ചിരി

സുവിശേഷത്തിലെ ഈശോയോട് ചെറുപ്പം മുതലേ സ്നേഹമുണ്ട്. ആ സ്നേഹം കാലചക്രം മുന്നോട്ടു നീങ്ങിയപ്പോഴും നിലനിന്നത് കൊണ്ടാണ് 2010ൽ സെമിനാരിയിൽ പ്രവേശിച്ചത്. അങ്ങനെ സെമിനാരിയിൽ ജീവിതം മുന്നോട്ടു പോയപ്പോൾ, ബാലിശമായ മനസ്സിൽ ഒരു ചോദ്യം ഉദിച്ചു. “ഈശോ ചിരിച്ചിരുന്നില്ലേ?” ഈ ചോദ്യമുയരാൻ കാരണം, സുവിശേഷകന്മാർ ഈശോയുടെ പല മുഖഭാവങ്ങളും അനുവാചകന് പകർന്ന് നൽകിയെങ്കിലും (കരച്ചിൽ – യോഹ 11,35; ശാസന – മാർക്കോ 8, 33; ക്രോധം – മാർക്കോ 3,5), ഒരിക്കൽപോലും ഈശോയുടെ പുഞ്ചിരിയെന്ന മുഖഭാവത്തെകുറിച് പ്രതിപാദിച്ചില്ല. എന്തെ പുതിയനിയമത്തിൽ ആരും തന്നെ ഈശോയുടെ പുഞ്ചിരിയെന്ന ഭാവത്തെ തൂലികയിൽ പകർത്തിയില്ല? ഒരു യാത്രയിലാണ് ഈ ചോദ്യത്തിന്റെ ഉത്തരം ദൈവം മനസ്സിൽ നിക്ഷേപിച്ചത്.

നീലക്കുറിഞ്ഞി പൂത്താൽ അത് പത്ര മാസികയിൽ ഇടം നേടുന്ന വർത്തയാകും. കാരണം, 12 വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നാണത്. എന്നാൽ വീട്ടു മുറ്റത്തു ചെത്തി ഉണ്ടായാൽ അത് പത്രമാസികയിൽ വരത്തക്ക വാർത്തയാകില്ല. കാരണം,അത് കൂടെക്കൂടെ സംഭവിക്കുന്ന പ്രതിഭാസമാണ്. ഉണർന്നെഴുന്നേറ്റു, വീടിന്റെ മുറ്റത്തു നോക്കുമ്പോൾ ഒരു ജിറാഫിനെ കണ്ടാൽ അതൊരു വാർത്തയാകും. എന്നാൽ ഒരു ഉറുമ്പിനെ കണ്ടാൽ അത് പത്രമാധ്യമങ്ങളിൽ ഇടം പിടിക്കുന്ന ഒരു വാർത്തയാകില്ല.

പറഞ്ഞു വരുന്നതിന്റെ ചുരുക്കം, കൂടെക്കൂടെ സംഭവിക്കാത്ത ഒന്ന് സംഭവിക്കുമ്പോഴാണ് അത് വാർത്താപ്രാധാന്യമുള്ളതായി തീരുന്നത്.എപ്പോഴും സംഭവിക്കുന്ന ഒരു പ്രതിഭാസത്തിന് യാതൊരുവിധ വാർത്താപ്രാധാന്യവും പൊതുവെ കല്പിക്കപെടില്ല.

ഇത്രയുമേയുള്ളു ഈശോയുടെ ചിരിയെ സംബന്ധിച്ചും.എപ്പോഴും പുഞ്ചിരി തൂകുന്ന മുഖഭാവം സൂക്ഷിച്ച ഒരുവനെപറ്റി അവൻ പുഞ്ചിരിച്ചു എന്ന് പ്രത്യേകം പറഞ്ഞു വെക്കേണ്ടതില്ലലോ!
അപരന് പുഞ്ചിരി സമ്മാനിച്ച ക്രിസ്തുവിനെ അനുകരിച് നമുക്കും മുഖത്തു ഒരു പുഞ്ചിരി സൂക്ഷിക്കാം.

