ഡിസംബർ 15
പ്രാർത്ഥന
കർത്താവായ ഈശോയെ, നിന്റെ ജീവിതം തന്നെയാണല്ലോ ഏറ്റവും വലിയ സുവിശേഷം. ദരിദ്രരെ സ്നേഹിക്കാനും രോഗികളെ സുഖപ്പെടുത്തുവാനും പാപികളെ ചേർത്തു പിടിക്കാനുമായി നീ നിന്റെ ജീവിതം തന്നെ മാറ്റിവെച്ചല്ലോ. അപരന്റെ വേദന പോലും തിരിച്ചറിയാതെ ഞാൻ ക്രിസ്തുശിഷ്യനാണ് എന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ. ഓ ഈശോയെ, നിന്നെ അറിയാനും എന്റെ ജീവിതം ഒരു സുവിശേഷമാക്കാനും ഞങ്ങളെ സഹായിക്കണമേ.
അനുദിന വചനം
മത്താ 10: 26-33 ക്രിസ്തുനാമം പ്രഘോഷിക്കുക, ആത്മാവാണ് രക്ഷ നല്കുന്നത്.
സുകൃതജപം
എൻ്റെ ഈശോയെ, നീ സ്നേഹിച്ചത് പോലെ എന്നെയും സ്നേഹിക്കാൻ പഠിപ്പിക്കണമേ.
നിയോഗം
അനാഥർ
സൽപ്രവർത്തി
ഒരു ദൈവവചനം പഠിക്കാം.
