വിശുദ്ധ യൗസേപ്പിതാവിൻ്റെ നിർമ്മല ഹൃദയത്തിനുള്ള സമ്പൂർണ്ണ സമർപ്പണ പ്രാർത്ഥന

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿

🔥 വിശുദ്ധ യൗസേപ്പിതാവിൻ്റെ നിർമ്മല ഹൃദയത്തിനുള്ള സമ്പൂർണ്ണ സമർപ്പണ പ്രാർത്ഥന.

🌹✨ 🌹✨
💖〰️〰️🔥✝️✝️🔥〰️〰️💖

 

♥️എല്ലാം സ്വീകരിക്കാൻ പഠിപ്പിക്കുന്ന വിശുദ്ധ യൗസേപ്പ്

✝️ദൈവവചനം:

🔥“ദൈവകരങ്ങളിൽനിന്നു നന്മ സ്വീകരിച്ച നാം തിന്മ സ്വീകരിക്കാൻ മടിക്കുകയോ?”
(ജോബ് 2:10).

✝️ധ്യാനം:

💫മരുഭൂമിയിൽ മരുപ്പച്ച തെളിയിക്കാനും കരിമ്പാറയിൽനിന്നും ശുദ്ധജലം പുറത്തെടുക്കാനും കഴിവുള്ള ദൈവത്തെ ധ്യാനിക്കുക. ജീവിതവഴികൾ പൂക്കളും കല്ലുകളും നിറഞ്ഞതാണ്. പൂക്കൾ നിറച്ച ദൈവംതന്നെയാണ് കല്ലുകൾ പതിയാൻ അനുവദിച്ചതും, രണ്ടിലൂടെയും സമചിത്തത വെടിയാതെ നടന്നുനീങ്ങുമ്പോൾ നാം ദൈവമക്കളാകും. പരിശുദ്ധയായ മറിയത്തെ യൗസേപ്പിന്റെ കരങ്ങളിൽ ഏൽപ്പിച്ച ദൈവം തന്നെയാണ്, അവളുടെ ഗർഭധാരണത്തെക്കുറിച്ച് വ്യാകുലം അനുഭവിക്കാനും അവനെ അനുവദിച്ചത്. ഒടുക്കം യൗസേപ്പാകട്ടെ, ദൈവദൂതന്റെ വാക്കുകളെ പൂർണമായി വിശ്വസിച്ചു.

💫നമുക്ക് എളുപ്പം മനസിലാക്കാൻ കഴിയാത്ത പല കാര്യങ്ങളും ജീവിതത്തിൽ സംഭവിക്കാറില്ലേ? പ്രിയപ്പെട്ടവരുടെ ആകസ്മികമായ വേർപാട്, കാരണമറിയാത്ത രോഗപീഡകൾ, ദുരിതങ്ങൾ, തെറ്റിദ്ധാരണകൾ, വീഴ്ചകൾ എന്നിങ്ങനെ പലതും. ഇന്നലെകളിൽ നമ്മുടെ ജീവിതത്തിൽ വന്നുഭവിച്ച സന്തോഷിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായ അനുഭവങ്ങളെ ദൈവകരങ്ങളിൽനിന്നും സ്വീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ നാളെയിലേക്ക് ചുവടുവച്ചു മുന്നേറാൻ നമുക്കാവില്ല. മ്മുടെ ജീവിതത്തിന്റെ വിരുന്നുമേശയിൽ ദൈവം വിളമ്പിതരുന്ന വിഭവങ്ങളെ പരാതിയും പരിഭവവും ഇല്ലാതെ സ്വീകരിക്കുമ്പോഴാണ് ആത്മീയയാത്ര മനോഹരമാകുന്നത്. നമുക്കു യൗസേപ്പിൽനിന്നും പഠിക്കാം.

💫മറിയത്തെ ഭാര്യയായി നൽകിയ ദൈവം യൗസേപ്പിന് എല്ലാക്കാര്യങ്ങളിലും കൃത്യമായ വ്യക്തത നൽകിയിരുന്നില്ല എന്നറിയുക. മറിയത്തിൽ അവതരിച്ച വചനം യൗസേപ്പിൽ ഒരേ സമയം സന്തോഷവും വേദനയും സൃഷ്ടിച്ചു. പൂർവപിതാക്കന്മാരും മാതാക്കളും കാത്തിരുന്ന മിശിഹാ അവതരിക്കുന്ന സന്തോഷം ഒരു വശത്ത്, മറിയത്തെയും മിശിഹാരഹസ്യത്തെയും സ്വീകരിക്കാൻ താൻ യോഗ്യനല്ലല്ലോ എന്ന വേദന മറുവശത്ത്, അവളെ തന്നിൽനിന്നും അകറ്റിനിറുത്തണം എന്ന തീരുമാനം ക്ലേശകരമായിരുന്നു. എന്നാൽ, ദൈവദൂതന്റെ വാക്കുകളെ അതേപടി അനുസരിക്കുകയും ചെയ്തു. യൗസേപ്പ് ഇങ്ങനെ പറഞ്ഞിരിക്കും: “ഓ ദൈവമേ, എനിക്കൊന്നും മനസിലാകുന്നില്ല. എങ്കിലും നിന്നെ ഞാൻ അനുസരിക്കുന്നു. ‘ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ ഒരുവിധേനയും മനസിലാക്കാനോ വ്യാഖ്യാനിക്കാനോ കഴിയാതെ വരുമ്പോൾ വന്ദ്യനായ യൗസേപ്പേ, എല്ലാം സ്വീകരിക്കാൻ തയ്യാറായ നിന്റെ ആ മനസ് ഞങ്ങൾക്കും തരണമേ.

💫അതുപോലെതന്നെ, ദൈവം ഒരാളെ മഹത്വപ്പെടുത്താൻ തീരുമാനിക്കുമ്പോൾ ആദ്യം കുറെക്കാലത്തേക്ക് ഉപേക്ഷിച്ചെന്നുവരും. ഉപേക്ഷയുടെ വേദനയിലൂടെ കടന്നുപോകുന്ന ഒരാത്മാവിന് ധീരതയോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയും. ബെത്ലെഹമിലേക്ക് മറിയവുമായി യാത്ര തിരിക്കുമ്പോൾ സഹയാത്രികർ യൗസേപ്പിനെ പരിഹസിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക.
“പ്രസവസമയമടുത്ത ഭാര്യയുമായി ഇത്രയും ദീർഘയാത്രചെയ്യുന്ന ഇവൻ എത്ര കൂരനാണ്? ഭാര്യയോട് അനുകമ്പയോ സ്നേഹമോ ഇല്ലാത്തവൻ!” ഇങ്ങനെ പറയുന്നവരോട് എന്തു മറുപടി പറയാനാണ്. ഇതുപോലെതന്നെ, ദേവാലയത്തിൽ ഈശോയെ നഷ്ടപ്പെടുമ്പോൾ ഏറ്റവും വ്യഥ അനുഭവിച്ചവൻ യൗസേപ്പുതന്നെ. ദൈവം മൗനം പാലിക്കുമ്പോൾ പിന്നെ എന്തു ചെയ്യാനാണ്? സകലതും തെറ്റിപ്പോയെന്നും കാര്യങ്ങൾ ഭംഗിയായി മുന്നോട്ടുപോകുന്നില്ല എന്നു തോന്നുമ്പോഴും, നാം ഭയപ്പെടേണ്ടതില്ല. കല്ല് വിരിച്ച നിലത്തുനിന്നുപോലും പനിനീർപൂക്കൾ വിരിയിക്കാൻ ദൈവത്തിനാകും.

💫മാറ്റാൻ കഴിയാത്ത ജീവിത സാഹചര്യങ്ങളെ അംഗീകരിക്കാൻ പഠിക്കുക. പരിഹാരമാർഗങ്ങൾ സമീപഭാവിയിൽ ഒന്നും തെളിഞ്ഞുവരാൻ ഇടയില്ലെന്നു കാണുമ്പോഴും ദൈവത്തെ ചേർത്തുപിടിച്ച് മുന്നോട്ടു നീങ്ങുക. യൗസേപ്പിനെ വിളിച്ച ദൈവം വിശ്വസ്തനാണെന്ന് അവനറിയാമായിരുന്നു. സകലതും നന്മയ്ക്കായി പരിണമിപ്പിക്കാൻ കഴിവുള്ള ദൈവത്തിൽ നമുക്കും ആശ്രയിക്കാം.

