The Book of Leviticus, Chapter 27 | ലേവ്യര്‍, അദ്ധ്യായം 27 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 27

നേര്‍ച്ചകള്‍

1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക, വ്യക്തികളെ കര്‍ത്താവിനു നേരുകയാണെങ്കില്‍, അവരുടെ വില നിശ്ചയിക്കേണ്ടത് ഇപ്രകാരമാണ്:3 ഇരുപതിനും അറുപതിനും മധ്യേ പ്രായമുള്ള പുരുഷനാണെങ്കില്‍ അവന്റെ മൂല്യം വിശുദ്ധമന്ദിരത്തിലെ നിരക്കനുസരിച്ച് അന്‍പതു ഷെക്കല്‍ വെള്ളിയായിരിക്കണം;4 സ്ത്രീയാണെങ്കില്‍ മുപ്പതുഷെക്കലും.5 അഞ്ചു വയസ്‌സിനും ഇരുപതു വയസ്‌സിനും മധ്യേയാണെങ്കില്‍ പുരുഷന് ഇരുപതു ഷെക്കലും സ്ത്രീക്ക് പത്തുഷെക്കലുമായിരിക്കണം മൂല്യം.6 ഒരുമാസം മുതല്‍ അഞ്ചു വര്‍ഷംവരെയാണ് പ്രായമെങ്കില്‍ ആണ്‍കുട്ടിക്ക് അഞ്ചു ഷെക്കല്‍ വെള്ളിയും പെണ്‍കുട്ടിക്ക് മൂന്നു ഷെക്കല്‍ വെള്ളിയുമായിരിക്കണം.7 അറുപതോ അതില്‍ കൂടുതലോ ആണ് പ്രായമെങ്കില്‍ പുരുഷനു പതിനഞ്ചു ഷെക്കലും സ്ത്രീക്കു പത്തുഷെക്കലുമായിരിക്കണം.8 നിന്റെ മൂല്യനിര്‍ണയത്തിനനുസരിച്ച് നല്‍കാന്‍ കഴിയാത്തവിധം ഒരാള്‍ ദരിദ്രനാണെങ്കില്‍ അവന്‍ പുരോഹിതന്റെ മുന്‍പില്‍ ഹാജരാകണം. പുരോഹിതന്‍ അവന്റെ വില നിശ്ചയിക്കട്ടെ. നേര്‍ന്നവന്റെ കഴിവിനനുസരിച്ച് പുരോഹിതന്‍ അവനു വില നിശ്ചയിക്കട്ടെ.9 കര്‍ത്താവിനു ബലിയര്‍പ്പിക്കാവുന്ന മൃഗത്തെയാണു കര്‍ത്താവിനു നേരുന്നതെങ്കില്‍ ആരു നേര്‍ന്നാലും അതു വിശുദ്ധമായിരിക്കും.10 അവന്‍ മറ്റൊന്നിനെ അതിനു പകരമാക്കുകയോ മറ്റൊന്നുമായി വച്ചുമാറുകയോ ചെയ്യരുത്. നല്ലതിനു പകരം ചീത്തയെയോ ചീത്തയ്ക്കുപകരം നല്ലതിനെയോ വച്ചുമാറരുത്. ഒരു മൃഗത്തെ മറ്റൊരു മൃഗവുമായി വച്ചുമാറുന്നെങ്കില്‍ രണ്ടും കര്‍ത്താവിനുള്ളതായിരിക്കും.11 കര്‍ത്താവിനു ബലി അര്‍പ്പിക്കാന്‍ കൊള്ളാത്ത അശുദ്ധമൃഗത്തെയാണു നേര്‍ന്നിട്ടുള്ളതെങ്കില്‍ അതിനെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരണം.12 നല്ലതോ ചീത്തയോ എന്നുനോക്കി പുരോഹിതന്‍ അതിനു മൂല്യം നിര്‍ണയിക്കട്ടെ.13 പുരോഹിതന്റെ മൂല്യനിര്‍ണയം അന്തിമമായിരിക്കും. എന്നാല്‍, അതിനെ വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിര്‍ണയിച്ച മൂല്യത്തോടൊപ്പം അതിന്റെ അഞ്ചിലൊന്നുകൂടി നല്‍കണം.14 ഒരുവന്‍ തന്റെ ഭവനം വിശുദ്ധമായിരിക്കാന്‍ വേണ്ടി കര്‍ത്താവിനു പ്രതിഷ്ഠിക്കുകയാണെങ്കില്‍ പുരോഹിതന്‍ അതു നല്ലതോ ചീത്തയോ എന്നു നിര്‍ണയിക്കട്ടെ. പുരോഹിതന്റെ മൂല്യനിര്‍ണയം അന്തിമമായിരിക്കും.15 വീടു പ്രതിഷ്ഠിച്ചവന്‍ അതു വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിര്‍ണയിക്കപ്പെട്ട വിലയോടൊപ്പം അതിന്റെ അഞ്ചിലൊന്നുകൂടി പണമായി നല്‍കണം. അപ്പോള്‍ വീട് അവന്‍േറ താകും.16 ഒരാള്‍ തനിക്ക് അവകാശമായി ലഭിച്ചവസ്തുവില്‍ ഒരുഭാഗം കര്‍ത്താവിനു സമര്‍പ്പിക്കുകയാണെങ്കില്‍ അതിനുവേണ്ട വിത്തിന്റെ കണക്കനുസരിച്ചായിരിക്കണം മൂല്യനിര്‍ണയം. ഒരു ഓമര്‍യവം വിതയ്ക്കാവുന്ന നിലത്തിന് അന്‍പതു ഷെക്കല്‍ വെള്ളിയായിരിക്കണം വില.17 ജൂബിലിവര്‍ഷം തുടങ്ങുന്ന നാള്‍മുതല്‍ ഒരുവന്‍ തന്റെ വയല്‍ സമര്‍പ്പിക്കുകയാണെങ്കില്‍, അതിന്റെ വില നീ നിശ്ചയിക്കുന്നതു തന്നെ.18 എന്നാല്‍, അവന്‍ ജൂബിലിക്കുശേഷമാണ് വയല്‍ സമര്‍പ്പിക്കുന്നതെങ്കില്‍ അടുത്ത ജൂബിലിവരെ എത്ര വര്‍ഷമുണ്ടെന്നു കണക്കാക്കി അതനുസരിച്ച് പുരോഹിതന്‍മൂല്യനിര്‍ണയം നടത്തണം. അതു നീ നിര്‍ണയിച്ച മൂല്യത്തില്‍ നിന്നു കുറയ്ക്കണം.19 സമര്‍പ്പിച്ചവയല്‍ വീണ്ടെടുക്കാന്‍ ഒരാള്‍ ആഗ്രഹിക്കുന്നെങ്കില്‍ നിര്‍ണയിച്ച മൂല്യത്തോടൊപ്പം അതിന്റെ അഞ്ചിലൊന്നുകൂടി നല്‍കണം. അപ്പോള്‍ അത് അവന്‍േറ താകും.20 എന്നാല്‍, അവന്‍ തന്റെ വയല്‍ വീണ്ടെടുക്കാതിരിക്കുകയോ അതു മറ്റൊരുവനു വില്‍ക്കുകയോ ചെയ്താല്‍ പിന്നീടൊരിക്കലും വീണ്ടെടുക്കാവുന്നതല്ല.21 അതു ജൂബിലിവത്‌സരത്തില്‍ സ്വതന്ത്രമാകുമ്പോള്‍ സമര്‍പ്പിത വസ്തുപോലെ കര്‍ത്താവിനുള്ളതായിരിക്കും. അതിന്റെ അവകാശി പുരോഹിതനാണ്.22 പൂര്‍വികരില്‍നിന്ന് അവകാശമായി ലഭിച്ചതല്ലാതെ വിലയ്ക്കു വാങ്ങിയ വയല്‍ ഒരാള്‍ കര്‍ത്താവിനു സമര്‍പ്പിക്കുകയാണെങ്കില്‍,23 ജൂബിലിവരെയുള്ള വര്‍ഷങ്ങള്‍ കണക്കാക്കി പുരോഹിതന്‍ വില നിശ്ചയിക്കണം. അന്നുതന്നെ അവന്‍ അതിന്റെ വില വിശുദ്ധവസ്തുവായി കര്‍ത്താവിനു നല്‍കണം.24 വയല്‍ പിന്തുടര്‍ച്ചാവകാശമായി ആരുടേതായിരുന്നുവോ അവനില്‍നിന്നു വാങ്ങിയവന്‍ ജൂബിലിവത്‌സരത്തില്‍ അതു തിരിയേ കൊടുക്കണം.25 എല്ലാ മൂല്യനിര്‍ണയവും വിശുദ്ധമന്ദിരത്തിലെ ഷെക്കലിന്റെ കണക്കനുസരിച്ചുവേണം. ഇരുപതു ഗേരയാണ് ഒരു ഷെക്കല്‍.26 മൃഗങ്ങളുടെ കടിഞ്ഞൂല്‍ സന്തതികളെ ആരും വിശുദ്ധീകരിക്കേണ്ടതില്ല. അവ കര്‍ത്താവിനുള്ളതാണ്. കാളയായാലും ആടായാലും അതു കര്‍ത്താവിന്‍േറതാണ്.27 എന്നാല്‍, അത് അശുദ്ധമൃഗമാണെങ്കില്‍ നിര്‍ണയിക്കപ്പെടുന്ന മൂല്യത്തോടൊപ്പം അഞ്ചിലൊന്നുകൂടി കൊടുത്ത് അതിനെ വീണ്ടെടുക്കണം. വീണ്ടെടുത്തില്ലെങ്കില്‍ മൂല്യനിര്‍ണയമനുസരിച്ച് വില്‍ക്കണം.28 എന്നാല്‍ കര്‍ത്താവിനു നിരുപാധികം സമര്‍പ്പിച്ചയാതൊന്നും മനുഷ്യനോ മൃഗമോ അവകാശമായി കിട്ടിയ നിലമോ ആകട്ടെ, വില്‍ക്കുകയോ വീണ്ടെടുക്കുകയോ അരുത്. സമര്‍പ്പിത വസ്തുക്കള്‍ കര്‍ത്താവിന് ഏറ്റവും വിശുദ്ധമാണ്.29 മനുഷ്യരില്‍നിന്നു നിര്‍മൂലനം ചെയ്യാന്‍ ഉഴിഞ്ഞിട്ട ഒരുവനെയും വീണ്ടെടുക്കരുത്. അവനെ കൊന്നുകളയണം.30 ധാന്യങ്ങളോ വൃക്ഷങ്ങളുടെ ഫലങ്ങളോ ആയി ദേശത്തുള്ളവയുടെയെല്ലാം ദശാംശം കര്‍ത്താവിനുള്ളതാണ്. അതു കര്‍ത്താവിനു വിശുദ്ധമാണ്.31 ആരെങ്കിലും ദശാംശത്തില്‍നിന്ന് ഒരു ഭാഗം വീണ്ടെടുക്കാന്‍ ആഗ്രഹിച്ചാല്‍ അതോടൊപ്പം അഞ്ചിലൊന്നുകൂടി കൊടുക്കണം.32 ആടുമാടുകളുടെ ദശാംശം, ഇടയന്റെ അധീനതയിലുള്ള എല്ലാ മൃഗങ്ങളുടെയും പത്തിലൊന്ന്, കര്‍ത്താവിനുള്ളതാണ്. അവ കര്‍ത്താവിനു വിശുദ്ധമാണ്.33 അവനല്ലതോ ചീത്തയോ എന്ന് അന്വേഷിക്കേണ്ടതില്ല. അവയെ വച്ചുമാറുകയുമരുത്. അങ്ങനെ ചെയ്താല്‍ അവയും വച്ചുമാറിയവയും കര്‍ത്താവിനുള്ളതായിരിക്കും. അവയെ വീണ്ടെടുത്തുകൂടാ.34 ഇസ്രായേല്‍ജനത്തിനുവേണ്ടി സീനായ്മലമുകളില്‍വച്ച് കര്‍ത്താവ് മോശയ്ക്കു നല്‍കിയ കല്‍പനകളാണ് ഇവ.

The Book of Leviticus | ലേവ്യര്‍ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Twelve Tribes and Tabernacle
Advertisements
Leviticus 18
Advertisements

Leave a comment