപ്പോലെതന്നെആവശ്യമാണ്‌.
നീ അവനോടു ക്രൂരമായി പെരുമാറുകയും അവന്‍ ഒളിച്ചോടുകയും ചെയ്‌താല്‍,
അവനെ അന്വേഷിച്ചു നീ ഏതു വഴിക്കുപോകും?
പ്രഭാഷകന്‍ 33 : 21-33

Advertisements

പ്രവചനപ്രകാരവും സഭാശ്രേഷ്‌ഠന്മാരുടെ കൈവയ്‌പുവഴിയും നിനക്കു നല്‌കപ്പെട്ട കൃപാവരം അവഗണിക്കരുത്‌.
ഈ കര്‍ത്തവ്യങ്ങളെല്ലാം നീ അനുഷ്ടിക്കുക; അവക്കുവേണ്ടി ആത്മാപ്പണം ചെയ്യുക; അങ്ങനെ എല്ലാവരും നിന്റെ പുരോഗതികാണാന്‍ ഇടയാകട്ടെ.
നിന്നെ കുറിച്ചും ശ്രദ്ധിക്കുക, അവയില്‍ ഉറച്ചുനില്‌ക്കുക; അങ്ങനെ ചെയ്യുന്നതുവഴി നീ നിന്നെത്തന്നെയും നിന്റെ ശ്രോതാക്കളെയും രക്ഷിക്കും.
1 തിമോത്തേയോസ്‌ 4 : 14-16

ചെന്നായ്‌ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്‌ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍.
മത്തായി 10 : 16

രാവും പകലും എന്റെ പ്രാര്‍ത്ഥനകളില്‍ ഞാന്‍ സദാ നിന്നെ സ്‌മരിക്കുമ്പോള്‍, എന്റെ പിതാക്കന്മാര്‍ ചെയ്‌തതുപോലെ നിര്‍മ്മല മനഃസാക്ഷിയോടുകൂടെ ഞാന്‍ ആരാധിക്കുന്ന ദൈവത്തിനു നന്ദി പറയുന്നു.
നിന്റെ കണ്ണീരിനെപ്പറ്റി ഓര്‍ക്കുമ്പോഴൊക്കെ നിന്നെ ഒന്നു കണ്ടു സന്തോഷഭരിതനാകാന്‍ ഞാന്‍ അതിനായി ആഗ്രഹിക്കുന്നു.
2 തിമോത്തേയോസ്‌ 1 : 3-4

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍. നിന്‍െറ അധ്വാനഫലം നീ അനുഭവിക്കും; നീ സന്തുഷ്‌ടനായിരിക്കും; നിനക്കു നന്‍മ വരും.🕯️
📖സങ്കീർത്തനo 128:1-2📖

നമ്മുടെ ആത്മാവിന്റെ അതിഥിക്ക് നമ്മുടെ നോവുകള്‍ അറിയാം. ശുന്യമായ എന്റെ ഹൃദയത്തില്‍ ഇടം തേടി അവന്‍ വരുന്നു….✍️
വി. കൊച്ചു ത്രേസ്യ 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s