ന്യുനപക്ഷ വകുപ്പിൽ നടമാടികൊണ്ടിരുന്ന കൊടിയ വിവേചനം

Justin Pallivathukkal

കേരള സർക്കാരിൻ്റേത് ഉൾപ്പെടെ 7
അപ്പീലുകൾ സുപ്രീം കോടതിയിൽ

മാത്യൂ ചെമ്പുകണ്ടത്തിൽ
…………………………………..
കേരളത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങൾക്ക് നൽകുന്ന സ്കോളര്‍ഷിപ്പ് വിതരണത്തിന് സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന 80ഃ20 അനുപാതം അത്യന്തം അനീതി നിറഞ്ഞതാണെന്ന് കേരള ഹൈക്കോടതി കണ്ടെത്തിയിട്ട് ഒരു വര്‍ഷം തികയുന്നു. മാറിമാറി വന്ന ഇടത്- വലത് സര്‍ക്കാരുകള്‍ ഈ അനീതിക്കെതിരേ കണ്ണടച്ചതിന്‍റെ ഫലമായി ക്രൈസ്തവസമൂഹം നേരിട്ടത് കടുത്ത നീതിനിഷേധമായിരുന്നു. 2021 മേയ് 28നാണ് കേരള ഹൈക്കോടതി ഈ അനീതിക്കു തടയിട്ടത്. കേരളത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങളിലേ വളരെ ന്യൂനപക്ഷങ്ങൾക്ക് ഗുണകരമായ വിധത്തിൽ ചരിത്രപരമായ ഈ വിധി സമ്പാദിക്കുന്നതിന് നേതൃത്വം നല്‍കിയത് ഈ കേസിലെ വാദിയും അഭിഭാഷകനുമായ ജസ്റ്റിന്‍ പള്ളിവാതുക്കലാണ്. അദ്ദേഹത്തോടൊപ്പം അമൽ സിറിയക് എന്ന യുവ എൻജിനീയറും ശക്തമായി കൂടെ ഉണ്ടായിരുന്നു.

ഹൈക്കോടതി വിധിയെ തുടർന്ന് കേരള സർക്കാരും ഏതാനും സംഘടനകളും ചേർന്ന് സുപ്രീംകോടതിയില്‍ അപ്പീൽ സമർപ്പിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം അഡ്വ ജസ്റ്റിൻ പള്ളിവാതുക്കലുമായി സംസാരിച്ചിരുന്നു. അദ്ദേഹം ഈ കേസുമായി ബന്ധപ്പെട്ടു പറഞ്ഞ ചില പ്രധാന സംഗതികളാണ് ചുവടെ.

“80:20 കേസില്‍ പരാജയപ്പെട്ടതോടെ സുപ്രീംകോടതിയിലേക്ക് അപ്പീലുകളുടെ പ്രവാഹമായിരുന്നു. സംസ്ഥാന സര്‍ക്കാരും അഞ്ച് മുസ്ലിം സംഘടനകളും ഒരു സ്വകാര്യ വ്യക്തിയും ഉള്‍പ്പെടെ ഏഴ് അപ്പീലുകളാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. അപ്പീലുകളെല്ലാം സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചുവെങ്കിലും വാദം ഇതുവരെ തുടങ്ങിയിട്ടില്ല. കേരള ഹൈക്കോടതിയില്‍നിന്നും വിരമിച്ച ന്യായാധിപന്‍ അഡ്വ ചിദംബരേഷ് ആണ് സുപ്രീംകോടതിയില്‍ ക്രൈസ്തവ ന്യൂനപക്ഷത്തിനുവേണ്ടി നിലകൊള്ളുന്നത്” അഡ്വ ജസ്റ്റിൻ പറഞ്ഞു.

“സര്‍ക്കാരിനൊപ്പം ആദ്യഘട്ടത്തിൽ രണ്ട് സംഘടനകള്‍ അപ്പീല്‍ നല്‍കിയ ശേഷം വ്യത്യസ്ത സമയത്താണ് മറ്റു സംഘടനകള്‍ കക്ഷി ചേര്‍ന്നത്. ഈ അടുത്ത സമയത്താണ് ഒരു സ്വകാര്യ വ്യക്തി കേസില്‍ കക്ഷി ചേര്‍ന്നിരിക്കുന്നത്. അതിനാല്‍ കേസില്‍ വാദം തുടങ്ങാന്‍ കഴിയാതെ മാസങ്ങളായി നീണ്ടുപോകുന്നു. എങ്ങനെയെങ്കിലും കേസ് നീട്ടിക്കൊണ്ടുപോവുക എന്നതാണ് അവരുടെ ലക്ഷ്യം എന്നു തോന്നുന്നു. ന്യൂനപക്ഷ വിഷയത്തില്‍ അഡ്വ ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിനു ശേഷം അതിലുള്ള പരാമര്‍ശങ്ങളെയും ഉള്‍പ്പെടുത്തി സുപ്രീംകോടതയില്‍ വാദിക്കാം എന്നാണ് ഹര്‍ജിക്കാര്‍ കണക്കുകൂട്ടുന്നത് എന്നു തോന്നുന്നു. അതിനാല്‍ കേസിലെ വാദം നീട്ടിക്കൊണ്ടുപോകാൻ ഇനിയും എത്രപേര്‍ കൂടി ഈ കേസിൽ കക്ഷിചേരുമെന്ന് അറിയില്ല. കോടതി ഇപ്പോള്‍ അവധിയിലാണ്. ഒരുപക്ഷേ അവധി കഴിഞ്ഞാലുടന്‍ വാദം ആരംഭിക്കുമെന്ന് കരുതുന്നു” -അഡ്വ ജസ്റ്റിന്‍ പള്ളിവാതുക്കല്‍ പറഞ്ഞു.

സംസ്ഥാനത്തെ മതന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷ വിഭാഗത്തിനൊഴികെ മറ്റ് വിഭാഗങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട നീതിയായിരുന്നു 80ഃ20 കേസിന് ആധാരമായത്. ഈ അന്യായത്തെ കോടതിയില്‍ ചോദ്യം ചെയ്ത് അനുകൂല വിധി സമ്പാദിച്ചപ്പോള്‍ മറുഭാഗത്തിനുവേണ്ടി അപ്പീലുമായി സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങിയത് കേരളത്തിലെ മതേതരസമൂഹത്തെ ഏറെ ഞെട്ടിച്ചു സംഭവമായിരുന്നു. എല്ലാവരേയും തുല്യരായി കാണേണ്ട സംസ്ഥാന സര്‍ക്കാര്‍ ഒരു മതവിഭാഗത്തിനുവേണ്ടി മാത്രം മുന്നിട്ടിറങ്ങുന്നത് സര്‍ക്കാരിന്‍റെ മതേതര കാഴ്ചപ്പാടില്‍ വന്ന മാറ്റമായി കണ്ടാല്‍ അതിനെ ആര്‍ക്കും കുറ്റപ്പെടുത്താന്‍ കഴിയില്ല.

80ഃ20 വിഷയത്തില്‍ അവിശ്രാമം നിയമയുദ്ധം നടത്തി ക്രൈസ്തവസമൂഹത്തിന് ആഹ്ലാദിക്കാൻ ഇടയായത്, അഡ്വ ജസ്റ്റിന്‍ പള്ളിവാതുക്കൽ, അമല്‍ സിറിയക് എന്നീ വ്യക്തികളുടെ നിസ്വാർത്ഥ ഇടപെടലുകളായിരുന്നു.

ക്രൈസ്തവസമൂഹത്തെ ഒന്നായി കണ്ടുകൊണ്ട്, എല്ലാ വിഭാഗം ക്രൈസ്തവരുമായും അടുത്ത ബന്ധംപുലര്‍ത്തുന്ന ഈ കൂട്ടുകെട്ട്, നിശ്ചയദാര്‍ഡ്യത്തിന്‍റെ വഴിയില്‍ പ്രാർത്ഥനയോടെ സഞ്ചരിക്കാന്‍ ധൈര്യംകാണിച്ചതിന്‍റെ ഫലമായിരുന്നു ഹൈക്കോടതിയില്‍ നേടിയ വിജയം.

