വിശ്വസ്തനായ സ്നേഹിതൻ ആർ?

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿

ക്രിസ്താനുകരണം.
♥️〰️🔥🔥〰️♥️

വിശ്വസ്തനായ സ്നേഹിതൻ ആർ?
♥️〰️〰️🔥〰️〰️🔥〰️〰️♥️

ഈശോ ; –

1. മകനേ, നീ ഇനിയും വിവേകവും ധൈര്യവുമുള്ള ഒരു സ്നേഹിതൻ ആയിട്ടില്ല?

ശിഷ്യൻ: കർത്താവേ, അതെന്തുകൊണ്ട്? ഈശോ: ലഘുവായ പ്രതിബന്ധം നേരിട്ടാൽ നീ ആരംഭിച്ചിട്ടുള്ള സ്നേഹകൃത്യങ്ങൾ ഉപേക്ഷിക്കുകയും വളരെ താൽപ്പര്യത്തോടുകൂടെ ആശ്വാസം തേടുകയും ചെയ്യുന്നു. ധീരനായ ഒരു സ്നേഹിതൻ പ്രലോഭനങ്ങളിൽ ഉറച്ചു നിൽക്കുന്നു: ശ്രതുവിന്റെ തന്ത്രപരമായ പ്രേരണകൾക്ക് സമ്മതം അരുളുന്നുമില്ല.
ക്ഷേമകാലത്തു അവർ എന്നെ പ്രസാദിപ്പിക്കുന്നു; അനർത്ഥകാലത്ത് അവർ എനിക്കു യാതൊരു അപ്രിയവും വരു ത്തുന്നില്ല.

2. വിവേകമുള്ള സ്നേഹിതൻ സ്നേഹമുള്ള മിത്രത്തിന്റെ ദാനത്തേക്കാൾ ദാതാവിന്റെ സ്നേഹത്തേയാണു കൂടുതൽ കണക്കിലെടുക്കുന്നത്.
അവൻ ദാനത്തിന്റെ മൂല്യത്തെക്കാൾ സ്നേഹത്തെ
മതിക്കുന്നു. എല്ലാ ദാനങ്ങൾക്കും ദാതാവിന്റെ സ്നേഹത്തെയാണു കൂടുതൽ കണക്കിലെടുക്കുന്നത്. അവൻ ദാനത്തിന്റെ മൂല്യത്തേക്കാൾ സ്നേഹത്തെ മതിക്കുന്നു. എല്ലാ ദാനങ്ങൾക്കും ഉപരിയായി സ്നേഹിതനെ കാണുന്നു.
ഉത്തമ സ്നേഹിതൻ ദാനത്തെ വീക്ഷിക്കുന്നില്ല; സർവ്വ ദാനങ്ങളിലും ഉപരിയായി എന്നിൽ സംതൃപ്തിയടയുന്നു.
ചില നേരങ്ങളിൽ എൻ്റെയും എൻ്റെ പുണ്യവാന്മാരുടേയും നേർക്ക് നീ ഉദ്ദേശിക്കുന്നതുപോലെയുള്ള ഭക്തി
നിനക്കു തോന്നുന്നില്ലെങ്കിൽ, നിന്റെ കാര്യമെല്ലാം അവ സാനിച്ചുവെന്നു കരുതരുത്. ഇടയ്ക്കിടയ്ക്ക് നീ ആസ്വദിക്കുന്ന മധുരമായ സ്നേഹവികാരങ്ങൾ താല്ക്കാലിക വരപ്രസാദത്തിന്റെ ഫലവും സ്വർഗ്ഗരാജ്യത്തിന്റെ മുൻകൂട്ടിയുള്ള ആസ്വാദനവുമാണ്.
അവയിൽ നീ അത്രയേറെ ആശ്രയിക്കേണ്ടതില്ല; അവ വന്നും പോയുമിരിക്കും.
എന്നാൽ മനസ്സിൽ അങ്കുരിക്കുന്ന ദുർവ്വികാരങ്ങൾ ക്കെതിരായി യുദ്ധം ചെയ്ത്, പിശാചിന്റെ പ്രേരണകളെ വെറുത്തു തള്ളുന്നത് പുണ്യത്തിന്റെയും യോഗ്യതയുടേയും അടയാളമാണ്.

