മിശിഹായില്‍ ഏറെ സ്‌നേഹിക്കെ പ്പടുന്ന വികാരിയച്ചാ, സിസ്റ്റേഴ്‌സ്, ടീച്ചേഴ്‌സ്, പ്രിയ മാതാപിതാക്കളെ, സഹോദരങ്ങളെ, ഏലിയാ സ്ലീവാ മൂശാ കാലത്ത ിന്റെ 2-ാം ഞായറാഴ്ചയിലേക്ക് നാമിന്ന് പ്രവേശിച്ച ിരിക്കുമ്പോള്‍ എന്താണ് ക്രിസ്തു ഇന്നത്തെ വചനഭാഗംകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. സുവിശേഷങ്ങളില്‍ പലയിട ങ്ങളിലായി ക്രിസ്തു തന്റെ സമാധാനം മറ്റുള്ളവര്‍ക്ക് കൊടുക്കുന്നുണ്ട്. മാത്രമല്ല, ലോകം തരുന്നതുപോലെയുള്ള ഒരു സമാധാനമല്ല ഞാന്‍ നിങ്ങള്‍ക്ക് തരുന്നത് എന്നുപോലും അവന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇന്നത്തെ സുവിശേഷത്തില്‍ ക്രിസ്തു പറയുന്നു: ‘സമാധാനമല്ല, വാളാണ് ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്. വചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ട ക്രൈസ്തവരായ നമുക്കുപോലും സംശയം തോന്നുന്ന ഒരു വചനഭാഗമാണിത്. അക്രൈസ്തവരായ പലരും ഈ വചനമെടുത്ത്- ക്രിസ്തു അസാമാധാനത്തിന്റെയും അക്രമത്തിന്റെയും വക്താവാണ് എന്ന് പ്രസ്താവിക്കുന്നത് കേള്‍ക്കുവാനിടയ ായിട്ടുണ്ട്. അതുകൊണ്ട്, എന്താണ് ക്രിസ്തു ഈ വചനഭാഗംകൊണ്ട് ഉദ്ദേശിക്ക ുന്നത് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
കര്‍ത്താവിന്റെ നിയമങ്ങളും കല്‍പനകളും അനുസരിച്ച് ജീവിക്കാന്‍ ഒരാള്‍ തയ്യാറാകുമ്പോള്‍ അയാള്‍ നേരിടേണ്ടിവ രുന്ന പ്രശ്‌നങ്ങള്‍ മിക്കവാറും സ്വന്തം കുടുംബത്തില്‍ന ിന്നും അല്ലെങ്കില്‍ സ്വന്തം സഹോദരങ്ങളില്‍നിന്നോ ബന്ധുമിത്രാദികളില്‍ന ിന്നോ ആയിരിക്കും. ഒരിക്കല്‍ ജീസസ് യൂത്തിലെ ഒരു
യുവാവിനെ കണ്ട ുമുട്ട ാനിടയായപ്പോള്‍ വളരെ സങ്കട േത്താടെ അവന്‍ പങ്കുവച്ച ഒരനുഭവം ഇങ്ങനെയാണ്: ‘ബ്രദറേ, വീട്ടില്‍ സന്ധ്യാപ്രാര്‍ത്ഥനയുണ്ട്. പക്ഷെ, ആ പ്രാര്‍ത്ഥനാ സമയമൊഴിച്ച് മറ്റേെ തങ്കിലും സമയത്ത് പ്രാര്‍ത്ഥിക്കാന്‍ പപ്പയും മമ്മിയും സമ്മതിക്കുന്നില്ല. പള്ളിയില്‍ പ്രെയര്‍ മീറ്റിങ്ങിനു പോകാനോ നൈറ്റ് വിജിലിനു പോകാനോ മറ്റെതെങ്കിലും പരിപാടിക്കു പോകാനോ വീട്ടുകാര്‍ സമ്മതിക്കുന്നില്ല. കുര്‍ബാന കഴിഞ്ഞ് ഒരല്‍പം താമസിച്ചാല്‍ തുടങ്ങും ഫോണിലേക്ക് വിളി. എന്താ ബ്രദറേ ഞാന്‍ ചെയ്യുക.
