ഗാർഹിക മതബോധനം

🌷ഗാർഹിക മതബോധനം🌷

🌷!!മാതാപിതാക്കളുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങൾക്ക് വേദപാഠം പരിശീലിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഈ covid നാളുകളിൽ, തിരുസ്സഭ രൂപപ്പെടുത്തിയിരിക്കുന്ന ഈ വലിയ കർമ്മപദ്ധതിയോട് സഹകരിച്ചു കുഞ്ഞുങ്ങൾക്ക് മതപഠനം സാധ്യമാക്കുക.. എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്തം ആണ്!!.

🌷!!കുടുംബം ഒരു ഗാർഹികസഭയാണ്. അവിടെ നിന്നുമാണ് കുഞ്ഞുങ്ങൾ കത്തോലിക്കാ വിശ്വാസത്തെപ്പറ്റിയും, ദൈവമാരാണെന്നും ആ ദൈവത്തിന്റെ അനന്തമായ കൃപകളെപ്പറ്റിയും, പ്രാർത്ഥനയുടെ ആവശ്യകതയെപ്പറ്റിയും അറിയുന്നതും പഠിക്കുന്നതും… പരിശീലിക്കുന്നതും.!!

🌷!! മുൻപ് ക്ലാസ്സ്‌ മുറികളിൽ മതബോധനാധ്യാപകന്റെ കീഴിൽ മാത്രം ഒതുങ്ങിയിരുന്ന കുട്ടികളുടെ വേദപാഠം.. ഇനി മുതൽ മാതാപിതാക്കളുടെ കീഴിൽ കുടുംബത്തിൽ.!!

🌷!! മുൻപ് കുട്ടികൾ മതാധ്യാപകരെയാണ് മുന്നിൽ കണ്ടതെങ്കിൽ ഇവിടെ കുട്ടികൾ മാതാപിതാക്കളിലേക്കാവും നോക്കുക. അവർ ചോദിക്കുന്ന കുഞ്ഞുകുഞ്ഞു ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ മാതാപിതാക്കൾക്ക് കഴിയണം. അതിൽ നിന്നും ഒഴിഞ്ഞുമാറാൻ സാധ്യമല്ല.!!

🌷!! കഴിയുന്നതും.. കുട്ടികളോടൊപ്പമിരുന്നു ഈ മതപഠനക്ലാസ്സുകളിൽ മാതാപിതാക്കളും പങ്കെടുത്തിരുന്നെങ്കിൽ….!!

🌷!!ചുരുക്കത്തിൽ, കുഞ്ഞുങ്ങൾക്ക് വയറുനിറയാൻ ഭക്ഷണം കൊടുക്കുന്നതുപോലെ തന്നെ വളരെ പ്രധാനപ്പെട്ട കാര്യമാണ് അവരുടെ ആത്മീയ വളർച്ചയ്ക്ക് ആവശ്യമായ ദൈവവചനവും കൗദാശിക ആവശ്യങ്ങളും കൊടുക്കുക എന്നത്. ശാരീരിക ഭക്ഷണം ശരീരത്തെ ബലപ്പെടുത്തുന്നതുപോലെ… ആത്മീയഭക്ഷണം ആത്മാവിനെ പരിപോഷിപ്പിക്കുന്നു.!!

🌷!! ഇന്നത്തെ കാലത്ത് കായികശക്തികൊണ്ടു മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയില്ല. എന്തിനെയും നേരിടാൻ ദൈവത്തിന്റെ ശക്തി കൂടിയേ തീരൂ. കുഞ്ഞുങ്ങൾക്ക് ചെറുപ്പത്തിലേ ദൈവത്തെ കൊടുത്താൽ…, അവർ വളരുമ്പോൾ അവർക്കു വേണ്ടതൊക്കെയും ദൈവം തീർച്ചയായും കൊടുക്കും.!!

🌷!! നല്ല മാതാപിതാക്കൾക്കേ നല്ല കുഞ്ഞുങ്ങളെ രൂപപ്പെടുത്തിയെടുക്കാൻ പറ്റൂ. കുട്ടികൾ എങ്ങനെ ആയിരിക്കണമെന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്നുവോ.., അതുപോലെ മാതാപിതാക്കൾ ആയിരിക്കുക. കുട്ടികൾ എങ്ങനെ ആയിരിക്കരുത് എന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്നുവോ…, അതുപോലെ മാതാപിതാക്കൾ ആകാതിരിക്കുക. അതാണ് ഒരു നല്ല മാതാപിതാക്കൾ എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത്. !!

🌷 !! ഈ ഗാർഹികമതബോധനം സാധ്യമാകുന്നതിലൂടെ…., നല്ല മാതാപിതാക്കളും അതിലൂടെ നല്ല കുഞ്ഞുങ്ങളും രൂപപ്പെടട്ടെ. അങ്ങനാകുമ്പോൾ അവർ ആയിരിക്കുന്ന ഇടവകയും… അതിലൂടെ തിരുസ്സഭ ആകമാനവും മാറ്റത്തിന്റെ മാറ്റൊലി മുഴങ്ങികേൾക്കുമല്ലോ. അതിനായി ഒരുങ്ങാം..🙏 പ്രാർത്ഥിക്കാം.!!🙏 ആശംസകൾ!!.🙏

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s