✝️പ്രാർത്ഥന:

💫ജീവിതം വച്ചുനീട്ടുന്ന നല്ലതും വിപരീതവുമായ അനുഭവങ്ങൾക്കിടയിൽ, തെറ്റുപറ്റാത്തൊരു ദൈവത്തിന്റെ തണലിലാണ് മുന്നേറുന്നത് എന്ന ബോധ്യം ഞങ്ങളിൽ ജനിപ്പിക്കാൻ, ഓ മാർ യൗസേപ്പേ നീ ഞങ്ങളെ സഹായിക്കണമേ, ആമേൻ.

➖➖➖➖➖➖➖➖➖➖
PART – 2️⃣
🙏 മഹാ വിരക്തനായ വിശുദ്ധ ഔസേപ്പിതാവേ 🌸 ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏
〰️〰️〰️〰️🌹〰️〰️〰️

🌹 പരിശുദ്ധ മറിയത്തിന്റെ കന്യകാത്വത്തിന്റെ കാവൽക്കാരനായോ, പങ്കാളിയായോ നിത്യപിതാവിനാൽ നിയോഗിക്കപ്പെട്ട വിശുദ്ധ ഔസേപ്പിതാവ്‌, വിരക്തി എന്ന സുകൃതത്തിന് യോഗ്യമാംവിധം എത്രത്തോളം ഉന്നതനാണ് എന്ന് ആർക്കാണ് ഗ്രഹിക്കാൻ കഴിയുക”?🌹

🌸 വിശുദ്ധ ഫ്രാൻസിസ് ഡി സലെസ്🌸

➖➖➖➖➖➖➖
🌹 ലൊറേറ്റോയുടെ ലുത്തിനിയയിൽ,മറിയത്തെ വിശേഷിപ്പിക്കുന്നത് മഹാ വിരക്തയായ അമ്മ എന്നാണ്. വി.ഔസേപ്പിതാവിന്റെ ലുത്തിനിയയിൽ നമ്മുടെ ആത്മീയ പിതാവായ അദ്ദേഹത്തെ സംബോധന ചെയ്യുന്നത് മഹാവിരക്തൻ എന്നാണ്. വി.യൗസേപ്പിതാവിനെയല്ലാതെ, മറ്റൊരു വിശുദ്ധരെയും നമുക്കു ഏറ്റവും വിരക്തനെന്നോ, നീതിമാനെന്നോ,വിവേകിയെന്നോ, ധീരനെന്നോ, അനുസരണമുള്ളവനെന്നോ,വിശ്വസ്‌തനെന്നോ,
മറ്റേതെങ്കിലും പുണ്യത്തോടൊപ്പം ചേർത്ത് വിശേഷിപ്പിക്കാനാവില്ല. പ.മറിയത്തിന്റെയും, ഔസേപ്പിതാവിന്റേയും ഹൃദയങ്ങൾ തമ്മിൽ ഐക്യമുണ്ടായിരുന്നതിനാൽ മറ്റുള്ളവർക്ക് അതിശയകരമെന്നു തോന്നുംവിധം സുകൃതങ്ങൾ പങ്കുവെക്കാൻ അവർക്കു സാധിച്ചു. “നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെ നിങ്ങളുടെ ഹൃദയവും”. (ലൂക്കാ 12:34).
വിശുദ്ധയൗസേപ്പിതാവിന്റെ കയ്യിലുള്ള മൂന്നു നിധികളാണ് ഈശോയും,മാതാവും, പിന്നെ നിങ്ങളും! ഈ മൂന്നു
നിധികളെക്കാളധികമായി ഒന്നും തന്നെ വിശുദ്ധ ഔസേപ്പിതാവിന്റെ ഹൃദയത്തെ കീഴടക്കുന്നില്ല. വി. ഔസേപ്പിതാവിന്റെ ഹൃദയം സ്നേഹനിധിയായ ഒരു പിതാവിന്റെ ഹൃദയമാണ്; നിങ്ങൾക്ക് അദ്ദേഹത്തിന്റെ ഹൃദയത്തിലേക്ക് പ്രവേശനമുണ്ട്,വി.ഔസേപ്പിതാവിന്റെ പരിശുദ്ധമായ ഹൃദയം നിങ്ങളുടെ വീടാണ്. കത്തോലിക്കാസഭയിൽ, ഈശോയുടെയും മറിയത്തിന്റെയും ഹൃദയങ്ങളോടുള്ള ഭക്തിയെക്കുറിച്ച് പറയുമ്പോൾ, ഈശോയുടെയും മറിയത്തിന്റെയും വ്യക്തിത്വത്തോടുള്ള ഭക്തിയെക്കുറിച്ചാണ് നാം പ്രധാനമായും പരാമർശിക്കുന്നത്.🌹