പ്രിയമുള്ളവരെ, ഇത് ഇന്നോ ഇന്ന ലെയോ തുടങ്ങിയ പ്രതിഭാസമല്ല. ചരിത്രത്തിലുടനീള ം
നമുക്കിതിന് ഉദാഹരണങ്ങ ള്‍ കെ ണ്ടത്താനാകും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തോമസ് എന്ന ഒരു യുവാവിനെ തന്റെ വീട്ടുകാര്‍ മുറിയില്‍ പൂട്ടിയിട്ടു. സന്ന്യാസത്തില്‍ ചേരാന്‍ തനിക്ക് താത്പര്യമുണ്ട് എന്ന് പറഞ്ഞതുകൊണ്ടാണ് മാതാപിതാക്കള്‍ ഇങ്ങനെ ചെയ്തത്. സന്ന്യാസത്തില്‍ ചേരുക, വൈദീകനാവുക എന്നൊക്കെ പറയുന്നത് വലിയ ഒരു അപമാനമായിട്ടാണ് ആ പ്രഭുകുടുംബം കണ്ടിരുന്നത്. സന്ന്യാസദൈവവിളിയില്‍ന ിന്നും തോമസിനെ അകറ്റാന്‍ വീട്ടുകാര്‍ പലതരത്തില്‍ ശ്രമിച്ചു; ഒരു വേശ്യാസ്ത്രീയേപ്പോലും ആ മുറിക്കുള്ളിലേക്ക് അവര്‍ അയച്ചു. തന്റെ ദൈവവിളിയില്‍ ഉറച്ച്‌നിന്ന തോമസ്, ഒര ു തീക്കൊള്ളിയെടുത്ത് അവളെ ഓടിച്ചു എന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുക. വിശുദ്ധരില്‍ വിജ്ഞനും വിജ്ഞരില്‍ വിശുദ്ധനും എന്ന് തിരുസഭ വാഴ്ത്തുന്ന വി. തോമസ് അക്വീനാസ ിന്റെ
ജീവിതത്തിലെ ഒരു സംഭവമാണിത്. ക്രിസ്തുവ ിന്റെ വാക്കുകളെ പിഞ്ചെന്ന്, അത് ജീവിക്കാന്‍ ഒരുവന്‍ തയ്യാറാകുമ്പോള്‍ അവന്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളാണ് ക്രിസ്തു ഇവിടെ ഉദ്ദേശിക്ക ുന്ന വാള്‍. വി. മത്തായിയുടെ സുവ ിശേഷം 10-ാം അദ്ധ്യായം 37-ാം വാക്യത്തിലേക്ക് നാം കടന്നുവരുമ്പോള്‍ നമുക്ക് മനസ്സില ാക്കാന്‍ സാധിക്കുക ക്രിസ്തു ചില കാര്യങ്ങളിലൊക്കെ സ്വാര്‍ത്ഥനാണ് എന്നാണ്.
കാരണം, ക്രിസ്തു പറയുന്നു: ‘പിതാവിനെയോ മാതാവിനെയോ എന്നെക്കാളധികം സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല’. തന്നെക്കാളധികമായി ഒന്നിനെയും സ്‌നേഹിക്കരുത് എന്നാണ് ക്രിസ്തു ഇവിടെ നമ്മോട് ആവശ്യപ്പെടുക. കാരണം, ക്രിസ്തുവിനെക്കാള്‍ അധികമായി മറ്റെന്തിനെ സ്‌നേഹിച്ചാലും അത് നമ്മുടെ നിത്യരക്ഷയിലേക്ക ുള്ള യാത്രയില്‍ തടസ്സമ ാകുമെന്ന് ക്രിസ്തുവിനറിയാമായിരുന്നു. പഴയനിയമത്തിലേക്ക കടന്നുചെല്ലുമ്പോള്‍ തന്റെ ഏകമകനെ ബലിയര്‍പ്പിക്കാനായി മോറിയ മല കയറുന്ന ഒരു പിതാവിനെക്കുറിച്ച് നാം വായിക്കുന്നുണ്ട്- അബ്രാഹം. നീ ഏറ്റവ ുമധികം സ്‌നേഹിക്കുന്ന നിന്റെ ഏകപുത്രനെ എനിക്കായ് ബലിയര്‍പ്പ ിക്കുക എന്ന് ദൈവം പറയുമ്പോള്‍, സങ്കടത്തിന്റെ തിരമാലകള്‍ ആ പിതാവിന്റെയ ുള്ളില്‍ അലയടിക്കുമ്പോഴും, ഒന്നുമല്ലാതിരുന്ന തന്നെ ഒരു ജന തയുടെ പിതാവ ാക്കിയ ദൈവത്തിന്റെ വാക്കുകളില്‍ വിശ്വസിച്ചുകൊണ്ട് അബ്രാഹം തന്റെ ഏകമകനെ ബലിയര്‍പ്പിക്കാനായി
കത്തിയുയര്‍ത്ത ുമ്പോഴും, അവന്റെ ഉള്ള് വിളിച്ചു പറയുന്നത് ഇതാണ്: ‘ദൈവമേ, എന്റെ മകനെക്കാളേറെ, എനിക്കുള്ളതിനേക്കാള്‍, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു.’
