https://www.deepika.com/News_latest.aspx?catcode=latest&newscode=328714 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news
Month: March 2020
പോത്തൻകോട്ട് സമൂഹവ്യാപനം സംശയിക്കുന്നില്ലെന്ന് സർക്കാർ
മാര്‍ യൗസേപ്പിതാവിനോടുള്ള പ്രതിഷ്ഠാജപം
എല്ലാ കുടുംബത്തിലും വച്ച് ഏറ്റവും പരിശുദ്ധമായ തിരുക്കുടുംബത്തിന്റെ നാഥനായി ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട മഹാത്മാവായ മാര്‍ യൗസേപ്പേ, ഈ കുടുംബത്തിന്റെയും തലവന്‍ എന്ന സ്ഥാനം അങ്ങ് വഹിക്കണമേ. ഈ ക്ഷണം മുതല്‍ അങ്ങയെ പിതാവും മദ്ധ്യസ്ഥനും മാര്‍ഗദര്‍ശിയുമായി ഞങ്ങള്‍ അംഗീകരിക്കുന്നു. ഞങ്ങളുടെ ആത്മശരീരങ്ങളും വസ്തുവകകളും മറ്റെല്ലാം ഞങ്ങളുടെ മരണവും അങ്ങേ പ്രത്യേക സംരക്ഷണയില്‍ ഞങ്ങള്‍ ഭരമേല്‍പ്പിക്കുന്നു. ഞങ്ങളെ അങ്ങേ പുത്രനായിട്ട് സ്വീകരിക്കേണമേ. ഞങ്ങളുടെ ആത്മശരീര ശത്രുക്കളില്‍ നിന്നും പരിരക്ഷിക്കണമേ. എല്ലാ കാലങ്ങളിലും ആവശ്യങ്ങളിലും ഞങ്ങള്‍ക്ക് ആലംബമായിരിക്കേണമേ. ജീവിതകാലത്തും മരണാവസരങ്ങളില്‍ … Continue reading മാര്‍ യൗസേപ്പിതാവിനോടുള്ള പ്രതിഷ്ഠാജപം
Vanakkamasam, March 31
വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം മാർച്ച് മുപ്പത്തൊന്നാം തീയതി "ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തില്‍വച്ചു കര്‍ത്താവിന്റെ ദൂതന് ജോസഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: '20 എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേല്‍ദേശത്തേക്കു മടങ്ങുക; ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചുകഴിഞ്ഞു" (മത്തായി 2:19-20). മാര്‍ യൗസേപ്പിതാവിനോടുള്ള ഭക്തി - ഉത്തമ ക്രൈസ്തവ ജീവിതത്തിനുള്ള മാര്‍ഗ്ഗം നമുക്ക് ഏതെങ്കിലും വിശുദ്ധനോടോ അഥവാ വിശുദ്ധയോടോ ഉള്ള ഭക്തി പ്രകടിപ്പിക്കേണ്ടത് ആ വിശുദ്ധനെ അനുകരിച്ചു കൊണ്ടും അദ്ദേഹത്തിന്റെ സേവനത്തിന് നമ്മെത്തന്നെ പ്രതിഷ്ഠിച്ചു കൊണ്ടുമാണ്. അത് കൊണ്ട് തന്നെ … Continue reading Vanakkamasam, March 31
Vanakkamasam, March 30
വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം മാർച്ച് മുപ്പതാം തീയതി "അവന് ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള് ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്" (മത്തായി 1:20). മാര്‍ യൗസേപ്പിനെ ബഹുമാനിക്കണമെന്ന ദൈവമാതാവിന്റെ ആഗ്രഹം മാനുഷികമായ ഐക്യത്തില്‍ ഏറ്റവും അഗാധമായ ബന്ധമാണ് ഭാര്യാഭര്‍തൃബന്ധം. അവര്‍ രണ്ടല്ല, ഒന്നാണെന്ന് നമ്മുടെ കര്‍ത്താവീശോമിശിഹാ തന്നെ അരുളിച്ചെയ്തിട്ടുണ്ട്. ദൈവം യോജിപ്പിച്ചതിനെ മനുഷ്യന് വേര്‍പെടുത്തരുത് എന്നും ഈശോ കല്പിച്ചു. അപ്പോള്‍ ഭാര്യാഭര്ത്താക്കന്മാര്ക്ക് പരസ്പരം … Continue reading Vanakkamasam, March 30
Vanakkamasam, March 29
വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം മാർച്ച് ഇരുപത്തി ഒമ്പതാം തീയതി "പരസ്യജീവിതം ആരംഭിക്കുമ്പോള്‍ യേശുവിന് ഏകദേശം മുപ്പതു വയസ്സു പ്രായമായിരുന്നു. അവന് ജോസഫിന്റെ മകനാണെന്നു കരുതപ്പെട്ടിരുന്നു. ജോസഫ് ഹേലിയുടെ പുത്രനായിരുന്നു" (ലൂക്ക 3:23). മാര്‍ യൗസേപ്പിനെ നാം ബഹുമാനിക്കണമെന്ന ഈശോമിശിഹയുടെ ആഗ്രഹം എന്റെ നാമത്തില്‍ ഒരു പാനപാത്രം ഒരു പച്ചവെള്ളം കുടിക്കുവാന്‍ കൊടുക്കുന്നവന് അവന്റെ പ്രതിഫലം നഷ്ടമാവുകയില്ല എന്ന് ഈശോ അരുളിച്ചെയ്തിട്ടുണ്ട്. ഇപ്രകാരമെങ്കില്‍ ലോകപരിത്രാതാവായ ക്രിസ്തുനാഥന്റെ വളര്‍ത്തുപിതാവായ മാര്‍ യൗസേപ്പിതാവിനു ഈശോ എത്രമാത്രം പ്രതിഫലം നല്കാന് കടപ്പെട്ടിരിക്കുന്നു. ജീവിതകാലം മുഴുവന്‍ ഭക്ഷണ … Continue reading Vanakkamasam, March 29
Vanakkamasam, March 28
വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം മാർച്ച് ഇരുപത്തിയെട്ടാം തീയതി "യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16) വിശുദ്ധ യൗസേപ്പിനെ ബഹുമാനിക്കുന്നത് ദൈവത്തിന് സംപ്രീതിജനകമാണ് നാം വിശുദ്ധന്മാരെ ബഹുമാനിക്കുന്നത് ദൈവസംപ്രീതിക്ക് കാരണഭൂതമാണ്. "ദൈവം അവിടുത്തെ വിശുദ്ധന്മാരിലൂടെ മഹത്വം പ്രാപിക്കുന്നുവെന്ന് വത്തിക്കാന്‍ സൂനഹദോസ് പ്രഖ്യാപിച്ചിട്ടുണ്ട്. വിശുദ്ധന്മാരെ ബഹുമാനിക്കുന്നത് ദൈവമഹത്വത്തിന് പ്രതിബന്ധമാണെന്നോ അഥവാ ദൈവാരാധനയ്ക്ക് അനുയോജ്യമല്ലെന്നോ ഉള്ള ധാരണ ചിലര്‍ക്കുണ്ട്. അത് തികച്ചും അടിസ്ഥാന രഹിതമാണ്. വിശുദ്ധന്മാരെ ബഹുമാനിക്കുന്നത് ദൈവാരാധനയ്ക്കും ദൈവമഹത്വത്തിനും കൂടുതല്‍ … Continue reading Vanakkamasam, March 28
Vanakkamasam, March 27
വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം മാർച്ച് ഇരുപത്തി ഏഴാം തീയതി "എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവില്‍നിന്നു പുറപ്പെട്ട കൃപാ വചസ്സു കേട്ട് അദ്ഭുതപ്പെടുകയും ചെയ്തു. ഇവന് ജോസഫിന്റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു" (ലൂക്കാ 4:22). മറ്റു വിശുദ്ധന്മാരേക്കാള് വിശുദ്ധ യൌസേപ്പ് പിതാവിന് തിരുസഭ നല്കുന്ന പരിഗണന വിശുദ്ധന്മാരെ ബഹുമാനിക്കുന്നതില്‍ തിരുസഭ ചില മാനദണ്ഡങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. പ. കന്യകയ്ക്കു നല്കുന്ന വണക്കത്തെ അതിവണക്കം (hyperbulia) എന്നു പറയുന്നു. മറ്റു വിശുദ്ധന്മാര്‍ക്കു നല്കുന്ന ബഹുമാനത്തിന് വണക്കം (bulia) എന്നത്രേ പറയുന്നത്. … Continue reading Vanakkamasam, March 27
Vanakkamasam, March 26
വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം മാർച്ച് ഇരുപത്തി ആറാം തീയതി "യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള് പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി " (മത്തായി 1:18). മാര്‍ യൗസേപ്പുപിതാവിന് മരണാനന്തരം ലഭിച്ച മഹത്വം ഒരു വ്യക്തിക്ക് മരണാനന്തരം സ്വര്‍ഗ്ഗത്തില്‍ ലഭിക്കുന്ന മഹത്വം ആ വ്യക്തി ജീവിച്ചിരുന്നപ്പോള്‍ എത്രമാത്രം ലോകത്തിന് ധാര്‍മ്മികമായ സ്വാധീനം ചെലുത്തി, തനിക്കും മറ്റുള്ളവര്‍ക്കും വേണ്ടി എത്രമാത്രം വരപ്രസാദം സമ്പാദിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും. വേദപാരംഗതനായ വി. തോമസ് … Continue reading Vanakkamasam, March 26