JUDE MCBS

ജൂഡ് എം.സി.ബി.എസ്

EL-ROI

സുവിശേഷത്തിലെ ഈശോയോട് ചെറുപ്പം മുതലേ സ്നേഹമുണ്ട്. ആ സ്നേഹം കാലചക്രം മുന്നോട്ടു നീങ്ങിയപ്പോഴും നിലനിന്നത് കൊണ്ടാണ് 2010ൽ സെമിനാരിയിൽ പ്രവേശിച്ചത്. അങ്ങനെ സെമിനാരിയിൽ ജീവിതം മുന്നോട്ടു പോയപ്പോൾ, ബാലിശമായ മനസ്സിൽ ഒരു ചോദ്യം ഉദിച്ചു. “ഈശോ ചിരിച്ചിരുന്നില്ലേ?” ഈ ചോദ്യമുയരാൻ കാരണം, സുവിശേഷകന്മാർ ഈശോയുടെ പല മുഖഭാവങ്ങളും അനുവാചകന് പകർന്ന് നൽകിയെങ്കിലും (കരച്ചിൽ – യോഹ 11,35; ശാസന – മാർക്കോ 8, 33; ക്രോധം – മാർക്കോ 3,5), ഒരിക്കൽപോലും ഈശോയുടെ പുഞ്ചിരിയെന്ന മുഖഭാവത്തെകുറിച് പ്രതിപാദിച്ചില്ല. എന്തെ പുതിയനിയമത്തിൽ ആരും തന്നെ ഈശോയുടെ പുഞ്ചിരിയെന്ന ഭാവത്തെ തൂലികയിൽ പകർത്തിയില്ല? ഒരു യാത്രയിലാണ് ഈ ചോദ്യത്തിന്റെ ഉത്തരം ദൈവം മനസ്സിൽ നിക്ഷേപിച്ചത്.

നീലക്കുറിഞ്ഞി പൂത്താൽ അത് പത്ര മാസികയിൽ ഇടം നേടുന്ന വർത്തയാകും. കാരണം, 12 വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നാണത്. എന്നാൽ വീട്ടു മുറ്റത്തു ചെത്തി ഉണ്ടായാൽ അത് പത്രമാസികയിൽ വരത്തക്ക വാർത്തയാകില്ല. കാരണം,അത് കൂടെക്കൂടെ സംഭവിക്കുന്ന പ്രതിഭാസമാണ്. ഉണർന്നെഴുന്നേറ്റു, വീടിന്റെ മുറ്റത്തു നോക്കുമ്പോൾ ഒരു ജിറാഫിനെ കണ്ടാൽ അതൊരു വാർത്തയാകും. എന്നാൽ ഒരു ഉറുമ്പിനെ കണ്ടാൽ അത് പത്രമാധ്യമങ്ങളിൽ ഇടം പിടിക്കുന്ന ഒരു വാർത്തയാകില്ല.

പറഞ്ഞു വരുന്നതിന്റെ ചുരുക്കം, കൂടെക്കൂടെ സംഭവിക്കാത്ത ഒന്ന് സംഭവിക്കുമ്പോഴാണ് അത് വാർത്താപ്രാധാന്യമുള്ളതായി തീരുന്നത്.എപ്പോഴും സംഭവിക്കുന്ന ഒരു പ്രതിഭാസത്തിന് യാതൊരുവിധ വാർത്താപ്രാധാന്യവും പൊതുവെ കല്പിക്കപെടില്ല.

ഇത്രയുമേയുള്ളു ഈശോയുടെ ചിരിയെ സംബന്ധിച്ചും.എപ്പോഴും പുഞ്ചിരി തൂകുന്ന മുഖഭാവം സൂക്ഷിച്ച ഒരുവനെപറ്റി അവൻ പുഞ്ചിരിച്ചു എന്ന് പ്രത്യേകം പറഞ്ഞു…

View original post 11 more words

മറവി (മർക്കോസ് 6, 30 – 44)

എത്രയോ നൂറ്റാണ്ടുകൾക്കു മുൻപാണ് ക്രിസ്തു ഈ ലോകത്തിൽ ജീവിച്ചത്. എന്നിട്ടും ഇന്നും ലോകം അവനെ ഓർക്കുന്നു. അവൻ്റെ വാക്കുകളും പ്രവർത്തികളും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യമനസ്സുകളെ ആകർഷിക്കുന്നുണ്ട്. കടന്നുപോയ വീഥികളിൽ കണ്ടുമുട്ടിയ മനുഷ്യർക്ക് അവൻ നന്മകൾ മാത്രം പങ്കുവച്ചു. അവന്റെ വാക്കുകൾക്കു കാതോർക്കുമ്പോൾ സമയം കടന്നു പോകുന്നതേ അറിഞ്ഞില്ല.സമയം പോയതറിഞ്ഞില്ലങ്കിലും, അവനെ കേൾകാന്നെത്തിയവരെ വിശപ്പ് വല്ലാതെ അലട്ടി. അപ്പോൾ അവൻ ഉണ്ണാൻ മറന്ന് അവരെ ഊട്ടി. ഇത് അവന്റെ മറവിയുടെ കഥയാണ്. ക്രിസ്തുവിന്റെ മറവിയുടെ കഥ. അൽപ്പം … Continue reading മറവി (മർക്കോസ് 6, 30 – 44)