വലിയ ഒപ്പീസ്
Valiya Oppeesu – Text, Syro-Malabar | വലിയ ഒപ്പീസ്
വലിയ ഒപ്പീസ്
വലിയ ഒപ്പീസ്
ഇതാ പള്ളി മണികൾ മുഴങ്ങി ഇതാ ദൈവാലയം ഒരുങ്ങി അധ്വാനിക്കുവരും ഭാരത്താൽ വലയുന്നവരും അൾത്താര മുൻപിലണയാം കാൽവരി യാഗത്തിനോർമ്മയുമായ് നിര നിരയായ് നിൽക്കാം പ്രാർത്ഥനയേറ്റേറ്റു ചൊല്ലാം കുർബ്ബാന ഗീതങ്ങൾ പാടാം ഒരേ സ്വരത്തിലൊന്നായ് ഹൃദയങ്ങളെ കഴുകിടുവാൻ വരുവിൻ വിശുദ്ധ ജനമാകാൻ (2) (ഇതാ പള്ളി .. ) വരിവരിയായ് നമ്മൾ കുർബ്ബാനയപ്പം ഉൾക്കൊള്ളാം യേശുവിൻ ദിവ്യ വിരുന്ന് ഹൃദയത്തിലേറ്റ് വാങ്ങാം ഒരു മനമോടെ ഒരു ഗണമായി ബലിതൻ പൂർണ്ണത നുകർന്നീടാം (2) (ഇതാ പള്ളി .. ) … Continue reading Itha Pallimanikal Muzhangi – Lyrics
പ്രാണപ്രിയ യേശു നാഥാ ജീവൻ തന്ന സ്നേഹമേ നഷ്ടമായി പോയ എന്നെ ഇഷ്ടനാക്കി തീർത്ത നാഥാ എൻ്റെ സ്നേഹം നിനക്കു മാത്രം വേറെ ആരും കവരുകില്ല എൻ്റെതെല്ലാം നിനക്കു മാത്രം എന്നെ മറ്റും തരുന്നിതാ (2) തള്ളപ്പെട്ട എന്നെ നിൻ്റെ പൈതലാക്കി തീർത്തുവല്ലോ എൻ്റെ പാപം എല്ലാം പോക്കി എന്നെ മുഴുവൻ സൗഖ്യമാക്കി (2) (എന്റെ സ്നേഹം ) എൻ്റെ ധനവും മാനമെല്ലാം നിൻ്റെ മഹിമക്കായ് മാത്രം ലോക സ്നേഹം തേടുകില്ല ജീവിക്കും ഞാൻ നിനക്കായി മാത്രം … Continue reading Pranapriya Yeshunatha – Lyrics
മൃദുവായ് നീ തൊടുകിൽ എന്നാത്മം സൗഖ്യം നേടും ഹൃദയം ഇനി എന്നും നിൻ വാസ ഗേഹമാകും കൺമുൻപിൽ നീ ഇല്ലെങ്കിലും വിശ്വസത്താലെ കാണുന്നിതാ (മൃദുവായ് ... ) ആത്മനാശ ഭീതിയാൽ നിരാശയിൽ ഞാൻ താഴുമ്പോൾ (2) അഭയം നീ ഏകി മുറിവിൽ നീ തഴുകി എൻ മോക്ഷം നീ അല്ലോ (മൃദുവായ് ... ) സാധ്യമല്ലന്നോർത്തതാം മഹാത്ഭുതങ്ങൾ നീ ചെയ്യ്തു ജന്മം നിൻ പാദേ സ്തുതിയായ് ഞാൻ ഏകാം നിൻ സാക്ഷിയാകും ഞാൻ (മൃദുവായ് ... ) … Continue reading Mrudhuvay Nee Thodukil – Lyrics
കൊറോണക്കാലത്തെ സഭ പ്രതിസന്ധികൾ പലതു കടന്നുപോന്നതാണ് ഈ മനുഷ്യരാശി. അതിൽ, കഴിഞ്ഞ രണ്ടായിരം വർഷത്തെ ഭാഗധേയത്തിൽ കത്തോലിക്കാ സഭയും സജീവമായി, സർഗാത്മകമായി, പങ്കാളിയായിട്ടുണ്ട്. സഭയിൽ ഇന്നു നിലവിലുള്ള പല സന്യാസ സമൂഹങ്ങളും ഉദ്ഭവിച്ചത് ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാൻ മനുഷ്യകുലത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. സത്യത്തിൽ, അത്തരം സന്യാസപ്രസ്ഥാനങ്ങളുടെ സവിശേഷ കാരിസം ഉണർന്നു പ്രശോഭിക്കേണ്ട കാലമാണിത്. കൊറോണ എന്ന പുത്തൻ വൈറസ് ലോകത്തിനുള്ള സഭയുടെ ശുശ്രൂഷയ്ക്ക് ഒരു പുത്തൻ സാധ്യതയാണ് സമ്മാനിക്കുന്നത്. ഇക്കാലഘട്ടത്തിലെ സഭാപ്രവർത്തനങ്ങളെ അഞ്ചായി തിരിക്കാൻ … Continue reading കൊറോണക്കാലത്തെ സഭ