ഹൈക്കോടതിയില്‍ നിന്നും അനുകൂലമായ വിധി ഉണ്ടായ ഉടന്‍ ജീവനുപോലും കടുത്ത ഭീഷണിയാണ് ജസ്റ്റിനു നേരിടേണ്ടി വന്നത്. ഫോൺ വിളിച്ചുള്ള ഭീഷണിയും സോഷ്യൽ മീഡിയയിലെ വ്യക്തി ആക്ഷേപങ്ങളും അദ്ദേഹത്തെ തളർത്തായില്ല. സുപ്രീംകോടതയില്‍ ഹിയറിംഗ് ആരംഭിച്ചാല്‍ കേസ് അവസാനിക്കും വരെ ഡല്‍ഹിയില്‍ താമസിച്ച് കേസുമായി മുന്നോട്ടു പോകുവാനാണ് അഡ്വ ജസ്റ്റിൻ പള്ളിവാതുക്കലിൻ്റെ തീരുമാനം.

Advertisements
Amal Cyriac Jose

ന്യുനപക്ഷ വകുപ്പിൽ നടമാടികൊണ്ടിരുന്ന കൊടിയ വിവേചനം ആയ
80:20 (മുസ്ലിം:മറ്റ് മത ന്യുനപക്ഷങ്ങൾ) എന്ന അനുപാതം ഹൈക്കോടതി റദ്ധാക്കി; എന്താണ് ഇതിന് പിന്നിൽ?

അമൽ സിറിയക്ക് ജോസ്
………………………………….
ഇന്ത്യയിൽ നി​​​​ല​​​​വി​​​​ൽ ആ​​​​റ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മേ ന്യൂ​​​​ന​​​​പ​​​​ക്ഷ പ​​​​ദ​​​​വി കൊ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ളൂ. ക്രി​​​​സ്ത്യ​​​​ൻ, മു​​​​സ്‌​​​​ലിം, സി​​​​ക്ക്, ജൈ​​​​ന, ബു​​​​ദ്ധ, പാ​​​​ഴ്സി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ​​​​വ. ഈ ​​​​ആ​​​​റ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ൽ എ​​​​വി​​​​ടെ​​​​യും ന്യൂ​​​​ന​​​​പ​​​​ക്ഷ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും ല​​​​ഭി​​​​ക്കും. ഇ​​​​തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഉ​​​​ള്ള​​​​തു ക്രി​​​​സ്ത്യ​​​​ൻ, മു​​​​സ്‌​​​​ലിം ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​ന്ന​​​​തു മു​​​​ത​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ ന്യൂ​​​​ന​​​​പ​​​​ക്ഷ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളു​​​​ണ്ട്. പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഇ​​​​തു ല​​​​ക്ഷ്യം വ​​​​യ്ക്കു​​​​ന്ന​​​​തു ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ​​മാ​​ണ്. ഭൂ​​​​രി​​​​പക്ഷ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റം​​​​ മൂ​​​​ലം ഈ ​​​​ചെ​​​​റുവി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ മൂ​​​​ല്യ​​​​ങ്ങ​​​​ളും പാ​​​​ര​​​​മ്പര്യ​​​​ങ്ങ​​​​ളും വി​​​​ശ്വാ​​​​സ​​​​ങ്ങ​​​​ളും ന​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്കാ​​​​നും അ​​​​വ​​​​ർ അ​​​​വ​​​​രു​​​​ടെ മൂ​​​​ല്യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​വി​​​​ടെ നി​​​​ല​​​​നി​​​​ൽ​​​​ക്കാ​​​​നും അ​​​​വ വ​​​​ള​​​​ർ​​​​ത്താ​​​​നുമു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണ് അ​​​​വ​​​​കാ​​​​ശ​​​​മാ​​​​യി ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

1992-ൽ ​​​​ദേ​​​​ശീ​​​​യ ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ൻ നി​​​​ല​​​​വി​​​​ൽ വ​​​​ന്നു. 2006-ൽ ​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ​​​​വും പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ​​​​ വ​​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ലുട​​​​നീ​​​​ളം വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു കീ​​​​ഴി​​​​ൽ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ ക്ഷേ​​​​മ​​​​ത്തി​​​​നാ​​​​യി വ​​​​കു​​​​പ്പു​​​​ക​​​​ളും നി​​​​ല​​​​വി​​​​ലുണ്ട്. ഇ​​​​തി​​​​ന്‍റെ ക്ഷേ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രും സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​രും വ​​​​ർ​​​​ഷാ​​​​വ​​​​ർ​​​​ഷം തു​​​​ക വ​​​​ക​​​​യി​​​​രു​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ചു വ​​​​ള​​​​രെ വി​​​​ചി​​​​ത്ര​​​​വും പ​​​​ക്ഷ​​​​പാ​​​​ത​​​​പ​​​​ര​​​​വും അ​​​​നീ​​​​തി​​​​പ​​​​ര​​​​വു​​​​മാ​​​​യ പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ളും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​ണു കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വ​​​​കു​​​​പ്പ് നി​​​​ല​​​​വി​​​​ൽ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്.

80:20

കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വ​​​​കു​​​​പ്പ് വ​​​​ഴി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലെ​​​​ല്ലാം പ്ര​​​​ത്യേ​​​​കി​​​​ച്ചു ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​ള്ള സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ്, യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള പി​​​​എ​​​​സ്‌​​​​സി, ബാ​​​​ങ്ക്, റെ​​​​യി​​​​ൽ​​​​വേ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യി​​​​ലേ​​​​ക്കു​​​​ള്ള മ​​​​ത്സ​​​​ര​​​​പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ​​​​ക്കു​​​​ള്ള സൗ​​​​ജ​​​​ന്യ കോ​​​​ച്ചിം​​​​ഗ് സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​ലും അ​​​​വി​​​​ടെ പ്ര​​​​വേ​​​​ശ​​​​നം ന​​​​ൽ​​​​കു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ലും തു​​​​ട​​​​ങ്ങി മ​​​​റ്റു പ​​​​ദ്ധ​​​​തി​​​​ക​​​​ൾ എ​​​​ല്ലാം അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത് 80:20 എ​​​​ന്ന അ​​​​നു​​​​പാ​​​​ത​​​​ത്തി​​​​ലാ​​​​ണ്.

അ​​​​താ​​​​യ​​​​ത് 80 ശ​​​​ത​​​​മാ​​​​നം മു​​​​സ്‌​​​​ലിം വി​​​​ഭാ​​​​ഗ​​​​ത്തി​​​​നും 20 ശ​​​​ത​​​​മാ​​​​നം ക്രി​​​​സ്ത്യ​​​​ൻ, ബു​​​​ദ്ധ, ജൈ​​​​ന, പാ​​​​ഴ്സി, സി​​​​ക്ക് തു​​​​ട​​​​ങ്ങി​​​​യ അ​​​​ഞ്ച് മ​​​​ത വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും ആ​​​​യി​​​​ട്ടാ​​​​ണ്. ഇ​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ൽ മാ​​​​ത്രം സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​നു​​​​പാ​​​​ത​​മാ​​ണ്. ഇ​​​​ന്ത്യ​​​​യി​​​​ലെ മ​​​​റ്റൊ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ലും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ഒ​​​​രു അ​​​​നു​​​​പാ​​​​തം ഒ​​​​രു പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​ലും സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വ​​​​കു​​​​പ്പി​​​​ൽ മാ​​​​ത്രം ആ​​​​ണ് ഈ ​​​​അ​​​​നു​​​​പാ​​​​തം സ്വീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ക്രി​​​​സ്ത്യ​​​​ൻ നാ​​​​മ​​​​ധാ​​​​രി​​​​ക​​​​ളു​​​​ടെ പേ​​​​രിലുള്ള ന്യൂ​​​​ന​​​​പ​​​​ക്ഷ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പു​​​​ക​​​​ളാ​​​​യ മ​​​​ദ​​​​ർ തെ​​​​രേ​​​​സ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ്, ജോ​​​​സ​​​​ഫ് മു​​​​ണ്ട​​​​ശേ​​​​രി സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് തു​​​​ട​​​​ങ്ങി​​​​യവ പോ​​​​ലും 80:20 (മു​​​​സ്‌​​​​ലിം: മ​​​​റ്റ് മ​​​​ത ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ) എ​​​​ന്ന അ​​​​നു​​​​പാ​​​​ത​​​​ത്തി​​​​ലാ​​​​ണു ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

