Rev. Fr Varghese Thayyil MCBS

ബഹു തയ്യിൽ വർഗീസച്ചൻ്റെ ആറാം ചരമവാർഷികം

ജനനം: 01-04- 1972
സെമിനാരി പ്രവേശനം: 11-06-1988
പ്രഥമ വ്രതവാഗ്ദാനം : 17-05-1992
തിരുപ്പട്ട സ്വീകരണം: 01-01-2000
മരണം: 01-06-2017

ഇടവക: വൈശ്യുംഭാഗം
(ചങ്ങനാശ്ശേരി)

വിളിപ്പേര്: ജോബി

ശൂശ്രൂഷ മേഖലകൾ
സത്താറ
കരിമ്പാനി
നെടുകുന്നം മദർ തേരാസാ ഹോം
മുണ്ടത്താനം പള്ളി വികാരി
കണ്ടങ്കരിപ്പള്ളി വികാരി
തായങ്കരി പള്ളി വികാരി
സ്നേഹതീരം, ചേർത്തല
ഹോളി ഫാമിലി ആശ്രമം, ആനിക്കാട്
പുളിങ്കുന്ന് പള്ളി
അജപാലന ശുശ്രൂഷ (അമേരിക്ക)
ചെന്നായ്പ്പാറ
എമ്മാവൂസ് പ്രൊവിൻഷ്യൽ ഹൗസ്, കടുവാക്കുളം

സഹനങ്ങളിലൂടെ കടന്നുപോയ ജോബി അച്ചൻ വിശുദ്ധ അൽഫോൻസാമ്മയുടെ വലിയ ഭക്തനായിരുന്നു. അൽഫോൻസാമ്മയുടെ ഒരു ചിത്രം എപ്പോഴും അച്ചൻ കൈയ്യിൽ
സൂക്ഷിച്ചിരുന്നു. സഹനങ്ങളുടെ തീവ്ര നിമിഷങ്ങളിൽ ദിവ്യകാരുണ്യ സന്നിധിയിൽ ആശ്വാസം കണ്ടെത്തിയ ദിവ്യകാരുണ്യ ഭക്തനായിരുന്നു ജോബി അച്ചൻ.

പരമാർത്ഥതയും സത്യസന്ധതയുള്ള വ്യക്തിത്വം, തുറവിയും സ്നേഹവും നിറഞ്ഞ ഹൃദയത്തിനുടമ, ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി ഇവയൊക്കെ പതിനേഴു വർഷം മിശിഹായുടെ പൗരോഹിത്യത്തിൽ പങ്കുപറ്റിയ തയ്യിലച്ചൻ്റെ സ്വഭാവ സവിശേഷതകളായിരുന്നു.

Advertisements

Leave a comment