ദൈവം കൊല്ലാൻ പറയുമോ? | Difficult Texts in Old Testament | Nervazhiye 12 Dr Antony Tharekadavil

ദൈവം കൊല്ലാൻ പറയുമോ? | Difficult Texts in Old Testament | Nervazhiye 12 Dr Antony Tharekadavil # way

Advertisements

എന്തുകൊണ്ടാണ് ക്രൂരത തോന്നിക്കുന്ന ചില വിവരങ്ങൾ ബൈബിളിലെ ചില ഭാഗങ്ങളിൽ കാണപ്പെടുന്നത്? ബിസി പത്തംനൂറ്റാണ്ടിനു മുമ്പ് മുതലുള്ള വിവരങ്ങൾ ബൈബിളിലുണ്ട്. അക്കാലത്തെ മനുഷ്യന്റെ ധാർമികത ഇന്നത്തെ മനുഷ്യന്റെ ധാർമിക മാനദണ്ഡങ്ങളുപയോഗിച്ച് അളന്നശേഷം ഇന്ന് ആ ഗ്രന്ഥത്തെ വിധിക്കുന്നത് യുക്തിഹീനമാണ്. അന്ന് വിശുദ്ധ ഗ്രന്ഥകാരന് ചുറ്റും പൊതുവേയുണ്ടായിരുന്ന ധാർമിക ചിന്തകളേക്കാൾ ഉന്നതമായ ധാർമിക ചിന്തകളാണ് അദ്ദേഹം പഠിപ്പിച്ചത്. ആയിരത്തോളം വർഷങ്ങൾ നിരന്തരം വളർന്നുകൊണ്ടിരുന്ന ആ ആത്മീയ-ധാർമിക ദർശനം അതിന്റെ പൂർണതയിലെത്തിയത് യേശുക്രിസ്തുവിലാണ്. മറ്റുള്ളവർ നിങ്ങളോട് ചെയ്യാനാഗ്രഹിക്കുന്നതു മാത്രം അവരോടു ചെയ്യാൻ അവിടുന്ന് കല്പിച്ചു. ഒന്നാം നൂറ്റാണ്ടിൽ ദൈവം തന്ന ഈ വെളിച്ചം ആറു നൂറ്റാണ്ടുകൾ ലോകത്തെ പ്രകാശിപ്പിച്ചു. അഞ്ചു നൂറ്റാണ്ടുകൾക്കുശേഷം വന്ന ഖുറാൻ മനുഷ്യകുലത്തെ ബിസി പത്താം നൂറ്റാണ്ടിലെ ഗോത്ര ചിന്തയിലേക്കു തിരിച്ചുകൊണ്ടുപോയി. ഗോത്രചിന്തയാണ് ദൈവികം എന്നു ധരിപ്പിക്കാൻ ഖുറാൻ സ്വർഗത്തിൽ നിന്നിറക്കിയതാണെന്നും ഖുറാൻ പഠിപ്പിച്ചു. അങ്ങനെ മനുഷ്യനെ നിത്യമായി ഗോത്രചിന്തയുടെ ബന്ദിയാക്കി #Way

Leave a comment