നിന്റെ മനോഭാവങ്ങളിലേക്ക് വളരാൻ…

ക്രിസ്തു അവന്റെ സഹനങ്ങൾ ആയിരുന്നു എന്റെ ജീവനെ താങ്ങി നിർത്തിയത്.. അവന്റെ വേദനകൾ ആയിരുന്നു എന്റെ വേദനകൾ കുറച്ചത്… അവന്റെ മിഴിനീരായിരുന്നു എന്റെ മിഴികൾ നിറയാൻ അനുവദിക്കാതിരുന്നത്.. അവന്റെ സ്നേഹത്തിന്റെ അടയാളം ആയിരുന്നു…. ഈ തിരഞ്ഞെടുപ്പ്..
ക്രിസ്തു സ്നേഹത്തെ പറ്റി ചിന്തിക്കുമ്പോൾ മനസിന്റെ ആഴത്തിൽ വരുന്ന ഒന്നാണ് ഇത്. കഴിവും ആഗ്രഹമോ ഒന്നുമല്ല സ്നേഹമുള്ള ദൈവത്തിന്റെ ദയമാത്രം ആണല്ലോ ഈ ജന്മം… മാതാവിന്റെ ഉദരത്തിൽ രൂപം നൽകുന്നതിന് മുൻപേ അറിഞ്ഞു…. വിളിച്ചു വിശുദ്ധീകരിച്ചു… ഭൂമിയുടെ അധോഭാഗങ്ങളിൽ വച്ചു സൂക്ഷമതയോടെ രൂപം നൽകിയപ്പോളും അറിഞ്ഞിരുന്നു… നീയും ഞാനും ഒക്കെ ആരായി തീരണം എന്നുള്ളത്.
കടൽതീരത്ത് ആർക്കും വേണ്ടാതെ കിടന്ന ഒരു മണൽതരി.. പക്ഷെ ആ മണൽതരിക്കുള്ളിലെ സ്വപ്‌നങ്ങൾ കണ്ടറിഞ്ഞു നേടികൊടുത്തവൻ ക്രിസ്തുവായിരുന്നു..
ദൈവത്തിനു വേണ്ടി മാറ്റി വച്ചതൊന്നും നഷ്ടമാകില്ല എന്നും അവയെല്ലാം ഇരട്ടിയായി തിരികെ നൽകും എന്ന് വിശ്വസിക്കുക…. അതാണ് വാസ്തവം.
ക്രിസ്താനുകാരണം എന്ന പുസ്തകം പറയുന്നപോലെ “കാലങ്ങൾക്ക് മുൻപ് എന്റെ പ്രിയപെട്ടവരെ ഞാൻ അറിഞ്ഞു.. അവരല്ല എന്നെ തിരഞ്ഞെടുത്തത്.. കൃപയാൽ ഞാൻ അവരെ തിരഞ്ഞെടുത്തു.. കരുണയാൽ ആകർഷിച്ചു… നിലനിൽപ് നൽകിയത് ഞാൻ ആണ്. “
ക്രിസ്തു, അവനെന്നെ വീണ്ടും അത്ഭുതപെടുത്തി.. എല്ലാം സ്വർഗ്ഗരാജ്യത്തെ പ്രതി ഉപക്ഷിക്കുമ്പോൾ അവയെല്ലാം ഇരട്ടിയായി നൽകും എന്ന് പറഞ്ഞവൻ.. ആദ്യം കുർബാനയ്യായി കൂടെ വന്നു… എന്റെ ബലഹീനതകളിലും അവന്റ ശക്തി അവന് പ്രകടമാക്കാൻ കഴിയും എന്ന് പറഞ് വീണ്ടും ആ സ്നേഹത്തിലേക്ക് നയിച്ചു…
ക്രിസ്തുവെ നിന്റെ മനോഭാവങ്ങളിലേക്ക് വളരാൻ എത്രമാത്രം ഇനിയും വളരെണ്ടിയിരിക്കുന്നു 🙂

– Jismaria

Advertisements

2 thoughts on “നിന്റെ മനോഭാവങ്ങളിലേക്ക് വളരാൻ…

Leave a comment