Rev. Fr Mathew Maleparambil MCBS, 17th Death Anniversary

ബഹു മാത്യു മലേപ്പറമ്പിലച്ചൻ്റെ 17-ാം ചരമവാർഷികം

ജനനം: 06-05-1938
സഭാ പ്രവേശനം: 16-06-1957
പ്രഥമ വ്രതവാഗ്ദാനം: 19-05-1959
പൗരോഹിത്യ സ്വീകരണം: 16-12-1967
മരണം: 27-01-2006
ഇടവക : പാലാ രൂപതയിലെ ഏഴാച്ചേരി

തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങൾ കാർമൽഗിരി മംഗലപ്പുഴ സെമിനാരികളിൽ പൂർത്തിയാക്കി
16-12-1967 ന് അഭിവദ്യ ജോസഫ് പാറേക്കാട്ടിൽ പിതാവിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു.

കർമ്മമണ്ഡലങ്ങൾ

പ്രഥമ ശുശ്രൂഷാരംഗം ലിസ്യു മൈനർ സെമിനാരിയായിരുന്നു. പിന്നീട് ചെമ്പേരി, ചാത്തൻകോട്ടുനട എന്നിവിടങ്ങളിൽ ശുശ്രൂഷ നിർവ്വഹിച്ചു.

1970- 1975 കാലഘട്ടങ്ങളിൽ കാഞ്ഞിരപ്പള്ളിയിലുള്ള നവസന്യാസ ഭവനത്തിൽ പ്രോകുറേറ്റർ, സുപ്പീരിയർ എന്നി തക്സികകളിൽ ജോലി നിർവ്വഹിച്ചു. കരിമ്പാനി ആശ്രമമായിരുന്നു അടുത്ത പ്രവർത്തനമേഖല.

1976 മുതൽ 1982 വരെ അതിരമ്പുഴ ആശ്രമത്തിൽ നേതൃത്വ ശുശ്രൂഷ നിറവേറ്റിയ മാത്യു അച്ചൻ ഷിമോഗ മിഷൻ ആരംഭിച്ചപ്പോൾ അതിൻ്റെ പ്രോകുറേറ്ററായി. ഹൊസൂറിലുള്ള മത്തേവൂസ് ഫാമായിരുന്നു അടുത്ത കർമ്മരംഗം.

ശാന്തതയും പക്വതയും നിറഞ്ഞ പെരുമാറ്റ രീതിയിൽ ദിവ്യകാരുണ്യ നാഥൻ്റെ കരുണയുടെ മുഖം മറ്റുള്ളവരിൽ കണ്ടെത്തിയ മത്തായി അച്ചൻ നിശബ്ദ സേവനത്തിലൂടെ തന്നെ സമീപിച്ച എല്ലാവർക്കും ആശ്വാസത്തിൻ്റെ കുളിർതെന്നൽ സമ്മാനിച്ചു.

ആർക്കും തൻ്റെ ജീവിതം ഭാരമാകരെതെന്നു മാത്യു അച്ചനു നിർബന്ധമുണ്ടായിരുന്നു. രോഗാവസ്ഥയിലും പ്രശാന്തത കൈവെടിയാതിരുന്ന അച്ചൻ്റെ ജനുവരി 26-ാം തീയതി ദൈവഭവനത്തിലേക്ക് യാത്രയായി.

ദിവ്യകാരുണ്യഭക്തി, ശാന്ത സ്വഭാവം, മിതസംസാരം, പരാതി ഇല്ലാത്ത ജീവിതം, അനുസരണം , സഭാ സ്നേഹം, സാന്ത്വനമേകുന്ന സ്വഭാവം, ത്യാഗസന്നദ്ധത എന്നിവ മത്തായി അച്ചൻ്റെ ജീവിതത്തിൽ നിന്നു നാം അടർത്തിമാറ്റേണ്ട സുകൃതങ്ങളാണ്.

വിവരങ്ങൾക്ക് കടപ്പാട്: ഫാ. സിറിയക് തെക്കെക്കുറ്റ് MCBS : ദിവ്യകാരുണ്യാരാമത്തിലെ വാടാമലരുകൾ

Advertisements
Rev. Fr Mathew Maleparambil MCBS
Advertisements

Leave a comment