ജപമാല ധ്യാനം 6

ജപമാല ധ്യാനം – 6

2014  ഡിസംബർ 12ന്, വിശന്ന കുട്ടിക്കു വേണ്ടി 5 കോഴിമുട്ടകൾ മോഷ്ടിച്ച ഹെലിന എന്ന അമ്മയെ തടഞ്ഞു വച്ച് കടക്കാരൻ നിയമപാലകനെ വിളിക്കുന്നു. വന്നെത്തുന്ന William Stacy എന്ന നിയമപാലകനാകട്ടെ , അവർക്കാവശ്യമുള്ള ഭക്ഷണം 2 വണ്ടികളിൽ വീട്ടിലേക്ക് എത്തിക്കാൻ നടപടിയെടുക്കുന്നു. ചിലപ്പോ നാം നടപ്പാക്കേണ്ടത് നിയമമല്ല മനുഷ്യത്വമാണെന്ന് പറയുന്നു. ഇതാണ് സമീപകാലത്ത് സോഷ്യൽ മീഡിയ കൊണ്ടാടിയ ചിത്രം. ഹെലിനയ്ക്ക് രണ്ട് വണ്ടികളിൽ ഭക്ഷണം ലഭിച്ചു എന്നതല്ല വാർത്ത. നിയമത്തിന്റെ യൂണിഫോമിനുള്ളിൽ നിന്ന് തനിക്കങ്ങിനെയും ചെയ്യാനാകുമെന്ന് തെളിയിക്കുന്ന അയാളാണ്..! ലിയോ ടോൾസ്റ്റോയുടെ കഥകളിൽ മാത്രമല്ല ഇപ്പോഴും ഇത്തരം കഥാപാത്രമാകാമെന്ന് തെളിയിക്കുന്ന അയാൾ.. ദൈവത്തിനു പ്രവർത്തിക്കാൻ മനസിലിത്തിരി space ബാക്കി വയ്ക്കുന്ന മനുഷ്യൻ..

ആ മനുഷ്യനാണ് മംഗള വാർത്ത…!

Secrets to Happiness എന്ന് ഗൂഗിളിൽ തിരഞ്ഞാൽ സന്തോഷത്തിന്റെ രഹസ്യങ്ങൾ പറഞ്ഞു തരും. അല്ലെങ്കിൽ അത് പഠിപ്പിക്കുന്ന പുസ്തകങ്ങളെയും ഗ്രന്ഥകാരൻമാരെയും പരിചയപ്പെടുത്തും. പക്ഷേ, ജപമാലയിലെ സന്തോഷത്തിന്റെ രഹസ്യങ്ങളിൽ അവയൊന്നും വരുന്നേയില്ല. കാരണം ജപമാല മുന്നോട്ട് വയ്ക്കുന്നത് secrets തർജമ ചെയ്തു കിട്ടുന്ന രഹസ്യമല്ല mysteries മൊഴി മാറ്റി നൽകുന്ന രഹസ്യമാണെന്നതു തന്നെ. അത് പഠിച്ചെടുക്കാൻ പറ്റില്ല. ധ്യാനിച്ചെടുക്കാനേ പറ്റൂ. 

കന്യകാ മേരി ഗർഭവതി ആയത് വിവാഹത്തിനു മുമ്പാണ്. അതിനെക്കുറിച്ചുള്ളമംഗള വാർത്ത അറിയിക്കലാണ് ജപമാലയിലെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം. എന്തുകൊണ്ട് ആ മറിയപ്പെണ്ണ് ആ അറിയിപ്പിനു സമ്മതം പറഞ്ഞു എന്ന mystery ആണ് ഒന്നാം ധ്യാനം. ഏറെ ചിന്തിക്കേണ്ടതില്ലെന്ന് തോന്നുന്നു. ജീവിതത്തിൽ എല്ലാ സന്തോഷങ്ങൾക്കും മുകളിലൊരു space ദൈവത്തിനു കൊടുത്തേക്കാമെന്ന, അഥവാ ദൈവത്തിനു തന്നെയാണ് കൊടുക്കേണ്ടത് എന്ന ബോധ്യം കൊണ്ടായിരിക്കാമത്. ഗബ്രിയേൽ പറഞ്ഞ അറിയിപ്പല്ല മംഗളവാർത്ത, സമ്മതം പറഞ്ഞ മറിയം തന്നെയാണ് മംഗളവാർത്ത.  ഇതാ ദൈവത്തിനു വേണ്ടി ഞാനിത്തിരി space മാറ്റി വച്ചിരിക്കുന്നുവെന്ന്. 
മംഗള വാർത്ത നമ്മളാണ്. ഹൃദയത്തിൽ ഒരൽപ്പം space മാറ്റി വച്ചാൽ അനേകയിടങ്ങളിൽ സ്വർഗം തുറക്കാനും ദൈവത്തെ പിറവി കൊള്ളിക്കാനും കഴിയുന്നവർ. വൈകിപ്പോയില്ല. ഇനിയും സമയമുണ്ട്….

Source: WhatsApp

Author: Unknown

Advertisements
Advertisements

Leave a comment