ഇന്ന് വിശുദ്ധ റീത്തയുടെ തിരുന്നാൾ ദിനം. ചുവപ്പ് റോസപ്പൂ വെഞ്ചിരിക്കുന്ന പതിവ് യൂറോപ്യൻ കത്തോലിക്കാ സഭയിലെ ഒരു പാരമ്പര്യമാണ്….
1457 ജനുവരി മാസത്തിൽ ഇറ്റലിയിലെ കാസിയ എന്ന സ്ഥലത്തുള്ള മൊണസ്ട്രീയിൽ മരണത്തെ മുഖാമുഖം കണ്ട് കിടന്ന വിശുദ്ധ റീത്ത തൻ്റെ അടുത്ത ഒരു ബന്ധുവിനോട് വിശുദ്ധയുടെ മാതാപിതാക്കളുടെ വീടിനുമുമ്പിലുള്ള പൂന്തോട്ടത്തിൽ നിന്ന് ഒരു ചുവന്ന റോസാപ്പൂ കൊണ്ടുവരാമോ എന്ന് ചോദിച്ചു, ജനുവരിമാസത്തിൽ അതും മഞ്ഞുപെയ്യുന്ന കൊടുംതണുപ്പിൽ അങ്ങനെ ഒരു റോസാപ്പൂ കിട്ടുക അസാധ്യമായിരുന്നു എങ്കിലും വിശുദ്ധയുടെ ആഗ്രഹം കണ്ടു ദൈവം അത്ഭുതം പ്രവർത്തിച്ചു എന്നാണ് പാരമ്പര്യം പറയുന്നത്… റോസപ്പൂ തേടിപ്പോയ ബന്ധുവിന് മഞ്ഞുപെയ്തു കിടക്കുന്ന പൂന്തോട്ടത്തിൽ നിന്ന് ഒരു ചുവന്ന റോസാപ്പൂ കിട്ടി, ആ റോസാപ്പൂ വിശുദ്ധ റീത്തയ്ക്കു കൊണ്ടു കൊടുത്തു… ആ ഓർമ്മ പുതുക്കാനും ഒപ്പം അസാധ്യകാര്യങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ റീത്തയുടെ മാധ്യസ്ഥം യാചിച്ചു കൊണ്ടും വിശുദ്ധയുടെ തിരുന്നാൾ ദിനത്തിൽ ക്രൈസ്തവ വിശ്വാസികൾ ചുവന്ന റോസപ്പൂക്കൾ വെഞ്ചിരിച്ച് വീടുകളിലേയ്ക്ക് കൊണ്ടുപോകുന്ന പതിവ് യൂറോപ്പിൽ ഉണ്ട്…
സി. സോണിയ തെരേസ് ഡി. എസ്. ജെ
