അനുദിന വിശുദ്ധർ | ഓഗസ്റ്റ് 1 | Daily Saints | August 1 | St. Alphonse Liguori | വി. അല്‍ഫോന്‍സ് ലിഗോരി

⚜️⚜️⚜️August 0️⃣1️⃣⚜️⚜️⚜️
വിശുദ്ധ അല്‍ഫോന്‍സസ് ലിഗോരി
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️


1696-ല്‍ ഇറ്റലിയിലെ കുലീനമായ ഒരു പ്രഭുകുടുംബത്തിലായിരിന്നു വിശുദ്ധ വിശുദ്ധ അല്‍ഫോന്‍സ്‌ ലിഗോരിയുടെ ജനനം. രാജകീയ നാവിക സേനയിലെ ഒരുന്നത ഉദ്യോഗസ്ഥനായിരുന്നു വിശുദ്ധന്റെ പിതാവ്. പഠനത്തിൽ സമര്‍ത്ഥനായിരുന്ന അൽഫോൻസ് തന്റെ പതിനാറാമത്തെ വയസ്സില്‍ സഭാനിയമത്തിലും പൊതു നിയമത്തിലും ബിരുദധാരിയായതിനു ശേഷം പത്ത് വര്‍ഷത്തോളം കോടതിയിൽ പരിശീലനം ചെയ്തു. ഒരിക്കല്‍ താന്‍ വാദിക്കുന്ന ഒരു കേസില്‍ നീതിയുടെ ഒരംശം പോലുമില്ലെന്നും വെറും രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നും അറിയുവാനിടയായ വിശുദ്ധന്‍ പുതിയ വഴി തിരഞ്ഞെടുക്കുകയായിരിന്നു. അദ്ദേഹം തന്റെ ജോലി ഉപേക്ഷിച്ചു തന്റെ ജീവിതം മുഴുവനും ദൈവസേവനത്തിനായി സമര്‍പ്പിച്ചു. തുടര്‍ന്നു 1726-ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച അല്‍ഫോന്‍സസ്, പ്രേഷിത പ്രവര്‍ത്തനം നടത്തുന്ന ഒരു കൂട്ടം പുരോഹിതന്‍മാര്‍ക്കൊപ്പം ചേര്‍ന്നു. വിവിധങ്ങളായ അജപാലന പ്രവര്‍ത്തനങ്ങളില്‍ വിശുദ്ധന്‍ മുഴുകി. നിരവധി പ്രേഷിത പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അവക്ക് വേണ്ടി ആളുകളെ കണ്ടെത്തുകയും ചെയ്ത വിശുദ്ധന്, ‘അനുതാപത്തിന്റെ സഹോദരി’മാരുടെ സന്യാസിനീ സഭാ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പ്രധാനപ്പെട്ട പങ്കാണുള്ളത്.

1732-ല്‍ അല്‍ഫോന്‍സസ് ‘രക്ഷകന്റെ സഭ’ (Redemptorists) എന്ന സന്യാസീ സഭ സ്ഥാപിച്ചു. ആത്മീയവും, മതപരവുമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കപ്പെടാത്ത ഇറ്റലിയിലെ നാട്ടിന്‍ പുറങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ സഭയുടെ സ്ഥാപനം. ഇതിനിടെ അദ്ദേഹത്തിന്റെ ആദ്യത്തെ സഹചാരി വിശുദ്ധനെ ഉപേക്ഷിച്ചു പോയി; എന്നാല്‍ അല്‍ഫോന്‍സസ് ഉറച്ചു തന്നെ നിന്നു, അധികം താമസിയാതെ തന്നെ നിരവധി ആളുകള്‍ അദ്ദേഹത്തോടൊപ്പം ചേരുകയും വിശുദ്ധന്റെ സഭ വികസിക്കുകയും ചെയ്തു.

