Fr Joseph Vanchipurackal MCBS

ബഹുമാനപ്പെട്ട വഞ്ചിപ്പുരയ്ക്കൽ ജോസഫച്ചൻ്റെ 23-ാം ചരമവാർഷികം

ജീവിതരേഖ

ജനനം: 24 – 10 – 1927

സെമിനാരി പ്രവേശനം: 19-06-1951

വ്രതവാഗ്ദാനം 16- 05- 1953

പൗരോഹിത്യ സ്വീകരണം : 06-12-1961

മരണം: 15-02-2000

ഇടവക : പാലാ രൂപതയിലെ കടുത്തുരുത്തി

കുഞ്ഞുകൊച്ച് എന്നായിരുന്നു വിളിപ്പേര്

സഭയിലെ അഞ്ചാം ബാച്ച് നോവിഷ്യേറ്റ് അംഗം.

വിശുദ്ധ അൽഫോൻസാമ്മയുടെ ആത്മീയ ഗുരുവായിരുന്ന ബഹു റോമോളൂസച്ചനായിരുന്നു നവ സന്യാസ ഗുരു.

അഭിവന്ദ്യ വയലിൽ പിതാവിൽ നിന്നു 1961 ഡിസംബർ ആറാം തീയതി പൗരോഹിത്യം സ്വീകരിച്ചു.

ശുശ്രൂഷ മേഖലകൾ

കുറുമ്പനാടം പള്ളിയിലെ സഹ വികാരി

മുണ്ടിയെരുമ പള്ളിയിലെ സഹവികാരി

കോമ്പയാർ

കോമ്പയാറിൽ ശുശ്രൂഷ ചെയ്തിരുന്ന അവസരത്തിൽ കോമ്പയാറിലും പുഷ്പകണ്ടത്തിലും ഒരോ നേഴ്സറി സ്കൂളുകൾ സ്ഥാപിച്ചു.

കാഞ്ഞിരപ്പള്ളി

അതിരമ്പുഴ ലിസ്യു ആശ്രമം

കരിമ്പാനി

സന്നിധാന ആശ്രമം

സ്റ്റഡി ഹൗസ്, ആലുവാ

ആനപ്പാറ ഹൗസിൻ്റെ പ്രഥമ സുപ്പീരിയർ

കാലടി

1965 മുതൽ 1977 വരെ രണ്ടു പ്രാവശ്യം സഭയുടെ ജനറൽ കൗൺസിലറായി ജോലി ചെയ്തു.

ആലുവാ ചുണ്ടങ്ങംവേലിയിൽ ജനറലേറ്റിനായി വാങ്ങിയ സ്ഥലത്ത് പ്രാരംഭ പണികൾക്ക് നേതൃത്വം നൽകിയത് വഞ്ചിപ്പുരയച്ചനാണ്.

അനുകരിക്കേണ്ട സുകൃതങ്ങൾ

അജപാലന തീഷ്ണത
ജീവിതലാളിത്യം
കഠിനാധ്വാനം
സന്തോഷ പ്രകൃതി
സേവന സന്നദ്ധത
ശൂന്യവൽക്കരണമനോഭാവം

Advertisements

Leave a comment