🌹 ഈശോയുടെ തിരുഹൃദയത്തെയും❤️മാതാവിന്റെ വിമലഹൃദയത്തെയും💜 നാം സ്നേഹിക്കുന്നു. പലപ്പോഴും കലാസൃഷ്‌ടികളിലും, രൂപങ്ങളിലും നാം അവരെ ചിത്രീകരിക്കുന്നു, കാരണം ഈശോയും,മാതാവും എന്ന വ്യക്തികളെ നാം സ്നേഹിക്കുന്നു. പ്രത്യേക തിരുന്നാൾ ദിവസങ്ങളോടെ ഈശോയുടെയും പരിശുദ്ധ മറിയത്തിന്റെയും ഹൃദയങ്ങളോടുള്ള ഭക്തി നമ്മുടെ തിരുസഭയുടെ ആരാധനാക്രമത്തിൽ അനുഷ്ഠിക്കുന്നുണ്ടെങ്കിലും, വി. ഔസേപ്പിതാവിന്റെ ഹൃദയത്തോടുള്ള ഭക്തിയിൽ സഭ ഇനിയും പൂർണ്ണമായി വളർച്ചയിലേക്ക് എത്തിയിട്ടില്ല ! ഒരുപക്ഷെ, വി. ഔസേപ്പിതാവിന്റെ ഹൃദയത്തോടുള്ള ഭക്തിയെ ആദരിക്കുന്ന ഒരു ദിവസം, തിരുസഭയുടെ ആരാധനാക്രമത്തിൽ ഉണ്ടാകുമായിരിക്കും; ഭാവിയിൽ സംഭവിക്കാനിരിക്കുന്നതിനെ കുറിച്ച് ദൈവത്തിന് മാത്രമേ നിശ്ചയമുള്ളൂ! അത് സംഭവിച്ചാലും ഇല്ലെങ്കിലും, ശക്തനും,സംരക്ഷണം നൽകുന്നവനും, സൗമ്യനുമായ ഒരു പിതാവിനെ എല്ലാ മക്കളും ആഗ്രഹിക്കുന്നു. വി. ഔസേപ്പിതാവിന് അത്തരത്തിലുള്ള ഒരു ഹൃദയമാണുള്ളത്. അദ്ദേഹത്തിന് ഒരു പിതാവിന്റെ, ഒരു രാജാവിന്റെ, ഒരു യോദ്ധാവിന്റെ, വിശുദ്ധിയുള്ള ഒരു കുലീനനായ വ്യക്തിയുടെ – ഹൃദയമാണുള്ളത്. അദ്ദേഹത്തിന്റെ പരിശുദ്ധ ഹൃദയം നിങ്ങളോടുള്ള സ്നേഹത്താൽ സ്‌പന്ദിക്കുന്നു.🌹

➖➖➖➖➖➖➖
🌹 നിര്‍മ്മലമായ ഒരു ഹൃദയമുണ്ടാകാൻ വിശുദ്ധ ഔസേപ്പിതാവ് നിങ്ങളെ സഹായിക്കും. ഇന്നത്തെ ലോകത്തിൽ മനുഷ്യ ഹൃദയങ്ങളെ ഏറ്റവും അധികം സ്വാധീനിക്കുന്ന തിന്മ ആസക്തി ആണ്. അസാന്മാര്‍ഗ്ഗികവും, ജഡികാസക്തി നിറഞ്ഞതുമായ പ്രവർത്തനങ്ങളാൽ ലോകം നിറഞ്ഞിരിക്കുന്നു. ഈ പ്രവർത്തികൾ ദൈവത്തെ വളരെയധികം വേദനിപ്പിക്കുന്നു, കുടുംബങ്ങളെ നശിപ്പിക്കുന്നു, നീതിയ്ക്കു വേണ്ടിയുള്ള നിലവിളി സ്വർഗ്ഗത്തിൽ ഉയരുകയും ചെയ്യുന്നു. ജഡിക പാപം നിമിത്തം അനേകം ആത്മാക്കൾ നിത്യ നരകത്തിലേക്ക് പോകുന്നുവെന്ന് പരിശുദ്ധ അമ്മ ഫാത്തിമയിലെ വി.ജസീന്തയ്ക്ക് മുന്നറിയിപ്പ് നല്കിയതല്ലേ ? വിശുദ്ധിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ, എല്ലാവരും വി. ഔസേപ്പിതാവിന്റെ സന്നിധിയിലേക്കണയണം.🌹

