മറിയത്തിന്റെ സ്വർഗ്ഗാരോഹണം എങ്ങനെയായിരിന്നു?

ബൈബിളിൽ രേഖപ്പെടുത്താത്ത
പരിശുദ്ധ മറിയത്തിന്റെ സ്വർഗ്ഗാരോഹണം എങ്ങനെയായിരിന്നു?
നമ്മുടെ കർത്താവായ യേശുക്രിസ്തു
ഇറ്റലിയിലെ മരിയ വാൾതോർത്ത എന്ന മകൾക്ക് നൽകിയ സ്വർഗ്ഗിയ വെളിപാട്

അനുഗൃഹീതയായ കന്യകയുടെ ആനന്ദപൂർണ്ണമായ കടന്നുപോകൽ

വർഷങ്ങൾ കടന്നുപോയി . അപ്പസ്തോലന്മാരും ലാസറും
സഹോദരിമാരും എല്ലാം വിദൂരസ്ഥലങ്ങളിലേക്ക് സുവിശേഷപ്രഘോഷണത്തിനായി ചിതറിപ്പോയി . ജോൺ മാത്രം അമ്മയുടെ സംരക്ഷണത്തിനായി അവിടെത്തന്നെ നിന്നു . മട്ടുപ്പാവിലുള്ള ഒരു ചെറിയ മുറിയിൽ മേരി വെള്ളവസ്ത്ര ധാരിണിയായി കാണപ്പെടുന്നു ആ സമയത്ത് ജോൺ കടന്നുവരുന്നു അമ്മ സാവധാനം
തന്റെ സമയമായി എന്നു ജോണിനെ
അറിയിക്കുന്നു ജോണിനു ഹൃദയം പൊട്ടുകയാണ് അമ്മ ശാന്തയായി അവസാനത്തെ ഉപദേശങ്ങൾ കൊടുക്കുകയാണ് .

അമ്മേ എന്നെ വിട്ടുപോകാൻ നീ ആഗ്രഹിക്കുന്നോ പ്രത്യേകിച്ചു എന്റെ ബന്ധുക്കളെല്ലാം മരിച്ചു കഴിഞ്ഞപ്പോൾ മറ്റു സഹോദരന്മാരെല്ലാം ദൗത്യംമൂലം ദൂരയാണ്
ഞാൻ ഇനി ഏകനായി അവശേഷിക്കും ജോൺ മേരിയുടെ കാൽക്കൽ വീണു കരയുന്നു

മേരി അവന്റെ അടുത്തേക്കു കുനിഞ്ഞ് അവളുടെ കൈ അവന്റെ ശിരസ്സിൽ വച്ചു . സങ്കടം കൊണ്ട് ശിരസ്സു കുലുങ്ങിപ്പോകുന്നു . അവൾ പറയുന്നു . “ അല്ല , ഇങ്ങനെയല്ല . കുരിശിൻചുവട്ടിൽ നീ എത്ര
ശക്തനായിരുന്നു .അവനെയും , എന്നെയും ആശ്വസിപ്പിക്കുവാൻ അന്ന് നീ എത്ര ശക്തിയുള്ളവനായിരുന്നു . എന്നിട്ട്
ഈ പ്രശാന്തമായ സന്ധ്യാവേളയിൽ അടുത്തു വരുന്ന വലിയ ഭാഗ്യത്തിന്റെ
മുന്നാസ്വാദനം അനുഭവിക്കുന്ന എന്റെ മുൻപിൽ നീ എന്തുകൊണ്ടാണ് ഇത്ര അസ്വസ്ഥനാകുന്നത് ? നിന്നെത്തന്നെ ശാന്തമാക്കുക . ഇന്നു സന്ധ്യയായപ്പോൾ തുടങ്ങി ദൈവദൂതന്മാർ എന്റെ ചുറ്റിലും ഉണ്ടെന്ന് എനിക്കു തോന്നുന്നു .
അവന്റെ സ്വരം എന്നോടു പറയുന്നു :
“ വരൂ പുറത്തേക്കിറങ്ങു . ഞങ്ങളുടെ സിംഹാസനത്തിലേക്കുയരൂ . ഞങ്ങളുടെ ത്രിത്വആലിംഗനം സ്വീകരിക്കുവാൻ വരൂ . എന്റെ ഗനത്തിനുള്ള സമയം വന്നിരിക്കുന്നു , എന്റെ ജോൺ . അസ്വസ്ഥനെങ്കിലും കുറച്ചു ശാന്തനായി കഴിഞ്ഞ ജോൺ മേരിയുടെ മുഖത്തേക്കു നോക്കുന്നു . അവളുടെ മുഖത്ത് വളരെ ധവളമായ പ്രകാശം .
ജോൺ അവളെ വീഴാതെ താങ്ങു ഇതിനിടയിൽ പറയുന്നു