1749-ല്‍ ബെനഡിക്ട് പതിനാലാമന്‍ പാപ്പായാണ് ‘രക്ഷകന്റെ സഭക്ക്’ അംഗീകാരം നല്‍കുന്നത്. അല്‍ഫോന്‍സസ് ലിഗോരിയായിരുന്നു സഭയുടെ ആദ്യത്തെ സുപ്പീരിയര്‍ ജെനറല്‍. 1762-ല്‍ അല്‍ഫോന്‍സസ് നേപ്പിള്‍സിന് സമീപമുള്ള ‘സാന്റ് അഗത ഡി ഗോടിലെ’ലെ മെത്രാനായി അഭിഷിക്തനായി. ഒരു മെത്രാനെന്ന നിലയില്‍ വിശുദ്ധന്‍ തന്റെ രൂപതയിലെ അനാചാരങ്ങളെ തിരുത്തുകയും, ദേവാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും, സെമിനാരികളെ നവീകരിക്കുകയും, തന്റെ രൂപതയില്‍ മുഴുവനും സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്തു.

1763-64ലെ ക്ഷാമകാലത്ത് വിശുദ്ധന്‍ കാണിച്ച കാരുണ്യവും, ഉദാരമനസ്കതയും അതിരുകളില്ലാത്തതാണ്. ആത്മീയ രചനകള്‍ക്കായി ഒരു വന്‍ പ്രചാരണം തന്നെയാണ് വിശുദ്ധന്‍ നടത്തിയത്. 1768-ല്‍ വിശുദ്ധന് വളരെ വേദനാജനകമായ രോഗം പിടിപ്പെടുകയും, അദ്ദേഹം തന്റെ മെത്രാന്‍ പദവി ഒഴിയുകയും ചെയ്തു. അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ സഭയിലെ ഭിന്നതകള്‍ കാരണം വിശുദ്ധന്‍ അതീവ ദുഃഖിതനായിരുന്നു. 1787 ഓഗസ്റ്റ്‌ 1-ന് സലേണോക്ക് സമീപമുള്ള പഗനിയില്‍ വെച്ച് ഇഗ്നേഷ്യസ് മരണമടയുമ്പോള്‍ അദ്ദേഹം സ്ഥാപിച്ച സഭ ഒരു വിഭജിക്കപ്പെട്ട സഭയായിരുന്നു. പാവങ്ങളുടെ സുവിശേഷകനായിരുന്നു അല്‍ഫോന്‍സസ് ലിഗോരിയെ 1816-ലാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. 1839-ല്‍ അല്‍ഫോന്‍സസ് ലിഗോരിയെ വിശുദ്ധനായി പ്രഖ്യാപിച്ചു. ധാര്‍മ്മിക ദൈവശാസ്ത്രത്തിനു വേണ്ടിയുള്ള വിശുദ്ധന്റെ മഹത്തായ പ്രവര്‍ത്തനങ്ങള്‍ കാരണം 1871-ല്‍ വിശുദ്ധനെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിക്കുകയുണ്ടായി.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️
1. പഫീലിയായിലെ ലെയോണ്‍സിയൂസ്, അറ്റിയൂസ്,അലക്സാണ്ടര്‍