80:20 അ​​​​നു​​​​പാ​​​​തം വ​​​​ന്ന​​​​ വഴി

2008 ന​​​​വം​​​​ബ​​​​ർ ആ​​​​റി​​​​ന് മു​​​​സ്‌​​​​ലിം പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​യി സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ്/​​​​ഹോ​​​​സ്റ്റ​​​​ൽ സ്റ്റൈ​​​​പ്പെന്‍റ് ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന മു​​​​സ്‌​​​​ലിം ഗേ​​​​ൾ​​​​സ് സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് എ​​​​ന്ന പ​​​​ദ്ധ​​​​തി കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ​​​​നി​​​​ന്നു ല​​​​ഭ്യ​​​​മാ​​​​ക്കാ​​ൻ കേ​​​​ര​​​​ള​​​​ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പൊ​​​​തു​​​​ഭ​​​​ര​​​​ണ (ന്യൂ​​​​ന​​​​പ​​​​ക്ഷ സെ​​​​ൽ) വ​​​​കു​​​​പ്പി​​​​ൽ​​​​നി​​​​ന്ന് ഉ​​​​ത്ത​​​​ര​​​​വാ​​​​യി. 2009 മു​​​​ത​​​​ൽ കൊ​​​​ടു​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ ഈ ​​​​സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പി​​​​ൽ മു​​​​ൻ​​​​കാ​​​​ല പ്രാ​​​​ബ​​​​ല്യം​​​​കൊ​​​​ണ്ടു​​​​വ​​​​രി​​​​ക​​​​യും 2008 മു​​​​ത​​​​ൽ അ​​​​ർ​​​​ഹ​​​​രാ​​​​യ കു​​​​ട്ടി​​​​ക​​​​ളെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യുമുണ്ടാ​​​​യി. 2011 ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​ന് കേ​​​​ര​​ള​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വ​​​​കു​​​​പ്പ് രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടു.

ഇ​​​​തി​​​​നോ​​​​ട് അ​​​​നു​​​​ബ​​​​ന്ധ​​​​മാ​​​​യി പ്ര​​​​സ്തു​​​​ത മു​​​​സ്‌​​​​ലിം ഗേ​​​​ൾ​​​​സ് സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് പ​​​​ദ്ധ​​​​തി കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ​​​​നി​​​​ന്നു ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ കീ​​​​ഴി​​​​ലേ​​​​ക്കു മാ​​​​റ്റ​​​​പ്പെ​​​​ട്ടു. ഇ​​​​തു ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട വി​​​​വി​​​​ധ ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളും ചി​​​​ല ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും മ​​​​റ്റു ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളെ​​​​യും ഈ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്ത​​​​ണമെന്ന് സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ച​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി 2011 ഫെ​​​​ബ്രു​​​​വ​​​​രി 22-ന് ​​പ്ര​​​​സ്തു​​​​ത പ​​​​ദ്ധ​​​​തി​​​​യി​​​​ൽ 20 ശ​​​​ത​​​​മാ​​​​നം ല​​​​ത്തീ​​​​ൻ/​​​​പ​​​​രി​​​​വ​​​​ർ​​​​ത്തി​​​​ത ക്രി​​​​സ്ത്യാ​​​​നി​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യി അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​പ്പെ​​​​ട്ടു. തു​​​​ട​​​​ർ​​​​ന്നു​​​​ള്ള വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി കൂ​​​​ടു​​​​ത​​​​ൽ തു​​​​ക സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യും പു​​​​തി​​​​യ പു​​​​തി​​​​യ ക്ഷേ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ന​​​​ട​​​​പ്പി​​​​ൽ​​​​ വ​​​​രു​​​​ക​​​​യും ചെ​​​​യ്തു. എ​​​​ന്നാ​​​​ൽ വ​​​​ള​​​​രെ കൗ​​​​ശ​​​​ല​​​​പൂ​​​​ർ​​​​വം ഒ​​​​രു പ്ര​​​​ത്യേ​​​​ക സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പി​​​​നു മാ​​​​ത്ര​​​​മാ​​​​യി സ്വീ​​​​ക​​​​രി​​​​ച്ച 80:20 അ​​​​നു​​​​പാ​​​​തം മ​​​​റ്റു പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലേ​​​​ക്കു ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളും ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വ​​​​കു​​​​പ്പ് കൈ​​​​കാ​​​​ര്യം​​​​ ചെ​​​​യ്ത​​​​വ​​​​രും ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി. ഈ ​​​​അ​​​​നു​​​​പാ​​​​തം പല​​​​ത​​​​ര​​​​ത്തി​​​​ലാ​​​​ണു മാ​​​​റ്റ​​​​പ്പെ​​​​ട്ട​​​​ത്.

2011 ഫെ​​​​ബ്രു​​​​വ​​​​രി 22-ന് ​​​​ഒ​​​​രു പ​​​​ദ്ധ​​​​തി​​​​യി​​​​ൽ 80:20 (മു​​​​സ്‌​​​​ലിം: ല​​​​ത്തീ​​​​ൻ/​​​​പ​​​​രി​​​​വ​​​​ർ​​​​ത്തി​​​​ത ക്രി​​​​സ്ത്യ​​​​ൻ) എ​​​​ന്നാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ 2013 ജൂ​​​​ലൈ നാ​​​​ലി​​​​ന് ഇ​​​​റ​​​​ങ്ങി​​​​യ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​ള്ള ക​​​​രി​​​​യ​​​​ർ ഗൈ​​​​ഡ​​​​ൻ​​​​സ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ 80:20 (മു​​​​സ്‌​​​​ലിം: ക്രി​​​​സ്ത്യ​​​​ൻ) എ​​​​ന്നാ​​​​യി പി​​​​ന്നീ​​​​ട്. 2015 ജൂ​​​​ൺ എ​​​​ട്ടി​​​​ന് ഇ​​​​റ​​​​ങ്ങി​​​​യ ഐ​​​​ടി​​​​ഐ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​ള്ള ഫീ-​​​​റീ​​​​ബോ​​​​ൾ​​​​ഡ്മെ​​​​ന്‍റ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ 80:20 (മു​​​​സ്‌​​​​ലിം: മ​​​​റ്റ് മ​​​​ത​​ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ) എ​​​​ന്ന ത​​​​ല​​​​ത്തി​​​​ലേ​​​​ക്കു ര​​​​ഹ​​​​സ്യ സ്വ​​​​ഭാ​​​​വ​​​​ത്തോ​​​​ടെ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്. ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ അ​​​​റി​​​​വോ​​​​ടെ​​ത​​​​ന്നെ ക്രൈ​​സ്ത​​വ​​ർ​​ക്കു ല​​​​ഭി​​​​ക്കേ​​​​ണ്ട ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളെ വ​​​​ള​​​​രെ ത​​​​ന്ത്ര​​​​പൂ​​​​ർ​​​​വം ക​​​​വ​​​​ർ​​​​ന്നെ​​​​ടു​​​​ത്തു കൊ​​​​ള്ള​​​​മു​​​​ത​​​​ൽ ആ​​​​സ്വ​​​​ദി​​​​ക്കു​​​​ന്ന വ​​​​കു​​​​പ്പാ​​​​യി നാം ​​​​നി​​​​കു​​​​തി​​​​കൊ​​​​ടു​​​​ത്തു വ​​​​ള​​​​ർ​​​​ത്തു​​​​ന്ന ഒ​​​​രു സ​​​​ർ​​​​ക്കാ​​​​ർ വ​​​​കു​​​​പ്പ് മാ​​​​റ്റ​​​​പ്പെ​​​​ട്ട​​​​തു കേ​​​​ര​​​​ള​​​​ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ത​​​​ന്നെ ക​​​​റു​​​​ത്ത ഒ​​​​രു അ​​​​ധ്യാ​​​​യ​​​​മാ​​​​ണ്.