അല്‍ഫോത്സാമ്മയുെ ട ജീവിതത്തിലെ ഒരു സംഭവം ഇപ്രകാരമാണ്. ചെറുപ്പം മുതലേ അന്നക്കുട്ടിയും അവളുടെ ഒരു കസിനും നല്ല കൂട്ടുകാരായിരുന്നു. വളര്‍ന്നപ്പോഴും അവര്‍ നല്ല സുഹൃത്തുക്കളായിരുന്നു. അന്നക്കുട്ടി മഠത്തില്‍ ചേര്‍ന്ന് കന്യാസ്ത്രീ ആയപ്പോഴുമെല്ലാം ഇവര്‍ നിരന്തരം കാണുകയും സൗഹൃദങ്ങള്‍ പങ്കിടുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ ഈശോ പ്രത്യക്ഷപ്പെട്ട് അന്നക്കുട്ടിയോട് പറഞ്ഞു: ‘നീ നിന്റെ സഹോദരനെ എന്നേക്കാള്‍ അധ ികമായി സ്‌നേഹിക്കുന്നു’. പിന്നീടൊരിക്കലും അവര്‍ തമ്മില്‍ കണ്ടുമുട്ടിയ ിട്ടില്ല. കാരണം, തന്റെ മണവാളനായ ഈശോയെക്കാള്‍ അധികമായി മറ്റൊന്നും എനിക്കുവേണ്ട എന്നവള്‍ ശഠിച്ചിരുന്നു.
വീണ്ടും വചനത്തിലൂടെ നാം കടന്നുചെല്ലുമ്പോള്‍, 38 മുതല്‍ 39 വരെയുള്ള വാക്യങ്ങളില്‍ നാം ഇപ്രകാരം വായിക്കുന്നു: ‘സ്വന്തം കുരിശു െമട ുത്ത് എെ ന്ന അനുഗമിക്കാത്തവന്‍ എനിക്കു യോഗ്യനല്ല. സ്വന്തം ജീവന്‍ കണ്ടെത്തുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നെപ്രതി സ്വന്തം ജീവന്‍
നഷ്ടപ്പെടുത്തുന്നവന്‍ അതു കണ്ടെത്തും.’ ‘ഠംലി്യേ ീില: അ ഖീൗൃില്യ ശിീേ വേല ഘമിറ ീള ഇീുശേര ങമൃ്യേൃ’െ എന്ന
പുസ്തകത്തില്‍ മാര്‍ട്ടിന്‍ മോസ്ബാക്ക്, 2015 ഫെബ്രുവരി 12-ാം തീയതി, ലിബിയയില്‍വച്ച് ഐ. എസ്. ഭീകരവാദികളാല്‍ കൊല്ലപ്പെട്ട 20 കോപ്റ്റിക് ക്രിസ്ത്യാനികളെക്കുറിച്ച് പറയുന്നുണ്ട്. അതില്‍, 21-ാമന്‍ ഘാനയില്‍നിന്നുള്ള ഒരു അക്രൈസ്തവനായിരുന്നു. ജോലി തേടി ലിബിയയില്‍ എത്തുന്ന ഇയാള്‍ ക്രിസ്തുവിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത ഒരാളായിരുന്നു. എന്നാല്‍ ഐ. എസ്. ഭീകരര്‍ തന്റെ കണ്‍മുമ്പിലിട്ട് തന്റെ 20 സുഹൃത്തുക്കളെയും കഴുത്തറുത്ത് കൊന്നപ്പോള്‍, ജീവനോടെ തിരികെ പോകാന്‍ അവസരമുണ്ടായിട്ടും അവ ന്‍ പറ ഞ്ഞത് ഇപ്രകാരമാണ്: ‘ക്രിസ്തുവാരാണെന്ന് എനിക്കറിയില്ല. പക്ഷെ, എന്റെ ഈ 20 കൂട്ടുകാരും മരിച്ചത് ഈ ക്രിസ്തു എന്ന വ്യക്തിക്കുവേണ്ടിയാണ്. അവരുടെ വിശ്വാസം എന്നെയും ഒരു വിശ്വാസിയാക്കുന്നു.’ ഇതു പറഞ്ഞുകൊണ്ടാണ് അവ ന്‍ ഭീകരരുടെ മുമ്പില്‍ തന്റെ തലയറക്കുവാന്‍ നീട്ടിെ ക്കാടുത്തത്. 20 പേരെയും രക്തസാക്ഷികളായി പ്രഖ്യാപിച്ച കോപ്റ്റിക് സഭ രണ്ടാമതൊന്നുകൂടെ ആ അക്രൈസ്തവന്റെ ധീരരക്തസാക്ഷിത്വത്തെക്കുറിച്ച് ചിന്തിക്കുകയും, ആ 21-ാമന് ‘മത്തായി’ എന്ന പേരു നല്‍കി, രക്തസാക്ഷികളുടെ ഗണത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു.
