October 10 വിശുദ്ധ ഫ്രാൻസിസ് ബോർഗിയ

⚜️⚜️ October 1️⃣0️⃣⚜️⚜️⚜️
വിശുദ്ധ ഫ്രാൻസിസ് ബോർഗിയ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

കാറ്റലോണിയിലെ പ്രഭുവും ജെസ്യൂട്ട്സിന്റെ മൂന്നാമത്തെ ജനറലുമായ ഫ്രാൻസിസ് ബോർഗിയ 1510-ൽ ആണ് ജനിച്ചത്. പിതാവിന്റെ ചരിത്രത്തിലേക്ക് നോക്കിയാൽ പോപ്‌ അലക്സാണ്ടർ ആറാമന്റെ പേരക്കുട്ടിയും മാതാവിന്റെ ചരിത്രത്തിലേക്ക് നോക്കിയാൽ ‘ഫെർഡിനാൻഡ് ദി കത്തോലിക്ക്’ ന്റെ മകന്റെ പേരക്കുട്ടിയുമായി വരും. തന്റെ പൂർവികർ ചെയ്ത പാപങ്ങൾക്കുള്ള ഒരു പ്രായശ്ചിത്തമായിരുന്നു ഇദ്ദേഹത്തിന്റെ വിശുദ്ധി നിറഞ്ഞ ജീവിതം.

ചാൾസ്‌ അഞ്ചാമൻ ചക്രവർത്തിയുടെ കൊട്ടാരത്തിലെ ഒരുയർന്ന പ്രഭുവും നാടുവാഴിയും എന്ന നിലയിൽ അദ്ദേഹം സമൂഹത്തിൽ വളരെയേറെ ബഹുമാനിതനായിരുന്നു. 1539 മെയ്‌ 1ന് മനോഹരിയായ ചക്രവർത്തിനി ഇസബെല്ലയുടെ മരണത്തെ തുടര്‍ന്നു അവരുടെ ശരീരം ഗ്രാനഡായിലേക്ക് കൊണ്ടു പോകുന്ന വഴി വികൃതമായ അവരുടെ മുഖവും ദർശിച്ച മാത്രയിൽ തന്നെ ഇഹലോക സുഖങ്ങൾ വെടിയുന്നതിനും രാജാധിരാജനായ ദൈവത്തെ സേവിക്കുവാനും അദ്ദേഹം തീരുമാനമെടുത്തു. 1546-ൽ തന്റെ ഭാര്യയുടെ മരണത്തോടെ, അദ്ദേഹം ജീസസ് സൊസൈറ്റിയിൽ ചേരുകയും ഭൗതീക സുഖങ്ങളും പദവികളും എല്ലാം ഉപേക്ഷിച്ച് ഏകാന്തമായ ആത്മീയ ജീവിതം നയിക്കുവാൻ തീരുമാനമെടുത്തു.

വിശുദ്ധന്റെ എളിമ നിറഞ്ഞ ജീവിതമാതൃകയിൽ ചക്രവർത്തിയായ ചാൾസ് അഞ്ചാമൻ വരെ ആകൃഷനായിരുന്നു. സിംഹാസനം ത്യജിക്കുവാനുള്ള ചക്രവർത്തിയുടെ തീരുമാനത്തിന് പിന്നിൽ വിശുദ്ധന്റെ ജീവിത മാതൃകയുടെ സ്വാധീനം വ്യക്തമാണ്. കഠിനമായ അച്ചടക്കവും ആത്മപീഡകളും നിറഞ്ഞ ജീവിത നയിച്ച വിശുദ്ധ ഫ്രാൻസിസ് ബോർഗിയ തന്നെ തന്നെ “ദരിദ്രനായ പാപി” എന്നാണ് വിളിച്ചിരുന്നത്. 1565-ൽ അദ്ദേഹം തന്റെ സന്യാസ സഭയുടെ ജനറലായി തീർന്നു. റോമിൽ വെച്ചാണ് വിശുദ്ധൻ മരണമടഞ്ഞത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. സെന്‍സ് ആര്‍ച്ചു ബിഷപ്പായിരുന്ന ആല്‍ടെറിക്കൂസ് 2.ജര്‍മ്മനിയിലെ കാസിയൂസും ഫ്ലോരെന്‍സിയൂസും
  2. ഇറ്റലിയിലെ സര്‍ബോണിയൂസ്
  3. ആഫ്രിക്കന്‍ ബിഷപ്പായിരുന്ന സെര്‍ബോണിയൂസ്
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

ഇതാ, എനിക്കുമുന്‍പേ വഴിയൊരുക്കാന്‍ ഞാന്‍ എന്റെ ദൂതനെ അയയ്‌ക്കുന്നു. നിങ്ങള്‍ തേടുന്ന കര്‍ത്താവ്‌ ഉടന്‍ തന്നെ തന്റെ ആലയത്തിലേക്കു വരും. നിനക്കു പ്രിയങ്കരനായ, ഉടമ്പടിയുടെ ദൂതന്‍ ഇതാ വരുന്നു – സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
മലാക്കി 3 : 1

എന്നാല്‍, അവിടുത്തെ വരവിന്റെ ദിനത്തെ അതിജീവിക്കാന്‍ ആര്‍ക്കു കഴിയും? അവിടുന്ന്‌ പ്രത്യക്‌ഷനാകുമ്പോള്‍ അവിടുത്തെ മുന്‍പില്‍ നില്‍ക്കാന്‍ ആര്‍ക്കു കഴിയും? ഉലയിലെ അഗ്‌നിപോലെയും അലക്കുകാരന്റെ കാരംപോലെയുമാണ്‌ അവിടുന്ന്‌.
മലാക്കി 3 : 2