“ ഈശോ താബോറിൽ രൂപാന്തരീഭവിച്ചപ്പോൾ എങ്ങനെയായിരുന്നുവോ അതുപോലെയാണു നീ … നിന്റെ ശരീരം ചന്ദ്രനെപ്പോലെ ശോഭിക്കുന്നു . നിന്റെ വസ്ത്രങ്ങൾ വജ്രം കൊണ്ടു നിർമ്മിച്ച ഒരു വിരിപ്പിന്മേൽ വളരെ ധവളമായ പ്രകാശം പതിച്ചാലെന്നപോലെയുണ്ട് … അമ്മേ , അമ്മ ഇനി മനുഷ്യസ്ത്രീയല്ല . ശരീരത്തിന്റെ ഭാരവും പ്രകാശവും തടയുന്ന സ്വഭാവവും മാറിപ്പോയിരിക്കുന്നു . ജോൺ അവളെ സ്നേഹത്തോടെ അവളുടെ കിടക്കയിലേക്കാനയിക്കുന്നു . മേലങ്കി പോലും മേരി ആ കിടക്കയിൽ കിടന്നു .
ഇരുകരങ്ങളും കുരിശാകൃതി മാറ്റാതെയിൽ മാറോടു ചേർത്തു വച്ച് , സ്നേഹത്താൽ തിളങ്ങുന്ന ആ ശാന്തമായ കണ്ണുകളടച്ച് , അവളുടെ അരികിലേക്കു കുനിഞ്ഞു നിൽക്കുന്ന ജോണിനോട് അവൾ പറയുന്നു :

“ ഞാൻ ദൈവത്തിലാണ് , ദൈവം എന്നിലും . ഞാൻ അവനെ ധ്യാനിക്കയും അവന്റെ ആലിംഗനം അനുഭവിക്കുകയും ചെയ്യുമ്പോൾ , നീ സങ്കീർത്തനങ്ങൾ ആലപിക്കുവിൻ . എനിക്കു യോജിച്ച വിശുദ്ധഗ്രന്ഥഭാഗങ്ങൾ വായിക്കുക . ജ്ഞാനത്തിന്റെ അരൂപി നിനക്കതു കാണിച്ചുതരും . പിന്നീട് എന്റെ പുത്രന്റെ പ്രാർത്ഥന ചൊല്ലുക . മുഖ്യദൂതന്റെ മംഗലവാർത്തയും എലിസബത്തിന്റെ വാക്കുകളും ആവർത്തിക്കുവിൻ . എന്റെ സ്തുതി കീർത്തനവും ആലപിക്കുക . ഭൂമിയിൽ എനിക്ക് എന്ത് അവശേഷിച്ചിട്ടുണ്ടോ , അതുപയോഗിച്ചു ഞാനും നിന്നോടു ചേരാം

” അവന്റെ വികാരങ്ങളെ നിയന്ത്രിച്ചുകൊണ്ട് അവന്റെ സുന്ദരമായ സ്വരത്തിൽ നൂറ്റിപ്പതിനെട്ടാം സങ്കീർത്തനം ആലപിക്കുന്നു . വർഷങ്ങൾ
പിന്നിട്ടപ്പോൾ ജോണിന്റെ സ്വരം ഈശോയുടേതു പോലെയുണ്ട് . മേരി അതു മനസ്സിലാക്കി പുഞ്ചിരിയോടെ പറയുന്നു . എനിക്ക് എന്റെ ഈശോ അരികിലുള്ളതുപോലെ തോന്നുന്നു .