‘ക്രിസ്തുവിനെപ്രതി ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു’ എന്ന് ഗലാത്തിയയിലെ സഭയോട് വിളിച്ചുപറയുന്ന പൗലോസ് ശ്ലീഹയെയാണ് ഇന്നത്തെ ലേഖവായനയില്‍ നാം കാണുന്ന ത്. ‘എന്നെപ്രതി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്ത ുന്നവന്‍ അതു കണ്ടെത്തും’ എന്ന ക്രിസ്തുമൊഴി ഇവ ിടെ അര്‍ത്ഥപൂര്‍ണ്ണമാവുകയാണ്. പ്രിയമുള്ളവരെ, കര്‍ത്താവിന്റെ വഴിയേ ചരിക്കാന്‍ തീരുമാനിച്ചവരുടെ ജീവിതത്തിലെന്നും വെല്ലുവിളികളും സഹനങ്ങളും മാത്രമേ ഉണ്ടായിട്ടുള്ളൂ. നമ്മുടെ ജീവിതങ്ങളി േലക്ക് കടന്നുവരുന്ന എല്ലാ സഹനങ്ങള്‍ക്കും പിന്നില്‍ ദൈവത്തിന്റെ ഒരു പദ്ധതിയുണ്ട് എന്ന് നമുക്ക ് മനസ്സിലാക്കാം. ജറെമിയ പ്രവാചകന്റെ പുസ്തകം 29.-ാം അദ്ധ്യായം 11-ാം വാക്യത്തില്‍ നാം ഇപ്രകാരം വായിക്കുന്നു: ‘നിങ്ങളെക്കുറിച്ചുള്ള ഒരു പദ്ധതി എന്റെ മനസ്സിലുണ്ട്. അത ് നിങ്ങളുടെ നാശത്ത ിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്- നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി.’ എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെന്നും എന്റെ ദൈവത്തിന്റെ പൂര്‍ണ്ണ അറിവോടും സമ്മതത്തോടും കൂടിയാണ് എന്ന അടിയ ുറച്ച വിശ്വാസം നമുക്കുണ്ടാകണം. ജീവിതത്തിന്റെ വേദന കളുെ ട നടുവില്‍ ക്രിസ ്തുവിനെ തള്ളിപ്പറയാതെ അവ നോട് ചേര്‍ന്ന് നില്‍ക്കാനാണ് നാമോരൊരുത്തരും പരിശ്രമിക്കേണ്ടത്.
കര്‍ത്താവിന്റെ സഹന ത്തിന്റെ ഉത്തരമായ പരിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്ന് നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ക്രിസ്തുവിന്റെ സഹനങ്ങളില്‍ പങ്കാളികളാകാനും, ക്രിസ്തുവിനെ സ്‌നേഹിക്കുവാനും ക്രിസ്തുവിനെപ്പോലെ സ്‌നേഹിക്കുവാനുമുള്ള കൃപയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം. +++ സര്‍വ്വശക്തനായ ദൈവം നമ്മെ സമൃദ്ധമ ായി അനുഗ്രഹിക്കട്ടെ +++

>>> Download Elijah Sleeva 2nd Sunday Malayalam Homily as PDF
https://drive.google.com/file/d/10MqpZf_OzVi65Ezg5cfmiJdvO3YMBcgt/view?usp=sharing