വെള്ളി ഉലയില്‍ ശുദ്‌ധീകരിക്കുന്നവനെപ്പോലെ അവിടുന്ന്‌ ഉപവിഷ്‌ടനാകും. ലേവിപുത്രന്‍മാര്‍ യുക്‌തമായ ബലികള്‍ കര്‍ത്താവിന്‌ അര്‍പ്പിക്കുന്നതിനുവേണ്ടി അവിടുന്ന്‌ അവരെ സ്വര്‍ണവും വെള്ളിയും എന്നപോലെ ശുദ്‌ധീകരിക്കും.
മലാക്കി 3 : 3

അപ്പോള്‍ യൂദായുടെയും ജറുസലെമിന്റെയും ബലി പഴയകാലത്തെന്നപോലെ കര്‍ത്താവിന്‌ പ്രീതികരമാകും.
മലാക്കി 3 : 4

നിങ്ങളെ വിധിക്കാന്‍ ഞാന്‍ അടുത്തുവരും. ആഭിചാരകര്‍ക്കും, വ്യഭിചാരികള്‍ക്കും, കള്ളസത്യം ചെയ്യുന്നവര്‍ക്കും, വേലക്കാരനെ കൂലിയില്‍ വഞ്ചിക്കുന്നവര്‍ക്കും വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവര്‍ക്കും പരദേശികളെ ഞെരുക്കുന്നവര്‍ക്കും എന്നെ ഭയപ്പെടാത്തവര്‍ക്കും എതിരേ സാക്‌ഷ്യം നല്‍കാന്‍ ഞാന്‍ വേഗം വരും – സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
മലാക്കി 3 : 5

Advertisements

മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭ നവും നിങ്ങള്‍ക്കു നേരിട്ടിട്ടില്ല. ദൈവം വിശ്വസ്‌തനാണ്‌. നിങ്ങളുടെ ശക്‌തിക്കതീത മായ പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ അവിടുന്ന്‌ അനുവദിക്കുകയില്ല. പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ അതിജീവിക്കാന്‍ വേണ്ട ശക്‌തി അവിടുന്ന്‌ നിങ്ങള്‍ക്കു നല്‍കും.
1 കോറിന്തോസ്‌ 10 : 13

കര്‍ത്താവിന്റെ പദ്‌ധതികള്‍ ശാശ്വതമാണ്‌;
അവിടുത്തെ ചിന്തകള്‍ തലമുറകളോളംനിലനില്‍ക്കുന്നു.
കര്‍ത്താവു ദൈവമായുള്ള ജനവുംഅവിടുന്നു തനിക്കുവേണ്ടി
തിരഞ്ഞെടുത്ത ജനതയും ഭാഗ്യമുള്ളവരാണ്‌.
കര്‍ത്താവു സ്വര്‍ഗത്തില്‍നിന്നുതാഴേക്കു നോക്കുന്നു;
അവിടുന്ന്‌ എല്ലാ മനുഷ്യരെയും കാണുന്നു.
തന്റെ സിംഹാസനത്തില്‍നിന്ന്‌അവിടുന്നു ഭൂവാസികളെ വീക്‌ഷിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 33 : 11-14

അങ്ങയുടെ കൈകളിലേക്കാണുഞാന്‍ പിറന്നുവീണത്‌;
മാതാവിന്റെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ മുതല്‍ അവിടുന്നാണ്‌ എന്റെ ദൈവം.
സങ്കീര്‍ത്തനങ്ങള്‍ 22 : 10

എന്തെന്നാല്‍, പീഡിതന്റെ കഷ്‌ടതകള്‍ അവിടുന്ന്‌ അവഗണിക്കുകയോ പുച്‌ഛിക്കുകയോ ചെയ്‌തില്ല;
തന്റെ മുഖം അവനില്‍നിന്നു മറച്ചുമില്ല;
അവന്‍ വിളിച്ചപേക്‌ഷിച്ചപ്പോള്‍അവിടുന്നു കേട്ടു.
സങ്കീര്‍ത്തനങ്ങള്‍ 22 : 24

കര്‍ത്താവേ, അങ്ങയുടെ ശക്‌തിയില്‍അങ്ങു മഹത്വപ്പെടട്ടെ; അങ്ങയുടെ ശക്‌തിപ്രഭാവത്തെഞങ്ങള്‍ പാടിപ്പുകഴ്‌ത്തും.
സങ്കീര്‍ത്തനങ്ങള്‍ 21 : 13

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️ മനുഷ്യര്‍ക്ക്‌ അസാധ്യമായതു ദൈവത്തിനു സാധ്യമാണ്‌. 🕯️
📖 ലൂക്കാ 18 : 27 📖
വിശുദ്ധ കുര്‍ബാന ദാനങ്ങളുടെ ദാനവും അനുഗ്രഹങ്ങളുടെ അനുഗ്രഹവുമാണ്. അതില്‍ പങ്കുകൊള്ളുന്നവരാരെയും ദൈവം വെറും കൈയോടെ പറഞ്ഞുവിടില്ല… ✍️
ഫൊളീഞ്ഞോയിലെ വി. ആഞ്ചല 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

Leave a comment