Rev. Fr Mathew Pampackal MCBS

പാമ്പയ്ക്കൽ ബഹു മത്തായിച്ചൻ്റെ അമ്പത്തിയാറാം ചരമ വാർഷികം

ജനനം: 28-02-1928
സഭാ പ്രവേശനം: 14- 03 – 1949
വ്രതവാഗ്ദാനം: 30- 04-1950
പൗരോഹിത്യ സ്വീകരണം: 25- 05-1958
മരണം: 22-11- 1966

ഇടവക : പാലാ രൂപതയിലെ അന്തീനാട്
വിളിപ്പേര്: പാപ്പച്ചൻ

പാലാ സെൻ്റ് തോമസിലെ ഹൈസ്ക്കൂൾ വിദ്യാഭ്യാസകാലത്ത് മത്തായി അച്ചൻ നല്ലൊരു ഫുട്ബോൾ കളിക്കാരനായിരുന്നു.

സഭാ പ്രവേശനത്തിനു മുമ്പ് നീലൂർ – കുറുമണ്ണ് സ്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു.

സഭയിലെ നാലാമത്തെ നോവിഷ്യേറ്റിൽ ബാച്ചിൽ അംഗം.

സംഗീതമായിരുന്നു പ്രധാന ഹോബി.

കുറ്റം പറയുകയോ താഴ്ത്തിക്കെട്ടി സംസാരിക്കുകയോ ചെയ്യുന്നവരോട് സഹിഷ്ണുത പാലിക്കാൻ മത്തായി അച്ചനു കഴിഞ്ഞിരുന്നില്ല.

കരിമ്പാനി, ചെമ്പേരി ആശ്രമങ്ങളിലും പാറമ്പുഴ തെന്നത്തൂർ എന്നീ ഇടവകളിലും ശുശ്രൂഷാ നിർവ്വഹിച്ചു.

മരണത്തിന് അരമണിക്കൂർ മുമ്പ് തന്നെ സന്ദർശിക്കാൻ എത്തിയ ബ്രദർ സേവ്യർ വേങ്ങശ്ശേരിയോട് മത്തായി അച്ചൻ ഇപ്രകാരം പറഞ്ഞു. ” ബ്രദറേ ഞാൻ ഈ ലോകത്തോട് യാത്ര പറയുകയാണ്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ബ്രദറിനോടും ക്ഷമ ചോദിക്കുന്നു. വല്ലപ്പോഴും കുറ്റം പറഞ്ഞിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം.”

1966 നവംബർ മാസം ഇരുപത്തിരണ്ടാം തീയതി രാവിലെ ഒരു മണിക്ക് മുപ്പത്തിയെട്ടാമത്തെ വയസ്സിൽ മത്തായി അച്ചൻ്റെ ആത്മാവ് സ്വർഗ്ഗത്തിലേക്ക് യാത്രയായി.

മാതൃകയാക്കേണ്ട ഗുണങ്ങൾ

ദിവ്യകാരുണ്യ ഭക്തി

പ്രേഷിതചൈതന്യം

സഹനശീലം

സന്തോഷ പ്രകൃതി

വിവരങ്ങൾക്കു കടപ്പാട്: ഫാ. സിറിയക് തെക്കേക്കുറ്റ് MCBS, ദിവ്യകാരുണ്യാരാമത്തിലെ വാടാമലരുകൾ

Advertisements
Rev. Fr Mathew Pampackal MCBS
Advertisements

Leave a comment