ജനങ്ങളെ ഉണർത്തുന്നവന്റെ ഗതി ഇതായിരിക്കും | ചാക്കോച്ചിയുടെ സു ‘വിശേഷങ്ങൾ!!!

നിന്നോട് തന്നെ പറയാൻ പറഞ്ഞു.!!
ജനങ്ങളെ ഉണർത്തുന്നവന്റെ ഗതി ഇതായിരിക്കും!!! .
ചാക്കോച്ചിയുടെ സു ‘വിശേഷങ്ങൾ!!!

നല്ല തണുപ്പുള്ള ഒരു ഞായർ പ്രഭാതം. കുന്നിൻ ചരിവിലുള്ള ഒരു ഫൊറോന ദേവാലയം!! കുർബാനക്കു ശേഷം വികാരിയച്ചൻ അറിയിപ്പൂകൾ വായിച്ചു തുടങ്ങി. ഈ വർഷത്തെ ഈസ്റ്റർ അല്പം നേരത്തെയാണ് മാർച്ച് 31. “ഫെബ്രുവരിയിൽ നോമ്പുതുടങ്ങുന്നത് കൊണ്ട് ആശ്വാസമായി!!!!”
എന്ത് അനൗൺസ്മെന്റ് കേട്ടാലും പള്ളിയിലിരുന്ന് കുശു കുശുക്കുന്ന ഒരു വിശ്വാസി.
അതെന്താ???
കുശുകുശുപ്പ്‌ ഇഷ്ടപ്പെടാത്ത ഭക്തൻ അല്പം നീരസത്തോടെ ചോദിച്ചു.
“ഫെബ്രുവരിക്ക് 29 ദിവസമേ ഉള്ളതുകൊണ്ട് അതു കുറച്ചു നോമ്പെടുത്താൽ മതിയല്ലോ….”
പള്ളിപ്പറമ്പിൽ തീറ്റ തേടിക്കൊണ്ടിരുന്ന പൂവൻകോഴിയും ഈ അനൗൺസ്മെന്റ് കേട്ടു. പെട്ടെന്ന് തന്നെ പൂങ്കോഴി വികാരിയച്ചനോട് കുറെ നാളായി ചോദിക്കാൻ ഓങ്ങിവെച്ച ആ ചോദ്യം ഇന്ന് ചോദിച്ചിട്ടേ ഉള്ളൂ എന്നുറച്ച് തന്റെ ഫാൻസ് അസോസിയേഷൻകാരെ വിളിച്ചു കൂട്ടി പള്ളിമുറ്റത്തേക്ക് പുറപ്പെട്ടു.

വികാരിയച്ചനെ കണ്ടതും അല്പമൊന്ന് ബഹുമാനിച്ച് പൂങ്കോഴി തന്റെ ചോദ്യം ഉന്നയിച്ചു. അച്ഛാ! നിങ്ങളുടെ യേശുവുമായി ബന്ധപ്പെട്ട എന്ത് ആഘോഷം വന്നാലും ക്രിസ്മസ് ആയിക്കോട്ടെ ഈസ്റ്റർ ആയിക്കോട്ടെ ഞങ്ങൾ കോഴികളാണ് ബലിയാടുകൾ ആകുന്നത്. നിങ്ങടെ യേശുവിനോട് ഞങ്ങൾ എന്തു ചെയ്തു??? ഞങ്ങൾ നിങ്ങൾ ക്രിസ്ത്യാനികളോടു എന്താണ് ചെയ്തത്?? എന്താണച്ഛാ ഞങ്ങളുടെ വർഗ്ഗത്തോട് നിങ്ങൾക്ക് ഇത്ര വൈരാഗ്യം. ??
സെമിനാരിയിൽ പഠിച്ച ഏതോ വിഷയം എന്തോ ഓർത്തെടുക്കും പോലെ ഓർത്തിട്ട് പൂങ്കോഴിയെ മാറ്റി നിർത്തി ചോദിച്ചു. “ഞങ്ങടെ പത്രോസ് ഞങ്ങടെ യേശുവിനെ തള്ളി പറഞ്ഞപ്പോൾ വെളിയിൽ നിന്നുള്ള നിങ്ങൾ എന്തിനാണ് കൂവിയത്??? 😂😂
സെമിനാരിയിൽ ലൊജിക്ക് വിഷയത്തിൽ, സുറിയാനി പോലെ നൂറിൽ നൂറ് മാർക്ക് വാങ്ങിച്ച വികാരിയച്ചനോട കളി.
ഭൂലോകത്തിന് കീഴിൽ ഉള്ള ഏത് ചോദ്യത്തിനും ഉത്തരം തന്റെ കയ്യിൽ ഉണ്ട് എന്ന വിജയ ഭാവത്തിൽ നിന്ന വികാരിയച്ചനോട് പൂങ്കോഴി ഒരു മറുചോദ്യം !!
ജനങ്ങളെ കൂവി ഉണർത്തുന്ന എല്ലാവരുടെയും ഗതി ഇതുതന്നെയല്ലേയച്ചോ ????? ഈ ചോദ്യത്തിൽ വികാരിയച്ചൻ ഒന്ന് പതറി!!

