Rev. Fr George Kuttickal MCBS

Advertisements

ആകാശപ്പറവകളുടെ കൂട്ടുകാരൻ ബഹു. ജോർജ്ജ് കുറ്റിക്കലച്ചൻ വിടവാങ്ങിയിട്ട് നാളെ (20- 12) 5 വർഷം തികയുന്നു.

ജീവിത രേഖ

ആലപ്പുഴ പുറക്കാട് കുറ്റിക്കൽ പി.സി. ജോസഫിന്റെയും ത്രേസ്യാമ്മയുടേയും ഏഴു മക്കളിൽ രണ്ടാമനായി 1950 ജനുവരി 11ന് ജനനം.

1967 ജൂൺ 3- ന് അദ്ദേഹം ദിവ്യകാരുണ്യ മിഷിണറി സഭയിൽ പ്രവേശിച്ചു.

1970 ജൂൺ 11- ന് ആദ്യ വ്രത വാഗ്ദാനം നടത്തി.

1977 മെയ് 15-ന് എറണാകുളം അതിരൂപതാ സഹായമെത്രാനായിരുന്ന ബിഷപ്പ് സെബാസ്റ്റ്യൻ മങ്കുഴിക്കരിയിൽ നിന്നും തിരുപട്ടം സ്വീകരിച്ചു.

പാലക്കാട് കത്തീഡ്രൽ സഹവികാരിയായും മുപ്പത്തടം ഇടവക വികാരിയായും നിയമിതനായ ജോർജച്ചൻ എംസിബിഎസ് സഭയുടെ വൊക്കേഷൻ പ്രൊമോട്ടറായും സേവനം ചെയ്തു.
സഭയുടെ ദിവ്യകാരുണ്യധ്യാന പ്രഘോഷക സംഘത്തോടൊപ്പവും അച്ചൻ ശുശ്രൂഷ നിർവ്വഹിച്ചു.

അഗതികൾക്കും തെരുവുമക്കൾക്കും താമസമൊരുക്കാൻ തൃശൂരിലെ പീച്ചിയ്ക്കടുത്ത് പുത്തൂർ പഞ്ചായത്തിലെ ചെന്നായപ്പാറയിൽ ആരംഭിച്ച
ആകാശപ്പറവകളുടെ ആദ്യ സ്ഥാപനം
ഉദ്ഘാടനം ചെയ്തത് 1994 ജനുവരി 18 ന് വിശുദ്ധ മദർ തെരേസയാണ്.

1997 ഡിസംബർ 25 നു കുറ്റിക്കലച്ചൻ ആകാശപ്പറവകളുടെ ദിവ്യകാരുണ്യ ഉടമ്പടി സമൂഹം സ്ഥാപിച്ചു.

“ദൈവത്തെപ്രതി പ്രേഷിത തീക്ഷ്ണതയില്‍ ജ്വലിച്ചു പ്രവര്‍ത്തിച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു ഫാ. ജോര്‍ജ് കുറ്റിക്കലച്ചൻ. അനേകം ജീവിതങ്ങള്‍ക്കു പ്രത്യാശയുടെ പ്രകാശം പകര്‍ന്ന താപസവര്യനായിരിന്ന അച്ചൻ
അപരനു വേണ്ടി കത്തിജ്വലിക്കുന്ന വിളക്കായി പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കൊപ്പം ചേര്‍ന്ന് അവര്‍ക്കായി നടത്തിയ ശുശ്രൂഷകള്‍ പൊതുസമൂഹത്തിലുണ്ടാക്കിയിട്ടുള്ള സ്വാധീനം ചെറുതല്ല. ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും കുറ്റിക്കലച്ചന്റെ സ്‌നേഹവും കരുതലും സാന്ത്വനവും ലഭിച്ചു. പാവങ്ങളെ തന്നോടു ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ദൈവത്തെയാണു അദ്ദേഹം ദര്‍ശിച്ചത്.” (ബഹുമാനപ്പെട്ട കുറ്റിക്കലച്ചൻ്റെ മരണവാർത്തയറിഞ്ഞ്
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നൽകിയ അനുശോചന സന്ദേശത്തിൽ നിന്ന്.)

Advertisements
Advertisements
Advertisements

Leave a comment