2. അല്‍മേധാ, ബ്രേക്കുനോക്ക്

3. ബുര്‍ജെസു ബിഷപ്പായിരുന്ന ആര്‍കേഡിയൂസ്

4. സിറില്‍, അക്വിലാ, പീറ്റര്‍, ഡോമീഷ്യന്‍, റൂഫസ്, മെനാന്‍റര്‍

5. ബോനുസു, ഫൗസ്തൂസ്, മൗറൂസ്

6. മക്കബീസ് എലെയാസര്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

അനുദിന വിശുദ്ധർ (Saint of the Day) August 1st – St. Alphonsus Marie Liguori

Bishop, Doctor of the Church, and the founder of the Redemptorist Congregation. He was born Alphonsus Marie Antony John Cosmos Damien Michael Gaspard de Liguori on September 27,1696, at Marianella, near Naples, Italy. Raised in a pious home, Alphonsus went on retreats with his father, Don Joseph, who was a naval officer and a captain of the Royal Galleys. Alphonsus was the oldest of seven children, raised by a devout mother of Spanish descent. Educated at the University of Naples, Alphonsus received his doctorate at the age of sixteen. By age nineteen he was practicing law, but he saw the transitory nature of the secular world, and after a brief time, retreated from the law courts and his fame. Visiting the local Hospital for Incurables on August 28, 1723, he had a vision and was told to consecrate his life solely to God. In response, Alphonsus dedicated himself to the religious life, even while suffering persecution from his family. He finally agreed to become a priest but to live at home as a member of a group of secular missionaries. He was ordained on December 21, 1726, and he spent six years giving missions throughout Naples. In April 1729, Alphonsus went to live at the “Chiflese College,” founded in Naples by Father Matthew Ripa, the Apostle of China. There he met Bishop Thomas Falcoia, founder of the Congregation of Pious Workers. This lifelong friendship aided Alphonsus, as did his association with a mystic, Sister Mary Celeste. With their aid, Aiphonsus founded the Congregation of the Most Holy Redeemer on November 9, 1732. The foundation faced immediate problems, and after just one year, Alphonsus found himself with only one lay brother, his other companions having left to form their own religious group. He started again, recruited new members, and in 1743 became the prior of two new congregations, one for men and one for women. Pope Benedict XIV gave his approval for the men’s congregation in 1749 and for the women’s in 1750. Alphonsus was preaching missions in the rural areas and writing. He refused to become the bishop of Palermo but in 1762 had to accept the papal command to accept the see of St. Agatha of the Goths near Naples. Here he discovered more than thirty thousand uninstructed men and women and four hundred indifferent priests. For thirteen years Alphonsus fed the poor, instructed families, reorganized the seminary and religious houses, taught theology, and wrote. His austerities were rigorous, and he suffered daily the pain from rheumatism that was beginning to deform his body. He spent several years having to drink from tubes because his head was so bent forward. An attack of rheumatic fever, from May 1768 to June 1769, left him paralyzed. He was not allowed to resign his see, however, until 1775. In 1780, Alphonsus was tricked into signing a submission for royal approval of his congregation. This submission altered the original rule, and as a result Alphonsus was denied any authority among the Redemptorists. Deposed and excluded from his own congregation, Alphonsus suffered great anguish. But he overcame his depression, and he experienced visions, performed miracles, and gave prophecies. He died peacefully on August 1,1787, at Nocera di Pagani, near Naples as the Angelus was ringing. He was beatified in 1816 and canonized in 1839. In 1871, Alphonsus was declared a Doctor of the Church by Pope Pius IX. His writings on moral, theological, and ascetic matters had great impact and have survived through the years, especially his Moral Theology and his Glories of Mary. He was buried at the monastery of the Pagani near Naples. Shrines were built there and at St. Agatha of the Goths. He is the patron of confessors, moral theologians, and the lay apostolate. In liturgical art he is depicted as bent over with rheumatism or as a young priest.