3. നിനക്കുണ്ടാകുന്ന അസാധാരണ നിരൂപണങ്ങൾ; എന്തു കാര്യങ്ങളെക്കുറിച്ചായാലും, നിന്നെ പരിഭ്രമിപ്പിക്കരുത്. നിന്റെ പ്രതിജ്ഞയും ശുദ്ധനിയോഗവും നീ സ്ഥിരമായി കാത്തുകൊള്ളുക.
ചിലപ്പോൾ നീ ഭക്തിപാരവശ്യത്തിലേക്കു നീങ്ങുന്നു
പെട്ടെന്നു നീ സാധാരണമായ ഹൃദയമാന്ദ്യത്തിലേക്ക
പിന്തിരിയുന്നു. ഇതു വെറും മായയല്ല. അവ നീ വരുത്തിക്കൂട്ടുന്നവയല്ല; നിന്റെ ഇഷ്ടത്തിനു വിരുദ്ധമായി സംഭവിക്കുന്നവയാണ്. അവയെ വെറുത്തു കൊണ്ടു നീ ചെറുത്തു നില്ക്കുന്നിടത്തോളം കാലം നിനക്കു യോഗ്യതയാണുണ്ടാകുക, നഷ്ടമല്ല.

4, നന്മചെയ്യാനുള്ള നിന്റെ ആഗ്രഹത്തെ തടയാനും ഭക്തി
സംവർദ്ധകമായ സകല അഭ്യാസങ്ങളിലും നിന്ന്, അതായത് പുണ്യവാന്മാരോടുള്ള വണക്കം, എന്റെ പീഡാനുഭവത്തപ്പറിയുള്ള ഭക്തിജനകമായ ധ്യാനം, നിന്റെ പാപങ്ങളെ ക്കുറിച്ചുള്ള ഉപകാരപ്രദമായ ഓർമ്മ, സ്വന്തം ഹൃദയത്തിന്മേ ലുള്ള സുക്ഷം, പുണ്യത്തിൽ പുരോഗമിക്കാനുള്ള സ്ഥിര നിശ്ചയം എന്നിവയിൽ നിന്ന് നിന്നെ അകററാനുംവേണ്ടി നിന്റെ പൂർവ്വശ്രതു സർവ്വവിധേനയും യത്നിക്കുന്നുണ്ടെന്ന് അറിഞ്ഞുകൊള്ളുക.
പ്രാർത്ഥന, ജ്ഞാനവായന എന്നിവയിൽ നിന്ന് നിന്നെ പിന്തിരിക്കാനായി നിനക്കു മുഷിച്ചിലും വെറുപ്പും വരത്തക്ക അനേകം ദുർവ്വിചാരങ്ങൾ അവൻ നിന്നിലുളവാക്കും. വിനീതമായ പാപോച്ചാരണം അവന് ഇഷ്ടമല്ല; പാടുണ്ടെങ്കിൽ വി. കുർബ്ബാന സ്വീകരണത്തിൽ നിന്നു നിന്നെ അകററും.
വഞ്ചനയുടെ കെണികൾ അവൻ നിന്റെ വഴിയിൽ വിരിക്കും. അവനെ വകവയ്ക്കരുത്; വിശ്വസിക്കയുമരുത്.
അവൻകൊള്ളരുതാത്തവയും അശുദ്ധമായവും തോന്നിച്ചാൽ, അവന്റെ മേൽത്തന്നെ അവ ആരോപിച്ചുകൊണ്ടു പോകണം.
അശുദ്ധാരൂപി, നീ ഓടിക്കോ നീചാ, നീ ലജ്ജിക്കുക, നീ മോഹാശുദ്ധനല്ലെങ്കിൽ, ഇത്തരം കാര്യങ്ങൾ നിന്നിൽ തോന്നിക്കയില്ല.
ദുഷ്ടവഞ്ചകാ, എന്നെ വിട്ടുപോകുക. നിനക്ക് എന്നിൽ പങ്കില്ല പരാക്രമശാലിയായ ഒരു സമരവീരനെപ്പോലെ എന്റെ ഈശോ എന്നിൽ ഉണ്ടായിരിക്കും. നീ ലജ്ജിതനാകും.
“നിന്റെ അടിമയാകുന്നതിനേക്കാൾ മരിക്കാനും എന്തു ശിക്ഷയും സഹിക്കാനുമാണെനിക്ക് ഇഷ്ടം’.
“നീ മൗനമായി അടങ്ങിയിരിക്കുക. എന്നെ അലട്ടാൻ നീ വളരെ ബദ്ധപ്പെടുന്നുണ്ട്. എന്നാൽ നിന്നെ ഞാൻ ഗൗനിക്കുകയില്ല.’
“കർത്താവാണ്. എന്റെ പ്രകാശവും എന്റെ രക്ഷയും, ആരെയാണു ഞാൻ ഭയപ്പെടുക?’ “എനിക്കെതിരെ ഒരു സൈന്യം പാളയമടിച്ചാലും എന്റെ
ഹൃദയം ഭയപ്പെടുകയില്ല.” “കർത്താവാണ് എന്റെ സഹായിയും എന്റെ രക്ഷകനും

