വിശുദ്ധ കുർബാന നിന്നാപമാനങ്ങൾക്കു പരിഹാരജപം

വിശുദ്ധ കുർബാനയിൽ എഴുന്നള്ളിയിരിക്കുന്ന ഈശോമിശിഹായുടെ തിരുഹൃദയത്തോടു ചെയ്യപ്പെടുന്ന നിന്നാപമാനങ്ങൾക്കു പരിഹാരജപം

ഞങ്ങളുടെ ദിവ്യരക്ഷകനായ ഈശോമിശിഹായുടെ തിരുഹൃദയമേ! ഞങ്ങൾ ഏറ്റവും വലിയ പാപികൾ ആയിരുന്നാലും അങ്ങേ സന്നിധിയിൽ ഭക്തി വണക്കത്തോടുകൂടെ സാഷ്ടാംഗമായി വീണ് അങ്ങുന്നു ഞങ്ങളുടെമേൽ അലിവായിരിക്കണമെന്ന് പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ പാപങ്ങളെയും നന്ദികേടിനെയും വിചാരിച്ച് ഏറ്റവും മനഃസ്താപപ്പെടുന്നു. അവയെല്ലാം എന്നെന്നേക്കും തള്ളിനീക്കുന്നതിനും ഞങ്ങളാൽ കഴിയുംവണ്ണം അവയ്ക്കു പരിഹാരം ചെയ്യുന്നതിനും ഞങ്ങൾ തുനിയുന്നു. അടിയങ്ങൾ അങ്ങേക്ക് ചെയ്ത ദ്രോഹങ്ങൾക്കായിട്ടും അജ്ഞാനികൾ, പതിതർ, ദുഷ്ടക്രിസ്ത്യാനികൾ മുതലായവർ അങ്ങേക്ക് ചെയ്യുന്ന നിന്ദാപമാനങ്ങൾക്കായിട്ടും ഏറ്റവും ദുഃഖിച്ചു മനസ്താപപ്പെട്ട് അവയെ അങ്ങ് പൊറുക്കുകയും സകലരെയും നൽവഴിയിൽ തിരിച്ചു രക്ഷിക്കുകയും ചെയ്യണമെന്ന് അങ്ങേ സന്നിധിയിൽ പ്രാർത്ഥിക്കുന്നു. അങ്ങേ തിരുഹൃദയത്തിന് ചെയ്യപ്പെടുന്ന നിന്ദാപമാനദ്രോഹങ്ങളൊക്കെയ്ക്കും പരിഹാരമായിട്ട് അല്പമായ ഞങ്ങളുടെ ആരാധനസ്‌തോത്രങ്ങളെയും മോക്ഷത്തിൽ വാഴുന്ന സകല മാലാഖാമാരുടെയും പുണ്യാത്മാക്കളുടെയും ആരാധനാപുകഴ്ച്ചകളെയും ഭൂലോകത്തുള്ള സകല പുണ്യാത്മാക്കളുടെ സ്തുതിനമസ്കാരങ്ങളേയും ഏറ്റം എളിമ വിനയത്തോടുകൂടെ അങ്ങേക്ക് ഞങ്ങൾ സമർപ്പിക്കുന്നു. ഞങ്ങളുടെ ഏക ശരണമേ! ഞങ്ങളെ മുഴുവനും ഇപ്പോഴും എന്നേക്കുമായിട്ട് അങ്ങേ തിരുഹൃദയത്തിന് കാഴ്ച്ച വയ്ക്കുന്നു. നാഥാ! ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങേ കൈവശമാക്കി ശുദ്ധീകരിച്ചു പരിശുദ്ധ ഹൃദയങ്ങളാക്കിയരുളേണമേ. ഞങ്ങൾ ജീവനോടുകൂടെയിരിക്കുംവരെയും ഞങ്ങളെ സകല ശത്രുക്കളുടെയും ഉപദ്രവങ്ങളിൽനിന്നും രക്ഷിച്ചരുളേണമേ. അങ്ങ് സകലമനുഷ്യർക്കായിട്ടു സ്ലീവാമരത്തിന്മേൽ ചിന്തിയ തിരുരക്തത്തെക്കുറിച്ചു ഈ അപേക്ഷകളെല്ലാം കർത്താവേ! ഞങ്ങൾക്ക് തന്നരുളേണമേ. ആമ്മേൻ.

Advertisements
Advertisements
Advertisements

Leave a comment