ജോൺ 118 -ാം സങ്കീർത്തനം തീർന്നപ്പോൾ
അവസാനം മേരിയുടെ , എന്റെ ആത്മാവു കർത്താവിനെ മഹത്വപ്പെടുത്തുന്നു ‘ എന്ന സ്തുതിഗീതവും ആലപിച്ചു . എന്നാൽ ഒൻപതാം പാദമായപ്പോൾ മേരി ശ്വാസോഛ്വാസം ചെയ്യുന്നില്ലെന്നു മനസ്സിലായി . കാഴ്ചയിൽ ഒരു വ്യത്യാസവുമില്ല . പുഞ്ചിരിയോടെ സമാധാനത്തിൽ കിടക്കുന്നു . ജീവൻ നിലച്ചു എന്നവൾ മനസ്സിലാക്കിയ ലക്ഷണം പോലുമില്ല . ജോൺ ചങ്കുപൊട്ടിക്കുന്ന ഒരു കരച്ചിലോടെ നിലത്തു വീഴുന്നു .

മേരിയെ വീണ്ടും വീണ്ടും വിളിക്കുന്നു . അവൻ അവളുടെ മുഖത്തു നോക്കിത്തന്നെ കുനിഞ്ഞു നിന്നു . ആ മുഖത്ത് പ്രകൃത്യാതീതമായ ആനന്ദത്തിന്റെ ഭാവം നിഴലിച്ചു നിൽക്കുകയാണ് അവന്റെ കണ്ണുകളിൽ നിന്ന് ധാരധാരയായി കണ്ണീരൊഴുകി ആ മാധുര്യമേറിയ മുഖത്തു വീണു ആ നിർമ്മലമായ കൈകളിൽ , മാറോടു ചേർത്തു വച്ചിരിക്കുന്ന കൈകളിൽ വീഴുന്നു .

ദുഃഖത്തിന്റെ ആദ്യത്തെ പ്രവാഹം നിലച്ചപ്പോൾ ജോൺ മേരിയുടെ ആഗ്രഹം ഓർത്തു . മേരി ഇപ്പോൾ വെള്ള മാർബിൾ കൊണ്ടുണ്ടാക്കിയ ഒരു രൂപം പോലെയുണ്ട് . ജോൺ അവളെ കുറെ നേരം നോക്കിനിന്നു . അന്ധകാരമായി തുടങ്ങിയതിനാൽ വിളക്കു കത്തിച്ചുവച്ചു .

പിന്നെ ഗദ്സമേനിയിലേക്കു പോയി
പറിക്കാവുന്നിടത്തോളം പൂക്കൾ പഠിച്ചു . ഒലിവു ശിഖരങ്ങളും ഒടിച്ചു കൊണ്ടു വന്നു . ഒലിവു കായ് അതിന്മേലുണ്ട് . മേരിയുടെ ശരീരത്തിനു ചുറ്റും വച്ച് അലങ്കരിച്ചു .
ഒരു വലിയ പുഷ്പകിരീടത്തിനകത്താണ് മേരിയുടെ ശരീരം ഇപ്പോൾ എന്നു
തോന്നുന്നു .അതു ക്രമപ്പെടുത്തുന്ന സമയത്ത് അവൻ മേരിയോടു സംസാരിക്കുന്നു . മേരിക്ക് അവനെ കേൾക്കാൻ കഴിയും എന്ന വിധത്തിലാണു സംസാരിക്കുന്നത് .