“ഒ​​​​രു-​​​​മ​​​​റ്റൊ​​​​രു”വിലെ ക്രൈ​​​​സ്ത​​​​വ പ്രേമം

ഒ​​​​രി​​​​ക്ക​​​​ലും കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​നി​​​​ൽ ഒ​​​​രു ക്രി​​​​സ്ത്യ​​​​ൻ ഭൂ​​​​രി​​​​പ​​​​ക്ഷ പ​​​​ങ്കാ​​​​ളി​​​​ത്തം ഉ​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​നും സാ​​​​ധി​​​​ക്കു​​​​മെ​​​​ങ്കി​​​​ൽ ഒ​​​​രാ​​​​ൾ​​​​പോ​​​​ലും ക്രൈ​​സ്ത​​വ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഉ​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​നു​​​​മാ​​​​യി കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വ​​​​കു​​​​പ്പ് മ​​​​ന്ത്രി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പാ​​​​സാ​​​​ക്കി​​​​യെ​​​​ടു​​​​ത്ത ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ ആ​​​​ണ് ‘ഒ​​​​രു- മ​​​​റ്റൊ​​​​രു’ വി​​​​ഷ​​​​യം.

സി​​​​വി​​​​ൽ​​​​ കോ​​​​ട​​​​തി​​​​ക്കു സ​​​​മാ​​​​ന​​​​മാ​​​​യ അ​​​​ധി​​​​കാ​​​​ര​​​​മു​​​​ള്ള ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​നി​​​​ൽ മൂ​​​​ന്ന് അം​​​​ഗ​​​​ങ്ങ​​​​ളാ​​ണു​​ള്ള​​​​ത്. 2014-ലെ ​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ൻ ആ​​​​ക്ട് പ്ര​​​​കാ​​​​രം മൂ​​​​ന്ന് അം​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ‘ഒ​​​​രു’ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണെ​​​​ങ്കി​​​​ൽ അ​​​​ടു​​​​ത്ത അം​​​​ഗം ‘മ​​​​റ്റൊ​​​​രു’ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ആ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും മൂ​​​​ന്നാ​​​​മ​​​​ത്തെ അം​​​​ഗം ഒ​​​​രു വ​​​​നി​​​​ത ആ​​​​യി​​​​രി​​​​ക്ക​​​​ണം എ​​​​ന്നു​​മാ​​യി​​​​രു​​​​ന്നു ക​​​​മ്മീ​​​​ഷ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ മാ​​​​ന​​​​ദ​​​​ണ്ഡം. എ​​​​ന്നാ​​​​ൽ ഇ​​​​തി​​​​ൽ തി​​​​രു​​​​ത്ത​​​​ൽ വ​​​​രു​​​​ത്തി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ‘ഒ​​​​രു’ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണെ​​​​ങ്കി​​​​ൽ അ​​​​ടു​​​​ത്ത അം​​​​ഗം ‘മ​​​​റ്റൊ​​​​രു’​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ നി​​​​ന്നാ​​​​യി​​​​രി​​​​ക്ക​​​​ണം എ​​​​ന്ന​​​​തു മാ​​​​റ്റി ‘ഒ​​​​രു’ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ക്കി. അ​​​​താ​​​​യ​​​​ത് ‘another’ എ​​​​ന്ന് എ​​​​ഴു​​​​തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നെ ‘a’ ആ​​​​ക്കി മാ​​​​റ്റി ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ പാ​​​​സാ​​​​ക്കി. അ​​​​ങ്ങ​​​​നെ നി​​​​ല​​​​വി​​​​ൽ ചെ​​​​യ​​​​ർ​​​​മാ​​​​നും അ​​​​ടു​​​​ത്ത അം​​​​ഗ​​​​വും മു​​​​സ്‌​​​​ലിം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണ്, വ​​​​നി​​​​താ പ്ര​​​​തി​​​​നി​​​​ധി അം​​​​ഗ​​​​മാ​​​​യി ഒ​​​​രു ക്രി​​​​സ്ത്യ​​​​ൻ അം​​​​ഗം പേ​​​​രി​​​​നു​​​​ണ്ട് എ​​​​ന്നു പ​​​​റ​​​​യാം. അ​​​​ടു​​​​ത്ത​​​​ത​​​​വ​​​​ണ ക്രി​​​​സ്ത്യ​​​​ൻ പ്രാ​​​​തി​​​​നി​​​​ധ്യം സം​​​​ശ​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ഴ​​​​ലി​​​ലാ​​​​ണ്.

നി​​​​ല​​​​വി​​​​ൽ സി​​​​വി​​​​ൽ കോ​​​​ട​​​​തി​​​​ക്കു സ​​​​മാ​​​​ന​​​​മാ​​​​യ അ​​​​ധി​​​​കാ​​​​ര​​​​മു​​​​ള്ള ഈ ​​​​ക​​​​മ്മീ​​​​ഷ​​​​ന് വ​​​​രുംനാ​​​​ളു​​​​ക​​​​ളി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ അ​​​​ധി​​​​കാ​​​​രം കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന സം​​​​വി​​​​ധാ​​​​ന​​​​മാ​​​​യി മാ​​​​റാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. അ​​​​പ്പോ​​​​ൾ ത​​​​ത്പ​​​​ര​​​​ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കു ക്രി​​​​സ്ത്യ​​​​ൻ പ്രാ​​​​തി​​​​നി​​​​ധ്യം ഒ​​​​രു വി​​​​ല​​​​ങ്ങു​​​​ത​​​​ടി​​​​യാ​​​​യി മാ​​​​റാ​​​​തി​​​​രി​​​​ക്കാ​​​​നു​​​​ള്ള നി​​​​ഗൂ​​​​ഢ ശ്ര​​​​മ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണോ ‘മ​​​​റ്റൊ​​​​രു-​​​​ഒ​​​​രു’ മാ​​​​റ്റം എ​​​​ന്ന് സം​​​​ശ​​​​യി​​​​ക്കേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു.

അവഗണിക്കപ്പെടുന്ന പരാതികൾ

ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ​യു​ള്ള അ​വ​ഗ​ണ​ന തു​ട​രു​മ്പോ​ഴും ഇ​തു​സം​ബ​ന്ധി​ച്ചു ന​ൽ​കു​ന്ന പ​രാ​തി​ക​ൾ ക​മ്മീ​ഷ​ൻ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്. 80:20 സം​ബ​ന്ധി​ച്ചും, ന്യൂ​​​​​ന​​​​​പ​​​​​ക്ഷ വ​​​​​കു​​​​​പ്പി​​​​​ൽ ക്രി​​​​​സ്ത്യ​​​​​ൻ പ്രാ​​​​​തി​​​​​നി​​​​​ധ്യം ഇ​​​​​ല്ലാ​​​​​താ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നെ​​​​​പ്പ​​​​​റ്റി​​​​​യും ക്രി​​​​​സ്ത്യാ​​​​​നി​​​​​ക​​​​​ൾ നേ​​​​​രി​​​​​ടു​​​​​ന്ന വി​​​​​വി​​​​​ധ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളെ​​​​​പ്പ​​​​​റ്റി​​​​​യും കൊ​​​​​ടു​​​​​ത്തി​​​​ട്ടു​ള്ള പ​​​​​രാ​​​​​തി​​​​​ക​​​​​ളി​​​​​ൽ ഒ​രു പ​​​​​രി​​​​​ഹാ​​​​​ര​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​യും സ്വീ​​​​​ക​​​​​രി​​​​​ച്ചി​ട്ടി​ല്ല. മാ​ത്ര​മ​ല്ല, ഒ​​​​​ന്ന​​​​​ര​​​​​വ​​​​​ർ​​​​​ഷം മു​​​​​ൻമ്പ്, ഒ​​​​മ്പത് ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ അ​​​​​താ​​​​​യ​​​​​ത് 2019 ജൂ​​​​​ൺ മു​​​​​ത​​​​​ൽ ന​​​​​വം​​​​​ബ​​​​​ർ വ​​​​​രെ​​​​​യു​​​​​ള്ള കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ൽ ക്രി​​​​​സ്ത്യ​​​​​ൻ സാമ്പത്തി​​​ക, സാ​​​​​മൂ​​​​​ഹി​​​​​ക, വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ പി​​​​​ന്ന‌ാക്കാ​​​​​വ​​​​​സ്ഥ വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ന്മേ​​​​​ലു​​​​​ള്ള സി​​​​​റ്റിം​​​​​ഗു​​​​​ക​​​​​ളി​​​​​ൽ വി​​​​​വി​​​​​ധ ക്രി​​​​​സ്ത്യ​​​​​ൻ സ​​​​​ഭാ, സം​​​​​ഘ​​​​​ടനാ, സ​​​​​മു​​​​​ദാ​​​​​യ അം​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു കൈ​​​​​പ്പ​​​​​റ്റി​​​​​യ നി​​​​​വേ​​​​​ദ​​​​​ന​​​​​ങ്ങ​​​​​ളും പ​​​​​രാ​​​​​തി​​​​​ക​​​​​ളും റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളും ക്രോ​​​​​ഡീ​​​​​ക​​​​​രി​​​​​ച്ചു​​​​​ള്ള ക​​​​​മ്മീ​​​​​ഷ​​​​​ന്‍റെ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ഒ​​​​​രു​​​​​വ​​​​​ർ​​​​​ഷം ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടും സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ മു​​​​​മ്പിൽ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചി​​​​​ട്ടു​മി​​​​​ല്ല.

