Ooommen Chandy Passes Away

ഉമ്മൻ ചാണ്ടി അന്തരിച്ചു

ബംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കാൻസർ ബാധയെത്തുടർന്ന് അവശനായിരുന്ന ഉമ്മൻ ചാണ്ടി ഇന്ന് പുലർച്ചെ 4:25-ഓടെയാണ് മരണപ്പെട്ടത്. മകൻ ചാണ്ടി ഉമ്മനാണ് ഫേസ്ബുക്കിലൂടെ വാർത്ത പുറത്തുവിട്ടത്.

ശ്വാസകോശത്തിലെ അർബുദബാധയ്ക്ക് ഡോ യു.എസ്. വിശാൽ റാവുവിന്‍റെ നേതൃത്വത്തിലുള്ള ആരോഗ്യസംഘത്തിന്‍റെ ചികിത്സ തേടിയാണ് അദ്ദേഹം ബംഗളൂരുവിൽ എത്തിയത്.

ചികിത്സയിലൂടെ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയായിരുന്നെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ തിങ്കളാഴ്ച അർധരാത്രിയോടെ രക്തസമ്മർദം കൂടിയതോടെ, അദ്ദേഹം വസിച്ചിരുന്ന ഇന്ദിര നഗറിന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പ്രതിപക്ഷ നേതൃയോഗം ബംഗളൂരുവിൽ നടക്കുന്നതിനാൽ രാഹുൽ ഗാന്ധി അടക്കമുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തിന് ആശുപത്രിയിൽ വച്ച് ആദരമർപ്പിക്കും. സംസ്കാര ശുശ്രൂഷകൾ ജന്മനാടായ പുതുപ്പള്ളിയിൽ വച്ച് നടത്തുമെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.

Ooommen Chandy

കോ​ട്ട​യം: ജ​ന​കീ​യ​ൻ – കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ ഈ ​വി​ശേ​ഷ​ണ​ത്തി​ന് ഉ​മ്മ​ൻ ചാ​ണ്ടി​യ​ല്ലാ​തെ മ​റ്റൊ​രു അ​വ​കാ​ശി​യി​ല്ല. ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ നേ​താ​വെ​ന്ന് പ്രി​യ​പ്പെ​ട്ട “ഒ​സി’​യെ അ​നു​യാ​യി​ക​ളും എ​തി​രാ​ളി​ക​ളും ഒ​രേ​പോ​ലെ വി​ളി​ച്ച​ത്, കൈ​യ​ക​ല​ത്തി​ൽ ഉ​ണ്ടാ​യാ​ലും ജ​ന​പ്ര​ള​യ​ത്തി​ന്‍റെ ചൂ​ഴി​യി​ൽ അ​ക​പ്പെ​ട്ട് ത​ങ്ങ​ളി​ൽ അ​ക​ന്നു​പോ​വു​ന്ന പ്ര​ഭാ​വ​ല​യം കൊ​ണ്ടു​കൂ​ടി​യാ​ണ്.

ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് എ​ന്ന വ​ട​വൃ​ക്ഷ​ത്തി​ന്‍റെ ത​ണ​ലി​ൽ വ​ള​ർ​ന്ന നേ​താ​വെ​ന്ന വി​ശേ​ഷ​ണം ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ചേ​രി​ല്ല. പു​തു​പ്പ​ള്ളി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ട​യോ​ട്ടം കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​ന് താ​ങ്ങും ത​ണ​ലു​മാ​യി എ​ന്ന​താ​ണ് ശ​രി​യാ​യ നി​രീ​ക്ഷ​ണം.

1943 ഒ​ക്ടോ​ബ​ർ 31 ന് ​പു​തു​പ്പ​ള്ളി ക​രോ​ട്ട് വ​ള്ള​ക്കാ​ലി​ൽ കെ.​ഒ. ചാ​ണ്ടി – ബേ​ബി ചാ​ണ്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി കെ​എ​സ്‌​യു​വി​ലൂ​ടെ​യാ​ണ് സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. കെ​എ​സ്‌​യു​വി​ന്‍റെ കേ​ര​ള​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ ഒ​ര​ണ വി​ദ്യാ​ർ​ഥി ക​ൺ​സ​ഷ​ൻ സ​മ​ര​ത്തി​ലൂ​ടെ​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി രാ​ഷ്ട്രീ​യ നേ​തൃ​നി​ര​യി​ൽ എ​ത്തു​ന്ന​ത്.

പി​ന്നീ​ട് 1962-ൽ ​കെ​എ​സ്‌​യു കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യ അ​ദ്ദേ​ഹം അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു. പാ​ർ​ട്ടി അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ ആ​ദ്യ​മാ​യി വ​ൻ പി​ള​ർ​പ്പ് നേ​രി​ട്ട 1969-ലാ​ണ് അ​ദ്ദേ​ഹം യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന​ത്തെ അ​മ​ര​ക്കാ​ര​നാ​കു​ന്ന​ത്.

