അമ്മ വിചാരങ്ങൾ 8
മറിയം ഈശോയിലേക്കുള്ള കൃത്യമായ വഴി
ഇന്നത്തെ അമ്മ വിചാരവും മരിയൻ ദൈവശാസ്ത്രജ്ഞനായ വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിൻ്റെ മറിയത്തോടുള്ള യഥാർത്ഥ ഭക്തി (True Devotion to Mary ) എന്ന ഗ്രന്ഥത്തിൽ നിന്നാണ്.
പരിശുദ്ധ കന്യകാ മറിയത്തോട് നാം നല്ല ഭക്തി ഉള്ളവരാണെങ്കിൽ, അതു നമ്മുടെ കർത്താവീശോ മിശിഹായോടുള്ള ഭക്തിയിൽ കൂടുതൽ സമ്പൂർണ്ണമായി വളരുന്നതിനു വേണ്ടിയാണ്, സുഗമവും കൃത്യവുമായ വഴിയിലൂടെ ഈശോമിശിഹായിൽ എത്തിച്ചേരാൻ മറിയം നമ്മെ സഹായിക്കുന്നു. പരിശുദ്ധ മറിയത്തോടുള്ള നമ്മുടെ ഭക്തി നമ്മുടെ കർത്താവിൽ നിന്ന് നമ്മെ വ്യതിചലിപ്പിക്കുന്നെങ്കിൻ, പിശാചിന്റെ മിഥ്യയായി അതിനെ തള്ളിക്കളയണം. എന്നാൽ ഇത് വളരെ അപൂർവ്വമാണ്. , ലളിതവും പൂർണ്ണമായും ഈശോയിലേക്കു എത്തിച്ചേരാനും അവനെ ആർദ്രമായി സ്നേഹിക്കാനും വിശ്വസ്തതയോടെ സേവിക്കാനുമുള്ള ഒരു മാർഗമാണ് മറിയത്തോടുള്ള ഭക്തി.
പ്രിയ ഈശോയെ, ഒരു നിമിഷം നിൻ്റെ മഹത്വത്തിനു മുമ്പിൽ സ്നേഹപൂർവ്വം ഒരു പരാതി ബോധിപ്പിക്കാനുണ്ട്: ക്രൈസ്തവരിൽ ചിലർ പണ്ഡിതന്മാർ പോലും നിന്നെയും പരിശുദ്ധ അമ്മയെയും ഐക്യപ്പെടുത്തുന്ന ബന്ധം തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു.
ഈശോയെ, നീ എപ്പോഴും മറിയത്തോടൊപ്പമുണ്ട്, മറിയമേ നീ എപ്പോഴും ഈശോയോടപ്പമുണ്ട്. ഈശോയില്ലാതെ മറിയത്തിനും ഒന്നും കഴിയില്ല, കാരണം ഈശോയില്ലകിൽ അവൾ ഇല്ലാതാകും.
പ്രാർത്ഥന
കർത്താവായ ഈശോയെ, അങ്ങയുടെ അനുഗ്രഹീത മാതാവിനെ ഞങ്ങൾക്ക് അമ്മയായി നൽകിയതിന് നന്ദി പറയുന്നു പരിശുദ്ധ മറിയമേ, അങ്ങയുടെ ദിവ്യപുത്രനിലേക്ക് എപ്പോഴും ഞങ്ങളെ നയിക്കണമേ.
ഫാ. ജയ്സൺ കുന്നേൽ mcbs
O6 ജനുവരി, 2022
Advertisements

Advertisements