2020 ജ​​​​​നു​​​​​വ​​​​​രി​​​​​യി​​​​​ൽ​​​​​ത്ത​​​​​ന്നെ റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ന്‍റെ ക​​​​​ര​​​​​ട് രൂ​​​​​പം ക​​​​​മ്മീ​​​​​ഷ​​​​​ൻ അം​​​​​ഗം ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ​​​​​താ​​​​​യി​​​​​ട്ടാ​​​​​ണ് ആ ​​​​​നാ​​​​​ളു​​​​​ക​​​​​ളി​​​​​ൽ അ​​​​​റി​​​​​യാ​​​​​ൻ സാ​​​​​ധി​​​​​ച്ച​​​​​ത്. അ​​​​​ത് ര​​​​​ണ്ടാ​​​​​മ​​​​​ത്തെ അം​​​​​ഗ​​​​​ത്തി​​​​​ന്‍റെ​​​​​യും ചെ​​​​​യ​​​​​ർ​​​​​മാ​​​​​ന്‍റെ​​​​​യും വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ലു​​​​​ക​​​​​ൾ​​​​​ക്കു ശേ​​​​​ഷം ച​​​​​ർ​​​​​ച്ച ചെ​​​​​യ്തു സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ൽ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടും എ​​​​​ന്നു​​​​​ള്ള അ​​​​​റി​​​​​വ് ല​​​​​ഭി​​​​​ച്ച​​​​​തു​​​​​മാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, കൊ​​​​​റോ​​​​​ണ​​​​​യു​​​​​ടെ പേ​​​​​രു​​​​​പ​​​​​റ​​​​​ഞ്ഞ് തു​​​​​ട​​​​​ർ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ എ​​​​​ടു​​​​​ക്കാ​​​​​ൻ വൈ​​​​​കി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും ജ​​​സ്റ്റീ​​​സ് ജെ.​​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​നെ സ​​​​​ർ​​​​​ക്കാ​​​​​ർ ക്രി​​​​​സ്ത്യ​​​​​ൻ പി​​​​​ന്നാക്കാ​​​​​വ​​​​​സ്ഥ പ​​​​​ഠി​​​​​ക്കാ​​​​​ൻ നി​​​​​ല​​​​​വി​​​​​ൽ നി​​​​​യ​​​​​മി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട​​​​​ല്ലോ എ​​​​​ന്ന മു​​​​​ട​​​​​ന്ത​​​​​ൻ ന്യാ​​​​​യം പ​​​​​റ​​​​​ഞ്ഞ് ക​​​​​മ്മീ​​​​​ഷ​​​​​ന്‍റെ റി​​​​​പ്പോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ലേ​​​​​ക്കു സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ല്ല എ​​​​​ന്ന നി​​​​​ല​​​​​പാ​​​​​ടി​​​​​ലേ​​​​​ക്ക് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ എ​​​​​ത്തി​​​​​ച്ചേ​​​​​ർ​​​​​ന്നി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. 80:20 , മ​​​​​റ്റൊ​​​​​രു-​​​​​ഒ​​​​​രു, ന്യൂ​​​​​ന​​​​​പ​​​​​ക്ഷ ഫ​​​​​ണ്ട് തി​​​​​രി​​​​​മ​​​​​റി, ക്രി​​​​​സ്ത്യ​​​​​ൻ പി​​​​​ന്നാ​​​​​ക്കാ​​​​​വ​​​​​സ്ഥ എ​​​​​ല്ലാം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ഈ ​​​​​റി​​​​​പ്പോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ലേ​​​​​ക്കു സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചാ​​​​​ൽ സ്വ​​​​​ന്തം സ​​​​​മു​​​​​ദാ​​​​​യം അ​​​​​ന​​​​​ർ​​​​​ഹ​​​​​മാ​​​​​യി നേ​​​​​ടു​​​​​ന്ന ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മേ​​​​​ൽ ഒ​​​​​രു ചോ​​​​​ദ്യ​​​​​ചി​​​​​ഹ്ന​​​​​മാ​​​​​യി ഇ​​​​​തു മാ​​​​​റു​​​​​മോ എ​​​​​ന്ന ഭ​​​​​യ​​​​​മാ​​​​​ണോ ചെ​​​​​യ​​​​​ർ​​​​​മാ​​​​​നു​​​​​ള്ള​​​​​ത് എ​​​​​ന്നും സം​​​​​ശ​​​​​യി​​​​​ക്കേ​​​​​ണ്ടി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു.

ക്രി​​​​​സ്ത്യാ​​​​​നി​​​​​ക​​​​​ളു​​​​​ടെ ക്ഷേ​​​​​മ​​​​​ത്തി​​​​​നു​​​​​വേ​​​​​ണ്ടി​​​​​ക്കൂ​​​ടി പ്ര​​​​​ത്യേ​​​​​ക​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന ഒ​​​​​രു സ​​​​​ർ​​​​​ക്കാ​​​​​ർ വ​​​​​കു​​​​​പ്പ് ക്രി​​​​​സ്ത്യാ​​​​​നി​​​​​ക്ക് എ​​​​​തി​​​​​രേ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തു ഭീ​​​​​തി​​​​​യു​​​​​ള​​​​​വാ​​​​​ക്കു​​​​​ന്നു. ഇ​​​​​ങ്ങ​​​​​നെ​​​​​യെ​​​​​ങ്കി​​​​​ൽ ഒ​​​​​ന്നു​​​​​റ​​​​​പ്പാ​​​​​ണ്. വ​​​​​രും നാ​​​​​ളു​​​​​ക​​​​​ളി​​​​​ൽ ഇ​​​​​നി​​​​​യും ക്രി​​​​​സ്ത്യാ​​​​​നി​​​​​ക​​​​​ൾ​​​​​ക്ക് എ​​​​​തി​​​​​രാ​​​​​യു​​​​​ള്ള നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ൾ ഈ ​​​​​വ​​​​​കു​​​​​പ്പി​​​​​ൽ​​​​​നി​​​​​ന്നു വ​​​​​രും. ഇ​​​​​തു​​​​​ണ്ടാ​​​​​വാ​​​​​തി​​​​​രി​​​​​ക്കാ​​​​​ൻ ആ​​​​​ദ്യ​​​​​പ​​​​​ടി​​​​​യെ​​​​​ന്ന​​​​​വ​​​​​ണ്ണം ഈ ​​​​​വ​​​​​കു​​​​​പ്പി​​​​​ൽ തു​​​​​ല്യ​​​​​മാ​​​​​യ ക്രി​​​​​സ്ത്യ​​​​​ൻ പ​​​​​ങ്കാ​​​​​ളി​​​​​ത്തം സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്ത​​​​​ണം.

