ഡിസംബർ 6
പ്രാർത്ഥന
കർത്താവേ, നിന്റെ കൃപയാണല്ലോ എല്ലാറ്റിന്റേയും അടിസ്ഥാനം. വൃദ്ധയായ എലിസബത്ത് താൻ ഒരിക്കലും ഒരു കുഞ്ഞിന് ജന്മം നൽകില്ല എന്ന് തീർത്തും വിശ്വസിച്ചവളാവാം. പക്ഷെ നിന്നെ മഹത്വത്തെ പാടാത്ത ഒരു ദിവസം പോലും എലിസബത്തിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. അവൾക്ക് ദൈവം ഒരുക്കിയ പദ്ധതി മനുഷ്യ മനസ്സിന് ചിന്തിക്കുന്നതിലും അപ്പുറമായിരുന്നു. ഓ ദൈവമേ, നിന്നെ ഏറ്റുപറയാത്ത ഒരു ദിവസം പോലും എൻ്റെ ജീവിതത്തിൽ ഉണ്ടാവരുതേ.
അനുദിന വചനം
ലൂക്ക 1: 5-25 ദൈവത്തിന്നു അസാധ്യമായി ഒന്നുമില്ല. അവിടത്തോട് ചേർന്നു നിന്നാൽ മാത്രം മതി.
സുകൃത ജപം
എൻ്റെ ഈശോയെ, നിന്നോട് ചേർന്നു നില്ക്കാൻ എന്നെ സഹായിക്കണമേ.
നിയോഗം
മക്കൾ ഇല്ലാതെ വേദനിക്കുന്ന എല്ലാ അമ്മമാർക്കു വേണ്ടി.
സൽപ്രവർത്തി
1 ഉണ്ണികൊന്ത ചൊല്ലി പ്രാർത്ഥിക്കാം.

LikeLiked by 1 person