1970-ൽ ​രൂ​പം​കൊ​ണ്ട പു​തു​പ്പ​ള്ളി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് – ഐ ​വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ആ​ളെ കി​ട്ടാ​തെ വ​ന്ന​പ്പോ​ഴാ​ണ് യു​വ​നേ​താ​വാ​യ ത​ന്നെ​ത്തേ​ടി അ​വ​സ​രം വ​ന്ന​തെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​മാ​യി​രു​ന്ന സം​ഘ​ട​നാ കോ​ൺ​ഗ്ര​സ്(​കോ​ൺ​ഗ്ര​സ് – ഒ) ​പ​ക്ഷ​ത്ത് നി​ന്നു​ള്ള സ്ഥാ​നാ​ർ​ഥി​യും അ​ന്ന​ത്തെ എം​എ​ൽ​എ​യു​മാ​യ കെ.​എം. ജോ​ർ​ജി​ന് മു​മ്പി​ൽ തോ​ൽ​ക്കാ​നാ​യു​ള്ള ഒ​രു ബ​ലി​യാ​ടാ​യി ഏ​വ​രും ഉ​മ്മ​ൻ ചാ​ണ്ടി​യെ ക​രു​തി.

എ​ന്നാ​ൽ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ജ​യി​ച്ചു​ക​യ​റി​യ അ​ദ്ദേ​ഹം ത​ന്‍റെ രാ​ഷ്ട്രീ​യ അ​ശ്വ​മേ​ധ​ത്തി​ന് തു​ട​ക്ക​മി​ടു​ക​യാ​യി​രു​ന്നു. ഉ​മ്മ​ൻ ചാ​ണ്ടി എ​ന്ന പേ​ര് എ​ന്നേ​ക്കു​മാ​യി മാ​യ്ച്ചു​ക​ള​യും വി​ധം “കു​ഞ്ഞൂ​ഞ്ഞി​ന്‍റെ’ ജ​ന​കീ​യ​ത വ​ള​ർ​ന്നു.

എ.​കെ. ആ​ന്‍റ​ണി​യു​ടെ വി​ശ്വ​സ്ത പോ​രാ​ളി​യാ‌​യി നി​ന്ന​തോ​ടെ, ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലു​തും നീ​ണ്ടു​നി​ന്ന​തു​മാ​യ ഗ്രൂ​പ്പ് വ​ഴ​ക്കി​ന്‍റെ പ്ര​ധാ​ന​ഭാ​ഗ​ത്ത് അ​ദ്ദേ​ഹം നി​ല​കൊ​ണ്ടു. ആ​ശ്രി​ത​വ​ത്സ​ല​നാ​യ നേ​താ​വി​നൊ​പ്പം നി​ൽ​ക്കാ​ൻ ഏ​വ​രും മ​ത്സ​രി​ച്ച കാ​ല​ത്ത്, പാ​ർ​ട്ടി​യി​ലെ എ​തി​ർ​പ്പി​ന്‍റെ സ്വ​ര​മാ​യി അ​ദ്ദേ​ഹം ക​രു​ത്ത​റി​യി​ച്ചു.

എ​ന്നാ​ൽ സ​മ​ർ​ഥ​മാ​യ നീ​ക്ക​ങ്ങ​ളി​ലൂ​ടെ ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​ത്തോ​ടും ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലെ ഒ​ന്നാം കു​ടും​ബ​ത്തോ​ടും അ​ടു​ക്കാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ക​ഴി​ഞ്ഞു. ഈ ​ന​യ​ത​ന്ത്ര​ജ്ഞ​ത​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് എ​ക്കാ​ല​വും വി​ജ​യ​ങ്ങ​ൾ സ​മ്മാ​നി​ച്ച​ത്.

ത​ർ​ക്ക​ങ്ങ​ളു​ടെ പേ​രി​ൽ അ​ക​ന്നു​നി​ൽ​ക്കു​ന്ന ര​ണ്ട് വി​ശ്വാ​സി​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​യാ​യി, അ​വ​രു​ടെ ര​ണ്ട് കൂ​ട്ട​രു​ടെ​യും വോ​ട്ട് വാ​ങ്ങി പു​തു​പ്പ​ള്ളി​യി​ൽ നി​ന്ന് 50 വ​ർ​ഷം നി​യ​മ​സ​ഭ​യി​ലെ​ത്തി അ​ദ്ദേ​ഹം റി​ക്കാ​ർ​ഡി​ട്ടു.