🌹 ജഡികാസക്തി എന്ന തിന്മയുമായി മല്ലിടുന്ന ഒരു പുരുഷൻ അല്ലെങ്കിൽ ഒരു സ്ത്രീ, വി. ഔസേപ്പിതാവിന്റെ പക്കലേക്ക് ചെല്ലണം.വിശുദ്ധിക്കെതിരായ പ്രലോഭനങ്ങൾ നിങ്ങളുടെ മനസ്സിനെയും, ഹൃദയത്തെയും, ആത്മാവിനെയും തകർക്കുന്നുവെങ്കിൽ,നിങ്ങളുടെ ആത്മീയ പിതാവിന്റെ പക്കലേക്ക് ഓടിയണയുക. വി. ഔസേപ്പിതാവിനോട് ചേർന്നു നിൽക്കുക; നിങ്ങളുടെ ആത്മീയപിതാവ് നിങ്ങളുടെ ഹൃദയത്തിൽ വിശുദ്ധി എന്ന പുണ്യം വളർത്താനും, ദൈവത്തോടും അയൽക്കാരനോടുമുള്ള സത്യവും, പുണ്യങ്ങളാൽ സമ്പന്നവുമായ സ്നേഹത്തിലേക്ക്, നിങ്ങളെ നയിക്കാനും പ്രാപ്തനാണ്. വി. ഔസേപ്പിതാവിന്റെ പിതൃ അങ്കിയുടെ മറവിൽ അഭയം തേടിയാൽ, ജഢികാസക്തിക്കും,പാപത്തിനും എതിരായി നിങ്ങൾ വിജയിക്കുക തന്നെ ചെയ്യും. വിശുദ്ധിക്കെതിരെയുള്ള പ്രലോഭനങ്ങളുടെ നടുവിലായിരിക്കുമ്പോൾ പ്രാർത്ഥന ബുദ്ധിമുട്ടായി അനുഭവപ്പെടും; എന്നാൽ, നിങ്ങൾ വി.ഔസേപ്പിതാവിന്റെ വിശുദ്ധനാമം വിളിച്ചാൽ മാത്രമേ അദ്ദേഹം നിങ്ങൾക്കായി പോരാടുകയുള്ളൂ. പുരുഷന്മാർ, പ്രത്യേകമായി വിശുദ്ധ ഔസേപ്പിതാവിന്റെ നിര്‍മ്മലമായ ഹൃദയത്തെ അനുകരിക്കുന്നവരാകണം. വി.ഔസേപ്പിതാവ് പരിശുദ്ധ മറിയത്തെ സ്നേഹിച്ചതുപോലെ, ഭാര്യമാരെ സ്നേഹിക്കുന്ന ഭർത്താക്കന്മാരെ ലോകത്തിന് ആവശ്യമാണ്. പുരുഷന്മാർ തങ്ങളുടെ ഭാര്യമാരെ പരിപാവനമായ ദേവാലയങ്ങളായി ബഹുമാനിക്കുന്നുവെങ്കിൽ,കുടുംബങ്ങൾ നവീകരിക്കപ്പെടുകയും,ഉഗ്ര സർപ്പങ്ങളുടെ തല തകർക്കപ്പെടുകയും, മനുഷ്യന്റെ അന്തസ്സിനെ ആക്രമിക്കുന്ന നമ്മുടെ കാലഘട്ടത്തിലെ തിന്മയുടെ ശക്തികളെ അതിജീവിക്കാനും സാധിക്കും. വി. ഔസേപ്പിതാവിനെ അനുകരിക്കുന്നതുവഴി ഭൂമിയിൽ വിശുദ്ധിയുടെ ഒരു വിപ്ലവം വ്യാപിക്കും.🌹

➖➖➖➖➖➖➖

🌹 ദൈവം നമ്മുടെ പ്രാർത്ഥനകളോട് കൂടുതൽ അനുകൂലനാകുമ്പോഴും, തന്റെ അനുഗ്രഹങ്ങളുടെ സമൃദ്ധിയുമായി,തന്റെ സഭയുടെ സഹായത്തിന് ത്വരിത വേഗത്തിൽ എത്തുമ്പോഴും,നമ്മൾ അതിനെ വിലയിരുത്തേണ്ടത്,അതിയായ ഭക്തിയോടും ശരണത്തോടും കൂടെ, കന്യകാമാതാവിനോടും, അവളുടെ വിരക്ത ഭർത്താവായ വിശുദ്ധ ഔസേപ്പിതാവിനോടും ഒപ്പം നിരന്തരം സഹായമപേക്ഷിക്കുന്ന ക്രൈസ്തവരായ ദൈവമക്കളോട് അവിടുത്തേക്കുള്ള അഗാധമായ അഭിലഷണീയതയുടെ വെളിച്ചത്തിലാണ്.🌹

🌸 ലിയോ പതിമൂന്നാമൻ മാർപാപ്പ🌸
➖➖➖➖➖➖➖➖➖➖
PART-3️⃣
💫ദൈവിക പുണ്യങ്ങൾക്കായുള്ള പ്രാർത്ഥന.

ഈശോ, മറിയം, യൗസേപ്പേ, എന്റെ ആത്മാവും ഹൃദയവും
നിങ്ങൾക്കു ഞാൻ സമർപ്പിക്കുന്നു.
(3 പ്രാവശ്യം).


(i). മഹത്വവാനായ വിശുദ്ധ യൗസേപ്പേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വർഗ്ഗ. 1നന്മ 1ത്രിത്വ.

പരിശുദ്ധ റൂഹായേ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ.

പരിശുദ്ധ റൂഹായേ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളിവരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തിതരണമേ. അങ്ങനെ ഞാൻ ദൈവമഹത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ.

(i). മഹത്വവാനായ വിശുദ്ധ യൗസേപ്പേ, ”ദൈവശരണം ” എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വർഗ്ഗ. 1 നന്മ 1ത്രിത്വ.

പരിശുദ്ധ റൂഹായേ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ.

പരിശുദ്ധ റൂഹായേ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളിവരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തിതരണമേ. അങ്ങനെ ഞാൻ ദൈവമഹത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ.

(ii). മഹത്വവാനായ വിശുദ്ധ യൗസേപ്പേ, ”ദൈവസ്നേഹം” എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വർഗ്ഗ. 1നന്മ. 1ത്രിത്വ.

പരിശുദ്ധ റൂഹായേ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ.

പരിശുദ്ധ റൂഹായേ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളിവരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തിതരണമേ. അങ്ങനെ ഞാൻ ദൈവമഹത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ.

➖➖➖➖➖➖➖➖➖➖
PART-4️⃣

🔥വിശുദ്ധ യൗസേപ്പിതാവിന്റെ എത്രയും,നിർമ്മലഹൃദയത്തോടുള്ള ലുത്തിനിയ.

കർത്താവേ, കനിയണമേ മിശിഹായേ, കനിയണമേ

കർത്താവേ, കനിയണമേ

മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ.

സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ…)

ലോകരക്ഷകനായ പുത്രനായ ദൈവമേ,

ആത്മാക്കളെ ഉജ്വലിപ്പിക്കുന്ന പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരി. ത്രീത്വമേ,

ഈശോയുടെ അതിപൂജിതമായ തിരുഹൃദയമേ,

പരി. മറിയത്തിന്റെ എത്രയും വിമലഹൃദയമേ,
( ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ…)

വി. യൗസേപ്പിന്റെ എത്രയും നിർമ്മലഹൃദയമേ,

അമ്മയുടെ ഉദരത്തിൽ വച്ച് വിശുദ്ധീകരിക്കപ്പെട്ട
വി. യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