വായിൽ കൊള്ളുന്ന വർത്തമാനം പറഞ്ഞാൽ മതിയെന്ന് വികാരിയച്ചൻ.!!
അതുമാത്രമല്ലാച്ചോ… പൂങ്കോഴി തുടർന്നു…. അറിഞ്ഞുകൊണ്ട് ഞങ്ങളുടെ പേരും മോശമാക്കി!!! കോഴി!! 🤣 സാഹചര്യമനുസരിച്ച് പല പേരുകളാണ്. ലോകകോഴി! പരമ കോഴി!! പേര് മോശമായതിൽ പിന്നെ സമൂഹത്തിലുള്ള വില കൂടി പോയച്ചോ!! ഞങ്ങൾ പറയുന്നത് ആരും വകവെക്കാറില്ല.
‘റോമൻസിൽ’ തുടങ്ങി 🤭 ഇന്നലെ കണ്ട ‘അന്വേഷിപ്പിൻ കണ്ടെത്തും’ വരെയുള്ള സിനിമ കണ്ട വികാരിയച്ചന് കോഴിയുടെ പോയിന്റ് പിടികിട്ടി 🤣.

ഒരു കൈയിൽ ബൈബിളും ഒരു കൈയിൽ പത്രവും. കൊള്ളാം നല്ല കോമ്പിനേഷൻ!!
സെമിനാരി പഠനത്തിൽ ഏതോ അധ്യാപകൻ ആവേശം കൊണ്ട് പറഞ്ഞതാണെന്നാണ് അന്നു ആദ്യം ഞാൻ ഓർത്തത്. പത്രം കയ്യിൽ പിടിച്ച് (NB: കയ്യിൽ പൊടി പറ്റാതിരിക്കാൻ മേശപ്പുറത്ത് വിരിക്കുന്ന, കാറിനുള്ളിൽ കാലിൽ നിന്ന് പൊടി വീഴാതിരിക്കാൻ വിരിക്കുന്ന, റോഡിൽ പാച്ച് വർക്ക് കഴിഞ്ഞ് റ്റാർ വാഹനങ്ങളുടെ ടയറിൽ പറ്റാതിരിക്കാൻ നിരത്തുന്ന 🤣 ഇന്നത്തെ പത്രങ്ങളെപ്പറ്റിയല്ല!!!! കുറച്ചുനാൾ മുമ്പ് വരെയുള്ള പത്രം.
ഓരോ മതവിഭാഗങ്ങളുടെ വാർത്ത അറിയാൻ ഓരോരോ പത്രങ്ങൾ വായിക്കേണ്ട അവസ്ഥയായി)
…ങ്ങാ! എന്താ പറഞ്ഞത്! പത്രവും ബൈബിളും ഒരുമിച്ച് വായിക്കണമെന്ന്.!
ബൈബിൾ. പുതിയ നിയമം ഓരോ ദിവസവും വായിക്കുമ്പോഴും യേശു പറഞ്ഞ, പ്രവർത്തിച്ച ഓരോ പരിപാടികളെക്കുറിച്ച് വായിക്കുമ്പോൾ നേരത്തെ എന്തേ ക്രൂശിചില്ല 🤔 എന്ന് തോന്നിപ്പോകും. അത്രയ്ക്ക് “കൂവലായിരുന്നു” യേശു കൂവിയത്.
ജൂതന്മാർ അല്പം കൂടി ഡീസന്റ് ആയിരുന്നു എന്ന് തോന്നുന്നു. അല്ലെങ്കിൽ കാനായിലെ കല്യാണ വിരുന്നിലെ അത്ഭുതത്തോടെ യേശുവിന്റെ കാര്യം തീരുമാനമായേനെ!!
നിയമഞ്ജ്ർ എന്തെങ്കിലും നിയമവശം കണ്ടുപിടിച്ചു വെള്ളം വീഞ്ഞു ആക്കിയതിന്… അന്ന് വീഞ്ഞ് സാധാരണമായതുകൊണ്ട് അബ്കാരി നിയമത്തിന്റെ പേരിൽ പെറ്റി അടിച്ചില്ലെങ്കിലും ഫുഡ് സേഫ്റ്റിയുടെ കാര്യത്തിൽ എങ്കിലും പെറ്റി അടിച്ചേനെ.!!