1977-ൽ ​തൊ​ഴി​ൽ വ​കു​പ്പി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത് ആ​ദ്യ​മാ​യി മ​ന്ത്രി​പ​ദ​ത്തി​ലെ​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി മു​ന്ന​ണി രാ​ഷ്ട്രീ​യ​ത്തി​ലെ അ​ര​ക്കി​ട്ടു​റ​പ്പി​ക്ക​ലു​ക​ൾ ന​ട​ന്ന 1982-ൽ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​ദ​വി​യി​ലെ​ത്തി. തി​രു​ത്ത​ൽ​വാ​ദി​ക​ൾ നി​റ​ഞ്ഞ 1991 കാ​ല​ഘ​ട്ട​ത്തി​ൽ, രാ​ഷ്ട്രീ​യ നൂ​ൽ​പ്പാ​ല​ങ്ങ​ൾ ക​ട​ക്കു​മ്പോ​ൾ എ​ക്കാ​ല​ത്തും കൈ​മു​ത​ലാ​യ മെ​യ്‌​വ​ഴ​ക്കം കൊ​ണ്ട് അ​ദ്ദേ​ഹം ധ​ന​വ​കു​പ്പി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു.

2004-ൽ ​എ.​കെ ആ​ന്‍റ​ണി മു​ഖ്യ​മ​ന്ത്രി പ​ദം ഒ​ഴി​ഞ്ഞ​തോ​ടെ, പു​തു​പ്പ​ള്ളി​യു​ടെ ഭാ​ഗ്യ​വും ഭാ​ഗ​ധേ​യ​വു​മാ​യി കു​ഞ്ഞൂ​ഞ്ഞ് കേ​ര​ള​ത്തി​ന്‍റെ നാ​യ​ക​നാ​യി. അ​തി​വേ​ഗം ബ​ഹു​ദൂ​രം മു​ന്നേ​റി​യ അ​ദ്ദേ​ഹം 72 എം​എ​ൽ​എ​മാ​രു​ടെ നേ​രി​യ ഭൂ​രി​പ​ക്ഷം ഉ​പ​യോ​ഗി​ച്ച് 2011 മു​ത​ൽ അ​ഞ്ച് വ​ർ​ഷം കാ​ലാ​വ​ധി തി​ക​ച്ചു.

മു​ഖ്യ​മ​ന്ത്രി നേ​രി​ട്ടി​റ​ങ്ങി ജ​ന​ങ്ങ​ളു​ടെ പ​രാ​തി കേ​ൾ​ക്കു​ന്ന ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ പൊ​തു പ്ര​ശ്ന​പ​രി​ഹാ​ര വേ​ദി​യാ​ക്കി മാ​റ്റാ​നും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു.

വി​വാ​ദ​സൂ​ര്യ​ൻ പ്ര​തി​ച്ഛാ​യ​യ്ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ച്ചെ​ങ്കി​ലും എ​ല്ലാ സ​ത്യ​ങ്ങ​ളും ഒ​രു​നാ​ൾ വെ​ളി​ച്ച​ത് വ​രു​മെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ്വാ​സം സ​ത്യ​മാ​യി. ജ​ന​മ​ന​സി​ൽ എ​ന്നും പ്രോ​ജ്ജ്വ​ല​മാ​യ താ​ര​ക​മാ​യ നി​ല​നി​ൽ​ക്കു​ന്ന പ്രി​യ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് വി​ട.

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ സംസ്കാര ശുശ്രൂഷകൾ ജന്മനാടായ പുതുപ്പള്ളിയിൽ നടക്കും. മൃതദേഹം ഇന്ന് ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്തെത്തിക്കും. സംസ്കാരം നാളെ പുതുപ്പള്ളിയിൽ നടത്താനാണ് ആലോചന. പൊതുദർശനം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം പിന്നീടുണ്ടാകും.

കാൻസർ ബാധയെത്തുടർന്ന് അവശനായിരുന്ന ഉമ്മൻ ചാണ്ടി ഇന്ന് പുലർച്ചെ 4:25-ഓടെയാണ് മരണപ്പെട്ടത്. മകൻ ചാണ്ടി ഉമ്മനാണ് ഫേസ്ബുക്കിലൂടെ വാർത്ത പുറത്തുവിട്ടത്. ശ്വാസകോശത്തിലെ അർബുദബാധയ്ക്ക് ഡോ യു.എസ്. വിശാൽ റാവുവിന്‍റെ നേതൃത്വത്തിലുള്ള ആരോഗ്യസംഘത്തിന്‍റെ ചികിത്സ തേടിയാണ് അദ്ദേഹം ബംഗളൂരുവിൽ എത്തിയത്.

ചികിത്സയിലൂടെ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയായിരുന്നെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ തിങ്കളാഴ്ച അർധരാത്രിയോടെ രക്തസമ്മർദം കൂടിയതോടെ, അദ്ദേഹം വസിച്ചിരുന്ന ഇന്ദിര നഗറിന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പ്രതിപക്ഷ നേതൃയോഗം ബംഗളൂരുവിൽ നടക്കുന്നതിനാൽ രാഹുൽ ഗാന്ധിയ‌ും സോണിയ ഗാന്ധിയും അടക്കമുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തിന് ആശുപത്രിയിൽ വച്ച് ആദരമർപ്പിക്കും.

Source: Deepika News

Advertisements
Ooommen Chandy
Advertisements

Leave a comment