5. തികഞ്ഞ യോദ്ധാവിനെപ്പോലെ നീ പടവെട്ടുക. ബല ഹീനതനിമിത്തം നിലംപതിച്ചാലും സമൃദ്ധമായ എന്റെ അനുഗ്രഹത്തിൽ ആശ്രയിച്ചുകൊണ്ട് മുമ്പത്തേക്കാളധികം ഓജസ്സോടെ എഴുന്നേൽക്കുക. വ്യർത്ഥമായ ആത്മ സംതൃപ്തിയിലും അഹങ്കാരത്തിലും നിന്നെ കാത്തുകൊള്ളുക. ഈ സംഗതിയിലുള്ള അശ്രദ്ധ നിമിത്തം അനേകർ അബദ്ധത്തിൽ നിപതിക്കുകയും
സുഖപ്പെടുത്താൻ വയ്യാത്ത അന്ധതയിൽ അമരുകയും ചെയ്യുന്നുണ്ട്. സ്വന്തശക്തിയിൽ മൂഢമായി ആശ്രയിക്കുന്ന അഹങ്കാരികളുടെ വീഴ്ച നിനക്കു മുൻകരുതലിനും നിരന്തരമായ എളിമയ്ക്കും കാരണമാകട്ടെ.

വിചിന്തനം.

സ്വാർത്ഥപ്രതിപത്തിയെ തകർക്കാനും മാനുഷിക താൽപ്പര്യങ്ങളെ നിഹനിക്കാനും വേണ്ടി ദൈവത്തിന്റെ ലക്ഷ്യ ങ്ങൾ പ്രാവർത്തികമാക്കാൻ ആത്മാവു പ്രയത്നിക്കേണ്ട താണ്. യഥാർത്ഥ സ്നേഹത്തിന്റെ നിയമം നമ്മുടെ നടപടി ക്രമമാക്കണം. സ്വന്തം ഇഷ്ടം നിറവേററാനല്ല; സമസ്തവും ദൈവത്തെ പ്രസാദിപ്പിക്കാനായി ചെയ്യുക. ആത്മപരിത്യാ ഗമാണു നമ്മുടെ ആശ്വാസത്തിന്റെ നിദാനം. ആകയാൽ, ആത്മാവ് ദൈവസ്നേഹത്തിനുള്ള ബലിവസ്തുവായി മാറണം.

പ്രാർത്ഥിക്കാം.

കർത്താവേ, എന്റെ സ്വാർത്ഥപ്രതിപത്തിയുടെ ഇംഗീതങ്ങൾക്ക് എന്നെ വിട്ടുകൊടുക്കരുതേ, ഒരിക്കലും ചെയ്യാ | നിടയില്ലാത്തതു ഞാൻ ആഗ്രഹിക്കാതിരിക്കട്ടെ. അങ്ങയുടെ താല്പ്പര്യങ്ങൾ തന്നെ ആയിരിക്കട്ടെ എന്റെ താല്പര്യങ്ങൾ; അങ്ങ് ആഗ്രഹിക്കുന്നതു മാത്രമായിരിക്കട്ടെ എന്റെ ആഗ്രഹങ്ങൾ. ആശ്വാസങ്ങളെയെന്നപോലെ മനോവേദനകളയും ഞാൻ ആനന്ദപൂർവ്വം സ്വാഗതം ചെയ്യുമാറാകട്ടെ. ഈ ലോകത്തിൽ എന്നെ ശിക്ഷിക്കുകയാണെങ്കിൽ, പരലോകത്തിൽ അങ്ങ് എന്നെ ശിക്ഷിക്കയില്ലെന്നു ഞാൻ പ്രത്യാശിക്കുന്നു.
ആമ്മേൻ.
അനുസ്മരണാവിഷയം:

വിവേകമതിയായ സ്നേഹിതൻ ദാനത്തേക്കാൾ ദാതാവിന്റെ സ്നേഹത്തെയാണു കൂടുതലായി കണക്കിലെടുക്കുന്നത്.

അഭ്യാസം:

ദൈവത്തിന്റെ കല്പനകളനുസരിച്ചു കൊണ്ട് അവിടുത്തോടുള്ള സ്നേഹം വെളിവാക്കുക.


പരിശുദ്ധ ജപമാലസഖ്യം.

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿

Advertisements

Leave a comment