“ നീ എപ്പോഴും താഴ്വരയിലെ ലില്ലിയായിരുന്നു . മാധുര്യമുള്ള റോസാപുഷ്പമായിരുന്നു .
“ നിന്റെ ചുറ്റിലും ഈ പൂക്കൾ വളരെ മനോഹരമായിരിക്കുന്നു .അങ്ങനെ ഞാൻ നിന്റെ കിടക്കയ്ക്കടുത്ത് കാവലിരിക്കട്ടെ .
എല്ലാം ക്രമപ്പെടുത്തി കഴിഞ്ഞപ്പോൾ ജോൺ വിളക്കു നിലത്തു വച്ച ശേഷം ആ സ്കൂളിൽ ഇരിക്കുന്നു . ചെറിയ കിടക്കയുടെ സമീപം , അതിൽ ശയിക്കുന്ന പരിശുദ്ധ ശരീരത്തെ ധ്യാനിച്ചുകൊണ്ട് .ആ മുറിയിൽ സ്വർഗ്ഗിയ സുഗന്ധം നിറഞ്ഞു നിന്നിരുന്നു

ജോൺ ക്ഷീണത്തിൽ സ്കൂളിന്മേലിരുന്ന് ഭിത്തിയിൽ ചാരി ഉറക്കം പിടിച്ചു . ഇപ്പോൾ പ്രഭാതമായി എന്നു തോന്നുന്നു . പെട്ടെന്ന് ശക്തമായ ഒരു പ്രകാശം മുറി നിറയെ കാണുന്നു . അതിന്റെ ശക്തി കൂടിക്കൂടി വരുന്നു . ദൈവികപിറവിയുടെ സമയത്ത് ബത്ലഹേമിലെ ഗുഹയിൽ കണ്ടതുപോലെയുള്ള പ്രകാശം . പറുദീസായുടെ ഈ പ്രകാശധാരണിയിൽ ദൈവദൂതന്മാർ പ്രത്യക്ഷപ്പെടുന്നു .
കൂടുതൽ പ്രഭാവമുള്ള പ്രകാശങ്ങൾ . പിറവിത്തിരുനാളിൽ ആട്ടിടയന്മാർ കണ്ടതുപോലെ എല്ലാ നിറത്തിലുമുള്ള പ്രകാശത്തിന്റെ നൃത്തം തന്നെ അവിടെ കാണുന്നു . മെല്ലെ ഇളകുന്ന അവരുടെ ചിറകുകളിൽ നിന്നാണ് ഈ വിസ്മയകരമായ പ്രകാശമുത്തുകൾ വിതറുന്നത് . ആ ചിറകുകൾ സംഗീതവും ഉതിർക്കുന്നു . വീണവായിക്കുന്നതുപോലെ ഇമ്പമേറിയ സംഗീതവും .

ദൈവദൂതന്മാർ കിടക്കയ്ക്ക് ചുറ്റും നിരന്നു . കുനിഞ്ഞ് ചലനമില്ലാത്ത ആ ശരീരം എടുത്തുയർത്തി . അവരുടെ ചിറകടി കൂടുതൽ ശക്തമായി . സംഗീതവും ശക്തമായി . അത്ഭുതകരമായി മട്ടുപ്പാവിൽ ഒരു ഭാഗം തുറന്നു . അത്ഭുതകരമായി ഈശോയുടെ കല്ലറ തുറന്നതുപോലെ ,
അവരുടെ രാജ്ഞിയുടെ ശരീരവും കൊണ്ട് അവർ പോയി . ഏറ്റം വിശുദ്ധമായ ശരീരം ; ദൈവദൂതന്മാരുടെ ചിറകടി കൊണ്ടുള്ള സംഗീതം വളരെ ശക്തിയായി , ഒരു ഓർഗന്റെ ശബ്ദം പോലുണ്ട് . ജോൺ ഉറക്കം തന്നെയാണ് .വലിയ പ്രകാശം കൊണ്ട് അസ്വസ്ഥനായതുപോലെ .. ദൈവദൂതന്മാരുടെ ചിറകടി കാതുകളിൽ
എത്തിയതുപോലെയും . എന്നാൽ
ഇപ്പോഴും പകുതി ഉറക്കത്തിലിരിക്കുന്ന ജോൺ എന്താണു സംഭവിക്കുന്നതെന്നു ചുറ്റും നോക്കുന്നു . കിടക്ക ശുന്യമായിരിക്കുന്നു എന്നു മനസ്സിലായി . മേൽത്തട്ടു തുറന്നും ഇരിക്കുന്നു . വിസ്മയകരമായ സംഭവം നടന്നു എന്ന് അവൻ മനസ്സിലാക്കി .
ഒരു പ്രചോദനം ലഭിച്ചതു പോലെ അവൻ മട്ടുപ്പാവിലേക്ക് ഓടിക്കയറി . ഒരു സ്വർഗ്ഗീയ വിളിയാൻ ആയിരിക്കാം . അവൻ തല ഉയർത്തി , സൂര്യപ്രകാശത്തിനെതിരെ
കൈ കൊണ്ട് കണ്ണുകൾ മറപിടിച്ച് ആകാശത്തിലേക്കു നോക്കുന്നു .

