അവസാന ഓപ്ഷൻ

ഒരിക്കൽ ഒരപ്പൻ മകനെ വിളിച്ച് അവരുടെ പൂന്തോട്ടത്തിന്റെ ഒരറ്റത്തുള്ള പാറക്കല്ലിനെ മറ്റേ അറ്റത്തേക്ക് കൊണ്ടുപോകാൻ പറഞ്ഞു. മകൻ അത് എളുപ്പം സാധിക്കുമെന്ന ചിന്തയിൽ സന്തോഷത്തോടെ വന്ന് പാറക്കല്ലിനെ തള്ളാൻ തുടങ്ങി. എത്ര ശക്തിയോടെ തള്ളിയിട്ടും കല്ലിനെ ഒന്നനക്കാൻ പോലും കഴിഞ്ഞില്ല. കുറെ കഴിഞ്ഞ് ‘ ഒരു രക്ഷില്യ അപ്പാ’ എന്നുപറഞ്ഞ് അവൻ തോൽവി സമ്മതിച്ചു.

അപ്പൻ ചോദിച്ചു. “നിന്റെ മുഴുവൻ ശേഷിയും നീ പ്രയോഗിച്ചുനോക്കിയോ”?

“ഉവ്വപ്പാ , അപ്പൻ കണ്ടില്ലേ ?”

“നിന്റെ പരമാവധി കഴിവും ?”

“ഉവ്വെന്നെ. അതുകൊണ്ടല്ലേ പറ്റുന്നില്ലെന്നു പറഞ്ഞെ ഞാൻ ?”

“പക്ഷെ നിനക്കെങ്ങനെ പറയാൻ പറ്റും കഴിവുള്ളതെല്ലാം നീ ചെയ്തെന്ന് ? നീയെന്നെ സഹായത്തിന് വിളിച്ചില്ലല്ലോ ? ഒന്നുവിളിച്ചാൽ ഞാനും സഹായിക്കുമായിരുന്നില്ലേ ? “

നമ്മുടെ കഴിവ് മാത്രം വെച്ച് എല്ലാം ചെയ്യാൻ നോക്കുന്നത് കൊണ്ടല്ലേ നമ്മൾ ദൈവത്തിലാശ്രയിക്കാൻ മടിക്കുന്നത് ? മറക്കുന്നത്? ദൈവാശ്രയം ചിലപ്പോൾ അവസാന ഓപ്ഷൻ ആയിരിക്കും എനിക്കും നിങ്ങളിൽ ചിലർക്കെങ്കിലും . പക്ഷെ ഈശോ, അവൻ തന്ന ആത്മാവ് എപ്പോഴും കൂടെയുണ്ടെന്നുള്ളൊരു ബോധ്യം നമുക്കുണ്ടെങ്കിൽ ആദ്യമേ നമ്മളവനെ വിളിക്കും. നമ്മെ ശക്തനാക്കുന്നവൻ , സഹായിക്കുന്നവൻ കൂടെയുണ്ടെങ്കിൽ പിന്നെന്തിന് ടെൻഷൻ.

ആത്മാവിനെപ്പറ്റി എത്ര വേണമെങ്കിലും എഴുതാൻ പറ്റും. പക്ഷെ അവനാൽ നയിക്കപ്പെടുന്ന ജീവിതം ആകുക , അതൊരു വെല്ലുവിളിയാണ്, അത്ര എളുപ്പമില്ലാത്തതും. തനിക്കിഷ്ടമില്ലാത്തത്‌, എന്നുവെച്ചാൽ ശരിയല്ലാത്തത്‌ ചിന്തിച്ചാൽ ( ചിന്തിച്ചു കൊണ്ടേ ഇരുന്നാൽ ) , സംസാരിച്ചാൽ , ചെയ്യാൻ പോയാൽ , പെട്ടെന്ന് തന്നെ disturbed ആകുന്ന ആളാണ് Holy Spirit. ആ ഇഷ്ടക്കേട് നമ്മൾക്ക് മനസ്സിലാകുകയും ചെയ്യും. എന്നിട്ടും നമ്മൾ ആ തിന്മ proceed ചെയ്‌താൽ, കുറച്ചു വട്ടം ഈ അനുസരണക്കേട് ആവർത്തിച്ചാൽ, ശക്തിയും അവന്റെ സഹായവും നമ്മെ വിട്ടുപോയത് സാംസണെ പോലെ നമ്മൾ അറിഞ്ഞെന്നുപോലും വരില്ല . അതുകൊണ്ട് അവനെ ദുഃഖിപ്പിക്കരുത്. ശരിയായ സമാധാനവും സന്തോഷവും അവൻ കൂടെയുള്ളപ്പോഴാണ്. അവന്റെ നിർദ്ദേശങ്ങൾ അനുസരിക്കുമ്പോഴാണ്.

ആത്മാവിൽ ആരംഭിച്ച് ശരീരത്തിൽ അവസാനിപ്പിക്കുന്നവർക്ക് അവന്റെ സൗഹൃദം ദീർഘകാലം ഉണ്ടാവില്ല. വിശുദ്ധി ആഗ്രഹിക്കുന്നവർക്ക് മാത്രമേ അവൻ വിശുദ്ധി പ്രദാനം ചെയ്യൂ. ചോദിക്കുന്നവർക്ക് ലഭിക്കും എന്നല്ലേ ഈശോ പറഞ്ഞത്. രക്തസാക്ഷികളെ ധൈര്യപെടുത്തിയവൻ കൂടെയുള്ളപ്പോൾ അസുഖത്തിലും മരണത്തിലും പോലും നമ്മൾ പ്രത്യാശ കൈവിടില്ല. Tertio Millennio Adveniente എന്ന അപ്പസ്തോലികലേഖനം വഴി ജോൺപോൾ രണ്ടാമൻ പാപ്പ 1998 പരിശുദ്ധാത്മവത്സരമായി പ്രഖ്യാപിച്ചപ്പോൾ അത് പ്രത്യാശയുടെയും വർഷമാക്കി. കാരണം ദൈവാത്മാവ് എവിടെയുണ്ടോ അവിടെ പ്രത്യാശയുണ്ട്.

Let’s learn to host Holy Spirit . You’ll never regret it. It’s a great privilege. പ്രകാശത്തിലുള്ള ജീവിതം. സ്വർഗ്ഗീയസന്തോഷം അനുഭവിച്ചുള്ള ജീവിതം.

‘It is Christ who through the Holy Spirit make his church One , Holy, Catholic and Apostolic , and it is he who calls her to realize each of these qualities‘ ( CCC 811).

ഒരു പന്തക്കുസ്ത അനുസ്മരണം കൂടെ കഴിഞ്ഞുപോകുമ്പോൾ … ഏകീകരണവും നവീകരണവും അകത്തുള്ളവരുമായും പുറത്തുള്ളവരുമായും സഭക്ക് സാധ്യമാകാൻ, പ്രാർത്ഥിക്കാം ആത്മാവാം ദൈവത്തോട്. അനുസരിക്കാം, സ്നേഹിക്കാം…അതിനായി

പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടാം .

ജിൽസ ജോയ്

Advertisements
Pentecost
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s