ഡിസംബർ 16
പ്രാർത്ഥന
സ്നേഹത്തിനു ഏറ്റം യോഗ്യനായ ഈശോയെ, ഇന്നേ ദിവസം ഞങ്ങളുടെ ഇടവകയാകുന്ന കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. രണ്ടോ മൂന്നോ പേർ ഒരുമിക്കുന്നിടത്തു നിന്റെ സാന്നിധ്യം അരുളിയ ഈശോ നാഥാ, ഞങ്ങൾ ഒരുമിച്ചു കുർബാന അർപ്പിക്കുകയും നിന്നോട് ചേർന്ന് നിൽക്കുകയും ചെയ്യുന്നു. അതിനു ഞങ്ങളെ സഹായിക്കുന്ന ഞങ്ങളുടെ വികാരിയച്ചനെയും മറ്റെല്ലാ കുടുംബാംഗങ്ങളെയും ഞങ്ങളുടെ പ്രാർത്ഥനയോടു കൂടെ ചേർത്ത് വയ്ക്കുന്നു, നീ കൂട്ടായിരിക്കണമേ.
അനുദിന വചനം
ലൂക്ക 9: 10-17 തന്നോട് കൂടെ ആയിരിക്കുന്നവരെ ദൈവം ഒരിക്കിലും കൈവെടിയുകയില്ല.
സുകൃതജപം
സ്നേഹമുള്ള ഈശോയെ, എൻ്റെ കുടുംബത്തെ നിന്റെ തിരുകുടുംബത്തോട് ചേർത്തുവയ്ക്കണമേ.
നിയോഗം
ഇടവക
സൽപ്രവർത്തി
നമ്മുടെ ഇടവകക്കായി ഒരു ജപമാല ചൊല്ലി കാഴ്ചവയ്ക്കാം..