സ്നാപക യോഹന്നാൻ ഒന്നു നീട്ടി ക്കൂവി. കൂവി തിരിഞ്ഞുനോക്കുമ്പോൾ ഉടൽ (body) വേറെ നിൽക്കുന്നു.!! ശ്ശെടാ!!! ഇത് നല്ല കൂത്ത്!! 🤔🤔🤔 ഞാനെങ്ങനെ പ്ലേറ്റിൽ കയറി!! തല ചിന്തിച്ചു.!! ഇനി കൂവിയതിന്റെ പിച്ചു കൂടിപ്പോയോ.!!! പിച്ച് കൂടി പോയതല്ല! കൂവിയത് എവിടെയോ കൊണ്ടു!! (മർക്കോസ് 6:14—29)

ദേ പള്ളിക്ക് അകത്ത് കയറി കൂവുന്ന ഒരുത്തൻ!!! (ജെറമിയ 28) പള്ളിക്കകത്തേക്ക് ജനങ്ങളുടെ ഇടയിലൂടെ പുരോഹിതന്മാരുടെ അടുത്തേക്ക് കഴുത്തിൽ ഒരു നുകവും (കണ്ടം ഉഴുതുമറിക്കാൻ കാളയുടെ കഴുത്തിൽ വയ്ക്കുന്ന വയ്ക്കുന്ന നീണ്ട തടി ) കയറും വച്ചുകൊണ്ട് പ്രാർത്ഥനാ സമയത്ത് കയറിവരുന്നു. ഇതെന്താ പ്രച്ഛന്നവേഷമോ. ആളുകൾ മൂക്കത്ത് വിരൽ വെച്ചു. രംഗം കോമഡിയായി. അപ്പോൾ ഒരു അനൗൺസ്മെന്റ്. “ബാബിലോൺ രാജാവായ നെബുക്കദിനേസറിന്റെ നുകം നിങ്ങളുടെ തലയിൽ വച്ച് തരുമെന്ന്” പറഞ്ഞു ജെറമിയ പ്രവാചകൻ. പറഞ്ഞു തീർന്നില്ല ഹനനിയ പ്രവാചകൻ ചാടിയിറങ്ങി ആ നുകം എടുത്ത് ചവിട്ടി ഓടിച്ചു. (പള്ളിക്കുള്ളിലെ ചവിട്ടി ഒടിക്കലുകളും പാരമ്പര്യത്തിൽ ഗണിക്കാവുന്നതാണ്)
മനുഷ്യരുടെ ഇടയിൽ തിന്മ കുമിഞ്ഞുകൂടുന്നതിന് കാരണം കവികൾ പറയാറുണ്ട്.
പെണ്ണ് (ആണും ആകാം)
പണം (അധികാരവും ആകാം)

പെണ്ണ്!!!
നാഥാൻ രണ്ട് സാമുവൽ പന്ത്രൻഡിൽ ദാവീദ് രാജാവിനേ നോക്കി ഒന്നു കൂവി!!!
രംഗം കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ( ബാൽക്കണി) ഉലാത്തുന്ന ഒരു ചെറുപ്പക്കാരൻ! ദാവീദ്! ഒരു പെണ്ണിനെ കണ്ടു.!
ഇഷ്ടപ്പെട്ടു!! എടുക്കുന്നു! ഗോപാലൻ!🤣 എന്നൊരു സ്റ്റിക്കർ (കുറിപ്പ്) ഊറിയായുടെ മുതുകിൽ ഒട്ടിച്ച് ദാവീദ്.!

ആ മനുഷ്യൻ നീ തന്നെ ദാവീദേ!!!” എന്നൊരു സ്റ്റിക്കർ (കുറിപ്പ്) ദാവീദിന്റെ മുതുകിൽ ഒട്ടിച്ച് ദൈവം.!

കൊട്ടാരത്തിലെ പരിവാരങ്ങൾ കേൾക്കെ നാഥാൻ
പെണ്ണാട്ടിൻകുട്ടിയുടെ കഥ പറഞ്ഞു.
വീണുകിട്ടിയ നിശബ്ദതയ്ക്കിടയിൽ നാഥാൻ ഒന്ന് നീട്ടീ കൂവീ!!
ആ മനുഷ്യൻ നീ തന്നെ!!
എല്ലാവരും ഞെട്ടി!! നാഥാന്റെ തല പോയത് തന്നെ!!

സോറി നാഥൻ!! പറ്റിപ്പോയി! ഇനി ചെയ്യില്ല! ദാവീദ് ! ആഢ്യത്വം ജന്മസിദ്ധമാണ്. ആഢ്യത്വമുള്ള വ്യക്തിത്വം! ദാവീദ്!!

ജർമൻ പേരിൽ മാത്രം എന്നൊരു പരസ്യം ഒരു ജർമ്മൻ ഷെപ്പേഡിനെ വച്ച് കണ്ടു. 😂
ആഢ്യത്വം ഇന്ന് പേരിൽ മാത്രമേ ഉള്ളൂ എന്നു തോന്നുന്നു!!!

തെറ്റിനെ തെറ്റായി അംഗീകരിക്കാനുള്ള ആർജ്ജവത്വം. അന്നുള്ളവർക്ക് അതുണ്ടായിരുന്നു!!!. നാഥാന്റെ തല പോയില്ല!!.

പണം!!!
ഏലിയ ഒന്നു രാജാക്കന്മാർ ഇരുപത്തിയൊന്നു ഇരുപതിൽ ആഹാബിനെ നോക്കി ഒന്ന് കൂവി!!! “നീ നിന്നെ വിറ്റിരിക്കുന്നു രാജാവേ!!!!”
രഥത്തിൽ കയറി പോകേണ്ടവൻ ആയതുകൊണ്ട് മാത്രം കൂവലിൽ തല പോകാതെ ഏലിയ തലനാരിക്ക് രക്ഷപ്പെട്ടു.! 😂
ഇവിടെയും
രംഗം കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ (ബാൽക്കണി) ഉലാത്തുന്ന ഒരു ചെറുപ്പക്കാരൻ! ആഹാബ്! കൊട്ടാരത്തിന്റെ മതിലിനപ്പുറം തഴച്ചു വളരുന്ന ഒരു മുന്തിരിത്തോട്ടം.!
കേ റെയിലിന് സ്ഥലം ഏറ്റെടുക്കും പോലെ (ഉപമ അലങ്കാരം 🤣) നാബോത്തിന് മോഹന വാഗ്ദാനം നൽകി. നാബോത്തിന്റെ മുതുകിൽ ജപ്ത്തി നോട്ടീസ് പതിച്ച് ആഹാബ്!! കൂട്ടിന് ജെസെബെല്ലും.

മാതാപിതാ ഗുരു ദൈവം എന്ന മൂല്യബോധം സൂക്ഷിക്കുന്ന നാബോത്ത് ഒന്ന് നീട്ടി കൂവി!!!
പിതൃ സ്വത്ത് തരില്ല രാജാവേ!!! പേടി ഇല്ലാത്തവനെ കുവാൻ പറ്റൂ.
അതായത് മഡിയിൽ കനമില്ലാത്തവന്.

കൂവി തിരിഞ്ഞുനോക്കുമ്പോൾ ജപ്തി നോട്ടീസ് തൂക്കുകയറായി മുമ്പിൽ!!

നീ തീർന്നെടാ തീർന്നു! നാബോത്തിനോടു ജസെബെൽ! (ആഹാബിൻ ഭാര്യ.) ജെപ്തി നോട്ടീസിൻ പുറകെ കല്ലേറ്!! Sentence to death.!!
കൂവുന്നവരുടെയെല്ലാം സ്ഥിതി പോലെ തന്നെ നാബോത്തും!!
നാബോത്ത് തീർന്നു.!!
ആഹാബിനും ജസെബെൽന്നും മേൽ ജപ്തി നോട്ടീസ് ഒട്ടിച്ചു് ദൈവം. (2 രാജാ : 9:30)

കാലം മാറുമ്പോൾ സ്റ്റിക്കർ ഒട്ടിക്കുന്നവർ കൂടുന്നോ എന്നൊരു സംശയം! ചിലപ്പോൾ പത്രം വായിക്കുന്നത് നിർത്തിയാൽ മാറുമായിരിക്കും.!!!