അവൻ കാണുന്നു . അപ്പോഴും ജീവനില്ലാത്ത മേരിയുടെ ശരീരം ( ഉറങ്ങിക്കിടക്കുന്ന ആളിന്റേതുപോലെ ദൈവദൂതന്മാരാൽ വഹിക്കപ്പെട്ട് മുകളിലേക്ക് മുകളിലേക്ക് ഉയരുന്നു . ഒടുവിലത്തെ വിടചോദിക്കലിന്റെ അടയാളമായി മേലങ്കിയുടെയും ശിരോവസ്ത്രത്തിന്റെയും അല്പം ഭാഗം കൈവീശുന്നതുപോലെ ഇളകുന്നുണ്ട് . വളരെ വേഗം പൊങ്ങുന്നതിനാൽ ഉണ്ടാകുന്ന കാറ്റുകൊണ്ടും ദൈവദൂതന്മാരുടെ ചിറകടി കൊണ്ടുണ്ടാവുന്ന വായുചലനംകൊണ്ടും ആയിരിക്കും . കുറച്ചു പൂക്കൾ ജോൺ മേരി യുടെ ശരീരത്തിനുചുറ്റും വസ്ത്രമടക്കുകളിലും വച്ചിരുന്നവ മട്ടുപ്പാവിലേക്കും മുറ്റത്തേക്കും പൊഴിഞ്ഞുവീഴുന്നു . ദൈവദൂതന്മാരുടെ ഹോസാന വിളികൾ അകന്നുപോവുകയും അതു കേൾക്കാതാവുകയും ചെയ്യുന്നു .

ഉയരുന്ന ആ ശരീരത്തിൽത്തന്നെ ജോൺ നോക്കിക്കൊണ്ടിരിക്കയാണ് . ദൈവം അവനു നൽകിയ ഒരു പ്രത്യേക അനുഗ്രഹത്താൽ അവനെ ആശ്വസിപ്പിക്കുന്നതിനും , അവന്റെ ദത്തെടുക്കപ്പെട്ട അമ്മയോടു കാണിച്ച സ്നേഹത്തിനു പ്രതിസമ്മാനം നൽകുന്നതിനും , അവൻ മേരിയെ വ്യക്തമായി കാണുന്നു . സൂര്യപ്രകാശത്താൽ ആവരണം ചെയ്യപ്പെട്ട് ദൈവസ്നേഹത്തിന്റെ പാരവശ്യത്തിൽ നിന്ന് മേരി ഉണർന്നു . ആത്മാവു ശരീരത്തിലേക്കു തിരിച്ചു വന്നു . അവൾ നിവർന്നു നില്ക്കുന്നു . മഹത്വീകൃതമായ ശരീരങ്ങൾക്കുള്ള എല്ലാ വരവും അവൾക്കു ലഭിച്ചുകഴിഞ്ഞു .

