Oru Simayon Aayi Njaan – Lyrics

ഒരു ശിമയോൻ ആയി ഞാൻ വരാം
നിൻറെ കുരിശു ചുമന്നിടാൻ
ഒരു വെറോനിക്കയെപ്പോൽ ഞാൻ വരാം
നിൻറെ തിരുമുഖം തുടയ്ക്കുവാൻ
ഈ ജീവിതവും സർവ ദാനങ്ങളും
തന്നവൻ നീ അല്ലയോ (2)

സക്കെവൂസ് എന്നപോൽ നിൻ മുൻപിൽ
എനിക്ക് ഉള്ളതെല്ലാം പങ്കുവെക്കാം
കണ്ണീര് പാദങ്ങൾ കഴുകിടാം
ഞാൻ സർവ്വവും കാഴ്ച വയ്ക്കാം
ഈ ജീവിതവും സർവ ദാനങ്ങളും
തന്നവൻ നീയല്ലയോ (2)

ഞാൻ ഒരു ധൂർതൻ അനുതാപിയായ്
സ്വന്ത ഭവനത്തിൽ മടങ്ങിവരാം
ഒരു വിശ്വാസനീയായി ഞാൻ വരാം
നിൻറെ വസ്ത്രാഞ്ചലത്തിൽ തൊടാൻ
ഈ ജീവിതവും സർവ ദാനങ്ങളും
തന്നവൻ നീ അല്ലയോ (2)

സമരിയക്കാരനെ പോലെന്നും
നല്ലൊരു അയൽക്കാരനായിടാം
സമരിയകാരിയെ പോലെന്നും
നിനക്കായി സാക്ഷ്യം ഏകാം
ഈ ജീവിതവും സർവ ദാനങ്ങളും
തന്നവൻ നീ അല്ലയോ (2)

(ഒരു ശിമയോൻ ]

Texted by Leema Emmanuel

Leave a comment