ദൈവികജ്ഞാനത്താൽ അനുഗ്രഹിക്കപ്പെട്ട
വി. യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

ഉപവിയാൽ അലങ്കരിക്കപ്പെട്ട വി. യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

ദാവീദിന്റെ പുത്രനായ വി.യൗസേപ്പിന്റെ
നിർമ്മലഹൃദയമേ,

ദുഃഖത്താലും ആശങ്കകളാലും നുറുങ്ങപ്പെട്ട
വി. യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

സ്വപ്നത്തിൽ മാലാഖമാരുമായി സംവദിച്ച വി.യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

പരി. കന്യാമറിയത്തിന്റെ സംരക്ഷകനായ വി.യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

എല്ലാ ഭർത്താക്കന്മാരുടെയും
പിതാക്കന്മാരുടെയും സഹായകനായ വി.യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

രോഗികളുടെ ആരോഗ്യമായ
വി.യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

അനാഥരുടെ പിതാവായ വി. യൗസേപ്പിന്റെ
നിർമ്മലഹൃദയമേ,

ഈശോയുടേയും പരിശുദ്ധമറിയത്തിന്റേയും ഹൃദയങ്ങളോട് സംയോജിക്കപ്പെട്ടിരിക്കുന്ന വി. യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

ദൈവത്തിന്റെ ഇഷ്ടദാസനായ വി.യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

തൊഴിലാളികളുടെ അഭയമായ വി.യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

ദൈവതിരുമനസ്സിനോട് ഏറ്റം അനുസരണയോടെ വർത്തിച്ച വി.യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

ദൈവസ്നേഹത്താൽ കവിഞ്ഞൊഴുകിയ
വി. യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

എത്രയും നിഷ്കളങ്കനായ വി. യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

എത്രയും വിശ്വസ്തനായ വി. യൗസേപ്പിന്റെ
നിർമ്മലഹൃദയമേ,

പ്രതീക്ഷയുടെ നിറകുടമായ വി.യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

ആനന്ദത്താൽ പൂരിതമായിരിക്കുന്ന വി.യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

ക്രിസ്ത്യാനികളുടെ സഹായമായ വി.യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

നുണകളേയും ദൈവദൂഷണങ്ങളേയും പ്രതിരോധിക്കുന്ന വി.യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

മാലാഖമാരുടെ സ്നേഹിതനായ വി.യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

ഗോത്രപിതാക്കന്മാരുടെ രാജകുമാരനായി വി.യൗസേപ്പിന്റെ നിർമ്മലഹൃദയമേ, –

കുമ്പസാരക്കാരുടെ രാജകുമാരനായ
വി. യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

എല്ലാ വിശുദ്ധന്മാരുടെയും രാജകുമാരനായ വി.യൗസേപ്പിന്റെ നിർമ്മല ഹൃദയമേ!


ഭൂലോകപാപങ്ങളേ നീക്കുന്ന ദിവ്യകുഞ്ഞാടേ… (3 പ്രാവശ്യം)

ലീഡർ- ദൈവം അദ്ദേഹത്തെ തന്റെ ഭവനത്തിന്റെ അധികാരിയായി നിയമിച്ചു.

സമൂഹം – തന്റെ സകലസമ്പത്തുകളുടെയും നായകനുമാക്കി.

പ്രാർത്ഥിക്കാം.

അത്യന്തം പരിശുദ്ധയായ
നിർമ്മലകന്യകയ്ക്കു ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ,ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനക ളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നല്കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതിൽ ഞങ്ങൾ നന്ദി പറയുന്നു. ഈ പിതാവിന്റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്കു നല്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

പരിശുദ്ധ പിതാവിന്റെയും, തിരുസഭയുടെയും എല്ലാ നിയോഗങ്ങൾക്കും വേണ്ടി
(1സ്വർഗ ,1നന്മ ,1ത്രിത്വ)
➖➖➖➖➖➖➖➖➖➖
PART-5️⃣

വിശുദ്ധ,യൗസേപ്പിതാവിൻ്റെ,എത്രയും,നിർമ്മലഹൃദയത്തോടുള്ള,പ്രതിഷ്ഠാജപം.

