ഓ… പരമ ദിവ്യ കാരുണ്യമേ…
ഓ… പരമ ദിവ്യ കാരുണ്യമേ
ഓ… ദിവ്യസ്‌നേഹ പാരമ്യമേ
അനവരതം സ്തുതി സ്‌തോത്രങ്ങള്‍
ഏകുന്നനവരതം സ്തുതി സ്‌തോത്രങ്ങള്‍
(ഓ… പരമ ദിവ്യ കാരുണ്യമേ)
ആഴിതന്നിൽ എത്രകോടി ജലകണമുണ്ടോ
ഊഴി തന്നില്‍ എത്ര കോടി മൺ തരികളുമുണ്ടോ (2)
വാനിടത്തില്‍ എത്ര കോടി താരകളുണ്ടോ
അത്രയോളം അനവരതം സ്തുതി സ്‌തോത്രങ്ങള്‍
(ഓ… പരമ ദിവ്യ കാരുണ്യമേ)
നിന്റെ മുമ്പില്‍ ഒരു നിമിഷം എത്രയോ ശ്രേഷ്ഠം
വര്‍ണനാതീതം അതിന്റെ മാധുരി ഓര്‍ത്താല്‍ (2)
ഭൂവിലെ സൗഭാഗ്യമെല്ലാം ഒന്നു ചേർന്നാലും
ഒന്നുമല്ലെന്നറിവൂ ഞാന്‍ പരമസ്‌നേഹമേ
(ഓ… പരമ ദിവ്യ കാരുണ്യമേ)
Lyricist: Fr Thomas Edayal MCBS