ഉറങ്ങും മുന്‍പ്…..

ഉറങ്ങും മുന്‍പ്…..
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 

സ്നേഹ സ്വരുപനായ ഈശോയെ ദാനമായി തന്ന ഈ ദിവസത്തിനായി സ്തുതിക്കുന്നു… സ്തോത്രം ചെയ്യുന്നു…  കര്‍ത്താവേ അളവില്ലാത്ത ഈ സ്നേഹത്തിനായി സ്തോത്രം. വിവശയായ കുഞ്ഞ് അതിെന്‍റ അമ്മയുെട പക്കല്‍ ഒാടി ചെല്ലുന്നതിപോലെ ഈ രാത്രിയില്‍ അദ്ധാനഭാരവും ജിവിതഭാരവുമായി അങ്ങേപ്പക്കലേക്ക് ഞാന്‍ ഇതാ വന്നിരിക്കുന്നു. കര്‍ത്താവേ എന്നെ അങ്ങയുടെ തിരുഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തണമേ. കര്‍ത്താവേ എെന്‍റ ഒാരോ ശ്വസത്തിലുംനിശ്വാസത്തിലും അങ്ങ് ഉണ്ടായിരിക്കണമേ
ഈശോയെ ഈ പകല്‍ അങ്ങ് എന്നെ ഒത്തിരി അനുഗ്രഹിച്ചു… സന്തോഷിപ്പിച്ചു… സങ്കടങ്ങളില്‍ എെന്‍റ കണ്ണ് നിറയാന്‍ അങ്ങ് അനുവദിച്ചില്ലാ. എല്ലാററിനും നന്ദി. ഈ രാത്രിയില്‍ ഈശോയെ അങ്ങയുടെ കൈകളില്‍ ഞാന്‍ വിശ്രമിക്കട്ടെ…
കര്‍ത്താവേ അങ്ങ് എനിക്കു നല്‍കിയ എെന്‍റ കുടുംബത്തെയും സഹോദരങ്ങളെയും സ്നേഹിതരെയും സമര്‍പ്പിക്കുന്നു. ഈ രാത്രിയില്‍ യാത്രയില്‍ആയിരിക്കുന്ന സഹോദരങ്ങള്‍ക്ക് നല്ല യാത്ര കൊടുക്കണമേ അദ്ധ്വനിക്കുന്നവരെയുംസമര്‍പ്പിക്കുന്നു… സമൃദ്ധമായി അനുഗ്രഹിക്കണമേ കര്‍ത്താവേ പ്രക്ഷോഭപ്രദേശങ്ങളില്‍ അങ്ങ് ഇടപെടണമേ… എന്ന് അപേക്ഷിക്കുന്നു
നാളത്തെ പ്രഭാതംഅത് അങ്ങ്അനുവദിച്ചാലും ഇല്ലെങ്കിലും സന്തോഷത്തോടെ ഞാന്‍ സ്വികരിക്കുന്നു.. എന്നെ സമര്‍പ്പിയ്ക്കുന്നു.
അമ്മേ മാതാവേ അമ്മയുടെ വിമലഹൃദയം വഴി ഈ പ്രാര്‍ത്ഥനയെ സമര്‍പ്പിക്കുന്നു. ഈശോയൊട് എനിക്ക് വേണ്ടി അപേക്ഷിക്കണമേ…
🍀ആമേന്‍🍀

Leave a comment