ജോൺ വീണ്ടും വീണ്ടും നോക്കുന്നു . ദൈവം ഒരത്ഭുതം ചെയ്ത് അവനു പ്രകൃതിനിയമങ്ങൾക്കതീതമായ കാഴ്ച നൽകുന്നു . മേരി ഇപ്പോൾ ആയിരിക്കുന്നതുപോലെ അവളെ കാണുന്നു . അവൾ അതിവേഗം സ്വർഗ്ഗത്തിലേക്കുയരുന്നു . ദൈവദൂതന്മാർ ഹോസാന വിളികളോടെ ചുറ്റിലുമുണ്ട് . എന്നാൽ അവരുടെ സഹായം അവൾക്കിപ്പോളില്ല . മനുഷ്യർക്ക് വിവരിക്കുവാനോ ഏതെങ്കിലും തരത്തിൽ പ്രകടിപ്പിക്കുവാ കഴിയാത്ത സൗന്ദര്യമാണ് ഇപ്പോൾ അവൾക്കുള്ളത് .

ജോൺ ഇപ്പോഴും മട്ടുപ്പാവിന്റെ അരഭിത്തിയിൽ ചാരി ആ ദൈവിക രൂപത്തെത്തന്നെ നോക്കി നിൽക്കുകയാണ് . മേരിയുടെ രൂപം മുകളി ലേക്ക് കൂടുതൽ കൂടുതൽ ഉയരുന്നു . ദൈവസ്നേഹം തന്റെ സ്നേഹ മുള്ള ശിഷ്യന് ഒരു സമ്മാനം കൂടെ കൊടുക്കുന്നു . ഏറ്റം പരിശുദ്ധയായ അമ്മയും , അവളുടെ പരിശുദ്ധനായ മകനും തമ്മിലുള്ള കൂടിക്കാഴ്ച കാണുവാൻ അനുവദിച്ചു . അവർണ്ണനീയമായ സൗന്ദര്യമുള്ള ഈശോ വേഗത്തിൽ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങുന്നു . അമ്മയുടെ പക്കലെത്തി അവളെ ഹൃദയത്തോടു ചേർത്തുപിടിക്കുന്നു . അവർ രണ്ടുപേ രുംകൂടെ രണ്ടു ഗ്രഹങ്ങളേക്കാൾ പ്രകാശമുള്ള അവർ ഈശോ ഇങ്ങിവന്ന സ്ഥലത്തേക്കു തിരിച്ചുപോകുന്നു .ദർശനം അവസാനിക്കുന്നില്ല,,,,,,

കടപ്പാട് :- ദൈവമനുഷ്യന്റെ സ്നേഹഗീത

രാജകുമാരി സ്വര്‍ണക്കസവുടയാട
ചാര്‍ത്തി അന്തഃപുരത്തില്‍ ഇരിക്കുന്നു.
വര്‍ണശബളമായ അങ്കിയണിയിച്ച്‌ അവളെ രാജസന്നിധിയിലേക്ക്‌ ആനയിക്കുന്നു; കന്യകമാരായതോഴിമാര്‍ അവൾക്ക്‌ അകമ്പടി സേവിക്കുന്നു .
തലമുറതോറും നിന്റെ നാമം കീര്‍ത്തിക്കപ്പെടാന്‍ ഞാന്‍ ഇടയാക്കും; ജനതകള്‍ നിന്നെ എന്നേക്കും പ്രകീര്‍ത്തിക്കും.
സങ്കീര്‍ത്തനങ്ങള്‍ 45 : 14-17

ആമേൻ ആവേ മരിയ💖
പരിശുദ്ധ അമ്മയുടെ മക്കൾ അഭിമാനത്തോടെ ഷെയർ ചെയ്യുക 👍🏻

പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളിന്റെയും
ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെയും ആശംസകൾ
Feast of Assumption of Blessed Virgin Mary
Happy Independence Day


ഈശോ മറിയത്തിൽ:- Titus Kalappurackal

Advertisements
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s