Thoratha Kanneer Thudachu – Lyrics

തോരാത്ത കണ്ണീർ തുടച്ചു
തോളിൽ നീ എന്നെ വഹിച്ചു (2)
സ്നേഹത്തിൻ പൂന്തണൽ എനിക്കായ് വിരിച്ചു
നീ എന്നെ അനുഗ്രഹിച്ചു ദൈവമേ
നി എന്നെ അനുഗ്രഹിച്ചു

(തോരാത്ത )

ജീവിത പ്രതിസന്ധി മുന്നിൽ വൻ
തിരമാല ഉയർത്തിയ നേരം
തീരാ കടങ്ങളാൽ ജന്മം
ആഴത്തിൽ താഴുന്ന നേരം
ശ്വാസം നിലച്ചു എന്നു നിനച്ചു
ഞാനെറെ തളർന്നു കിതച്ചു
കർത്താവേ ആ നേരം കൈത്താങ്ങായി
നീ അടിയനെ ചേർത്ത് പിടിച്ചു
നീ എന്നെ അനുഗ്രഹിച്ചു
ദൈവമേ നീ എന്റെ കടങ്ങൾ ക്ഷമിച്ചു

(തോരാത്ത )

പുഛിച്ചു കുറ്റം വിധിച്ചും എൻ
സോദരരെല്ലാം അകന്നു
മിത്രങ്ങൾ നൽകുന്ന സ്നേഹം
സ്വാർത്ഥതയാണെന്നറിത്തു
മങ്ങിമയങ്ങി കരിന്തിരി കത്തി
ജീവിതം നീറി പുകഞ്ഞു
ആ നേരം യേശുവെ നീഎന്റെ
ജീവനിൽ സ്നേഹത്തിൻ എണ്ണ പകർന്നു
നീ എന്നെ അനുഗ്രഹിച്ചു 
ദൈവമേ ജീവിത ദീപം തെളിച്ചു

(തോരാത്ത)

Texted by Leema Emmanuel

Leave a comment