Advertisements

ഉണർന്നെഴുന്നേൽക്കുമ്പോൾ…

“അവനും അവൾക്കും വിശുദ്ധരാകാമെങ്കിൽ എനിക്കെന്തു കൊണ്ട് ആയിക്കൂടാ?” എന്ന് സ്വയം ചോദിച്ചുകൊണ്ട് വിശുദ്ധനായിത്തീർന്ന ലൊയോളയിലെ ഇഗ്നേഷ്യസ് പുണ്യവാളാ, ഒരാൾ കരുതിക്കൂട്ടി വിശുദ്ധി നേടാൻ ഇറങ്ങിത്തിരിച്ചാൽ അവനെ വിശുദ്ധനാക്കാൻ ദൈവവും കൂടെനിൽക്കും എന്ന് തോന്നിപ്പിച്ചത് നിന്റെ ജീവിതത്തെ അടുത്തറിഞ്ഞപ്പോഴാണ്… വായിക്കുന്ന പുസ്തകങ്ങളും കിട്ടുന്ന അനുഭവങ്ങളും ദൈവവിളി പോഷിപ്പിക്കുന്നതിനായിട്ടുള്ള ദിവ്യഭോജനമാക്കി മാറ്റാം എന്ന് മനസ്സിലാക്കിയതും നിന്നിൽ നിന്നാണ്… പുണ്യാളാ, ഒരു വിശുദ്ധ/ൻ ആയിത്തീരണം എന്ന് അതിയായി ആഗ്രഹിച്ചുകൊണ്ടാണ് ഞാനും ജീവിക്കുന്നത്… പക്ഷെ, ഉപേക്ഷിക്കലുകളുടെ ഒരു പെരുമഴക്കൊടുവിൽ ജീവിതത്തിൽ മുളപൊട്ടിവരുന്ന വിത്താണ് വിശുദ്ധി എന്ന തിരിച്ചറിവുള്ളതുകൊണ്ടു അത് എനിക്ക് നിലാവുള്ള രാത്രിയിൽ ആകാശത്തു മനോഹരമായി കാണുന്ന അമ്പിളിമാമനെ കൈപ്പിടിയിലാക്കണം എന്ന് വാശിപിടിക്കുന്ന ഒരു കുഞ്ഞിനെപ്പോലെ “ഒരിക്കലും നടക്കാത്ത എത്ര മനോഹരമായ ഒരു സ്വപ്നം” മാത്രമായിപ്പോകുമോ എന്നൊരു സംശയവും ഉണ്ട്… വിശുദ്ധി നേടാൻ പാപം ഉപേക്ഷിക്കാൻ സാധിക്കുമെന്ന് ഉള്ളിൽ തോന്നുന്നുണ്ടെങ്കിലും, നിങ്ങൾ വലിയ വലിയ വിശുദ്ധരൊക്കെ, ഉള്ള സമ്പാദ്യവും സുഖസൗകര്യങ്ങളും സത്പേരും ബന്ധുബലവുമൊക്കെ ഉപേക്ഷിച്ചപോലത്തെ ഒരു “കടുംകൈ” ചെയ്യാൻ മനസ്സനുവദിക്കുന്നില്ല… അതിനാലാണല്ലോ “ജഡമോഹങ്ങൾ ആത്മാവിനു എതിരാണ്; ആത്മാവിന്റെ അഭിലാഷങ്ങൾ ജഡത്തിനും എതിരാണ്. അവ പരസ്പരം എതിർക്കുന്നതു നിമിത്തം ആഗ്രഹിക്കുന്നത് പ്രവർത്തിക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരുന്നു” എന്ന് വി. പൗലോസ് അപ്പോസ്തലൻ ഓർമ്മപ്പെടുത്തുന്നത്… പക്ഷെ, ഹൃദയം ശ്രവിച്ച വിളിയിൽ വളരുന്നതിന് തടസ്സമായി നിന്ന പ്രതിബന്ധങ്ങളെയെല്ലാം കടപുഴക്കി എറിയാൻ നീ സ്വീകരിച്ച “ഒരു മനുഷ്യൻ ലോകം മുഴുവൻ നേടിയാലും അയാളുടെ ആത്മാവ് നശിച്ചാൽ എന്ത് പ്രയോജനം?” എന്ന ആപ്തവാക്യം വി. ഫ്രാൻസിസ് സേവ്യർ ഉൾപ്പെടെ എത്ര പേരുടെ ജീവിതത്തെയാണ് സ്പർശിച്ചിട്ടുള്ളത്… ഈശോയ്ക്കുവേണ്ടി കൊതിതീരും വരെ ജീവിച്ച പുണ്യാളാ, ഈശോയ്ക്കുവേണ്ടി മാത്രം ജീവിക്കാൻ കൊതിക്കുന്ന ഞങ്ങൾക്ക് വിശുദ്ധിയുടെ പടവുകൾ ഓരോന്നായി കയറി ഈശോയുടെത് മാത്രമായി തീരാൻ ഇപ്പോഴുള്ള ഞങ്ങളുടെ സ്വന്തം ഇഷ്ടങ്ങളെ വെറുക്കുവാനും ഇപ്പോൾ ഞങ്ങൾ വെറുക്കുന്ന ഈശോയുടെ ഇഷ്ടങ്ങളെ സ്നേഹിക്കുവാനും അനുഗ്രഹിക്കേണമേ… ആമേൻ

മറക്കാതെ പ്രാർത്ഥിക്കണേ: ദൈവവിളി സ്വീകരിച്ചിട്ടു ദൈവവേലയിൽ നിന്നും അകന്നുകൊണ്ടിരിക്കുന്ന മക്കൾക്കുവേണ്ടി ഈശൊടടുത്തു…

Advertisements

അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം.
മത്തായി 11 : 28

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s