⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

💒ജനുവരി 23 പരിശുദ്ധ കന്യകാമറിയത്തിന്റെയും പരിശുദ്ധ യൗസേപ്പിതാവിന്റെയും വിവാഹവാഗ്ദാന ഉടമ്പടി തിരുനാൾ ദിനമായി കത്തോലിക്കാ സഭ ആചരിക്കുന്നു💒
താഴെക്കൊടുത്തിരിക്കുന്ന നൊവേന പ്രാർത്ഥന നിങ്ങളുടെ വ്യക്തിപരവും കുടുംബപരവുമായ നിയോഗങ്ങൾക്ക് വേണ്ടി സമർപ്പിച്ച് പ്രാർത്ഥിക്കാവുന്നതാണ്


1. പരമപരിശുദ്ധ കന്യകയേ, അങ്ങയുടെ ഏറ്റവും നിർമ്മല വരനായ വിശുദ്ധ യൗസേപ്പിനോടൊത്തു ഏറ്റെടുത്ത വിവാഹ വാഗ്ദാനം ഉടമ്പടി മുഖേന, എന്റെ ആത്മാവ് നിങ്ങളുടെ പുത്രനും എന്റെ കർത്താവുമായ യേശുവിനോട് പരിപൂർണ്ണമായി പ്രതിഷ്ഠിക്കപ്പെടുവാൻ അനുവദിക്കണമേ.
നന്മ നിറഞ്ഞ…..

2. കളങ്കമില്ലാത്ത കന്യകയേ, അങ്ങയുടെ ഏറ്റവും പരിശുദ്ധ വരനായ വിശുദ്ധ ജോസഫിന്റെ കൂടെ പരാപാലിക്കപെട്ട് നിലനിർത്തിയ ആ അചഞ്ചലമായ കന്യകാത്വത്താൽ, എന്റെ ആത്മാവ് നിർമ്മലമായ ഹൃദയത്തോടെ നിങ്ങളുടെ പുത്രനും എന്റെ കർത്താവുമായ യേശുവിനെ എന്നും സേവിക്കാൻ ഇടയാകട്ടെ.
നന്മ നിറഞ്ഞ….

3. നിതകന്യകയേ, അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട വരനായ വിശുദ്ധ ജോസഫിനോട് കാണിച്ച ആർദ്രമായ വാത്സല്യത്താൽ, നിങ്ങളുടെ പുത്രനും എന്റെ കർത്താവുമായ യേശുവിനെ എന്റെ ആത്മാവ് നിരന്തരം സ്നേഹിക്കുവാൻ അനുവദിച്ച് അനുഗ്രഹിക്കണമേ.
നന്മ നിറഞ്ഞ….

4.ഏറ്റവും മഹത്വമുള്ള കന്യകയേ , അങ്ങയുടെ ഏറ്റവും വിവേകമുള്ള ഭർത്താവായ വിശുദ്ധ ജോസഫിനോട് അങ്ങ് കാണിച്ച അതിശ്രേഷ്ഠമായ അനുസരണത്തിന്റെ പുണ്യ യോഗ്യതയാൽ, എന്റെ ആത്മാവ് ,നിങ്ങളുടെ പുത്രനും എന്റെ കർത്താവുമായ യേശുവിനെയും അവിടുത്തെ കൽപ്പനകളെയും എന്നും പരിപൂർണ്ണമായി അനുസരിക്കാൻ അനുവദിക്കണമേ.
നന്മ നിറഞ്ഞ….

5. പരമകാരുണികയായ കന്യകയേ , അങ്ങയുടെ ഏറ്റവും വിരക്ത ജീവിതപങ്കാളിയായ വിശുദ്ധ യൗസേപ്പിതാവിനോടൊപ്പമുള്ള കുടുംബ ജീവിതത്തിൽ നേരിടേണ്ടി വന്ന അതികഠിനമായ ദാരിദ്ര്യത്തിന്റെ പുണ്യയോഗ്യതയാൽ നിങ്ങളുടെ പുത്രനും എന്റെ കർത്താവുമായ യേശുവിനെ ഈ ലോക മോഹങ്ങളെക്കാളും, വസ്തുക്കളെക്കാളും അത് നല്കുന്ന ലൗകിക സുഖസന്തോഷങ്ങളെക്കാളും ഉപരിയായി പരിപൂർണ്ണമായും പുൽകുവാൻ കൃപതരണമേ
നന്മ നിറഞ്ഞ….

6. മഹാഎളിമയുള്ള കന്യകയേ, അങ്ങയുടെ ഏറ്റവും സൗമ്യതയുള്ള ഭർത്താവായ വിശുദ്ധ യൗസേപ്പിതാവിനോടൊപ്പം അങ്ങ് അഭ്യസിച്ച പരിപൂർണ്ണമായ കീഴ്‌വഴക്കവും ,ആഴമേറിയ വിനയവും വഴി, അങ്ങയുടെ പുത്രനും എന്റെ കർത്താവുമായ ഈശോയോടുള്ള സ്നേഹത്തെ പ്രതി എന്നും എന്റെ ആത്മാവ് എളിമപ്പെട്ട് ദൈവഹിതത്തിന് വിധേയമായിരിക്കട്ടെ.
നന്മ നിറഞ്ഞ…

7. അതിശ്രേഷ്ഠ ത്രിലോകരാജ്ഞിയായ കന്യകയേ, അങ്ങയുടെ ഏറ്റവും സ്തുത്യർഹനായനിർമ്മലഔസേപ്പിതാവിനോട് കൂടെ നേടിയെടുത്ത സകല പുണ്യങ്ങളുടെ പൂർണ്ണതയാൽ, എന്റെ ആത്മാവ് എല്ലാ പുണ്യങ്ങളാൽ നിറഞ്ഞ് വളരുവാനും, അങ്ങനെ അങ്ങയുടെ പുത്രനും ഞങ്ങളുടെ രക്ഷകനായ യേശുക്രിസ്തുവിനെ എല്ലായ്പ്പോഴും എല്ലാ കാര്യത്തിലും പ്രീതിപ്പെടുത്തുവാൻ അനുഗ്രഹം ചെയ്യണമേ. ആമേൻ
നന്മ നിറഞ്ഞ…

യേശു ക്രിസ്തുവിന്റെ എല്ലാ വാഗ്ദാനങ്ങൾക്കും ഞങ്ങൾ എല്ലാവരും യോഗ്യരായിത്തീരേണ്ടതിന്.

പരിശുദ്ധ ഭാര്യഭർത്താക്കന്മാരായ മറിയംജോസഫേ ഞങ്ങൾക്കുവേണ്ടിയും ഞങ്ങളുടെ കുടുംബങ്ങൾക്ക് വേണ്ടിയും നിരന്തരം അപേക്ഷിക്കേണമേ.


THE CONFRATERNITY OF THE MOST HOLY ROSARY!

Advertisements
Fediverse reactions
January 2022
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading