വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി, ഖണ്ഡിക: 148

“ഉത്കൃഷ്ടവും മൃദുലവും ഏറ്റം നിസ്സാരവും എന്നാൽ ഏറ്റം ഗ്രഹണശക്തിയുള്ളതുമായ ആത്മാവ് എല്ലാത്തിലും എല്ലായിടത്തും ദൈവത്തെ കാണുന്നു. ഏറ്റവും മറഞ്ഞിരിക്കുന്ന ഇടങ്ങളിലും ദൈവത്തെ കണ്ടെത്തുന്നു. എല്ലാക്കാര്യങ്ങളും അതിനു പ്രധാനപ്പെട്ടതാണ്. എല്ലാക്കാര്യങ്ങളും നന്നായി ആസ്വദിക്കുകയും എല്ലാറ്റിനും ദൈവത്തിനു നന്ദി പറയുകയും എല്ലാറ്റിൽനിന്നും ആത്മാവിനു വേണ്ട നന്മ സ്വീകരിച്ചു കൊണ്ട് സകലതിലും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു. അത് ദൈവത്തിൽ ആശ്രയിക്കുന്നു. പ്രതിസന്ധികൾ വരുമ്പോൾ പരിഭ്രമിക്കുന്നില്ല. ദൈവം ഏറ്റം നല്ല പിതാവാണെന്നു വിശ്വസിക്കുകയും മനുഷ്യരുടെ അഭിപ്രായങ്ങളെ അവഗണിക്കുകയും ചെയ്യും. പരിശുദ്ധാത്മാവിന്റെ ഏറ്റം മൃദുലമായ പ്രേരണകളെപ്പോലും വിശ്വസ്തതയോടെ അനുസരിക്കുകയും ഒരു കുഞ്ഞു തന്റെ അമ്മയുടെ കൂടെ എന്ന പോലെ ആത്മാവിൽ ആനന്ദിച്ചു അതിനോട് ചേർന്ന് നിൽക്കുകയും ചെയ്യുന്നു. മറ്റു ആത്മാക്കളാകട്ടെ ഭയപ്പെട്ടു നിശ്ചലമാകുമ്പോൾ ഈ ആത്മാവ് ഭയമോ പ്രയാസങ്ങളോ കൂടാതെ അതിനെ തരണം ചെയ്യുന്നു.”

(വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി, ഖണ്ഡിക :148)

Advertisements

Leave a comment