ദിവസവും മൂന്നും നാലും സിഗരറ്റ് വലിക്കുന്ന അപ്പച്ചൻ സിഗരറ്റ് വലിയുടെ ദോഷത്തെ പറ്റി പത്രത്തിൽ വായിക്കുന്നു!! അടുത്തിരുന്ന കൊച്ചുമോനോട്! എന്റെ കൊച്ചുമോനെ സിഗരറ്റ് വലിക്കുന്നത് കൊണ്ട് എന്തെല്ലാം ദൂഷ്യഫലങ്ങൾ ആണ് എന്റെ തമ്പുരാനേ. ശ്വാസകോശ കാൻസർ ഒക്കെ ഇതിന്റെ ഭാഗമാണത്രേ.!!
നിർത്തി. ഇന്നുമുതൽ നിർത്തി!!!

എന്താ അപ്പച്ചാ സിഗരറ്റ് വലി ആണോ നിർത്തിയത് നിർത്തിയത്? ആകാംക്ഷയോടെ കൊച്ചുമോൻ ചോദിച്ചു!

അല്ല മോനെ പത്രം വായന!! പ്ലിങ്! പത്രം വായിച്ചത് കൊണ്ടാണല്ലോ ഇത് അറിഞ്ഞത്. 😂

സമൂഹത്തിലെ ജീർണ്ണതക്കെതിരെ ശബ്ധിച്ചിരുന്ന ഒരു പറ്റം ക്രിസ്തുനാമധാരികൾ ജീവിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്.
പ്രതികരണം വിരോധമല്ല ക്രിസ്ത്യാനിക്ക്. കൂവാൻ പഠിക്കലാണ് ഈസ്റ്റർ.

ക്രിസ്ത്യാനിക്ക് ഈസ്റ്റർ അനുഗ്രഹം വാങ്ങിക്കൂട്ടാൻ തത്രപ്പെടുന്ന ഒരു കാലഘട്ടമായി തോന്നുന്നു… “ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിപ്പിൻ… അനുഗ്രഹം പുറകെ വരും!!
അനുഗ്രഹം വാരിക്കൂട്ടാൻ പോയിരുന്നെങ്കിൽ ക്രിസ്തു കുരിശ് വരിക്കേണ്ടി വരില്ലായിരുന്നു.!!!
ക്രിസ്തുവിന്റെ മനസ്സ് ഉണ്ടാകുന്നതാണ് നോമ്പ്!! ക്രിസ്‌തുവിന്റെ ധൈര്യം ഉണ്ടാകുന്നതാണ് നോമ്പ്.
അങ്ങനെയെങ്കിൽ കൂവണം!! കൂവണമെങ്കിൽ മഡിക്കുത്തിൽ കനം പാടില്ല. 🤣

ഓരോ കുരിശിന്റെ വഴിയും ഈ കൂവലാണ് ഓർമ്മിപ്പിക്കേണ്ടത്!! കൂവലില്ലാതെ ഈസ്റ്റർ ഇല്ല!!
ഒരു ക്രിസ്ത്യാനിയും സമൂഹത്തെ വ്യക്തികളെ സ്വയം നോക്കി കൂവുവാനുള്ള ആർജ്ജവത്വം ഉണ്ടാവുന്നതാണ് ശരിയായ ഈസ്റ്റർ!! എന്ന് തോന്നുന്നു.
ക്രിസ്തു കൂവിയതിൻ ഫലമാണ് ഈസ്റ്റർ!!! കൂവാതെ ഈസ്റ്റർ ഇല്ല.
നന്മയ്ക്കു വേണ്ടി പ്രതികരിക്കാനുള്ള ആർജ്ജവത്വം ഉണ്ടാവുന്നതാണ് ഈസ്റ്റർ!! ഹേയ് മിസ്റ്റർ കുവാമോ 😂

Advertisements
Fr Chackochi
Advertisements

Leave a comment