Vanakkamasam, March 25
വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം മാർച്ച് ഇരുപത്തി അഞ്ചാം തീയതി "യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16). നീതിമാനായ വിശുദ്ധ യൗസേപ്പ് പിതാവ് വി. യൗസേപ്പിനെ വിശുദ്ധ ഗ്രന്ഥം വിശേഷിപ്പിക്കുന്നത് നീതിമാന് എന്നാണ്. സകല സുകൃതങ്ങളാലും അലംകൃതനായ ഒരു വ്യക്തിയെയാണ് നീതിമാനെന്നു പ്രകീര്‍ത്തിക്കുന്നത്. ഓരോരുത്തര്‍ക്കും അര്‍ഹമായത് അവരവര്‍ക്കു നല്കുന്നതിലാണ് നീതി. ദൈവത്തോടും അധികാരികളോടും മറ്റുള്ളവരോടും നീതി പുലര്‍ത്തണം. ദൈവത്തിനര്‍ഹമായ ആരാധനയും അധികാരികളോട് വിധേയത്വവും നാം പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. … Continue reading Vanakkamasam, March 25
Vanakkamasam, March 24
വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം മാർച്ച് ഇരുപത്തി നാലാം തീയതി "ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു" (ലൂക്കാ 1:27). തിരുകുടുംബത്തെ എങ്ങനെ അനുകരിക്കാം? മനുഷ്യന് ഒരു സാമൂഹ്യജീവിയാണ്. എല്ലാ മനുഷ്യരും അവരുടെ സാമൂഹ്യജീവിതം ആരംഭിക്കുന്നത് കുടുംബത്തിലാണ്. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ സാമൂഹ്യജീവിതത്തിലൂടെ വ്യക്തിവികാസവും പൂര്‍ണ്ണതയും പ്രാപിക്കണമെന്നാണ് ദൈവപരിപാലന. കുടുംബാന്തരീക്ഷം ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ പിതാവായ മാര്‍ യൗസേപ്പ് നസ്രസിലെ … Continue reading Vanakkamasam, March 24
Vanakkamasam, March 23
വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം മാർച്ച് ഇരുപത്തി മൂന്നാം തീയതി "ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തില്‍വച്ചു കര്‍ത്താവിന്റെ ദൂതന് ജോസഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേല്‍ ദേശത്തേക്കു മടങ്ങുക; ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചുകഴിഞ്ഞു" (മത്തായി 2:19-20). വി. യൗസേപ്പ് പിതാവ്- എളിമയുടെ മഹത്തായ ഉദാഹരണം എളിമ സകല സുകൃതങ്ങളുടെയും അടിസ്ഥാനമാണ്. യഥാര്‍ത്ഥ്യ ബോധത്തോടെ ദൈവത്തെയും നമ്മെത്തന്നെയും മനസ്സിലാക്കുമ്പോള്‍ നമ്മില്‍ ഉണ്ടാകുന്ന മനോഭാവമാണ് എളിമ. ആദിമാതാപിതാക്കന്‍മാരുടെയും മറ്റു പലരുടെയും അഹങ്കാരം അവരുടെ നാശത്തിന് കാരണമായി. … Continue reading Vanakkamasam, March 23
Vanakkamasam, March 22
വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം മാർച്ച് ഇരുപത്തി രണ്ടാം തീയതി "ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന് കല്പിച്ചതുപോലെ പ്രവര്‍ത്തിച്ചു; അവന് തന്റെ ഭാര്യയെ സ്വീകരിച്ചു" (മത്തായി 1:24). മാര്‍ യൗസേപ്പിതാവ് - ഉപവിയുടെ പിതാവ് വിശുദ്ധിയുടെ സംഗ്രഹമെന്ന് പറയുന്നത് ദൈവസ്നേഹവും പരസ്നേഹവുമാണ്. നമ്മുടെ പിതാവ് മാര്‍ യൗസേപ്പില്‍ ഈ വിശുദ്ധി പൂര്‍ണ്ണതയില്‍ വിളങ്ങിയിരുന്നു. ദൈവത്തോടുള്ള അതീവ സ്നേഹത്താല്‍ പ്രേരിതനായി വി. യൗസേപ്പ് വിരക്തജീവിതം നയിച്ചു. ദിവ്യജനനിയുടെ വിരക്ത ഭര്‍ത്താവും ദൈവകുമാരന്റെ വളര്‍ത്തു പിതാവും എന്നുളള ദൗത്യനിര്‍വഹണത്തില്‍ അനുഭവിക്കേണ്ടി വരുന്ന എല്ലാവിധ … Continue reading Vanakkamasam, March 22
Vanakkamasam, March 21
വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം മാർച്ച് ഇരുപത്തൊന്നാം തീയതി "യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16). വിശുദ്ധ യൗസേപ്പ് പിതാവ്- ക്രൈസ്തവര്‍ മാതൃകയാക്കേണ്ട വ്യക്തിത്വം വിശ്വാസം എന്ന് പറയുന്നതു ദൈവവുമായിട്ടുള്ള ഒരു അഭിമുഖവും പരിപൂര്‍ണ്ണമായ അര്‍പ്പണവുമാണ്. മാര്‍ യൗസേപ്പിന്റെ ജീവിതം ദൈവത്തിലുള്ള പരിപൂര്‍ണ്ണമായ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും അര്‍പ്പണമായിരുന്നു. പ. കന്യകാമറിയവുമായുള്ള വിവാഹവും വിവാഹാനന്തരമുള്ള പരിപൂര്‍ണ്ണ വിരക്തമായ ജീവിതവും യൌസേപ്പ് പിതാവിന്റെ അനിതരസാധാരണമായ വിശ്വാസത്തിന്റെ സാക്ഷ്യമായിരിന്നു. മാര്‍ യൗസേപ്പ് അദ്ദേഹത്തിന്റെ … Continue reading Vanakkamasam, March 21
Vanakkamasam, March 20
വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം മാർച്ച് ഇരുപതാം തീയതി "ഇവന് ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്, ജോസഫ്, ശിമയോന്, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരന്മാര്?" (മത്തായി 13:55). വിശുദ്ധ യൗസേപ്പ് അനുഭവിച്ച ദുഃഖങ്ങളുടെ വ്യാപ്തി "യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന് തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ" (മത്തായി 16:24). മിശിഹായേ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാവര്‍ക്കും സഹനത്തിനുള്ള അവസരങ്ങള്‍ ഉണ്ടാകും. വാസ്തവത്തില്‍ കുരിശുകള്‍ ഈശോയുമായിട്ടുള്ള ഐക്യത്തിനുളള ക്ഷണമാണ്. ദൈവമാതാവായ പ. കന്യക, … Continue reading Vanakkamasam, March 20
ഭവനങ്ങളിലെ കഷ്ടാനുഭാവാചാരണം.
ഭവനങ്ങളിലെ കഷ്ടാനുഭാവാചാരണം. ഗാർഹിക ലിറ്റർജി വളരെ അധികം വികാസം പ്രാപിച്ച ഒരു പ്രാചീന ക്രൈസ്തവ സഭാ സമൂഹമാണ് ഭാരതത്തിലെ മാർത്തോമ്മാ നസ്രാണികൾ. പോർച്ചുഗീസുകാരുടെ ആഗമനത്തിന് മുൻപ് ഇവിടെ കുടുബ കേന്ദ്രീകൃതമായ ഒരു ആചരണ സംസ്കാരമായിരിന്നു നിലവിലിക്കുന്നത്. അതിന്റെ ചില അവശേഷിപ്പുകൾ ഇന്നും ഈ ക്രൈസ്തവരുടെ കുടുബങ്ങളിൽ നിന്ന് വിട്ട് മാറിയിട്ടില്ല. പള്ളികൾ അടുത്തില്ലായിരുന്നതുകൊണ്ട് ആണ്ടിൽ ചുരുങ്ങിയ തവണയേ പള്ളികളിൽ ആരാധനയിൽ പങ്കെടുത്തിരുന്നുള്ളൂ. മാമ്മോദീസാ, വിവാഹം , വലിയ തിരുനാളുകൾ എന്നിവയ്ക്കും ചില ഞായറാഴ്ചകളിലുമായി ചുരുങ്ങിയിരുന്നു അവരുടെ പള്ളിയുമായിയുള്ള … Continue reading ഭവനങ്ങളിലെ കഷ്ടാനുഭാവാചാരണം.