ക്രി​​​​​സ്ത്യ​​​​​ൻ പ്രാ​​​​​തി​​​​​നി​​​​​ധ്യം

ന്യൂ​​​​​ന​​​​​പ​​​​​ക്ഷ ക്ഷേ​​​​​മ​​​​​വ​​​​​കു​​​​​പ്പ്-​​​​​മ​​​​​ന്ത്രി, സെ​​​​​ക്ര​​​​​ട്ട​​​​​റി, ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ, ന്യൂ​​​​​ന​​​​​പ​​​​​ക്ഷ വി​​​​​ക​​​​​സ​​​​​ന ധ​​​​​ന​​​​​കാ​​​​​ര്യ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ-​​​​​ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ, മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ‍​യ​​​​​റ​​​​​ക്ട​​​​​ർ, ന്യൂ​​​​​ന​​​​​പ​​​​​ക്ഷ ക​​​​​മ്മീ​​​​​ഷ​​​​​ൻ-​​​​​ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യ ഉ​​​​​ന്ന​​​​​ത പ​​​​​ദ​​​​​വി​​​​​ക​​​​​ളി​​​​​ലൊ​​​ന്നും ഒ​​​​​രു ക്രി​​​​​സ്ത്യ​​​​​ൻ പ്ര​​​​​തി​​​​​നി​​​​​ധി​​​​​പോ​​​​​ലും ഇ​​​​​ല്ല. ന്യൂ​​​​​ന​​​​​പ​​​​​ക്ഷ വി​​​​​ക​​​​​സ​​​​​ന ധ​​​​​ന​​​​​കാ​​​​​ര്യ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നി​​​​​ൽ ആ​​​​​റ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ​​​​​മാ​​​​​ർ ഉ​​​​​ള്ള​​​​​തി​​​​​ൽ ക്രി​​​​​സ്ത്യ​​​​​ൻ പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ൾ വെ​​​​​റും ര​​​​​ണ്ടു​​​​​പേ​​​​​ർ മാ​​​​​ത്രം എ​​​​​ന്ന് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ​​​​​നി​​​​​ന്നു​​​​​ത​​​​​ന്നെ അ​​​​​റി​​​​​യാം. ന്യൂ​​​​​ന​​​​​പ​​​​​ക്ഷ ക​​​​​മ്മീ​​​​​ഷ​​​​​നി​​​​​ലാ​​​​​ക​​​​​ട്ടെ പേ​​​​​രി​​​​​നൊ​​​​​രു വ​​​​​നി​​​​​താ പ്ര​​​​​തി​​​​​നി​​​​​ധി മാ​​​​​ത്രം. ന്യൂ​​​​​ന​​​​​പ​​​​​ക്ഷ വ​​​​​കു​​​​​പ്പി​​​​​ൽ താ​​​​​ത്കാ​​​​​ലി​​​​​ക ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രി​​​​​ൽ സിം​​​​​ഹ​​​​​ഭാ​​​​​ഗ​​​​​വും മു​​​​​സ്‌​​​​​ലിം സ​​​​​മു​​​​​ദാ​​​​​യ അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​ണ് എ​​​​​ന്ന​​​​​തു വ​​​​​ള​​​​​രെ ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​ണ്. സ്ഥി​​​​​ര ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രി​​​​​ലും ക്രി​​​​​സ്ത്യ​​​​​ൻ പ​​​​​ങ്കാ​​​​​ളി​​​​​ത്തം വ​​​​​ള​​​​​രെ ചു​​​​​രു​​​​​ക്ക​​​​​മാ​​​​​ണ്.

ന്യൂ​​​​​ന​​​​​പ​​​​​ക്ഷ ഫ​​​​​ണ്ട്

ന്യൂ​​​​​ന​​​​​പ​​​​​ക്ഷ ക്ഷേ​​​​​മ​​​​​വ​​​​​കു​​​​​പ്പി​​​​​ന്‍റെ കീ​​​​​ഴി​​​​​ൽ പൊ​​​​​തു​​​​​വാ​​​​​യ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളി​​​​​ൽ അ​​​​​ന​​​​​ധി​​​​​കൃ​​​​​ത​​​​​മാ​​​​​യി 80:20 അ​​​​​നു​​​​​പാ​​​​​തം സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യും മു​​​​​സ്‌​​​​​ലിം വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​നാ​​​​​യി പ്ര​​​​​ത്യേ​​​​​ക പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ ന​​​​​ട​​​​​പ്പി​​​​​ൽ വ​​​​​രു​​​​​ത്തു​​​​​ക​​​​​യും ക്രി​​​​​സ്ത്യ​​​​​ൻ തു​​​​​ട​​​​​ങ്ങി മ​​​​​റ്റ് ന്യൂ​​​​​ന​​​​​പ​​​​​ക്ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി പ്ര​​​​​ത്യേ​​​​​ക പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ ഒ​​​​​ന്നും വി​​​​​ഭാ​​​​​വ​​​​​നം ചെ​​​​​യ്യാ​​​​​തി​രി​ക്കു​കയും ചെ​യ്യു​ന്ന​തു​വ​ഴി വ​​​​​ർ​​​​​ഷാ​​​​​വ​​​​​ർ​​​​​ഷം ന്യൂ​​​​​ന​​​​​പ​​​​​ക്ഷ ക്ഷേ​​​​​മ​​​​​ത്തി​​​​​നു​​​​​വേ​​​​​ണ്ടി വി​​​​​നി​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന കോ​​​​​ടി​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു രൂ​​​​​പ​​​​ വ​രു​ന്ന സ​​​​​ർ​​​​​ക്കാ​​​​​ർ ഫ​​​​​ണ്ടി​​​​​ന്‍റെ 90 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ അ​​​​​ധി​​​​​ക​​​​​വും മു​​​​​സ്‌​​​​​ലിം സ​​​​​മു​​​​​ദാ​​​​​യ അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ കൈ​​​​​ക​​​​​ളി​​​​​ലേ​​​​​ക്കാ​​​​​ണ് എ​​​​​ത്തി​​​​​ച്ചേ​​​​​രു​​​​​ന്ന​ത്.

കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ക്കു​​​​​ന്നു

കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ന്യൂ​​​​​ന​​​​​പ​​​​​ക്ഷ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​ന്പോ​​​​​ൾ സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നും അ​​​​​തി​​​​​ൽ തു​​​​​ല്യ​​​​​പ​​​​​ങ്കാ​​​​​ളി​​​​​ത്തം ല​​​​​ഭി​​​​​ക്കു​​​​​ന്നു. എ​​​​​വി​​​​​ടെ, എ​​​​​ങ്ങ​​​​​നെ എ​​​​​ന്ന​​​​​തി​​​​​ൽ ഉ​​​​​ത്ത​​​​​രം സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ​താ​​​​​ണ്. ന്യൂ​​​​​ന​​​​​പ​​​​​ക്ഷ സ​​​​​മു​​​​​ദാ​​​​​യ അം​​​​​ഗ​​​​​ങ്ങ​​​​​ൾ 20-25 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ അ​​​​​ധി​​​​​ക​​​​​മു​​​​​ള്ള പ്ര​​​​​ദേ​​​​​ശം തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത് കോ​​​​​ടി​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു രൂ​പ ന​​​​​ൽ​​​​​കി അ​​​​​ടി​​​​​സ്ഥാ​​​​​ന സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ മെ​​​​​ച്ച​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നു​ള്ള പ​​​​​ദ്ധ​​​​​തി​​​​​യാ​​​​​ണ് പ്ര​​​​​ധാ​​​​​ൻ മ​​​​​ന്ത്രി ജ​​​​​ൻ വി​​​​​കാ​​​​​സ് കാ​​​​​ര്യ​​​​​ക്രം (പി​​​​​എം​​​​​ജെ​​​​​വി​​​​​കെ). കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട ജി​​​​​ല്ല​​​​​യെ ഒ​​​​​ഴി​​​​​വാ​​​​​ക്കി ബാ​​​​​ക്കി പ​​​​​തി​​​​​മൂ​​​​​ന്നു ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ വി​​​​​വി​​​​​ധ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ തു​​​​​ക വ​​​​​ക​​​​​യി​​​​​രു​​​​​ത്തു​​​​​ന്നു. ഇ​​​​​തി​​​​​നാ​​​​​യി ഓ​​​​​രോ ജി​​​​​ല്ല​​​​​യി​​​​​ൽ​​​​​നി​​​​​ന്നു മൂ​​​​​ന്നു​​​​​പേ​​​​​രെ ക​​​​​മ്മി​​​​​റ്റി അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തി​​​​​ട്ടു​​​​​ണ്ട്.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ മൊ​​​​​ത്തം 39 അം​​​​​ഗ​​​​​ങ്ങ​​​​​ൾ ഉ​​​​​ള്ള​​​​​തി​​​​​ൽ 30 അം​​​​​ഗ​​​​​ങ്ങ​​​​​ൾ മു​​​​​സ്‌​​​​​ലിം വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണ്. ഏ​​​​​ഴ് അം​​​​​ഗ​​​​​ങ്ങ​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ണ് ക്രി​​​​​സ്ത്യ​​​​​ൻ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന്. പി​​​​​ന്നെ​​​​​യു​​​​​ള്ള ര​​​​​ണ്ട് അം​​​​​ഗ​​​​​ങ്ങ​​​​​ൾ സി​​​​​ക്ക്, ജൈ​​​​​ന വി​​​​​ഭാ​​​​​ഗ​​​​​ങ്ങളി​​​​​ൽ​​​​​നി​​​​​ന്നു​​​​​മാ​​​​​ണ്. ഇ​​​​​ടു​​​​​ക്കി ജി​​​​​ല്ല ഉ​​​​​ൾ​​​​​പ്പെ​​​​​ടെ എ​​​​​ട്ട് ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ ക്രി​​​​​സ്ത്യ​​​​​ൻ പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ ഇ​​​​​ല്ല. കോ​​​​​ട്ട​​​​​യം ജി​​​​​ല്ല​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ആ​​​​​കെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത പ്ര​​​​​ദേ​​​​​ശം ഈ​​​​​രാ​​​​​റ്റു​​​​​പേ​​​​​ട്ട​​​​​യാ​​​​​ണ്. മ​​​​​ല​​​​​പ്പു​​​​​റം ജി​​​​​ല്ല​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് 25 പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ള്ള​​​​​ത്. ​​​​പി​​​​​എം​​​​​ജെ​​​​​വൈ​​​​​കെ പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി വി​​​​​വി​​​​​ധ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി മ​​​​​ദ്ര​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ പ​​​​​ണി​​​​​യാ​നും മ​​​​​ദ്ര​​​​​സ​​​​​യോ​​​​​ട് അ​​​​​നു​​​​​ബ​​​​​ന്ധ ക്ലാ​​​​​സ് മു​​​​​റി​​​​​ക​​​​​ളും ഹാ​​​​​ളു​​​​​ക​​​​​ളും പ​​​​​ണി​​​​​യാ​​​​​നും​വ​​​​​രെ പ്ര​​​​​സ്തു​​​​​ത ഫ​​​​​ണ്ട് ഉ​​​​​പ​​​​​യോ​​​​​ഗ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ ക്രി​​​​​സ്ത്യ​​​​​ൻ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ ഒ​​​​​ന്നും ന​​​​​ൽ​​​​​കു​​​​​ന്ന​​​​​താ​​​​​യി കാ​​​​​ണു​​​​​ന്നി​​​​​ല്ല എ​​​​​ന്ന​​​​​ത് ഇ​​​​​ര​​​​​ട്ട നീ​​​​​തി​​​​​യാ​​​​​ണ്.