🔥മഹാവിശുദ്ധനായ യൗസേപ്പിതാവേ, അങ്ങേ തിരുമുമ്പിൽ ഇതാ ഞാൻ കുടുംബസമേതം വന്നണയുന്നു. ഞങ്ങളുടെ ജീവിതവും ജീവിതാന്തസ്സും ദേഹവും ദേഹിയും അങ്ങയുടെ ഏറ്റം നിർമ്മലഹൃദയത്തിന് അടിയറ വയ്ക്കുന്നു. വന്ദ്യപിതാവേ, അങ്ങയുടെ സംരക്ഷണത്തിന്റെ മേലങ്കിയാൽ ഞങ്ങളെ ഓരോരുത്തരേയും പൊതിയണമേ. തിരുസഭയെ വിശുദ്ധിയിൽ പരിപാലിക്കണമെ. ആത്മീയാന്ധത ബാധിച്ചവരെ മാനസാന്തരത്തിലേക്കു നയിക്കാൻ അങ്ങു പ്രാർത്ഥിക്കണമേ. അങ്ങേയ്ക്ക പ്രതിഷ്ഠിക്കപ്പെട്ട ഞങ്ങളെ ദൈവപിതാവിന്റെ ഹിതം നിറവേറ്റുന്നതിനായി ഒരുക്കണമേ. അവിടുത്തെ പരിശുദ്ധ മണവാട്ടിയും ഞങ്ങളുടെ അമ്മയുമായ കന്യാമറിയത്തിന്റെ വിമലഹൃദയത്തിന് അനുരൂപരാവാൻ ഞങ്ങളെ സഹായിക്കണമേ. അങ്ങയുടെ നിർമ്മലഹൃദയത്തിൽ അടങ്ങിയിരിക്കുന്ന പുണ്യങ്ങളും കൃപകളും അനുകരിച്ച് വിശുദ്ധിയിലേക്കു നടന്നടുക്കാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. ഈശോയുടെ തിരുഹൃദയത്തേയും പരിശുദ്ധഅമ്മയുടെ വിമലഹൃദയത്തേയും ആഴത്തിൽ സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. അങ്ങ് ഈശോയേയും പരിശുദ്ധ അമ്മയേയും സംരക്ഷിച്ചതുപോലെ ശാരീരികവും ആത്മീയവുമായ എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ. വൽസലപിതാവേ, അങ്ങേയ്ക്കു പ്രതിഷ്ഠിക്കപ്പെട്ട് ഞങ്ങളുടെ ഹൃദയങ്ങൾ അങ്ങ് ഏറ്റെടുക്കണമേ. അവയെ പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴിയായി ഈശോയുടെ തിരുഹൃദയത്തിലേക്ക് സമർപ്പിക്കണമേ. അങ്ങനെ വിശുദ്ധി നിറഞ്ഞ ഹൃദയങ്ങൾ സ്വന്തമാക്കാൻ ഞങ്ങൾക്കിടയാവുകയും “പരമാർത്ഥഹൃദയർ ദൈവത്തെ ദർശിക്കും” എന്ന തിരുവചനത്തിന്റെ വാഗ്ദാനം ഞങ്ങളിൽ ഫലമണിയുകയും ചെയ്യട്ടെ.
ഈശോയുടെ തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ. പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ, യൗസേപ്പിതാവിൻ്റെ നിർമ്മലഹൃദയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

സുകൃതജപം

പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന്റെ സ്നേഹാഗ്നിജ്വാലയുടെ യോഗ്യതയാൽ ശുദ്ധീകരണസ്ഥലത്ത് ഏറ്റവും കഷ്ടതയനുഭവിക്കുന്ന ആത്മാക്കളെ രക്ഷിക്കണമേ. വിശുദ്ധയൗസേപ്പിന്റെ നിർമ്മലഹൃദയത്തിന്റെ യോഗ്യതയാൽ ശുദ്ധീക രണസ്ഥലത്ത് പ്രാർത്ഥിക്കാനാരുമില്ലാത്ത ആത്മാക്കളെ രക്ഷിക്കണമേ.


ആവേ ആവേ … ആവേ മരിയാ ….


🌹പരിശുദ്ധ ജപമാലസഖ്യം.

💖〰️〰️✝️🔥✝️〰️〰️💖

Advertisements

Leave a comment