ആഴ്ച്ച മൂന്ന്
ക്രൈസ്തവ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാണ്
ക്രിസ്തുവിന്റെ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമായിരുന്നു. ദൈവത്തിന്റെ ഇഷ്ടത്തിന്റെ ഉജ്ജ്വലമായ ആവിഷ്കാരമാണ് ഈശോയുടെ ജീവിതം മുഴുവനും. സുവിശേഷങ്ങളിലൂടെ ക്രിസ്തുവിന്റെ ജീവിതത്തെ അടുത്തറിയുമ്പോൾ അത് നമ്മെ പ്രചോദിതരാക്കും; നമ്മെ അത് പ്രകമ്പനംകൊള്ളിക്കും. നമ്മുടെ നയനങ്ങളിൽ നിന്ന് ബാഷ്പം പ്രവഹിക്കും. നമ്മെ അത് മറ്റൊരാളായി മാറ്റും. നമ്മുടെ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കേണ്ടത് എങ്ങനെയെന്ന് അത് പഠിപ്പിക്കും.
‘ഇതാ കർത്താവിന്റെ ദാസി നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ ‘ എന്ന് പറഞ്ഞു ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കിത്തീർത്ത പരിശുദ്ധ അമ്മയായിരുന്നുരിക്കണം ഈശോയുടെ പ്രചോദനം. ജനക്കൂട്ടത്തിനിടയിലെ ഒരു സ്ത്രീ തന്റെ അമ്മയെ വാഴ്ത്തിപ്പാടുന്നത് കേട്ടപ്പോൾ ഈശോ മൊഴിഞ്ഞതു ഇങ്ങനെയായിരുന്നു: ‘ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ ‘അമ്മ, സഹോദരി, സഹോദരൻ. ക്രിസ്തുവിന്റെ അമ്മയാകാൻ, സഹോദരിയാകാൻ, സഹോദരനാകാൻ, പുരോഹിതനാകാൻ, സന്യാസിയാകാൻ ദൈവേഷ്ടത്തിന്റെ ആൾരൂപങ്ങളാകണം നാം; ദൈവത്തിന്റെ ആലയങ്ങളാകണം നാം.
ദൈവത്തിന്റെ ആലയങ്ങളാണ് നാമെന്നത് വിശുദ്ധ പൗലോശ്ലീഹായുടെ തൂലികയിലൂടെ വിരചിതമായ ദൈവവെളിപാടാണ്. ദൈവം നമ്മുടെ ഉള്ളിൽ വസിക്കുന്നതുകൊണ്ടാണ് നാം ദൈവത്തിന്റെ ആലയങ്ങളാകുന്നത്. നാം ദൈവത്തിന്റെ ആലയങ്ങളാണെങ്കിൽ ഈ ആലയത്തിൽ ആഘോഷിക്കപ്പെടേണ്ടതും, ആചരിക്കപ്പെടേണ്ടതും ദൈവത്തിന്റെ ഇഷ്ടമായിരിക്കണം.
ഞാനെന്ന ദേവാലയത്തിന്റെ extension-നും expansion-നും ആകുമ്പോഴാണ് നമ്മുടെ കുടുംബങ്ങളും ദേവാലയങ്ങളാകുന്നത്. നമ്മുടെ ഉള്ളിൽ കുടികൊള്ളുന്ന ദൈവം കുടുംബം മുഴുവനും, വ്യാപിക്കുകയാണ്. അവിടുന്ന് കുടുംബത്തിന്റെ നാഥനാകുകയാണ്. അപ്പോൾ കുടുംബത്തിൽ നടപ്പാകേണ്ട പ്ലാനുകളും പദ്ധതികളും എങ്ങനെയുള്ളതായിരിക്കണം? ദൈവത്തിന്റെ ഇഷ്ടമായിരിക്കണം.
‘ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെ’യെന്ന പ്രാർത്ഥനയോടെ ജീവിതം മുന്നോട്ട്കൊണ്ടുപോകുമ്പോൾ ലഭിക്കുന്ന സന്തോഷവും, സംതൃപ്തിയും ഒന്നുവേറെതന്നെയാണ്. ഹാരാനിൽ…
View original post 429 more words