മ​​​​​റ്റ് സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ എ​​​​​ങ്ങ​​​​​നെ?

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ അ​​​​​യ​​​​​ൽ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​യ ത​​​​​മി​​​​​ഴ്നാ​​​​​ട്, ക​​​​​ർ​​​​​ണാ​​​​​ട​​​​​ക, ആ​​​​​ന്ധ്രാ​​​​​പ്ര​​​​​ദേ​​​​​ശ് തു​​​​​ട​​​​​ങ്ങി​​​​​യ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ എ​​​​​ല്ലാം ന്യൂ​​​​​ന​​​​​പ​​​​​ക്ഷ ക്ഷേ​​​​​മ​​​​​വ​​​​​കു​​​​​പ്പു​​​​​ണ്ട്. അ​​​​​വി​​​​​ടെ ധാ​​​​​രാ​​​​​ളം പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളും വി​​​​​ഭാ​​​​​വ​​​​​നം ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്.

ആ​​​​​ന്ധ്രാ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ൽ 1993-ൽ ​​​​​ന്യൂ​​​​​ന​​​​​പ​​​​​ക്ഷ ക്ഷേ​​​​​മ​​​​​വ​​​​​കു​​​​​പ്പ് രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ചു. നി​​​​​ല​​​​​വി​​​​​ൽ സം​​​​​സ്ഥാ​​​​​ന ന്യൂ​​​​​ന​​​​​പ​​​​​ക്ഷ ധ​​​​​ന​​​​​കാ​​​​​ര്യ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ സം​​​​​സ്ഥാ​​​​​ന വ​​​​​ഖ​​​​​ഫ് ബോ​​​​​ർ​​​​​ഡ്, ഉ​​​​​റു​​​​​ദു അ​​​​​ക്കാ​​​​​ദ​​​​​മി, സ​​​​​ർ​​​​​വേ ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​ർ വ​​​​​ഖ​​​​​ഫ്, സം​​​​​സ്ഥാ​​​​​ന ഹ​​​​​ജ്ജ് ക​​​​​മ്മി​​​​​റ്റി, സം​​​​​സ്ഥാ​​​​​ന ന്യൂ​​​​​നപ​​​​​ക്ഷ ക​​​​​മ്മീ​​​​​ഷ​​​​​ൻ എന്നിവ കൂ​​​​​ടാ​​​​​തെ ക്രി​​​​​സ്ത്യാ​​​​​നി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി സം​​​​​സ്ഥാ​​​​​ന ക്രി​​​​​സ്ത്യ​​​​​ൻ (ന്യൂ​​​​​ന​​​​​പ​​​​​ക്ഷ) ധ​​​​​ന​​​​​കാ​​​​​ര്യ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നും വ​​​​​കു​​​​​പ്പി​​​​​ന്‍റെ കീ​​​​​ഴി​​​​​ലു​​​​​ണ്ട്. അ​​​​​തു​​​​​വ​​​​​ഴി ക്രി​​​​​സ്ത്യ​​​​​ൻ കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കു ട്യൂ​​​​​ഷ​​​​​ൻ ഫീ ​​​​​റീ ഇ​​​​​ന്പേ​​​​​ഴ്സ്മെ​​​​​ന്‍റ്, സ്വ​​​​​യം​​​​​തൊ​​​​​ഴി​​​​​ലി​​​​​നു ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം, തൊ​​​​​ഴി​​​​​ൽ പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​വും തൊ​​​​​ഴി​​​​​ലും, പ​​​​​ള്ളി പ​​​​​ണി​​​​​യാ​​​​​നും പു​​​​​ന​​​​​രു​​​​​ദ്ധാ​​​​​ര​​​​​ണ​​​​​ത്തി​​​​​നും സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ൾ, പ​​​​​ള്ളി​​​​​ക്കൂ​​​​​ട​​​​​ങ്ങ​​​​​ൾ, വൃ​​​​​ദ്ധ​​​​​സ​​​​​ദ​​​​​ന​​​​​ങ്ങ​​​​​ൾ, ഹാ​​​​​ളു​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ പ​​​​​ണി​​​​​യാ​​​​​നും സാ​​​​​ന്പ​​​​​ത്തി​​​​​ക സ​​​​​ഹാ​​​​​യം, ക്രി​​​​​സ്ത്യ​​​​​ൻ കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി പ്ര​​​​​ത്യേ​​​​​ക കോ​​​​​ച്ചിം​​​​​ഗ് സെ​​​​​ന്‍റ​​​​​റു​​​​​ക​​​​​ൾ, മ​​​​​ത്സ​​​​​ര പ​​​​​രീ​​​​​ക്ഷാ​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ന പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ, യു​​​​​വാ​​​​​ക്ക​​​​​ൾ​​​​​ക്കു ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​ര​​​​​ണ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ, ക്രി​​​​​സ്ത്യ​​​​​ൻ സം​​​​​സ്കാ​​​​​രം പ​​​​​രി​​​​​പോ​​​​​ഷി​​​​​പ്പി​​​​​ക്കാ​​​​​ൻ സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ൾ, ക്രി​​​​​സ്ത്യ​​​​​ൻ സ​​​​​മൂ​​​​​ഹ​​​​​വി​​​​​വാ​​​​​ഹ സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ൾ, വി​​​​​ശു​​​​​ദ്ധ​​​​​നാ​​​​​ട് തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ന​​​​​ത്തി​​​​​നു സ​​​​​ബ്സി​​​​​ഡി തു​​​​​ട​​​​​ങ്ങി​​​​​യ നി​​​​​ര​​​​​വ​​​​​ധി പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ ക്രി​​​​​സ്ത്യ​​​​​ൻ സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​നാ​​​​​യി ന​​​​​ൽ​​​​​കു​​​​​ന്നു.

