The Book of Leviticus, Chapter 9 | ലേവ്യര്‍, അദ്ധ്യായം 9 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 9

പുരോഹിത ശുശ്രൂഷ

1 എട്ടാംദിവസം മോശ അഹറോനെയും പുത്രന്‍മാരെയും ഇസ്രായേലിലെ ശ്രേഷ്ഠന്‍മാരെയും വിളിച്ചു.2 അവന്‍ അഹറോനോടു പറഞ്ഞു: പാപപരിഹാരബലിക്കായി ഊന മറ്റ ഒരു കാളക്കുട്ടിയെയും ദഹനബലിക്കായി ഊനമറ്റ ഒരു മുട്ടാടിനെയും കര്‍ത്താവിന്റെ മുന്‍പില്‍ സമര്‍പ്പിക്കണം.3 ഇസ്രായേല്‍ ജനത്തോടു പറയുക: പാപപരിഹാരബലിക്കായി ഒരു കോലാട്ടിന്‍മുട്ടനെയും ദഹന ബലിക്കായി ഒരു വയസ്സുള്ളതും ഊനമറ്റതുമായ ഒരു കാളക്കുട്ടിയെയും ഒരു ചെമ്മരിയാടിനെയും4 സമാധാനബലിക്കായി ഒരു കാളയെയും ഒരു മുട്ടാടിനെയും കര്‍ത്താവിന്റെ മുന്‍പില്‍ ബലിയര്‍പ്പിക്കാന്‍ കൊണ്ടുവരുവിന്‍. എണ്ണചേര്‍ത്ത ഒരു ധാന്യബലിയും അര്‍പ്പിക്കുവിന്‍. എന്തെന്നാല്‍, കര്‍ത്താവ് ഇന്നു നിങ്ങള്‍ക്കു പ്രത്യക്ഷപ്പെടും.5 മോശ ആവശ്യപ്പെട്ടതെല്ലാം അവര്‍ സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവന്നു. സമൂഹം മുഴുവന്‍ അടുത്തുവന്ന് കര്‍ത്താവിന്റെ സന്നിധിയില്‍ നിലകൊണ്ടു.6 അപ്പോള്‍ മോശ പറഞ്ഞു: നിങ്ങള്‍ ചെയ്യണമെന്നു കര്‍ത്താവു കല്‍പിച്ചകാര്യം ഇതാണ്. കര്‍ത്താവിന്റെ മഹത്ത്വം നിങ്ങള്‍ക്കു പ്രത്യക്ഷപ്പെടും.7 മോശ അഹറോനോടു പറഞ്ഞു: ബലിപീഠത്തിങ്കലേക്കു വന്നു നിന്റെ പാപപരിഹാരബലിയും ദഹനബലിയും അര്‍പ്പിക്കുക. അങ്ങനെ നിനക്കും ജനങ്ങള്‍ക്കുമായി പാപപരിഹാരം ചെയ്യുക. ജനങ്ങളുടെ കാഴ്ചകള്‍ സമര്‍പ്പിച്ച് അവര്‍ക്കുവേണ്ടി പാപപരിഹാരം ചെയ്യുക. ഇങ്ങനെയാണു കര്‍ത്താവു കല്‍പിച്ചിരിക്കുന്നത്.8 അഹറോന്‍ ബലിപീഠത്തെ സമീപിച്ച് തന്റെ പാപപരിഹാരബലിക്കുള്ള കാളക്കുട്ടിയെ കൊന്നു.9 അഹറോന്റെ പുത്രന്‍മാര്‍ അതിന്റെ രക്തം അവന്റെ മുന്‍പില്‍കൊണ്ടുവന്നു. അവന്‍ വിരല്‍ രക്തത്തില്‍ മുക്കി ബലിപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടി.10 ശേഷിച്ച രക്തം ബലിപീഠത്തിനു ചുറ്റും ഒഴിച്ചു. കര്‍ത്താവു മോശയോടു കല്‍പിച്ചിരുന്നതുപോലെ ബലിമൃഗത്തിന്റെ മേദസ്‌സും വൃക്കകളും കരളിനു മുകളിലുള്ള നെയ്‌വലയും ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.11 മാംസവും തോലും പാളയത്തിനു വെളിയില്‍വച്ച് അഗ്‌നിയില്‍ ദഹിപ്പിച്ചു.12 അഹറോന്‍ ദഹനബലിക്കുള്ള മൃഗത്തെയും കൊന്നു. അവന്റെ പുത്രന്‍മാര്‍ അതിന്റെ രക്തം അവന്റെ യടുക്കല്‍ കൊണ്ടുവന്നു. അവന്‍ അത് ബലിപീഠത്തിനു ചുറ്റുംതളിച്ചു.13 ദഹനബലിമൃഗത്തിന്റെ കഷണങ്ങളും തലയും അവര്‍ അവന്റെ യടുത്തു കൊണ്ടുവന്നു. അവന്‍ അതു ബലിപീഠത്തില്‍ വച്ചു ദഹിപ്പിച്ചു.14 അതിന്റെ ആന്തരികാവയവങ്ങളും കാലുകളും കഴുകി അതിനോടൊപ്പം ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.15 അതിനുശേഷം, അവന്‍ ജനങ്ങളുടെ കാഴ്ച സമര്‍പ്പിച്ചു. പാപപരിഹാരബലിയായി അവര്‍ക്കുവേണ്ടി ഒരു കോലാടിനെ കൊണ്ടുവന്നുകൊന്നു. അതിനെ ആദ്യത്തേതിനെപ്പോലെ അര്‍പ്പിച്ചു.16 അനന്തരം, ദഹനബലിവസ്തു കൊണ്ടുവന്ന് വിധിപ്രകാരം സമര്‍പ്പിച്ചു.17 പ്രഭാതത്തിലെ ദഹനബലിക്കു പുറമേ ധാന്യബലിയും സമര്‍പ്പിച്ചു. അതില്‍ നിന്ന് ഒരു കൈനിറയെ എടുത്ത് ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.18 അഹറോന്‍ ജനങ്ങള്‍ക്കുവേണ്ടി സമാധാനബലിയായി കാളയെയും മുട്ടാടിനെയും കൊന്നു. പുത്രന്‍മാര്‍ അതിന്റെ രക്തം അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവന്‍ അതു ബലിപീഠത്തിനു ചുറ്റും തളിച്ചു.19 അവര്‍ കാളയുടെയും മുട്ടാടിന്റെയും കൊഴുത്ത വാലും ആന്തരികാവയവങ്ങളെ പൊതിഞ്ഞുള്ള മേദസ്‌സും വൃക്കകളും കരളിന്‍മേലുള്ളനെയ്‌വലയും എടുത്തു.20 അവര്‍ മേദസ്‌സ് മൃഗങ്ങളുടെ നെഞ്ചിനുമീതേ വച്ചു; അവന്‍ മേദസ്‌സു ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.21 മോശ കല്‍പിച്ചിരുന്നതുപോലെ നെഞ്ചും വലത്തെ കുറകും അഹറോന്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നീരാജനം ചെയ്തു.22 അതിനുശേഷം അഹറോന്‍ ജനത്തിന്റെ നേരേ കൈകളുയര്‍ത്തി അവരെ അനുഗ്രഹിച്ചു. പാപപരിഹാരബലിയും ദഹനബലിയും സമാധാനബലിയും അര്‍പ്പിച്ചതിനുശേഷം അവന്‍ ഇറങ്ങിവന്നു.23 മോശയും അഹറോനും സമാഗമകൂടാരത്തില്‍ പ്രവേശിച്ചു; പുറത്തിറങ്ങിവന്ന് അവര്‍ ജനത്തെ ആശീര്‍വദിച്ചു. അപ്പോള്‍ കര്‍ത്താവിന്റെ മഹത്വം ജനത്തിനു പ്രത്യക്ഷമായി.24 കര്‍ത്താവിന്റെ സന്നിധിയില്‍നിന്ന് അഗ്‌നി പുറപ്പെട്ട് ബലിപീഠത്തിലിരുന്ന ദഹനബലിയുംമേദസ്‌സും ദഹിപ്പിച്ചു. ഇതു കണ്ടപ്പോള്‍ ജനമെല്ലാം ആര്‍ത്തുവിളിച്ച് സാഷ്ടാംഗം വീണു.

The Book of Leviticus | ലേവ്യര്‍ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Twelve Tribes and Tabernacle
Advertisements
Leviticus 18
Advertisements

Leave a comment