Day: March 14, 2020
Daivam Vasikkunna Koodarathil – Lyrics
ദൈവം വസിക്കുന്ന കൂടാരത്തിൽ പരിശുദ്ധമാകുമീ ബലിപീഠത്തിൽ നന്ദി തൻ ബലിയായി തെളിയുന്ന തിരിയായി തീർന്നിടാൻ ആശയോടണയുന്നിതാ (2) തിരുസുതനോടൊപ്പം ഒരു ബലിയായി തീരാം നവജീവൻ നേടാം പുതുമലരായി വിരിയാം (2) ആരാധനക്കായി അണയുന്ന ദാസരിൽ കാരുണ്യ പൂമഴ തുകേണമേ (2) മാറാത്ത സ്നേഹവും വറ്റാത്ത നന്മയും നേടിടാൻ ആശയോടണയുന്നിതാ (തിരുസുതനോടൊപ്പം...) രക്ഷാകരങ്ങളാൽ പുൽകുന്ന സ്നേഹമേ ആത്മാവിൽ അഗ്നിയായി വന്നിടണേ (2) ജീവന്റെ നാദവും ആത്മീയ മോദവും നേടിടാൻ ആശയോടണയുന്നിതാ (ദൈവം വസിക്കുന്ന... ) Texted by Leema … Continue reading Daivam Vasikkunna Koodarathil – Lyrics
Althara Orungi – Lyrics
അൾത്താര ഒരുങ്ങി അകത്താരൊരുക്കി അണയാമീ ബലിവേദിയിൽ ഒരു മനമായി ഒരു സ്വരമായി അണയാമീ ബലിവേദിയിൽ (അൾത്താര.... ) ബലിയായി നൽകാം തിരുനാഥനായി പൂജ്യമാം ഈ വേദിയിൽ മമസ്വാർത്ഥവും ദുഖങ്ങളും ബലിയായി നൽകുന്നു ഞാൻ (2) ബലിയായി നൽകുന്നു ഞാൻ (അൾത്താര.... ) ബലിവേദിയിങ്കൽ തിരുനാഥനേകും തിരുമെയ്യും തിരുനിണവും സ്വീകരിക്കാം നവീകരിക്കാം നമ്മൾ തൻ ജീവിതത്തെ (2) നമ്മൾ തൻ ജീവിതത്തെ Texted by Leema Emmanuel
3rd Sunday of Lent
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ -ലത്തീൻക്രമം _____________ 3rd Sunday of Lent Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 24:15-16 എന്റെ കണ്ണുകള്‍ സദാ കര്‍ത്താവിലേക്ക് തിരിഞ്ഞിരിക്കുന്നു. എന്തെന്നാല്‍, അവിടന്ന് എന്റെ പാദങ്ങള്‍ കെണിയില്‍നിന്നു വിടുവിക്കും. എന്നെ കടാക്ഷിക്കുകയും എന്നില്‍ കനിയുകയും ചെയ്യണമേ. എന്തെന്നാല്‍, ഞാന്‍ ഏകാകിയും ദരിദ്രനുമാണ്. Or: cf. എസെ 36:23-26 കര്‍ത്താവ് അരുള്‍ചെയ്യുന്നു: നിങ്ങളില്‍ ഞാന്‍ സംപൂജിതനാകുമ്പോള്‍ ഞാന്‍ നിങ്ങളെ സര്വദേശങ്ങളിലുംനിന്ന് ഒരുമിച്ചുകൂട്ടും. നിങ്ങളുടെമേല്‍ ഞാന്‍ ശുദ്ധജലം തളിക്കുകയും … Continue reading 3rd Sunday of Lent
വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം (Short) പതിനാലാം തീയതി
വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം പതിനാലാം തീയതി" ജപം പ്രാര്‍ത്ഥനാ ജീവിതത്തില്‍ ഉന്നതമായ പദവി പ്രാപിച്ച വി. യൗസേപ്പേ. അങ്ങ് ദൈവവുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നല്ലോ. അങ്ങ് ചെയ്തതെല്ലാം ഈശോയോടുകൂടിയും ഈശോയിലും ഈശോയ്ക്കു വേണ്ടിയുമായിരുന്നു. വത്സലപിതാവേ, ഞങ്ങളും ദൈവാരാധനയിലും പ്രാര്‍ത്ഥനയിലും തീക്ഷ്ണതയുള്ളവരാകുവാന്‍ അനുഗ്രഹിക്കണമേ. ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഈശോയോടുകൂടിയും ഈശോയിലും ഈശോയ്ക്കു വേണ്ടിയും നിര്‍വഹിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. സുകൃതജപം പ്രാര്‍ത്ഥനാജീവിതത്തിന്റെ മാതൃകയായ വി. യൗസേപ്പേ, ഞങ്ങളെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കണമേ.