ക​​​​​ർ​​​​​ണാ​​​​​ട​​​​​ക സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ന്യൂ​​​​​ന​​​​​പ​​​​​ക്ഷ വ​​​​​കു​​​​​പ്പി​​​​​ന്‍റെ കീ​​​​​ഴി​​​​​ൽ ക്രി​​​​​സ്ത്യ​​​​​ൻ വി​​​​​ക​​​​​സ​​​​​ന ഫ​​​​​ണ്ട് എ​​​​​ന്ന പേ​​​​​രി​​​​​ൽ പ​​​​​ള്ളി​​​​​ക​​​​​ൾ പ​​​​​ണി​​​​​യാ​​​​​നും പു​​​​​ന​​​​​രു​​​​​ദ്ധാ​​​​​ര​​​​​ണ​​​​​ത്തി​​​​​നും വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​നും ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം, ഹാ​​​​​ളു​​​​​ക​​​​​ൾ അ​​​​​നാ​​​​​ഥ മ​​​​​ന്ദി​​​​​ര​​​​​ങ്ങ​​​​​ൾ വൃ​​​​​ദ്ധ​​​​​സ​​​​​ദ​​​​​ന​​​​​ങ്ങ​​​​​ൾ എ​ന്നി​വ പ​​​​​ണി​​​​​യാ​​​​​നും സാ​​​​​ന്പ​​​​​ത്തി​​​​​ക സ​​​​​ഹാ​​​​​യം, നൈ​​​​​പു​​​​​ണ്യ വി​​​​​ക​​​​​സ​​​​​ന പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ, ജി​​​​​എ​​​​​ൻ​​​​​എം ആ​​​​​ൻ​​​​​ഡ് ബി​​​​​എ​​​​​സ്‌​​​​​സി ന​​​​​ഴ്സിം​​​​​ഗ് ട്രെ​​​​​യി​​​​​നിം​​​​​ഗ്, ക്രി​​​​​സ്ത്യ​​​​​ൻ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി മ​​​​​റ്റു പ്രോ​​​​​ത്സാ​​​​​ഹ​​​​​ന പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളും സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ൽ​​​​​കു​​​​​ന്നു. ഇ​​​​​തു​​​​​പോ​​​​​ലെ ത​​​​​മി​​​​​ഴ്നാ​​​​​ട് സ​​​​​ർ​​​​​ക്കാ​​​​​രും പ​​​​​ള്ളി​​​​​ക​​​​​ളു​​​​​ടെ പു​​​​​ന​​​​​രു​​​​​ദ്ധാ​​​​​ര​​​​​ണ​​​​​ത്തി​​​​​നും മ​​​​​റ്റും സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ളും ജ​​​​​റു​​​​​സ​​​​​ലേം തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ന​​​​​ത്തി​​​​​നു പ്ര​​​​​ത്യേ​​​​​ക സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ളും ക്രി​​​​​സ്ത്യ​​​​​ൻ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നാ​​​​​യി ന​​​​​ൽ​​​​​കു​​​​​ന്നു. എ​​​​​ന്തു​​​​​കൊ​​​​​ണ്ട് 2011 സെ​​​​​ൻ​​​​​സ​​​​​സ് പ്ര​​​​​കാ​​​​​രം 18 ശ​​​​​ത​​​​​മാ​​​​​ന​​​​​മു​​​​​ള്ള ക്രി​​​​​സ്ത്യ​​​​​ൻ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നാ​​​​​യി പ്ര​​​​​ത്യേ​​​​​ക പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ ഒ​​​​​ന്നും​​​​​ത​​​​​ന്നെ കേ​​​​​ര​​​​​ള​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ വി​​​​​ഭാ​​​​​വ​​​​​നം ചെ​​​​​യ്യുന്നില്ല. മാ​​​​​ത്ര​​​​​മ​​​​​ല്ല, പൊ​​​​​തു​​​​​വാ​​​​​യ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളി​​​​​ൽ ഈ ​​​​​കാ​​​​​ട്ടു​​​​​നീ​​​​​തി ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കി​​​​​വ​​​​​രി​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്നു.

ക്രി​​​​​സ്ത്യ​​​​​ൻ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​വേ​​​​​ണ്ടി​​​​​യും നി​​​​​ല​​​​​കൊ​​​​​ള്ളു​​​​​ന്നു എ​​​​​ന്ന വ്യാ​​​​​ജേ​​​​​ന ഫ​​​​​ണ്ട് കൈ​​​​​പ്പ​​​​​റ്റു​​​​​ന്ന സം​​​​​സ്ഥാ​​​​​ന ന്യൂ​​​​​ന​​​​​പ​​​​​ക്ഷ ക്ഷേ​​​​​മ​​​​​വ​​​​​കു​​​​​പ്പി​​​​​ൽ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി സ​​​​​ർ​​​​​ക്കാ​​​​​ർ ഇ​​​​​ട​​​​​പെ​​​​​ട​​​​​ണം. ക്രി​​​​​സ്ത്യാ​​​​​നി​​​​​ക​​​​​ൾ​​​​​ക്കു തു​​​​​ല്യ പ​​​​​ങ്കാ​​​​​ളി​​​​​ത്തം ന​​​​​ൽ​​​​​ക​​​​​ണം. തു​​​​​ല്യ ഫ​​​​​ണ്ടു​​​​​ത​​​​​ന്നെ ക്രി​​​​​സ്ത്യ​​​​​ൻ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നും വ​​​​​ക​​​​​യി​​​​​രു​​​​​ത്ത​​​​​ണം. ന്യൂ​​​​​ന​​​​​പ​​​​​ക്ഷ​​​​​ങ്ങ​​​​​ളെ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ന്പോ​​​​​ൾ ന്യൂ​​​​​ന​​​​​പ​​​​​ക്ഷ​​​​​ങ്ങ​​​​​ളി​​​​​ൽ ന്യൂ​​​​​ന​​​​​പ​​​​​ക്ഷ​​​​​ങ്ങ​​​​​ളെ​​​​​യാ​​​​​ണ് അ​​​​​ധി​​​​​ക​​​​​മാ​​​​​യി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കേ​​​​​ണ്ട​​​​​ത്. മാ​​​​​ത്ര​​​​​മ​​​​​ല്ല, കാ​​​​​ല​​​​​ങ്ങ​​​​​ളാ​​​​​യി ക​​​​​ടു​​​​​ത്ത അ​​​​​നീ​​​​​തി​​​​​പ​​​​​ര​​​​​മാ​​​​​യ വി​​​​​വേ​​​​​ച​​​​​നം നേ​​​​​രി​​​​​ട്ട ​​​​​ക്രി​​​​​സ്ത്യ​​​​​ൻ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നു പ്ര​​​​​ത്യേ​​​​​ക​​​​​മാ​​​​​യ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി സ​​​​​ർ​​​​​ക്കാ​​​​​ർ വി​​​​​ഭാ​​​​​വ​​​​​നം ചെ​​​​​യ്യു​​​​​ക​​​​​യും അ​​​​​വ കൃ​​​​​ത്യ​​​​​മാ​​​​​യി ക്രി​​​​​സ്ത്യ​​​​​ൻ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നു ല​​​​​ഭ്യ​​​​​മാ​​​​​ക്കു​​​​​വാ​​​​​ൻ വേ​​​​​ണ്ട ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​ക​​​യും വേ​​​ണം. സ​​​​​ർ​​​​​ക്കാ​​​​​ർ ഈ ​​​​​അ​​​​​സം​​​​​ഘ​​​​​ടി​​​​​ത ദു​​​​​ർ​​​​​ബ​​​​​ല പി​​​​​ന്നാ​​​​​ക്ക സ​​​​​മൂ​​​​​ഹ​​​​​ത്തെ കൈ​​​​​വി​​​​​ട​​​​​രു​​​​​ത്.

Advertisements
Advertisement

One thought on “ന്യുനപക്ഷ വകുപ്പിൽ നടമാടികൊണ്ടിരുന്ന കൊടിയ വിവേചനം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s